ജനത്തിനു കിട്ടേണ്ടതു തട്ടിപ്പറിച്ചു കേന്ദ്രം! ക്രൂ​ഡ് വി​ല പ​കു​തി​യി​ൽ താ​ഴെ​യാ​യി​ട്ടും വി​ല്പ​ന വി​ല കു​റ​ഞ്ഞി​ല്ല

കേ​ന്ദ്രം പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് ഡ്യൂ​ട്ടി കു​ത്ത​നേ കൂ​ട്ടി. പ​ക്ഷേ വി​ല കൂ​ടു​ന്നി​ല്ല. എ​ങ്ങ​നെ? എ​ന്തു​കൊ​ണ്ട്? ഉ​ത്ത​രം ല​ളി​തം. പെ​ട്രോ​ളി​നും ഡീ​സ​ലി​നും അ​മി​ത വി​ല​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ 65 ഡോ​ള​റി​ന​ടു​ത്താ​യി​രു​ന്നു ക്രൂ​ഡ് ഓ​യി​ൽ വി​ല. ഇ​ന്ന​ലെ 30 ഡോ​ള​റും. ജ​നു​വ​രി​യി​ൽ പെ​ട്രോ​ൾ വി​ല 72 രൂ​പ​യ്ക്ക് മു​ക​ളി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ 71.57 രൂ​പ​യും. (കൊ​ച്ചി​യി​ൽ). ക്രൂ​ഡ് വി​ല പ​കു​തി​യി​ൽ താ​ഴെ​യാ​യി​ട്ടും വി​ല്പ​ന വി​ല കു​റ​ഞ്ഞി​ല്ല. 2014 ഏ​പ്രി​ലി​ൽ മ​ൻ​മോ​ഹ​ൻ​സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​പ്പ​യ്ക്ക് 110 ഡോ​ള​റി​ന​ടു​ത്താ​യി​രു​ന്നു. അ​ന്നു രാ​ജ്യ​ത്തു പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 74 രൂ​പ, ഡീ​സ​ലി​ന് 56 രൂ​പ. ഇ​പ്പോ​ൾ ക്രൂ​ഡ് വി​ല മൂ​ന്നി​ലൊ​ന്നി​ൽ താ​ഴെ​യാ​യി​ട്ടും വി​ല കു​റ​ഞ്ഞി​ട്ടി​ല്ല. ഇ​വി​ടെ​യാ​ണ് നി​കു​തി​ക​ൾ ക​ട​ന്നു​വ​രു​ന്ന​ത്. മ​ൻ​മോ​ഹ​ൻ​സിം​ഗി​ന്‍റെ കാ​ല​ത്തും എ​ക്സൈ​സ് ഡ്യൂ​ട്ടി ഉ​ണ്ടാ​യി​രു​ന്നു. ഒ​ര​വ​സ​ര​ത്തി​ൽ പെ​ട്രോ​ളി​ന് 20 രൂ​പ​യും ഡീ​സ​ലി​ന് 12 രൂ​പ​യും ആ​യി​രു​ന്നു ഡ്യൂ​ട്ടി.…

