സെബി മാത്യു ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കിസാൻ പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷകർ. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ജനുവരി 26നുള്ളിൽ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിന പരേഡിനു പിന്നാലെ കിസാൻ പരേഡ് എന്ന പേരിൽ ത്രിവർണ പതാകകൾ ഏന്തിയ ട്രാക്ടറുകൾ കൂട്ടത്തോടെ ഡൽഹിയിലേക്ക് കുതിക്കുമെന്നു കർഷകർ പറഞ്ഞു. ജനുവരി ആറു മുതൽ 20 വരെ ദേശ ജാഗ്രതി അഭിയാൻ എന്ന പേരിൽ പ്രക്ഷോഭം ശക്തമാക്കും. ആറിന് ഹരിയാനയിലെ കുണ്ഡ്ലി മനേസർപൽവാൽ എക്സ്പ്രസ് വേയിൽ ട്രാക്ടർ മാർച്ച് നടത്തും. ജനുവരി 13ന് സംക്രാന്തി ദിവസം മൂന്ന് കാർഷിക ബില്ലുകൾ കത്തിക്കും. 18ന് മഹിളാ കർഷക ദിനമായി ആചരിക്കും. 23ന് എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനുകളിലേക്ക് പ്രതിഷേധമാർച്ച് നടത്തും. നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ ജന്മദിനമായ 23ന് ഗവർണറുടെ വസതിക്കു മുന്നിൽ പ്രതിഷേധിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അംഗവും ക്രാന്തികാരി…
Read MoreCategory: Loud Speaker
ഇളയമകന്റെ മൃതദേഹവും കുളത്തിൽ; പിതാവ് മനോരോഗിയെന്ന് സംശയം! പോലീസിന്റെ പ്രാഥമിക നിഗമനവും നാട്ടുകാർ പറയുന്നതും ഇങ്ങനെ…
തിരുവനന്തപുരം: നാവായിക്കുളത്ത് 11 വയസുകാരനെ വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പിതാവിന്റെ ഇളയകുട്ടിയുടെയും മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. സമീപത്തെ ക്ഷേത്ര കുളത്തിൽ നിന്നും പിതാവ് സഫീറിന്റെ മൃതദേഹമാണ് ആദ്യ കണ്ടെത്തിയത്. പിന്നാലെ കുളത്തിൽ നടത്തിയ തെരച്ചിലിൽ ഇളയകുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. മൂത്തകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇളയകുട്ടിയുമായി പിതാവ് കുളത്തിൽ ചാടിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് പൂർത്തിയാക്കി പേസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. പിതാവ് സഫീർ എഴുതിയതെന്ന് കരുതുന്ന കത്ത് സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. കത്തിൽ മൂത്തമകന്റെ മൃതദേഹം വീട്ടിലുണ്ടെന്ന വിവരം നൽകിയിട്ടുണ്ട്. ഇയാൾ മാനസികരോഗിയാണെന്നാണ് നാട്ടുകാർ പറയുന്നത്.
Read Moreകാപ്പികുടി വൈറലായി! കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ചുറ്റിക്കറങ്ങാനിറങ്ങിയ രോഹിതും പന്തും ഉൾപ്പെടെ അഞ്ച് താരങ്ങൾ ഐസലേഷനിൽ
മെൽബണ്‍: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ചുറ്റിക്കറങ്ങാനിറങ്ങിയ രോഹിത് ശർമ, ഋഷഭ് പന്ത് എന്നിവരുൾപ്പെടെ ടീം ഇന്ത്യയിലെ അഞ്ച് താരങ്ങൾ സ്വയംനിരീക്ഷണത്തിൽ പ്രവേശിച്ചു. ഓസ്ട്രേലിയൻ പര്യടനത്തിനിടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചത് വ്യക്തമായതോടെയാണ് താരങ്ങളെ ഐസലേഷനിൽ പ്രവേശിപ്പിച്ചത്. നവദീപ് സെയ്നി, പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ എന്നിവരാണ് ഐസലേഷനിൽ പ്രവേശിച്ച മറ്റ് താരങ്ങൾ. ഓസ്ട്രേലിയൻ, ഇന്ത്യൻ മെഡിക്കൽ ടീമുകളുടെ ഉപദേശപ്രകാരം മുൻകരുതലിന്റെ ഭാഗമായാണ് കളിക്കാരെ ഐസലേഷനിൽ പ്രവേശിപ്പിച്ചത്. ടീമിനൊപ്പം യാത്രചെയ്യാനും പരിശീലന വേദിയിലും ഇവർക്ക് വിലക്കുണ്ട്. ബയോ ബബിൾ ലംഘിച്ച് താരങ്ങൾ റെസ്റ്റോറൻഡിൽ ഭക്ഷണം കഴിക്കാൻ എത്തിയെന്ന് വ്യക്തമാക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരി ച്ചതോടെയാണ് സംഭവം വിവാദമായത്. ഹോട്ടലിന് പുറത്ത് ഋഷഭ് പന്ത് ആരാധകനെ കെട്ടിപ്പിടിച്ചെന്നും വാർത്തകളുണ്ട്. സിഡ്നിയിൽ ജനുവരി ഏഴിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിന്റെ മുന്നൊരുക്കത്തിലാണ് ടീം. ജനുവരി നാലിന് മാത്രമേ ടീം മെൽബണിൽ നിന്നും സിഡ്നിയിലേക്ക് തിരിക്കൂ.
