കൊറോണ വൈറസ് വ്യാപനം ഒതുങ്ങാൻ നാലഞ്ചു മാസംവരെ വേണ്ടിവന്നേക്കാം. ആഗോളതലത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് കോവിഡ് വ്യാപനമുണ്ടാകുന്നതിനാൽ ഇവിടെയും പൊതുജാഗ്രതയിൽ നേരിയ വീഴ്ചപോലും പാടില്ല. ജില്ലയിൽ ജാഗ്രത തുടരണം. ക്വാറന്റൈനിൽ 30-ാം ദിവസം വരെ രോഗം പുറത്തുവന്നതായി റിപ്പോർട്ടുണ്ട്. 14-28 ദിവസങ്ങൾ എന്ന പരിധിക്കപ്പുറം ജാഗ്രത തുടരണം. ജില്ലയിൽ കൂടുതലായി സമൂഹവ്യാപനം ഉണ്ടായിട്ടില്ല. അതിനാൽ സാമൂഹ്യ അകലം തുടർന്നും പാലിക്കണം. മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ രോഗവ്യാപനം കൂടുതലായിരിക്കെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കു ലോറികൾ എത്തിയാൽ ചരക്കിറക്കി അപ്പോൾത്തന്നെ മടങ്ങണം. ഇത്തരം വാഹനങ്ങൾ ഇവിടെ തങ്ങാൻ പാടില്ല. ഇവരുമായി അനാവശ്യമായ സന്പർക്കം വേണ്ട. ഇതരസസംസ്ഥാന യാത്രകൾ ഒഴിവാക്കുക തുറന്നുവച്ച ഭക്ഷണക്കടകളിൽ കൂട്ടമായി ഇരുന്ന് കഴിക്കാൻ പാടില്ല. ഭക്ഷണപ്പൊതികൾ വിൽക്കാൻ മാത്രമേ പാടുള്ളു. കടകന്പോളങ്ങളിൽ കൂട്ടം കൂടാൻ പാടില്ല. ഏറ്റവും കുറച്ചു സമയം പൊതുസന്പർക്കം മതി. എപ്പോഴും, എല്ലാവരും മാസ്ക്ക് ധരിക്കുക. സാനിറ്റൈസേഷനിൽ…
Read MoreCategory: Loud Speaker
കോവിഡ് കൂടുന്നു, കൊല്ലം അങ്കലാപ്പിൽ! ചാത്തന്നൂർ, ശാസ്താംകോട്ട, പോരുവഴി പഞ്ചായത്തുകളിൽ നിരോധനാജ്ഞ
എസ്.ആർ.സുധീർകുമാർ കൊല്ലം: ആരോഗ്യ പ്രവർത്തകയ്ക്ക് അടക്കം ഇന്നലെ മൂന്ന് പേർക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചതോടെ ജില്ല അക്ഷരാർഥത്തിൽ അങ്കലാപ്പിലായി. കുളത്തൂപ്പുഴയിൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ അമ്പലക്കടവ് സ്വദേശി 59-കാരൻ, ഷാർജയിൽ നിന്ന് നാട്ടിലെത്തിയ ശാസ്താംകോട്ട സ്വദേശി ഏഴു വയസുകാരി, ചാത്തന്നൂരിലെ ആശാ വർക്കർ മീനാട് സ്വദേശി 47-കാരി എന്നിവർക്കാണ് ഇന്നലെ രോഗബാധയുണ്ടായത്. ആശാ വർക്കർക്ക് എവിടുന്നാണ് രോഗ പകർച്ച ഉണ്ടായതെന്ന് വ്യക്തമല്ല. ഏഴു വയസുകാരിയുടെ മാതാവും ഷാർജയിൽ നിന്ന് വന്നതാണ്. ഇവരുടെ സ്രവ പരിശോധനാ ഫലം വന്നിട്ടില്ല. അമ്മയും മകളും നാട്ടിൽ എത്തിയിട്ട് 38 ദിവസമായി. കണ്ണനല്ലൂരിലെ കുടുംബ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇത് പൂർത്തിയാക്കിയ ശേഷമാണ് ശാസ്താംകോട്ടയിലെ ഭർതൃവീട്ടിലേയ്ക്ക് പോയത്. മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ചാത്തന്നൂർ, ശാസ്താംകോട്ട, പോരുവഴി ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ അറിയിച്ചു.…
Read Moreപ്രസവ തീയതി അടുത്തതിനാല്‍..! കോവിഡ് രോഗമുക്തി നേടിയ കാസര്‍ഗോഡ് സ്വദേശിയായ അമ്മയും കുഞ്ഞും ആശുപത്രി വിട്ടു
തിരുവനന്തപുരം: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കോവിഡ് രോഗമുക്തി നേടി പ്രസവ ശസ്ത്രക്രിയ നടന്ന കാസര്‍ഗോഡ് സ്വദേശിയായ അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാര്‍ ഫാത്തിമയ്ക്കും (21) കുഞ്ഞിനും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എൻ. റോയിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. യുവതിയുടെ ഭര്‍ത്താവിനെയും കോവിഡ് രോഗമുക്തി നേടി നേരത്തെ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മാര്‍ച്ച് 20നാണ് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കോവിഡ് ബാധിച്ച യുവതിയെയും ഭര്‍ത്താവിനെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചത്. തുടര്‍ന്നുള്ള ചികിത്സയില്‍ ഇവരുടെ രോഗം ഭേദമായി. ഒമ്പതിന് പുറത്ത് വന്ന യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പ്രസവ തീയതി അടുത്തതിനാല്‍ യുവതി ആശുപത്രിയില്‍ തന്നെ തുടര്‍ന്നു. 11ന് ഉച്ചയ്ക്ക് 12.20ന് ആണ് കുഞ്ഞിന് യുവതി ജന്മം നല്കി.