Read More

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ​ത് 6,802 പേ​ർ; വിദേശത്തുനിന്നു വരുന്ന ഗര്‍ഭിണികള്‍ക്ക് വീട്ടിലേക്ക് മടങ്ങാമെന്നു മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും 6,802 പേ​ർ കേ​ര​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 2,03,189 പേ​ർ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ൽ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്തു. പാ​സ് തേ​ടി​യ​ത് 69,108 പേ​രാ​ണ്. 32,878 പാ​സു​ക​ൾ വി​ത​ര​ണം ചെ​യ്തു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് 4,298 പേ​ർ, ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് 2,120 പേ​ർ, മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് 98 പേ​രു​മാ​ണ് എ​ത്തി​യ​ത്. മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ൽ പേ​ർ എ​ത്തി​യ​ത്. വാ​ള​യാ​ർ ചെ​ക്ക്പോ​സ്റ്റി​ലൂ​ടെ മാ​ത്രം 4,369 പേ​ർ വ​ന്നു. മ​ഞ്ചേ​ശ്വ​രം ചെ​ക്ക്പോ​സ്റ്റി​ലൂ​ടെ 1,637 പേ​രും വ​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഇ​പ്പോ​ഴു​ള്ള സ്ഥ​ലം ഹോ​ട്ട്സ്പോ​ട്ടാ​ണെ​ങ്കി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന ക്വാ​റ​ന്‍റൈ​നി​ൽ ഏ​ഴ് ദി​വ​സം ക​ഴി​യ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ഗ​ർ​ഭി​ണി​ക​ളെ ഒ​ഴി​വാ​ക്കും. വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്കും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഏ​ഴു​ദി​വ​സം പോ​ലും പിന്നിട്ടില്ല! ഓ​ഫീ​സി​ലും ത​ല​പ്പാ​ടി​യി​ലെ സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ലും എ​ത്തി; കാ​സ​ർ​ഗോ​ഡ് ക​ള​ക്ട​ര്‍ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​ത് വി​വാ​ദ​മാ​കു​ന്നു

കാ​സ​ര്‍​ഗോ​ഡ്: നേ​ര​ത്തേ കോ​വി​ഡ് ബാ​ധി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു ഏ​ഴു​ദി​വ​സം പോ​ലും പി​ന്നി​ടു​ന്ന​തി​നു​മു​മ്പ് ഓ​ഫീ​സി​ലും ത​ല​പ്പാ​ടി​യി​ലെ സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ലും എ​ത്തി​യ​ത് വി​വാ​ദ​മാ​കു​ന്നു. ക​ള​ക്ട​റു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വാ​ണെ​ന്നു ക​ണ്ട​തി​നെ ത്തുട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം തി​രി​കെ ദൈ​നം​ദി​ന ജോ​ലി​ക​ളി​ല്‍ പ്ര​വേ​ശി​ച്ച​തെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ ഇ​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക്വാ​റ​ന്‍റൈ​ന്‍ വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. രോ​ഗ​ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ​വ​രെ ഹൈ ​റി​സ്‌​ക്, ലോ ​റി​സ്‌​ക് എ​ന്നി​ങ്ങ​നെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തെ​ന്നാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. വ​ള​രെ​യ​ടു​ത്ത സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ന് 28 ദി​വ​സ​വും ചെ​റി​യ സ​മ്പ​ര്‍​ക്കം മാ​ത്ര​മു​ള്ള ലോ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ന് 14 ദി​വ​സ​വു​മാ​ണ് നി​രീ​ക്ഷ​ണ കാ​ല​യ​ള​വ്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി ഏ​താ​നും മ​ണി​ക്കൂ​റു​ക​ളു​ടെ സ​മ്പ​ര്‍​ക്കം മാ​ത്രം ഉ​ണ്ടാ​യി​ട്ടു​ള്ള ജി​ല്ലാ ക​ള​ക്ട​റെ ലോ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.…

Read More

ക​ള്ള് ഷാ​പ്പു​ക​ൾ തു​റ​ക്കു​ന്നു! ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഔ​ട്ട് ലെ​റ്റു​ക​ളോ ബാ​റു​ക​ളോ ഉ​ട​ൻ തു​റ​ക്കി​ല്ല…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക​ള്ള് ഷാ​പ്പു​ക​ൾ തു​റ​ക്കു​ന്നു. മേ​യ് 13നാ​ണ് ഷാ​പ്പു​ക​ൾ തു​റ​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഔ​ട്ട് ലെ​റ്റു​ക​ളോ ബാ​റു​ക​ളോ ഉ​ട​ൻ തു​റ​ക്കി​ല്ല. ത​ല്‍​കാ​ലം മ​ദ്യ​ശാ​ല തു​റ​ക്കി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ നി​ല​വി​ല്‍ വ​ന്ന​തോ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്നി​രു​ന്നു. ഡ​ല്‍​ഹി, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ബം​ഗാ​ള്‍, മ​ഹാ​രാ​ഷ്ട്ര, ഛത്തീ​സ്ഗ​ഡ്, ക​ര്‍​ണാ​ട​ക, ആ​സം, ഹി​മാ​ച​ല്‍​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

