ന്യൂഡൽഹി: ജനുവരിയിൽ റഷ്യയിൽനിന്ന് അസംസ്കൃത എണ്ണയുടെ ഇറക്കുമതി പ്രതീക്ഷിക്കുന്നില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഇന്നലെ അറിയിച്ചു. ഈ നീക്കം ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെ വർഷങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചേക്കും. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ യുഎസിലേക്കുള്ള ഇന്ത്യൻ ഇറക്കുമതികൾക്ക് തീരുവ വീണ്ടും ഉയർത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്സിന്റെ നടത്തിപ്പുകാരും കഴിഞ്ഞ വർഷം റഷ്യൻ അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരുമായ റിലയൻസിന്റെ പ്രസ്താവന വന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി റിലയൻസ് ഇൻഡസ്ട്രീസിന്റെ ജാംനഗറിലെ റിഫൈനറിയിൽ റഷ്യൻ എണ്ണയുടെ ചരക്കുകളൊന്നും എത്തിയിട്ടില്ല. കൂടാതെ, ജനുവരി മാസത്തിൽ റഷ്യൻ എണ്ണയുടെ വിതരണമൊന്നും കന്പനി പ്രതീക്ഷിക്കുന്നുമില്ല. എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു. റഷ്യൻ അസംസ്കൃത എണ്ണയുമായി മൂന്നു കപ്പലുകൾ റിലൻസിന്റെ ജാംനഗറിലെ റിഫൈനറി ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന് കഴിഞ്ഞയിടെ വന്ന…
Read MoreCategory: Loud Speaker
മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ; കളമശേരി മണ്ഡലത്തിലെ ആദ്യ എംഎൽഎ
കൊച്ചി: മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ. ഇബ്രാംഹിം കുഞ്ഞ്(74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംഎസ്എഫിലൂടെയാണ് വി.കെ. ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും, 2016ലും കളമശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി മണ്ഡലത്തിന്റെ അവസാന എംഎല്‍എയും കളമശേരി മണ്ഡലത്തിന്റെ ആദ്യ എംഎല്‍എയുമാണ് വി.കെ. ഇബ്രാഹിംകുഞ്ഞ്. 2005 മുതല്‍ 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് മന്ത്രിയായിരുന്നു. മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ അദ്ദേഹം എംഎല്‍എയായി. നിലവില്‍ ഐയുഎംഎല്‍ നാഷണല്‍ എക്സിക്യൂട്ടിവ് അംഗമായിരുന്നു.
Read Moreശബരിമല സ്വർണക്കൊള്ള കേസ് ; എ. പത്മകുമാറിനും ഗോവര്‍ധനും ഇന്ന് നിര്‍ണായകം’; ജാമ്യ ഹര്‍ജികള്‍ വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനും ഇന്ന് നിര്‍ണായകം. ഇരുവരും നല്കിയ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയ തോതില്‍ സംഭാവനകള്‍ നല്കുന്ന വ്യക്തിയാണെന്നുമാണ് സ്വര്‍ണ വ്യാപാരിയായ ഗോവര്ധന് ജാമ്യ ഹര്‍ജിയില്‍ വാദിക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയില്‍ നിന്ന് ലഭിച്ച 400 ഗ്രാമിലധികം സ്വര്‍ണം ശബരിമലയിലേതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തന്നെ പത്തുലക്ഷം രൂപ ഡിഡിയായും പത്ത് പവന് മാലയായും തിരികെ നല്‍കിയിട്ടുണ്ടെന്നും ഇതുവരെ ഒന്നരക്കോടി രൂപ ക്ഷേത്രത്തിന് നല്കിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നുമാണ് ഗോവര്‍ധന്റെ വാദം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.…
Read More“എൻഎസ്എസിനെപ്പറ്റി പറഞ്ഞത് വിവാദമാക്കേണ്ടതില്ല’; ആനന്ദബോസ് മയപ്പെടുത്തിയതിനു പിന്നിൽ ബിജെപി സമ്മർദമാണെന്നാണ് സൂചന
