തിരുവനന്തപുരം: ജനിതക വ്യതിയാനം സംഭവിച്ച അതിതീവ്ര കൊറോണ വൈറസ് കേരളത്തിലും കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകി. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കർശനമാക്കും. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ പിസിആർ പരിശോധന നടത്തും. നിയന്ത്രണങ്ങളിൽ ഇളവുവന്നെങ്കിലും മാസ്ക്, സാമൂഹിക അകലം, കൈകൾ ശുചിയാക്കൽ എന്നിങ്ങനെയുള്ള പ്രതിരോധം തുടരാനാണ് നിർദേശം. യുകെയിൽനിന്നു വന്ന ആറുപേരിലാണ് ജനിതക വ്യതിയാനം സംഭവിച്ച അതിതീവ്ര കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ രണ്ടു പേർക്കു വീതവും കോട്ടയം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് വൈറസ് ബാധ. പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലത്തിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധയാണ് ഇവർക്കെന്നു വ്യക്തമായത്. ഡിസംബർ 14 നു ശേഷം യുകെയിൽ നിന്ന് എത്തിയവരാണിവർ. വൈറസ് ബാധിതരായ ഈ ആറുപേരും ആശുപത്രികളിൽ പ്രത്യേക നിരീക്ഷണത്തിലാണ്. 26 പേരുടെ സാന്പിളുകൾ പരിശോധിച്ചതിലാണ് ആറുപേർക്ക്…
Read MoreCategory: Loud Speaker
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് കോട്ടയം നീണ്ടൂരിലും കുട്ടനാട്ടിലും; ആശങ്കയോടെ ആരോഗ്യവകുപ്പ്
കോട്ടയം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ നീണ്ടൂരിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് 19, ഷിഗെല്ല രോഗഭീതി നിലനിൽക്കുന്നതിനിടെ പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചത് വലിയ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. രോഗസ്ഥിരീകരിച്ച മേഖലകളിലെ ഒരുകിലോമീറ്റർ പരിധിയിലുള്ള മുഴുവൻ വളർത്തു പക്ഷികളെയും കൊന്നൊടുക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഒരു മേഖലയിൽ മാത്രം അൻപതിനായിരത്തോളം പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലാകും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത്. രോഗവ്യാപനം നടയാൻ ആരോഗ്യവകുപ്പുമായി ചേർന്ന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു. കഴിഞ്ഞ ദിവസമാണ് നീണ്ടൂർ, കുട്ടനാട് മേഖലകളിൽ നിന്നായി ഒൻപത് സാമ്പിളുകൾ പൂനയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ അഞ്ച് സാമ്പിളുകളിലാണ് രോഗം കണ്ടെത്തിയത്. രോഗവിവരത്തെക്കുറിച്ച് ഞായറാഴ്ച വൈകിട്ട് തന്നെ സർക്കാരിന് വിവരം ലഭിച്ചു. ദേശാടനപക്ഷികളിൽ നിന്നാവാം…
Read More‘സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയല്ല കേന്ദ്രതീരുമാനം’ ; കേന്ദ്ര തീരുമാനം വരട്ടെ … അപ്പോള്‍ പറയാം..; . നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് എ.കെ.ശശീന്ദ്രന് രാഷ്ട്രദീപികയോട് …