Read More

സ്പി​രി​റ്റ് ക​ട​ത്ത് ത​വി​ട്പൊ​ടിക്കേസായി; എക്സൈസിനെ വെട്ടിച്ച് പാഞ്ഞതിനെക്കുറിച്ച് പിടിയിലായ യുവാവ് പറഞ്ഞും ഇപ്പോൾ പോലീസ് പറ‍യുന്നതും കേട്ടാൽ നിങ്ങൾ ഞെട്ടും…

പാ​ല​ക്കാ​ട്: എ​ക്സൈ​സി​നെ വെ​ട്ടി​ച്ച് ടോ​ൾ പ്ലാ​സ​യി​ലെ ബാ​രി​യ​റും ത​ക​ർ​ത്ത് ക​ട​ന്ന ലോ​റി​യി​ൽ പാ​ൻ​മ​സാ​ല​യെ​ന്ന് എ​ക്സൈ​സ്. എ​ന്നാ​ൽ നി​ല​വി​ൽ ഇ​തി​നും തെ​ളി​വി​ല്ലാ​ത്ത​തി​നാ​ൽ കേ​സെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ചി​റ്റൂ​ർ എ​ക്സൈ​സ് സി​ഐ എം. ​രാ​കേ​ഷ് പ​റ​ഞ്ഞു. ത​വി​ട് ചാ​ക്കി​നി​ട​യി​ൽ പാ​ൻ​മ​സാ​ല ചാ​ക്കു​മാ​യി വ​രു​മ്പോ​ഴാ​ണ് എ​ക്സൈ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്ന​തെ​ന്നാ​ണ് പ്ര​തി​ക​ൾ ന​ൽ​കി​യ മൊ​ഴി.ഇ​വ​ർ കോ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​വ​രാ​ണ്. ഇ​തി​നി​ടെ പാ​ൻ​മ​സാ​ല‍​യും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തും. ഇ​ത്ത​ര​ത്തി​ൽ പാ​ൻ​മ​സാ​ല​യു​മാ​യി വ​രു​മ്പോ​ഴാ​ണ് എ​ക്സൈ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. കോ​ഴി വി​റ്റ​വ​ക​യി​ലും പാ​ൻ​മ​സാ​ല വി​ത​ര​ണം ചെ​യ്ത​തി​ലു​മാ​യി മൂ​ന്ന് ല​ക്ഷം രൂ​പ​യും ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു. ഈ ​പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രാ​ണെ​ന്ന് ഭ​യ​ന്നാ​ണ് ലോ​റി നി​ർ​ത്താ​തെ പോ​യ​തെ​ന്നും പ്ര​തി​ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​താ​യി സി​ഐ അ​റി​യി​ച്ചു. എ​ന്നാ​ൽ പി​ടി​ച്ചെ​ടു​ത്ത ലോ​റി​യി​ൽ നി​ല​വി​ൽ പാ​ൻ​മ​സാ​ല ചാ​ക്കു​ക​ളൊ​ന്നും ക​ണ്ടെ​ടു​ക്കാ​ത്ത​തി​നാ​ൽ കേ​സു​ക​ളൊ​ന്നും എ​ടു​ക്കാ​നാ​വി​ല്ല. ടോ​ൾ പ്ലാ​സ​യി​ലെ ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് വേ​ണ​മെ​ങ്കി​ൽ കേ​സെ​ടു​ക്കാ​മെ​ന്നും സി​ഐ പ​റ​ഞ്ഞു.…

