രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 67,000 കടന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 97 മരണം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​റു​പ​ത്തി​യേ​ഴാ​യി​രം ക​ട​ന്നു. കേ​ന്ദ്ര ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തിന്‍റെ ക​ണ​ക്ക​നു​സ​രി​ച്ചു 67,152 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,206 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 97 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. 20,917 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി.

കോ​വി​ഡ് ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 22,171 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ 832 പേ​ര്‍ മ​രി​ച്ചു. മും​ബൈ​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 13,000 ക​ട​ന്നു. ഇ​വി​ടെ മ​ര​ണ സം​ഖ്യ 500 ക​ട​ന്നു.

രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് 6,923 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 73 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. ഗു​ജ​റാ​ത്തി​ല്‍ 8,194 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ മ​ര​ണ സം​ഖ്യ 493 ആ​യി ഉ​യ​ര്‍​ന്നു.

Related posts

Leave a Comment