വേദന കടിച്ചമർത്തിയിരുന്നത് മുപ്പത് നാൾ; ക​ണ്ണി​ല്‍ തു​ള​ച്ച ഇ​രു​മ്പു പി​ന്നു​മാ​യി സു​ധി സ​ലാ​ല​യി​ല്‍​നി​ന്ന് കൊച്ചിയിലെത്തി; വിദഗ്ദ ചികിത്‌സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അ​​​ങ്ക​​​മാ​​​ലി: ജോ​​​ലി​​​ക്കി​​​ടെ ക​​​ണ്ണി​​​ല്‍ തു​​​ള​​​ച്ച ഇ​​​രു​​​മ്പ് പി​​​ന്നു​​​മാ​​​യി ഒ​​​രു മാ​​​സ​​​ത്തോ​​​ളം ഒ​​​മാ​​​നി​​​ലെ സ​​​ലാ​​​ല​​​യി​​​ല്‍ വേ​​​ദ​​​ന​​​കൊ​​​ണ്ട് പു​​​ള​​​ഞ്ഞ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി സു​​​ധി​​​യെ (42 ) നേ​​​ത്ര ശ​​​സ്ത്ര​​​ക്രി​​​യ​​​യ്‌​​​ക്കാ​​​യി അ​​​ങ്ക​​​മാ​​​ലി എ​​​ൽ​​​എ​​​ഫ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഒ​​​മാ​​​നി​​​ല്‍​നി​​​ന്ന് നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലി​​​റ​​​ങ്ങി​​​യ സു​​​ധി​​​യെ നേ​​​രെ എ​​​ല്‍​എ​​​ഫ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സ​​​ലാ​​​ല​​​യി​​​ല്‍ ഫ​​​ര്‍​ണീ​​​ച്ച​​​ര്‍ വ​​​ര്‍​ക്ക് ഷോ​​​പ്പി​​​ല്‍ ജോ​​​ലി​​​ക്കി​​​ടെ​ ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ല്‍ അ​​​ഞ്ചി​​​നാ​​ണ് ക​​​ണ്ണി​​​ല്‍ ഇ​​​രു​​​മ്പ് പി​​​ന്ന് തെ​​​റി​​​ച്ചു കൊ​​​ണ്ട​​​ത്. പി​​ന്ന് റെ​​​റ്റി​​​ന​​​യു​​​ടെ അ​​​ടു​​​ത്തു വ​​​രെ​​​യ​​​ത്തെി. തൊ​​​ട്ട​​​ടു​​​ത്ത ഹോ​​​സ്പി​​​റ്റ​​​ലി​​​ല്‍ ന​​​ട​​​ത്തി​​​യ സി​​​ടി സ്കാ​​​നി​​​ല്‍ മു​​​റി​​​വ് ആ​​​ഴ​​​ത്തി​​​ലാ​​​യ​​​തി​​​നാ​​​ല്‍ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ നി​​​ര്‍ദേ​​​ശി​​​ച്ചു.

അ​​​ന്നു മു​​​ത​​​ല്‍ സു​​ധി നാ​​​ട്ടി​​​ലെ​​ത്താ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പ് ആ​​രം​​ഭി​​ച്ച​​താ​​ണ്. മ​​​സ്ക​​​റ്റ് എം​​​ബ​​​സി​​​യി​​​ല്‍ പേ​​​രും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. യാ​​ത്രാ നി​​യ​​ന്ത്ര​​ണം ഉ​​ള്ള​​തി​​നാ​​ൽ 1000 കി​​​ലോ​​മീ​​​റ്റ​​​ർ അ​​ക​​ലെ​​യു​​ള്ള വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ എ​​ത്താ​​ൻ മാ​​ർ​​ഗ​​മി​​ല്ലാ​​താ​​യി. അ​​​തോ​​​ടെ കെ​​​എം​​​സി​​​സി ഇ​​​ട​​​പെ​​​ടു​​​ക​​​യും മ​​​സ്ക​​​റ്റ് എം​​​ബ​​​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​ക​​യും ചെ​​യ്തു.

എം​​​ബ​​​സി​​​യി​​​ലെ ക​​​ണ്ണ​​​ന്‍ നാ​​​യ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്താ​​​ൽ ആ​​​ദ്യ ​ഘ​​​ട്ട​​​ത്തി​​​ല്‍ ത​​​ന്നെ നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങാ​​​ന്‍ അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചു. അ​​​തി​​​നി​​​ടെ ശ​​​സ്ത്ര​​​ക്രി​​​യ സം​​​ബ​​​ന്ധി​​​ച്ച് അ​​​ങ്ക​​​മാ​​​ലി എ​​​ൽ​​​എ​​​ഫ് ആ​​​ശു​​​പ​​​ത്രി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.

സു​​​ധി ജോ​​​ലി ചെ​​​യ്യു​​​ന്ന ക​​​മ്പ​​​നി​​​യാ​​​യി​​​രു​​​ന്നു യാ​​​ത്രാ ചെ​​​ല​​​വു​​​ക​​​ളും മ​​​റ്റും വ​​​ഹി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ല്‍ വി​​​മാ​​​ന​​​മി​​​റ​​​ങ്ങി​​​യ സു​​​ധി കോ​​​വി​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍​ക്ക് ശേ​​​ഷം എ​​​ൽ​​​എ​​​ഫി​​​ല്‍ അ​​​ഡ്മി​​​റ്റാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

തീ​​​വ്ര​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച സു​​​ധി​​​യെ നേ​​​ത്ര​​​രോ​​​ഗ വി​​​ദ്ഗ​​​ധ​​​ന്‍ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. സ്ര​​വ പ​​രി​​ശോ​​ധ​​നാ ഫ​​​ലം ല​​​ഭി​​​ച്ച ശേ​​​ഷം ശ​​​സ്ത്ര​​​ക്രി​​യ ന​​​ട​​​ത്തു​​​മെ​​​ന്ന് എ​​​ൽ​​​എ​​​ഫ് ആ​​​ശു​​​പ​​​ത്രി വൃ​​​ത്ത​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചു.

Related posts

Leave a Comment