Read More

ആപ്പിലാക്കുന്ന ആപ്പുകൾ; ആ​രോ​ഗ്യ സേ​തു ആ​പ്പി​ല്‍ സു​ര​ക്ഷാ വീ​ഴ്ച​യില്ലെന്ന വിശദീകരണവുമായി കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: ആ​രോ​ഗ്യ സേ​തു ആ​പ്പി​ല്‍ സു​ര​ക്ഷാ വീ​ഴ്ച​യി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​താ​യി ഹാ​ക്ക​ര്‍​ക്ക് തെ​ളി​യി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​സേ​തു സാ​ങ്കേ​തി​ക​വി​ഭാ​ഗം അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളെ നി​രീ​ക്ഷി​ക്കാ​ന്‍ പു​റ​ത്തി​റ​ക്കി​യ ആ​രോ​ഗ്യ സേ​തു ആ​പ്പി​ല്‍ സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടെ​ന്ന് ഫ്ര​ഞ്ച് ഹാ​ക്ക​ര്‍ റോ​ബ​ര്‍​ട്ട് ബാ​പ്റ്റി​സ്റ്റ് വെ​ളി​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്രം വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തെ റോ​ബ​ര്‍​ട്ട് ബാ​പ്റ്റി​സ്റ്റ് ത​ള്ളി. വി​വ​ര​ച്ചോ​ര്‍​ച്ച വ്യ​ക്ത​മാ​ക്കി ത​രാ​മെ​ന്ന് ബാ​പ്റ്റി​സ്റ്റ് വെ​ല്ലു​വി​ളി​ച്ചു. ഒ​ന്നും കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് നി​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ന​മു​ക്ക് കാ​ണാം. അ​ടു​ത്ത ദി​വ​സം വീ​ണ്ടും കാ​ണാ​മെ​ന്ന് റോ​ബ​ര്‍​ട്ട് ട്വീ​റ്റ് ചെ​യ്തു. രാ​ജ്യ​ത്തെ ഒ​മ്പ​തു കോ​ടി ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ലാ​ണെ​ന്നാ​യി​രു​ന്നു റോ​ബ​ര്‍​ട്ട് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. ആ​പ്പി​ലെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി പ​ങ്കു​വ​ച്ച ആ​ശ​ങ്ക ശ​രി​യാ​ണെ​ന്നും ട്വീ​റ്റി​ല്‍ റോ​ബ​ര്‍​ട്ട് പ​റ​ഞ്ഞു. വി​വ​ര​സു​ര​ക്ഷ​യി​ല്‍ ഉ​ത്ത​ര​വാ​ദി​ത്തം ഉ​ണ്ടാ​കു​മെ​ന്നാ​ണ് കേ​ന്ദ്രം അ​റി​യി​ച്ച​ത്. നി​യ​ന്ത്ര​ണാ​ധി​കാ​രം സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍​ക്ക് ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും…

Read More

പ്ര​വാ​സി​ക​ൾ​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധം; ര​ണ്ടാ​ഴ്ച ക​ഴി​യാ​തെ വീ​ട്ടി​ൽ വി​ടി​ല്ല; ക്വാ​റ​ന്‍റൈ​ൻ ചെ​ല​വു​ക​ൾ സ​ർ​ക്കാ​ർ വ​ഹി​ക്കും

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കും. മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​തി​നു ശേ​ഷം മാ​ത്ര​മേ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ക്കൂ. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​ന്നാ​ൽ വൈ​കു​ന്നേ​രം ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം മാ​ത്ര​മേ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളൂ. പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ൻ ചെ​ല​വു​ക​ൾ സ​ർ​ക്കാ​ർ വ​ഹി​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഏ​ഴ് ദി​വ​സം സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ലും തു​ട​ര്‍​ന്ന് ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ലും എ​ന്നാ​യി​രു​ന്നു ഇ​ന്ന​ലെ വ​രെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ 14 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ​യാ​ണ് തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് ഏ​ഴ് ദി​വ​സം സ​ര്‍​ക്കാ​രി​ന്‍റെ ക്വാ​റ​ന്‍റൈ​നി​ലും തു​ട​ര്‍​ന്ന് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ല്‍ വീ​ടു​ക​ളി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​യി​രു​ന്നു. വീ​ട്ടി​ല്‍ ഏ​ഴ് ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണ​മെ​ന്നും…