Read Moreഇതെന്റെയൊരു നമ്പറല്ലേ…; “വിഡ്ഢിത്തരം’ പറഞ്ഞതിന് പിന്നാലെ മലക്കം മറിഞ്ഞ് ട്രംപ്
വാഷിംഗ്ടൺ ഡിസി: കോവിഡ് ബാധിതരുടെ ശരീരത്തില്‍ അണുനാശിനി കുത്തിവച്ചാല്‍ വൈറസിനെ നശിപ്പിക്കാമെന്ന് താന്‍ പരിഹാസരൂപേണ പറഞ്ഞതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്ത് സംഭവിക്കും എന്നറിയാന്‍ നിങ്ങളെ പോലെയുള്ള മാധ്യമപ്രവര്‍ത്തകരോട് പരിഹാസരൂപേണ ചോദിച്ചതാണ്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും ശ്വാസകോശത്തിലാണെന്ന് നമുക്കറിയാം, ഓരോനിമിഷവും വൃത്തിക്കായാക്കാന്‍ നമ്മള് അണുനാശിനി ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ അണുനാശിനി കുത്തിവച്ചാല്‍ ശ്വാസകോശവും വൃത്തിയാകില്ലേ ?. ഇത് പരീക്ഷിക്കുന്നത് രസകരമായിരിക്കുമെന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇത് വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ ട്രംപിന്റെ നിർദേശങ്ങളെ ആക്ഷേപിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ കമന്റുകൾ വന്നു.അണുനാശിനികൾ കുത്തിവയ്ക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ഡെറ്റോൾ, ലൈസോൾ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെ ഉടമസ്ഥരായ റെക്കിറ്റ് ബെൻകിസർ ഉപഭോക്താക്കൾക്കു നൽകിയ മുന്നറിയിപ്പിൽ പറഞ്ഞു. അണുനാശിനികളും കീടനാശിനികളും അപകടകരമായ വസ്തുക്കളാണ്. ശരീരത്തിനുള്ളിൽ ചെന്നാൽ ഇത് മാരകമാണ്.…
Read Moreകോവിഡ് 19 ആശങ്കകൾ വർധിച്ചു! ‘ഹോട്ട്സ്പോട്ടായി’ മഹാരാഷ്ട്ര; അമേരിക്കയിൽ രോഗ ബാധിതർ 10 ലക്ഷത്തിലേക്ക്
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് 19 ആശങ്കകൾ വർധിച്ചു. കടുന്ന നിയന്ത്രണങ്ങൾക്കിടയിലും മഹാരാഷ്ട്രയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിന് കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്ക് പ്രകാരം രാജ്യത്ത് 18, 668 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 775 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 5,063 പേർ രോഗമുക്തി നേടിയിരുന്നു. രാജ്യത്തെ തന്നെ കോവിഡ് കേസുകളിൽ 28 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രാജ്യത്തെ കോവിഡ് മരണങ്ങളുടെ കണക്കെടുത്താൽ 39 ശതമാനവും മഹാരാഷ്ട്രയിലാണ്. 6,817 കോവിഡ് കേസുളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 301 പേർ ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചു. 840 പേർ മാത്രമാണ് രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മാത്രം 394 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ച്. 18 പേരാണ് വെള്ളിയാഴ്ച മരിച്ചത്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് കോവിഡ് കേസുകൾ കൂടുതൽ…
Read Moreവിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ അഖിൽ ജീവനൊടുക്കിയത് പ്രണയനൈരാശ്യത്താൽ! കോവിഡ് കാലത്തും മൃതദേഹത്തോട് അനാദരം; ഒടുവില്‍…