Read Moreപതിനഞ്ചുകാരിയായ കാമുകന് കാഴ്ചവച്ച് അമ്മ ! മകള്‍ ഗര്‍ഭിണിയായതോടെ സഹോദരന്റെ വീട്ടില്‍ ഉപേക്ഷിച്ചു; സഹോദരന് പരാതി നല്‍കിയതോടെ അമ്മയും കാമുകനും കുടുങ്ങി…
പതിനഞ്ചുകാരിയായ മകളെ കാമുകന് നിരന്തരം കാഴ്ചവച്ച് യുവതിയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ സഹോദരന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ചെന്നൈയിലെ മാടിപാക്കത്താണ് സംഭവം. 36കാരിയായ യുവതിയാണ് തന്റെ മകളെ 32 വയസുള്ള കാമുകന് നിരവധി തവണ കാഴ്ച്ചവെച്ചത്. കാമുകന്റെ നിരന്തര ബലാല്‍സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി ഒക്ടോബര്‍ മാസത്തില്‍ പ്രസവിച്ചിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം യുവതി, ചിത്രകാരനായ ശേകറുമായി അടുപ്പത്തിലായി. വീട്ടില്‍ പതിവായി സന്ദര്‍ശനം നടത്തിയ ശേഖര്‍, യുവതിയുടെ 15 വയസ്സുള്ള മൂത്ത മകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങി. പെണ്‍കുട്ടി തന്റെ അവസ്ഥ അമ്മയുടെ മുമ്പാകെ വിവരിച്ചപ്പോള്‍, നിശബ്ദമായി ”സഹകരിക്കാന്‍” ആവശ്യപ്പെട്ടു. കൗമാരക്കാരിയുടെ ലൈംഗിക ചൂഷണം ഗര്‍ഭധാരണത്തിന് കാരണമായി. സെപ്റ്റംബറില്‍ അമ്മ ഗര്‍ഭിണിയാണെന്ന് അറിയിക്കാതെ തന്നെ സഹോദരന്റെ വീട്ടില്‍ ഉപേക്ഷിച്ചു. ഗര്‍ഭാവസ്ഥയെക്കുറിച്ച് പെണ്‍കുട്ടി അമ്മാവനോട് പറഞ്ഞു, തുടര്‍ന്ന് അമ്മയുമായി ബന്ധപ്പെടാന്‍…
Read Moreകൊടുംതണുപ്പിൽ ഒരു കർഷകൻകൂടി മരിച്ചു; കാർഷിക നിയമം പിൻവലിക്കണമെന്ന് നിലപാടിൽ ഉറച്ചു കർഷകർ
ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ സമരം ചെയ്ത ഒരു കർഷകൻകൂടി മരിച്ചു. തണുപ്പുമൂലം ഗാസിപ്പൂര്‍ അതിര്‍ത്തിയിൽ വെള്ളിയാഴ്ചയാണ് കര്ഷകൻ മരിച്ചത്. അതേസമയം കാർഷിക നിയമം പിൻവലിക്കണമെന്ന് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ. തിങ്കളാഴ്ച കേന്ദ്രവുമായി കർഷകർ വീണ്ടും ചർച്ച നടത്തും. കര്‍ഷക സംഘടനകൾ മുന്നോട്ടുവച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണം മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലുമാണ് തിങ്കളാഴ്ച ചര്‍ച്ച നടക്കുക. കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ നടത്തുന്ന സമരം 38-ാം ദിവസത്തിലേക്ക് കടന്നു. ട്രാക്ടർ റാലിന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുക, മിനിമം താങ്ങുവിലയ്ക്കു നിയമപ്രാബല്യം നൽകുക എന്നീ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ. തിങ്കളാഴ്ച ചർച്ചയിൽ ഒന്നും സംഭവിക്കുന്നില്ലെങ്കിൽ ആറിന് ജെടി-കർണാൽ റോഡിൽ ട്രാക്ടർ റാലി നടത്തും. അടുത്തയാഴ്ച ഷാജഹാൻപൂർ അതിർത്തിയിൽനിന്ന് ഡൽഹിയിലേക്ക് മാർച്ച് ആരംഭിക്കുമെന്നും കർഷകർ…
Read Moreഎൻസിപി എൽഡിഎഫിൽ തുടരും; പാലാ സീറ്റ് ഇല്ലെന്ന് എൽഡിഎഫ് പറഞ്ഞിട്ടില്ലെന്ന് മാണി സി. കാപ്പൻ