കോഴിക്കോട് : സീറ്റ് വിഭജനത്തില്‍ ആടിയുലയുന്ന എന്‍സിപിയില്‍ പ്രതിസന്ധി രൂക്ഷം. മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്ന നിലപാടുമായി എ.കെ.ശശീന്ദ്രന് ഉറച്ചു നില്‍ക്കുമ്പോഴും യുഡിഎഫിനൊപ്പം നില്‍ക്കാനുള്ള നീക്കത്തിലാണ് മാണി സി കാപ്പന്. ഇതുസംബന്ധിച്ചു നേതാക്കളുടെ പ്രതികരണങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും അന്തിമതീരുമാനം സംബന്ധിച്ച് ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുകയാണ്. അടുത്താഴ്ച ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ കേരളത്തില്‍ എത്തുന്നുണ്ട്. തുടര്‍ന്ന് മുന്നണി മാറ്റത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. പ്രതിസന്ധികള്‍ക്കിടിയിലും ഇടതിനൊപ്പം നില്‍ക്കുമെന്ന ഉറച്ച ശബ്ദത്തിലാണ് മന്ത്രി എ.കെ.ശശീന്ദ്രന്. നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് മന്ത്രി രാഷ്ട്രദീപികയോട് … കേന്ദ്രനേതാക്കളുമായി ചര്‍ച്ചയുണ്ടോ ? തെരഞ്ഞെടുപ്പ് വരാനിരിക്കെ കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തും. അത് എല്ലാ പാര്‍ട്ടികളും ചെയ്യുന്ന കാര്യങ്ങളാണ്. എല്ലാ വശങ്ങളും കേന്ദ്രനേതൃത്വം മനസിലാക്കും. അത് സാധാരണ നടപടി ക്രമങ്ങളാണ്. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയും ചര്‍ച്ച ചെയ്യും. തിയതി…
Read Moreകരാർ കൃഷിയോ കോർപ്പറേറ്റ് കൃഷിയോ ചെയ്യുന്നില്ല; കാർഷിക നിയമങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് റിലയൻസ്
ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കിയ കാർഷിക നിയമങ്ങളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ്. കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന കാര്‍ഷിക നിയമങ്ങളുമായി റിലയന്‍സിന് ഒരു ബന്ധവുമില്ല. ഒരു വിധത്തിലും കമ്പനിക്ക് അതുകൊണ്ടു പ്രയോജനവുമില്ല. നിയമങ്ങളുമായി റിലയന്‍സിനെ ബന്ധപ്പെടുത്തുന്നത് കമ്പനിയുടെ അന്തസ് കെടുത്തുന്നതാണ്. റിലയന്‍സ് കരാര്‍ കൃഷിയോ കോര്‍പ്പറേറ്റ് കൃഷിയോ ചെയ്യുന്നില്ല. പഞ്ചാബിലോ ഹരിയാനയിലോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ കര്‍ഷകരില്‍നിന്നു നേരിട്ടോ പരോക്ഷമായോ ഭൂമി വാങ്ങുന്നില്ല. ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും വില്‍ക്കുന്ന കമ്പനിയുടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ കര്‍ഷകരില്‍നിന്നു നേരിട്ട് വിളകള്‍ വാങ്ങുന്നുമില്ല. കര്‍ഷകരുമായി കമ്പനി ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടുന്നില്ല. കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍നിന്നു വിളകള്‍ വാങ്ങരുതെന്ന് വിതരണക്കാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. സമരത്തിന്റെ പശ്ചാത്തലത്തിൽ മൊബൈല്‍ ടവറുകള്‍ക്കു നേരയെുള്ള ആക്രമണം അടിയന്തരമായി നിര്‍ത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്…
Read Moreഡോളർ കടത്ത്; ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറായി; കോണ്‍സുലേറ്റ് ഡ്രൈവർമാർ മുതൽ ഭരണസിരാകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വരെ
