ദാ, കിടക്കുന്നു; അവിടെ സിസിടിവി ഇല്ല! ആ​വ​ശ്യ​മു​ള്ളിടത്ത് സി​സി​ടി​വി ഇ​ല്ല; കു​ഴ​ങ്ങി ക​സ്റ്റം​സ്‌

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ക​സ്റ്റം​സ് നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി.

വി​മാനത്താ​വ​ള​ത്തി​ലെ കാ​ർ​ഗോ കോം​പ്ല​ക്സി​ൽ ക​സ്റ്റം​സ് ആ​വ​ശ്യ​പ്പെ​ട്ട ഭാ​ഗ​ത്ത് പോ​ലീ​സ് സി​സി​ടി​വി കാ​മ​റ​ക​ളി​ല്ലെ​ന്ന​താ​ണ് ക​സ്റ്റം​സി​നെ കു​ഴ​യ്ക്കു​ന്ന​ത്.

ക​സ്റ്റം​സി​നു ദൃ​ശ്യ​ങ്ങ​ൾ വേ​ണ്ട ഭാ​ഗ​ത്തു​നി​ന്ന് അ​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ മു​ത​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​നാ​യി ജ​നു​വ​രി മു​ത​ലു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ക​സ്റ്റം​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ആ​റ് പ്ര​ത്യേ​ക ദി​വ​സ​ങ്ങ​ളി​ലെ ദൃ​ശ്യ​ങ്ങ​ളാ​യി​രു​ന്നു ക​സ്റ്റം​സി​ന് ആ​വ​ശ്യ​മാ​യി​രു​ന്ന​ത്.

അ​തേ​സ​മ​യം കൈ​വ​ശ​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന് ക​സ്റ്റം​സി​നെ പോലീസ് അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് പേ​ട്ട, ചാ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ ദൃ​ശ്യ​ങ്ങ​ളും ക​സ്റ്റം​സ് പ​രി​ശോ​ധി​ക്കും. ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​റു​ടെ ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഡി​ജി​പി​ക്കു ല​ഭി​ച്ചി​രു​ന്നു.

Related posts

Leave a Comment