ചെങ്ങന്നൂർ: കോവിഡ് കാലത്തും മൃതദേഹത്തോട് അനാദരം. കഴിഞ്ഞ ദിവസം മരണമടഞ്ഞ കോട്ടയം മാന്നാനം കണ്ണാലപറന്പിൽ സന്തോഷിന്റെ മകൻ അഖിലിന്റെ മൃതദേഹത്തോടാണ് അനാദരവ് കാട്ടിയത്. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ അഖിൽ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം പ്രണയനൈരാശ്യത്താൽ അഖിൽ ജീവനൊടുക്കി. ദീർഘനാളായി ചെങ്ങന്നൂർ ആൽത്തറ ജംഗ്ഷനു സമീപം വാടകയ്ക്കു താമസിച്ചു വരികയായിരുന്നു ഇയാളുടെ കുടുംബം. ഒരു തുണ്ട് ഭൂമി സ്വന്തമായി ഈ കുടുംബത്തിന് ഇല്ല. ഈ വിവരം കുടുംബാംഗങ്ങൾ ചെങ്ങന്നൂർ ടൗണ്‍ എസ്എൻഡിപി ശാഖാ ഭാരവാഹികളെ അറിയിക്കുകയും ലോക്ക് ഡൗണ്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ ശാഖയുടെ തീരുമാനപ്രകാരം ചെങ്ങന്നൂർ അങ്ങാടിക്കലിൽ ശ്മശാനത്തിന് വേണ്ടി 18 വർഷം മുന്‍പ് മറ്റു സമുദായങ്ങളുടെ അഞ്ച് ശ്മശാനങ്ങളോടു ചേർന്നു വാങ്ങിയിട്ടിരിക്കുന്ന വസ്തുവിൽ സംസ്കാരം നടത്താൻ എത്തിയപ്പോഴാണ് ഒരു കൂട്ടം ആളുകൾ തടഞ്ഞത്. ആദ്യം പോലീസ് സ്ഥലത്തെത്തി ഇവരുമായി…
Read Moreആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനു പിന്നില്‍ ആര്? പത്താംക്ലാസുകാരന്റെ കൊലപാതകം: കുട്ടികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ കോടതി തള്ളി
പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലില്‍ പത്താം ക്ലാസുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ കുട്ടികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നുള്ള പോലീസിന്റെ അപേക്ഷ പത്തനംതിട്ട ജുവനൈല്‍ കോടതി തള്ളി. കുട്ടി കുറ്റവാളികളെ പൂട്ടാന്‍ പോലീസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ കൊല്ലം ജുവനൈല്‍ ഹോമില്‍ കഴിയുന്ന രണ്ട് കുറ്റവാളികളെയും അടിയന്തരമായി കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് നീക്കം നടത്തിയത്. കൊലപാതകത്തിന് ശേഷം കൂട്ടുകാരനെ കുഴിച്ചിട്ട സ്ഥലത്തുനിന്നും കുറ്റാരോപിതരായ കുട്ടികളെകൊണ്ടുതന്നെയാണ് പോലീസ് മണ്ണുമാന്തി മൃതദേഹം പുറത്തെടുത്തത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനു പിന്നില്‍ കൊടുമണ്‍ പോലീസിന് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം കുട്ടികളുടെ അഭിഭാഷകരായ പ്രശാന്ത് വി.കുറുപ്പും അരുണ്‍ ദാസും ആരോപിച്ചിരുന്നു. സാധാരണ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ കുറ്റവാളികളെ ചോദ്യം ചെയ്യുന്നതിനായി പോലീസിന് വിട്ടുകൊടുക്കുക പതിവാണ്. എന്നാല്‍ കുട്ടി കുറ്റവാളികള്‍ എന്ന പരിഗണനയിലാണ് ഇപ്പോള്‍ കോടതി ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്ന് അറിയുന്നു. ഈ ഘട്ടത്തില്‍ കുട്ടികളെ…
Read Moreഗ്രാമപ്രദേശങ്ങളിൽ കൂടുതൽ കടകൾ തുറക്കാം! ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുമായി കേന്ദ്രം
