സ്വാ​മി​പ്ര​സാ​ദം ഓൺലൈനായി ബുക്ക് ചെയ്യു, സ്പീഡ് പോസ്റ്റിൽ പ്രസാദം വീട്ടിലെത്തിക്കാൻ തപാൽ വകുപ്പും

 

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​മ​ട​ങ്ങു​ന്ന കി​റ്റ് ത​പാ​ൽ വ​കു​പ്പ് വീ​ട്ടി​ലെ​ത്തി​ക്കും. ത​പാ​ൽ വ​കു​പ്പ് കേ​ര​ള സ​ർ​ക്കി​ൾ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡു​മാ​യി മാ​യി ഉ​ണ്ടാ​ക്കി​യ കാ​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബു​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.

സ്വാ​മി​പ്ര​സാ​ദം എ​ന്ന കി​റ്റി​ന്‍റെ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​ര​വ​ണ, നെ​യ്യ്, കു​ങ്കു​മം, മ​ഞ്ഞ​ൾ, വി​ഭൂ​തി, അ​ർ​ച്ച​ന പ്ര​സാ​ദം എ​ന്നി​വ​യ​ട​ങ്ങു​ന്ന കി​റ്റി​ന് 450 രൂ​പ​യാ​ണ്.

ഇ​ന്ത്യ​യി​ലെ ഏ​ത് പോ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്നും ഇ​പേ​മെ​ന്‍റി​ലൂ​ടെ കി​റ്റ് ബു​ക്ക് ചെ​യ്യാം.സ്പീ​ഡ് പോ​സ്റ്റി​ലൂ​ടെ​യാ​കും കി​റ്റ് വീ​ടു​ക​ളി​ലെ​ത്തി​ക്കു​ക. ഇ​ന്നു മു​ത​ൽ ബു​ക്കിം​ഗ് തു​ട​ങ്ങും. 16 മു​ത​ലാ​ണ് കി​റ്റു​ക​ൾ അ​യ​ച്ചു തു​ട​ങ്ങു​ക.

Related posts

Leave a Comment