കോട്ടയം: എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നും യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും മാണി സി. കാപ്പൻ എംഎൽഎ. നിലവിൽ എൽഡിഎഫിന്റെ ഭാഗമാണ് എൻസിപി. യുഡിഎഫുമായി ചർച്ച നടത്തേണ്ടകാര്യമില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽനിന്നും എൽഡിഎഫിന്റെ സ്ഥാനാർഥിയായി ജനവിധി തേടും. എൽഡിഎഫ് മറിച്ചൊന്നും പറഞ്ഞിട്ടില്ല. എൻസിപിയ്ക്ക് പാലാ സീറ്റ് ഇല്ലെന്ന് എൽഡിഎഫ് പറഞ്ഞിട്ടില്ല. മറിച്ചുണ്ടായാൽ അന്ന് അതുസംബന്ധിച്ച് തീരുമാനം എടുക്കും. തന്റെ തെരഞ്ഞെടുപ്പ് സമയത്ത് ഒരു സ്വകാര്യ ചാനൽ സർവേ നടത്തി താൻ വൻഭൂരിപക്ഷത്തിൽ തോറ്റുപോകുമെന്ന് വാർത്ത പുറത്തുവിട്ടിരുന്നു. വരാണു ഇന്ന് എൻസിപിയ്ക്കെതിരെ വാർത്ത ഉണ്ടാക്കുന്നതെന്നും ഈ വാർത്തയും ഒരു സർവേയായി കണ്ടാൽ മതിയെന്നും മാണി സി. കാപ്പൻ പ്രതീകരിച്ചു.
Read Moreബിജെപി നേതാവിന്റെ വീട്ടുമുറ്റത്ത് ചാണകം ഇറക്കി പ്രതിഷേധിച്ച് കർഷകർ; നേതാവിന്റെ അനുയായികളും പ്രതിഷേധക്കാരും ഏറ്റുമുട്ടി; ഒടുവിൽ…
ചണ്ഡിഗഡ്: പഞ്ചാബിൽ ബിജെപി നേതാവിന്റെ വീട്ടുമുറ്റത്ത് ചാണകം ഇറക്കി പ്രതിഷേധിച്ച് കർഷകർ. കാർഷിക നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു സംഭവം. ഹോഷിയാർപുരിൽ മുൻ മന്ത്രിയും ബിജെപി നേതാവുമായ തിക്ഷൻ സദിന്റെ വീട്ടുമുറ്റത്താണ് ഒരു ട്രോളി ചാണകം ഇറക്കിയത്. കേന്ദ്രത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും വീടിനു നേരെ ചാണകം എറിയുകയും ചെയ്തു. സംഭവത്തെ തുടർന്ന് തിക്ഷൻ സദിന്റെ അനുയായികളും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വീടിനു നേരെ ചാണകം എറിഞ്ഞവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സദ് കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധത്തിന്റെ പേരിൽ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകേരളത്തില്‍ ജിയോ നിരോധിച്ചു; കേരള ഫൈബര്‍ നെറ്റും ഫോണും പാതി നിരക്കിൽ; അംബാനി വിരോധ വ്യാജകഥ ഹിന്ദിയിൽ നിറഞ്ഞോടുന്നു
തിരുവനന്തപുരം: കേരളത്തില്‍ റിലയന്‍സ് ജിയോ നിരോധിച്ചത്രേ! വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് ജിയോ നിരോധനം വൈറലായിരിക്കുന്നത്. 2021 മുതല്‍ സംസ്ഥാനത്ത് റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചെന്നാണ് അവകാശവാദം. ജിയോയുടെ പകുതി നിരക്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നെറ്റ്വര്‍ക്ക് സേവനവും മൊബൈല്‍ ഫോണുകളും നല്‍കാനും പിണറായി വിജയന് സര്‍ക്കാര്‍ തീരുമാനിച്ചെന്നും പറയുന്നു. ഹിന്ദിയിലുള്ള കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: മോദിക്കും അംബാനിക്കും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഉചിതമായ മറുപടി! പുതിയ വര്‍ഷം മുതല്‍, ജിയോയുടെ ഇന്റര്‍നെറ്റ് സേവനം കേരളത്തില്‍ നിര്‍ത്തലാക്കി. സര്‍ക്കാരിന്റെ സ്വന്തം നെറ്റ്വര്ക്കായ കേരള ഫൈബര്‍ നെറ്റ്, ഫോണ്‍ തുടങ്ങുന്നത് ജിയോയുടെ പകുതി നിരക്കിലാണ്! റെഡ് സല്യൂട്ട്. കേരളത്തിനു പുറത്ത് വ്യാപകമായി പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്. നാളിതുവരെ കേരള സര്‍ക്കാര്‍ ജിയോ നിരോധിക്കുകയോ…