Read More

ഭയമല്ല ജാഗ്രതയാണ് വേണ്ടത്…​ ലോക് ഡൗണിൽ ജില്ലകളിൽ നിന്നും ജില്ലകളിലേക്കുള്ള യാത്രയ്ക്ക് ചെയ്യേണ്ടത് എന്തെല്ലാം; അറിയേണ്ട കാര്യങ്ങൾ ഇങ്ങനെയെക്കെ…

തി​രു​വ​ന​ന്ത​പു​രം: മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ള്‍​ക്ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും പാ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് അ​താ​ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ പാ​സ് ന​ല്‍​കു​മെ​ന്ന് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ അ​റി​യി​ച്ചു. വി​വാ​ഹ ച​ട​ങ്ങു​ക​ള്‍, ജോ​ലി സം​ബ​ന്ധ​മാ​യ യാ​ത്ര​ക​ള്‍, കു​ടു​ങ്ങി കി​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍, കു​ടു​ങ്ങി കി​ട​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ വീ​ട്ടി​ല്‍ എ​ത്തി​ക്കു​ക, വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​വ​ര്‍, ശ​വ​സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍, മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യാ​ണ് പാ​സ് അ​നു​വ​ദി​ക്കു​ക. അ​പേ​ക്ഷ​യോ​ടൊ​പ്പം ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, വോ​ട്ടേ​ഴ്‌​സ് ഐ​ഡി തു​ട​ങ്ങി​യ​വ കൈ​വ​ശം ക​രു​ത​ണം. എ​ന്നാ​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്കു ജി​ല്ല വി​ട്ടു​ള്ള യാ​ത്ര​യ്ക്ക് പാ​സ് ആ​വ​ശ്യ​മി​ല്ല. പോ​ലീ​സി​ന്‍റെ വെ​ബ്‌​സൈ​റ്റ്, സ്റ്റേ​റ്റ് പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​ർ കേ​ര​ള ഫേ​സ്ബു​ക്ക് പേ​ജ് എ​ന്നി​വ​യി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള പാ​സി​ന്‍റെ മാ​തൃ​ക​യു​ടെ പ്രി​ന്‍റ് ഔ​ട്ട് പൂ​രി​പ്പി​ച്ച് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ന​ൽ​ക​ണം. ഇ-​മെ​യി​ൽ വ​ഴി​യും അ​താ​ത് പൊ​ലീ​സ്…

Read More

ദുരിതവും പട്ടിണിയും,സാഹസിക മാർഗങ്ങളിലൂടെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​നം; മും​ബൈ​യി​ൽ​നി​ന്ന് ബി​ഹാ​റി​ലേ​ക്ക് സൈ​ക്കി​ളി​ൽ

പാ​റ്റ്ന: ലോ​ക്ക്ഡൗ​ൺ ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച​ത് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്. പ​ണി​യി​ല്ലാ​താ​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യ ഇ​വ​ർ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നും സാ​ധി​ക്കാ​തെ​യാ​യി. ഇ​വ​രി​ൽ പ​ല​രും നാ​ട​ണ​യാ​ൻ സാ​ഹ​സി​ക മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യാ​ണ്. മും​ബൈ​യി​ൽ​നി​ന്നും ബ​ഹാ​റി​ലേ​ക്ക് സൈ​ക്കി​ളി​ൽ യാ​ത്ര ആ​രം​ഭി​ച്ച ഒ​രു കൂ​ട്ടം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​വ​രി​ൽ ഒ​ടു​വി​ല​ത്തെ സാ​ഹ​സി​ക​ർ. 15 പേ​ര​ട​ങ്ങു​ന്ന യു​വാ​ക്ക​ളു​ടെ സം​ഘ​മാ​ണ് ബി​ഹാ​റി​ലെ ധ​ർ​ബാം​ഗ​യി​ലേ​ക്ക് സൈ​ക്കി​ളി​ൽ പോ​കു​ന്ന​ത്. ഇ​വ​ർ​ക്ക് പി​ന്നി​ടാ​നു​ള്ള​ത് 2,000 കി​ലോ​മീ​റ്റ​റും. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ആ​ണ് സം​ഘം മും​ബൈ​യി​ലെ സാ​ന്താ ക്രൂ​സി​ൽ​നി​ന്ന് യാ​ത്ര തി​രി​ച്ച​ത്. സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​വ​ർ നാ​ട്ടി​ലെ​ത്തും. നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​ൻ ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തി​നാ​ലാ​ണ് സാ​ഹ​സി​ക യാ​ത്ര​ക്ക് ഒ​രു​ങ്ങു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. സൈ​ക്കി​ളി​ന്‍റെ കാ​രി​യ​റി​ൽ അ​ത്യാ​വ​ശ്യ​ത്തി​നു തു​ണി​ക​ളും ഏ​താ​നും പാ​ത്ര​ങ്ങ​ളും കു​റ​ച്ച് അ​രി​യു​മാ​ണ് യാ​ത്ര​യി​ൽ ഇ​വ​ർ ക​രു​തി​യി​രി​ക്കു​ന്ന​ത്.