ന്യൂഡൽഹി: എന്‍എസ്എസ് നേതൃത്വത്തിനെതിരായ തന്റെ വിമർശനം വിവാദമാക്കേണ്ടതില്ലെന്ന് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. എൻഎസ്എസിനോട് തനിക്ക് പരാതിയില്ലെന്നും മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം കിട്ടാത്തതിൽ മാത്രമാണു വിഷമമെന്നും ആനന്ദബോസ് വിശദീകരിച്ചു. എൻഎസ്എസിനെതിരായ വിമർശനം ആനന്ദബോസ് മയപ്പെടുത്തിയതിനു പിന്നിൽ ബിജെപി സമ്മർദമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എൻഎസ്എസിനെ പിണക്കേണ്ടെന്ന് ബിജെപി നേതൃത്വം സന്ദേശം നൽകിയതിനു പിന്നാലെയാണ് ഗവർണർ നിലപാട് മാറ്റിയത്. എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലെ മന്നം സമാധിയില്‍ തനിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അവസരം നിഷേധിച്ചുവെന്ന ഗുരുതര ആരോപണമാണ് സി.വി. ആനന്ദബോസ് തിങ്കളാഴ്ച ഉയർത്തിയത്.മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുക എന്നത് ഏതെങ്കിലും വ്യക്തിയുടെ മാത്രം അവകാശമല്ലെന്നും ഓരോ നായര്‍ സമുദായംഗത്തിന്റെയും അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ദുരനുഭവം പരസ്യമാക്കിയത്.തനിക്ക് ഐഎഎസ് തന്നത് ആരാണെന്ന്…
Read Moreനിയമസഭാതെരഞ്ഞെടുപ്പ്ഏപ്രിൽ രണ്ടാം വാരം? മാർച്ച് ആദ്യവാരം പ്രഖ്യാപനമുണ്ടായേക്കാം; തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താൻ ആലോചന
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരം പ്രഖ്യാപനം നടത്തുന്നതിനുള്ള ആലോചന നടപടികളുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനു മുന്നോടിയായി അടുത്തമാസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറും കമ്മീഷണർമാരും കേരളത്തിലെത്തും. സംസ്ഥാനത്ത് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളെക്കുറിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചർച്ചകൾ പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കേന്ദ്ര സേനകളുടെയും ഇതര സംസ്ഥാന പോലീസിന്റെയും സേവനം ലഭ്യമാക്കാനുള്ള പ്രവർത്തന ചർച്ചകളും പുരോഗമിക്കുകയാണ്. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുന്നത്. മാർച്ച് ആദ്യവാരത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന. പരമാവധി വോട്ടർമാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനും എസ്ഐആർ പ്രവർത്തനങ്ങൾ ലക്ഷ്യാപ്രാപ്തിയിലെത്തിക്കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി കഴിഞ്ഞു. 2026 ജനുവരി 1 ന് പതിനെട്ട് വയസ്സ് പൂർത്തിയായ മുഴുവൻ വോട്ടർമാർക്കും വോട്ടവകാശം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനാണ് കമ്മീഷൻ നിർദേശ ം…
Read Moreപാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ; ബിഹാറിലെ 43 നേതാക്കൾക്കെതിരേ നടപടിയുമായി കോൺഗ്രസ്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനിടെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ബിഹാറിലെ പാർട്ടിയുടെ ഉപാധ്യക്ഷന്മാരടക്കമുള്ള നേതാക്കൾക്കെതിരേ നടപടിയുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിനിടെ മുതിർന്ന പാർട്ടി നേതാക്കൾക്കെതിരേ നടത്തിയ പ്രസ്താവനകളുടെയും അച്ചടക്കലംഘനത്തിന്റെയും പേരിലാണ് 43 പ്രമുഖ നേതാക്കൾക്കെതിരേയുള്ള നടപടി. പുറത്താക്കപ്പെട്ടവരിൽ ഉപാധ്യക്ഷന്മാരായിരുന്ന രാജ്കുമാർ രാജൻ, ഷക്കീലുർ റഹ്മാൻ എന്നിവരുൾപ്പെടുന്നു. ആറുപേർക്കെതിരേ തുടർനടപടികൾക്കായി എഐസിസിയുടെ അച്ചടക്കസമിതിക്ക് കൈമാറിയിട്ടുമുണ്ട്.പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജേഷ് റാമിനെതിരേയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നിരീക്ഷകൻ കൃഷ്ണ അല്ലവരുവിനെതിരേയും വിമതസ്വരം ഉയർത്തിയെന്നും നേതൃത്വത്തിനെതിരേ പ്രസ്താവനകൾ നടത്തിയെന്നും കണ്ടാണ് നേതാക്കൾക്കെതിരായ നടപടി. പാർട്ടിനേതൃത്വം പണത്തിനുവേണ്ടി സീറ്റുകൾ നൽകിയെന്ന് വിമതനേതാക്കൾ ആരോപണമുന്നയിച്ചിരുന്നു. വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്കു മുന്‍പ് ഒക്ടോബർ 18ന് ചില വിമതർ പാറ്റ്നയിൽ വാർത്താസമ്മേളനം വിളിച്ചു നേതൃത്വത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുയർത്തി കോണ്‍ഗ്രസിനെ സമ്മർദത്തിലാക്കുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം രൂപീകരിച്ച സംസ്ഥാനതല അച്ചടക്കസമിതി ഏഴു നേതാക്കളെ…
Read Moreകൊച്ചി മേയര്‍ വിവാദം: തന്നെ തഴഞ്ഞതില്‍ കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ വിമര്‍ശനവുമായി ദീപ്തി മേരി വര്‍ഗീസ്
കൊച്ചി: കൊച്ചി കോര്പറേഷന് മേയര്‍ പദവി നല്‍കാതെ തഴഞ്ഞതില്‍ കോണ്‍ഗ്രസ് നേതൃ ക്യാമ്പില്‍ വിമര്‍ശനം ഉന്നയിച്ച് ദീപ്തി മേരി വര്‍ഗീസ്. കെപിസിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നാണ് ദീപ്തി വിമര്‍ശനം ഉന്നയിച്ചത്. മേയറെ തെരഞ്ഞെടുത്ത രീതിയെയാണ് ദീപ്തി യോഗത്തില്‍ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് സെന്‍ട്രല്‍ കേരള സോണല്‍ മീറ്റിംഗിലായിരുന്നു വിമര്‍ശനം. വ്യക്തിപരമായ പരാതികള്‍ ഉന്നയിക്കാനുള്ള വേദിയാക്കരുതെന്ന് കെ.സി വേണുഗോപാലിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ദീപ്തി മേരി വര്‍ഗീസിന്റെ വിമര്‍ശനം. വ്യക്തമായ ഭൂരിപക്ഷത്തില്‍ ജയിച്ച കൊച്ചി കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ കെപിസിസി മാനദണ്ഡം ലംഘിച്ച് ഗ്രൂപ്പുകള്‍ തന്നെ വെട്ടിയെന്നാണ് ദീപ്തി മേരി വര്‍ഗീസിന്റെ പരാതി. പലതട്ടുകളിലായി വിഘടിച്ചു നില്ക്കുന്ന എ ഗ്രൂപ്പും, രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പും, വി.ഡി സതീശന്റെ അനുയായികളും അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് ഒന്നിക്കുന്ന കാഴ്ചയാണ് കൊച്ചി മേയര്‍ തെരഞ്ഞെടുപ്പില്‍ കണ്ടത്. പാര്‍ട്ടിയിലെ കെ.സി ഗ്രൂപ്പുകാരിയാണ് ദീപ്തി.…
Read Moreവെള്ളാപ്പള്ളിയെ ചുമക്കുന്നത് എല്ഡിഎഫിന്ബാധ്യത: എസ്എൻഡിപിയെ നയിക്കുന്നത് തെറ്റായ രീതിയിലെന്ന് സിപിഐ
പാലക്കാട്: വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ ജില്ലാ കമ്മിറ്റി യോഗത്തില്‍ അംഗങ്ങളുടെ മുന്നറിയിപ്പ്. എസ്എന്‍ഡിപി യോഗം കേരളചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ വെള്ളാപ്പള്ളി ആ സംഘടനയെ തെറ്റായ രീതിയിലാണ് നയിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ ഖേദകരമാണ്. വെള്ളാപ്പള്ളിയുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങള്‍ക്ക് എല്‍ഡിഎഫിനെതിരെ സംശയമുണ്ടാക്കാന്‍ ഇടയാക്കും. അതിനാല്‍ ഇക്കാര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്കി. തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തലിന്റേയും നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റേയും ഭാഗമായി നടത്തിയ യോഗത്തിലാണ് വിമര്‍ശനം.