Read Moreപാഠം ഒന്ന് സാനിറ്റൈസര്‍! 10, 12 ക്ലാസുകളിലേക്ക് കുട്ടികൾ എത്തി; കൂടു തുറന്നുവിട്ട പക്ഷികളുടെ ആവേശത്തോടെ കുട്ടികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെത്തുടർന്ന് ഒന്‍പതു മാസമായി അടഞ്ഞുകിടന്ന സ്കൂളുകൾ ഭാഗികമായി തുറന്നു. കൂടു തുറന്നുവിട്ട പക്ഷികളുടെ ആവേശത്തോടെയും ആഹ്ലാദത്തോടെയുമാണ് വിദ്യാർഥികൾ സ്കൂളുകളിലേക്ക് എത്തിയത്. അതേസമയം, ഏറെക്കാലം കൂടി കണ്ടിട്ടും കോവിഡ് മാനദണ്ഡപ്രകാരം നിബന്ധനകളുള്ളതിനാൽ അടുത്തിടപഴകാൻ കഴിയാത്തതിന്റെ വിഷമവും പലരും പങ്കുവച്ചു. വീട്ടിലിരുന്നു മടുത്തെന്നായിരുന്നു മിക്കവരുടെയും പ്രതികരണം. ഷിഫ്റ്റ് അനുസരിച്ചാണ് പ്രവേശനം. പൊതുപരീക്ഷ അടുത്തുവരുന്ന സാഹചര്യത്തിലാണ് ഇവർക്കായി സ്കൂളുകൾ തുറക്കുന്നത്. ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂ എന്നും ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. കുട്ടികൾ എത്തുന്നതിനു മുന്നോടിയായി സ്കൂളികളിൽ ശുചീകരണ പ്രവൃത്തികൾ നടന്നു. ശരീരോഷ്മാവ് പരിശോധിച്ചാണ് കുട്ടികളെ സ്കൂളിലേക്ക് പ്രവേശിപ്പിക്കുന്നത്. രക്ഷിതാക്കളുടെ സമ്മതപത്രത്തോടെയാണ് വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തിയത്. 3118 ഹൈസ്ക്കൂളുകളിലും 2077 ഹയർ സെക്കണ്ടറി സ്കൂളുകളിലുമായി ഏഴു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പത്ത്, പന്ത്രണ്ട്…
Read Moreപഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിനു തൊട്ടുപിന്നാലെ ആത്മഹത്യാ ശ്രമം! സംഭവത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന് എൽഡിഎഫ്
കോഴിക്കോട്:പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിനു തൊട്ടുപിന്നാലെ പട്ടികജാതി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചസംഭവത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് തേഞ്ഞിപ്പലം പോലീസ്. നിലവില്‍ പരാതി ലഭിച്ചിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി.വിജിത്തി(33)ന്റെ മൊഴി രേഖപ്പെടുത്തും. അതിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നപറയപ്പെടുന്നുണ്ട്. നിലവില്‍ ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും പോലീസ് പറഞ്ഞു. സ്ഥാനമാേറ്റതിനു പിന്നാലെ വ്യാഴാഴ്ച പുലർച്ചെയാണ് ചേളാരിക്കടുത്ത് ആലുങ്ങലിലുള്ള വീട്ടിൽ വിജിത്ത് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. അത്യാസന്ന നിലയിലായ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു. അയൽവാസികളുടെ സഹായത്തോടെ വീട്ടുകാരാണ് ദളിത് യുവാവായ പഞ്ചായത്ത് പ്രസിഡന്റിനെ ആശുപത്രിയിലെത്തിച്ചത്. തേഞ്ഞിപ്പലം ആലുങ്ങൽ സ്വദേശിയായ ടി. വിജിത്ത് ബുധനാഴ്ചയാണ് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റത്. തദ്ദേശ…
Read More