സ്വന്തം ലേഖകൻകൊച്ചി: ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കിയ കസ്റ്റംസ് ഇന്നു മുതൽ ചോദ്യം ചെയ്യൽ ആരംഭിക്കും. പട്ടികയിൽ സാധാരണ ജീവനക്കാർ മുതൽ ഭരണസിരാകേന്ദ്രത്തിലെ ഉന്നതർ വരെയുണ്ട്. കള്ളക്കടത്ത് കേസിൽ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴികളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക തയാറാക്കിയത്. സെക്രട്ടറിയേറ്റ് അടക്കമുള്ള ഭരണസിരാകേന്ദ്രങ്ങളുടെ ഇടനാഴികളും, യുഎഇ കോണ്‍സുലേറ്റ്, കോണ്‍സുലേറ്റിലെ വാഹനങ്ങൾ എന്നിവയടക്കമുള്ള നയതന്ത്ര പരിരക്ഷയുള്ള ഇടങ്ങളും കള്ളക്കടത്തിന്റെ വേദിയായെന്ന് പ്രതികളുടെ രഹസ്യമൊഴിയിലുണ്ടെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. ആദ്യമായി ഡോളർ കടത്തുകേസിൽ യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവർമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കോണ്‍സുൽ ജനറലിന്റെയും അറ്റാഷെയുടെയും ഡ്രൈവർമാരെയാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. കമ്മീഷനായി കിട്ടിയ പണം കോണ്‍സുലേറ്റ് വാഹനത്തിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനാണ് ഇവരെ വിളിപ്പിച്ചിരിക്കുന്നത്. ഈ സമയങ്ങളിൽ നയതന്ത്ര ഉദ്യോഗസ്ഥർ…
Read Moreജാഗ്രത..! സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ആരോഗ്യ സെക്രട്ടറി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പ്രതിദിന രോഗബാധ 9,000 വരെയെത്തുമെന്നും മുന്നറിയിപ്പുണ്ട്.തെരഞ്ഞെടുപ്പും സ്കൂളും കോളജും തുറന്നതുമെല്ലാമാണ് രോഗ വ്യാപനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കിടത്തി ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കുമെന്നും ആന്റിജൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്.
Read Moreമകരവിളക്ക് ദിനം ശബരിമലയിൽ 5000 പേർക്ക് മാത്രം ദർശനാനുമതി
ശബരിമല: ശബരിമലയില്‍ മകരവിളക്ക് ദിവസമായ 14ന്, മുന്‍കൂട്ടി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്തര്‍ക്കു മാത്രമേ അയ്യപ്പ ദര്‍ശനത്തിനുള്ള അനുമതി ഉണ്ടാകുകയുള്ളൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങാന്‍ അനുവദിക്കില്ല. അതേസമയം, മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെ അണുവിമുക്തമാക്കാനുള്ള ജോലികൾ ദേവസ്വം മരാമത്ത് വിഭാഗം തുടർന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
Read Moreഎണ്ണയ്ക്ക് പൊള്ളും വില ! അടുക്കള ബജറ്റ് താളംതെറ്റുന്നു; ഒരു മാസത്തിനുള്ളിൽ വെളിച്ചെണ്ണ കിലോയ്ക്ക് 50 മുതൽ 70 രൂപ വരെ വർധന
കോതമംഗലം: അടുക്കള ബജറ്റിനെ താളംതെറ്റിച്ച് ഭക്ഷ്യ എണ്ണകളുടെ വില വർധന. വെളിച്ചെണ്ണ, സണ്‍ ഫ്ളവർ ഓയിൽ, പാം ഓയിൽ തുടങ്ങി ഭക്ഷ്യ എണ്ണകൾക്കെല്ലാം വിലയിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ വിവിധ ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണ കിലോയ്ക്ക് 50 മുതൽ 70 രൂപ വരെ വർധന ഉണ്ടായി. 