Read Moreകൗണ്‍സിലര്‍ സ്ഥാനം ഇട്ടെറിഞ്ഞിട്ട് പോകില്ല; മേയര്‍ പദവി കിട്ടാത്തതിൽ അതൃപ്തി പരസ്യമാക്കി ആര്.ശ്രീലേഖ
തിരുവനന്തപുരം: മേയര്‍ പദവിയില്‍ ബിജെപിക്കെതിരെ അതൃപ്തി പരസ്യമാക്കി മുന്‍ ഡിജിപിയും കൗണ്‍സിലറുമായ ആര്.ശ്രീലേഖ. കോര്പറേഷന് മേയര്‍ ആക്കുമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പിന്മേലാണ് താന്‍ മത്സരിച്ചതെന്ന് ആര്. ശ്രീലേഖ വ്യക്തമാക്കി. അങ്ങനെ തന്നെയായിരുന്നു പ്രചാരണം നടത്തിയത്. കേന്ദ്ര തീരുമാനപ്രകാരമായിരിക്കും മാറ്റം വന്നത്. തന്നെക്കാളും മികച്ചത് രാജേഷാണെന്ന് നേതൃത്വം കണക്കുകൂട്ടിക്കാണുമെന്നും അവര്‍ പറഞ്ഞു. കൗണ്‍സിലര്‍ സ്ഥാനം ഇട്ടെറിഞ്ഞിട്ട് പോകാനില്ലെന്നും ആര്. ശ്രീലേഖ വ്യക്തമാക്കി.
Read Moreറെയിൽവേയുടെ ജനപ്രീയമായ യുടിഎസ് ആപ്പ് നിർത്തലാക്കുന്നു; പുതിയ ആപ്പായ റെയിൽ വൺ വഴി എല്ലാത്തരം സേവനങ്ങളും
പരവൂർ: റെയിൽവേയുടെ ഏറ്റവും ജനപ്രിയമായ യുടിഎസ് (അൺ റിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം) ആപ്പിന്റെ പ്രവർത്തനം നിർത്തലാക്കുന്നു. 2026 മാർച്ച് ഒന്നുമുതൽ ഈ ആപ്പ് പ്രവർത്തനരഹിതമാകുമെന്ന് റെയിൽ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.മാർച്ച് ഒന്ന് മുതൽ എല്ലാത്തരം അൺ റിസർവ്ഡ് ടിക്കറ്റുകൾ, സീസൺ ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ എന്നിവ പുതിയ ആപ്പായ റെയിൽ വൺ വഴി മാത്രമേ ലഭ്യമാകുകയുള്ളൂ. റെയിൽ വൺ ആപ്പ് ഇതുവരെ ഉപയോഗിച്ച് തുടങ്ങാത്തവർ ഉടൻ തന്നെ അത് ഡൗൺലോഡ് ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. യുടിഎസ് ആപ്പിൽ ഉപയോഗിച്ച് വന്ന യൂസർ നെയിമും പാസ് വേർഡും തന്നെ റെയിൽ വൺ ആപ്പിൽ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. കൗണ്ടറിൽ പോയി ക്യൂ നിൽക്കാതെ, ചില്ലറ തുകകളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതെ യാത്രക്കാർക്ക് മൊബൈൽ ഫോൺ വഴി ജനറൽ ടിക്കറ്റുകൾ എടുക്കാവുന്നതായിരുന്നു യുടിഎസ് ആപ്പ് സംവിധാനം. പേപ്പർലെസ് ടിക്കറ്റിംഗ്, കാഷ്ലെസ് ട്രാൻസാക്ഷനുകൾ…
Read More