രാ​ജ്യം​വി​ട്ടു പ​റ​ക്കി​ല്ല; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വി​ല​ക്ക് നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ‌​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ന​വം​ബ​ർ 30 വ​രെ നീ​ട്ടി.

ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ‌ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ല​ക്ക് നീ​ട്ടി​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ത്ത റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ നി​ല​വി​ലു​ള്ള​തു പോ​ലെ തു​ട​രും.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ർ​ച്ച് 23 ന് ​ആ​ണ് രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ‌​ക്ക് രാ​ജ്യ​ത്ത് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വ​ന്ദേ ഭാ​ര​ത് മി​ഷ​നു കീ​ഴി​ൽ പ്ര​ത്യേ​ക രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ൾ മെ​യ് മു​ത​ൽ ആ​രം​ഭി​ച്ചി​രു​ന്നു.

ജൂ​ലൈ മു​ത​ൽ എ​യ​ർ ബ​ബി​ൾ സം​വി​ധാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും സ​ർ​വീ​സ് ന​ട​ത്തി​വ​ന്നി​രു​ന്നു. ഈ ​സ​ർ​വീ​സു​ക​ളും തു​ട​രും.

യു​എ​സ്, ഫ്രാ​ൻ​സ്, യു​കെ, യു​എ​ഇ, കെ​നി​യ, ഭൂ​ട്ടാ​ൻ എ​ന്നി​ങ്ങ​നെ 18 രാ​ജ്യ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ എ​യ​ർ ബ​ബി​ൾ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​ത്. ഈ ​ക​രാ​ർ പ്ര​കാ​രം ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും എ​യ​ർ​ലൈ​നു​ക​ൾ​ക്ക് പ്ര​ത്യേ​ക വി​മാ​ന​സ​ർ​വീ​സു​ക​ൾ ന​ട​ത്താം.

ര​ണ്ട് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മെ​യ് 25 മു​ത​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

Related posts

Leave a Comment