ന്യൂഡൽഹി: ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുമായി കേന്ദ്രം. കോവിഡ് ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ കൂടുതൽ കടകൾ തുറക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ ഉത്തരവിറക്കി. പലചരക്ക് കടകള്‍ മാത്രമല്ല അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ അല്ലാത്ത കടകളും തുറക്കാം. ഷോപ്പിംഗ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ എന്ന കർശന നിബന്ധനയുണ്ട്. ജീവനക്കാർ മാസ്ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്. രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖകളിൽ ഇളവ് ബാധകമാകില്ല. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കടകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. നഗരസഭാ, കോര്പറേഷന് പരിധിക്ക് പുറത്ത് പാര്‍പ്പിട സമുച്ചയങ്ങളിലേയും മാര്‍ക്കറ്റ് സമുച്ചയങ്ങളിലേയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകളിലെ ഷോപ്പുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. അവ തുറക്കാന്‍ അനുമതിയില്ല. നഗരസഭാ-കോര്പറേഷന് പരിധിയില്‍ അടുത്തടുത്തുള്ള കടകളും…
Read Moreകുടുംബത്തിലെ മൂന്നാമത്തെ മരണം! ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് മലയാളി വീട്ടമ്മ മരിച്ചു
പത്തനംതിട്ട: ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു. തിരുവല്ല നെടുന്പ്രം ഒറ്റത്തെങ്ങ് കൈപ്പാംചാലിൽ കെ.ജെ. ജോസഫിന്റെ ഭാര്യ ഏലിയാമ്മ (62)യാണ് മരിച്ചത്. പുറമറ്റ വെള്ളിക്കര മാളിയേക്കൽ കുടുംബാംഗമാണ് ഏലിയാമ്മ. ഒരാഴ്ച മുന്‍പാണ് ഇവരുടെ ഭർത്താവ് ജോസഫ് കോവിഡ് ബാധിച്ചു മരിച്ചത്. ഏലിയാമ്മ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ജോസഫിന്റെ സഹോദരൻ ഈപ്പൻ ജോസഫ് കഴിഞ്ഞ ആറിന് ന്യൂയോർക്കിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഏലിയാമ്മയുടെ കുടുംബത്തിലെ രണ്ടുപേർ കൂടി കോവിഡ് ബാധിച്ചു ചികിത്സയിലുണ്ട്.
Read Moreകോട്ടയം മാർക്കറ്റിലെ ചുമട്ടു തൊഴിലാളിക്ക് കോവിഡ് കിട്ടിയത് എവിടെനിന്ന്? കണ്ടെത്താൻ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
കോട്ടയം: കോട്ടയം മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയ്ക്കു കോവിഡ് ബാധിച്ചത് എവിടെനിന്നാണെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ഇതിനുപുറമെ ഈരാറ്റുപേട്ടയിലും ചങ്ങനാശേരിയിലുമായി ഏഴു പേരെ നിരീക്ഷണത്തിലാക്കി. ഈരാറ്റുപേട്ടയിൽ ഇടുക്കിയിലെ കോവിഡ് ബാധിച്ചയാൾക്കൊപ്പം വാഹനത്തിൽ സഞ്ചരിച്ച നാലുപേരും ചങ്ങനാശേരിയിൽ ഇതര സംസ്ഥാനങ്ങളിൽനിന്നു വന്ന മൂന്നു പേരുമാണ് നിരീക്ഷണത്തിലാക്കിയത്. കഴിഞ്ഞ ദിവസം കോട്ടയം മാർക്കറ്റിൽ എത്തി തണ്ണിമത്തൻ ലോഡ് ഇറക്കിയ ലോറി ഡ്രൈവറിൽ നിന്നാണ് കോവിഡ് പകർന്നു കിട്ടിയതെന്നായിരുന്നു നിഗമനം. എന്നാൽ പാലക്കാട് നിരീക്ഷണത്തിൽ കഴിയുന്ന ഇയാൾക്കു കോവിഡ് പരിശോധന ഫലം നെഗറ്റീവായതോടെയാണ് ചുമട്ടുതൊഴിലാളിയ്ക്കു കോവിഡ് പകർന്നു കിട്ടിയത് എവിടെ നിന്നാണെന്ന് കണ്ടെത്താനാണ് ആരോഗ്യ വകുപ്പ് ഉൗർജിതമായ അന്വേഷണം നടത്തുന്നത്. ചുമട്ടു തൊഴിലാളി 88 പേരുമായി സന്പർക്കത്തിൽ ഏർപ്പെട്ടതായിട്ടാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 24 പേരുമായി പ്രാഥമികമായി സന്പർക്കം പുലർത്തിയിട്ടുണ്ട്. ബാക്കിയുള്ള 64 പേർ രണ്ടാം ഘട്ട സന്പർക്കത്തിൽ ഉൾപ്പെട്ടവരാണ്. ചുമട്ടു…
Read More