Read More

ലോക്ക് ഡൗൺ; പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്ന് ക​ര​ക​യ​റു​ന്ന​തി​ന് “വ​ന്‍ ഉ​ത്തേ​ക പാ​ക്കേ​ജ് ആ​വ​ശ്യം’; പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ണം ന​ൽ​ക​ണമെന്ന് അ​ഭി​ജി​ത് ബാ​ന​ര്‍​ജി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണ്‍ പ്ര​ത​സി​ന്ധി ബാ​ധി​ച്ചി​രി​ക്കു​ന്ന ആ​ളു​ക​ളി​ല്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് റേ​ഷ​ന്‍ കാ​ര്‍​ഡ് ന​ല്‍​കി അ​വ​രു​ടെ വി​ശ​പ്പ​ക​റ്റ​ണ​മെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ദ്ധ​നും നൊ​ബേ​ല്‍ ജേ​താ​വു​മാ​യ അ​ഭി​ജി​ത് ബാ​ന​ര്‍​ജി. പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്ന് ക​ര​ക​യ​റു​ന്ന​തി​ന് ഇ​ന്ത്യ​ക്ക് വ​ന്‍ ഉ​ത്തേ​ക പാ​ക്കേ​ജ് ആ​വ​ശ്യ​മാ​ണെ​ന്നും ദ​രി​ദ്ര​രു​ടെ കൈ​ക​ളി​ലേ​ക്ക് പ​ണം നേ​രി​ട്ട് കൈ​മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ഭി​ജി​ത് ബാ​ന​ര്‍​ജി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​ക്ക് വ​ലി​യൊ​രു ഉ​ത്തേ​ജ​ക പാ​ക്കേ​ജ് ആ​വ​ശ്യ​മാ​ണ്. ന​മ്മ​ള്‍ സാ​മ്പ​ത്തി​ക പാ​ക്കേ​ജി​നാ​യി വേ​ണ്ട​ത്ര നീ​ക്കി​വെ​ച്ചി​ട്ടി​ല്ല. ജി​ഡി​പി​യു​ടെ പ​ത്ത് ശ​ത​മാ​നം പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി യു​എ​സ് നീ​ക്കി​വെ​ച്ച​താ​യും അ​ഭി​ജി​ത് ബാ​ന​ര്‍​ജി ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക്ക് ഡൗ​ണി​ലൂ​ടെ ത​ക​ർ​ച്ച​യി​ലാ​യ ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്നും സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും അ​ഭി​ജി​ത്ത് ബാ​ന​ർ​ജി പ​റ​ഞ്ഞു. ലോ​ക്ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ല​വി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും റേ​ഷ​ന്‍​കാ​ര്‍​ഡ് വേ​ണ്ട​തു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി അ​ത് അ​നു​വ​ദി​ച്ച് ന​ല്‍​ക​ണം. ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ങ്കി​ലും…

Read More