70-80 വിലയുണ്ടായിരുന്ന പാം ഓയിൽ, സണ്‍ ഫ്ളവർ ഓയിൽ എന്നിവയ്ക്ക് യഥാക്രമം 110 – 140 രൂപവരെ വില ഉയർന്നു. കോവിഡ് മഹാമാരി സാധാരണ ജനങ്ങളുടെ സാന്പത്തിക സ്ഥിതി മോശമാക്കുകയും വരുമാന സ്രോതസുകളെല്ലാം തകർക്കുകയും ചെയ്ത സാഹചര്യത്തിൽ അവശ്യ വസ്തുവായ ഭക്ഷ്യ എണ്ണയുടെ വില വർധന പോക്കറ്റ് കാലിയാക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇറക്കുമതി കുറഞ്ഞതാണ് വില വർധനയ്ക്ക് കാരണമായി പറയപ്പെടുന്നത്. ഭക്ഷ്യവസ്തുക്കളിൽ ഏറ്റവും അധികം മായം ഭക്ഷ്യ എണ്ണകളിൽ കലർത്തപ്പെടുന്നതും ദുരിതം വിതയ്ക്കുന്നതായി ആക്ഷേപമുയരുന്ന വേളയിലാണ് വില വർധന.…
Read Moreഎൻസിപി പിളർന്നേക്കും! മാണി സി. കാപ്പൻ യുഡിഎഫിലേക്ക്, എതിർത്ത് ശശീന്ദ്രൻപക്ഷം; മുന്നണി മാറ്റത്തിലേക്കു നയിക്കുന്നത്…
തിരുവനന്തപുരം: മാണി സി. കാപ്പന്റെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിലേക്കു നീങ്ങാൻ ഒരുങ്ങുന്നതോടെ എൻസിപിയിൽ പിളർപ്പിനു സാധ്യത. പാലാ സീറ്റിന്റെ പേരിലുള്ള തർക്കമാണു മുന്നണി മാറ്റത്തിലേക്കു നയിക്കുന്നത്. സിറ്റിംഗ് സീറ്റ് ആയ പാലാ ഒരു കാരണവശാലും വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് മാണി സി. കാപ്പൻ. എന്നാൽ പാലാ കേരള കോണ്‍ഗ്രസ് – എമ്മിനു വിട്ടു കൊടുക്കാൻ സിപിഎം സമ്മതിച്ചതായാണ് അറിയുന്നത്. സിപിഎമ്മുമായി ഇക്കാര്യത്തിൽ ധാരണ ആയതിനു ശേഷമാണ് ജോസ് കെ. മാണി എൽഡിഎഫിൽ ചേർന്നതു തന്നെ. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ ഉൾപ്പെടെയുള്ള പ്രബലവിഭാഗം മാണി സി. കാപ്പനെ അനുകൂലിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ, മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള പക്ഷം എൽഡിഎഫിൽ തന്നെ തുടരണമെന്ന അഭിപ്രായക്കാരാണ്. കോട്ടയം കേന്ദ്രീകരിച്ച് യുഡിഎഫ് നേതാക്കളും എൻസിപി നേതൃത്വവുമായി കൂടിയാലോചനകൾ നടന്നു കഴിഞ്ഞു. മുന്നണി മാറ്റത്തിന്റെ സമയം മാത്രമേ…
Read Moreനുണക്കഥ? ഓസ്ട്രേലിയൻ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന റിപ്പോർട്ട് ബിസിസിഐ തള്ളി
മെൽബൺ/മുംബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അഞ്ച് താരങ്ങൾ ബയോ സെക്യൂർ ബബിൾ പൊട്ടിച്ച് പുറത്തുപോയെന്ന വാർത്ത നിഷേധിച്ച് ബിസിസിഐ. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, പൃഥ്വി ഷാ, നവ്ദീപ് സൈനി എന്നിവർ വർഷാരംഭ ദിനത്തിൽ മെൽബണിലെ ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചെന്നും മറ്റുള്ളവരുമായി അടുത്തിടപഴകിയെന്നുമായിരുന്നു റിപ്പോർട്ട്. ഈ അഞ്ച് താരങ്ങളും കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ആരോപണമാണ് ബിസിസിഐ നിഷേധിച്ചത്. ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും താരങ്ങളുടെ കോവിഡ് മാനദണ്ഡ ലംഘനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും ഓസീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രോഹിത്, പന്ത്, ഷാ, സൈനി, ഗിൽ എന്നിവർ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ നവൽദീപ് സിംഗ് എന്ന ആരാധകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവാദത്തിനു തിരികൊളുത്തിയത്. ഇന്ത്യൻ താരങ്ങളുടെ…
Read More