ലണ്ടൻ: ചാൾസ് രാജകുമാരന് കൊറോണ. ക്ലാരൻസ് ഹൗസ് ഇക്കാ ര്യം സ്ഥിരീകരിച്ചു. എഴുപത്തിയൊന്നുകാരനായ ചാൾസ് രാജകു മാരന് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
Read MoreCategory: Loud Speaker
കോവിഡ് രോഗഭീതി ഏറ്റവുമധികം ശക്തമായ ജില്ലയില്‍നിന്നും യുവാവ് ഈരാറ്റുപേട്ട കളത്തൂക്കടവിൽ; ബന്ധുക്കൾ തിരസ്കരിച്ചു, ഒടുവിൽ ഐസൊലേഷനിൽ
ഈരാറ്റുപേട്ട: കോവിഡ് രോഗഭീതി ഏറ്റവുമധികം ശക്തമായ കാസർഗോഡുനിന്നും ഒരാൾ ഈരാറ്റുപേട്ട കളത്തൂക്കടവിലെത്തിയത് ആശങ്ക പരത്തി. ബന്ധുവീട്ടുകാർ തിരസ്കരിച്ചതോടെ ഒരു പകൽ മുഴുവൻ അലഞ്ഞുതിരിഞ്ഞ ഇയാളെ ഒടുവിൽ മേലുകാവിൽ സ്വകാര്യ ആശുപത്രിയിൽ ഐസൊലേഷനിലാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കാസർഗോഡുനിന്നും മധ്യവയസ്കൻ നാട്ടിലെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ഇയാൾ കളത്തൂക്കടവിലെ ബന്ധുവീട്ടിലെത്തിയതെന്നാണ് വിവരം. വീട്ടുകാർ ഇയാളെ സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് ടൗണിൽ എത്തിയ ഇയാൾ കാസർഗോട്ടു നിന്നാണെന്നു വിവരം പരന്നതോടെ ആശങ്ക ഉയരുകയായിരുന്നു. അധികൃതർ സ്ഥലത്തെത്തിയെങ്കിലും മലബാറിലേക്ക് മടങ്ങുകയാണെന്ന് അറിയിക്കുകയായിരുന്നു. ലോക് ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ യാത്ര നടന്നില്ല. രാത്രി കടത്തിണ്ണയിലാണ് ഇയാൾ കഴിച്ചു കൂട്ടിയത്. വിവരം അറിഞ്ഞ് രാവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രേംജി അടക്കം ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. തുടർന്ന് മേലുകാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ റൂം തയാറാക്കി ഇയാളെ അവിടേക്കു മാറ്റി.
Read Moreകോവിഡ് ഭീതി! മാനസികാരോഗ്യം പ്രധാനം; മാനസികസമ്മര്‍ദത്തെ അതിജീവിക്കാനുള്ള വഴികള്‍
സർഗോഡ്: കൊറോണ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനാല്‍ പൊതുസമൂഹത്തിന്റെ കൊറോണ ഭീതിയെ പ്രതിരോധിക്കാന്‍ മാനസികാരോഗ്യം ആവശ്യമാണ്. കൊറോണ രോഗവ്യാപനത്തിനെക്കുറിച്ചു തെറ്റായ ധാരണകളും അമിതഭീതിയും പൊതുസമൂഹത്തിന്റെ മനസികാരോഗ്യത്തെ ബാധിക്കുന്നതായി മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. സണ്ണി മാത്യു. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി കൊറോണ കണ്ട്രോള് സെല്ലില്‍ കൊറോണ ഭീതിയില്‍ കൗണ്‍സലിംഗിനും നിര്‍ദേശങ്ങള്‍ക്കും ഓരോ ദിവസവും വിളിക്കുന്ന ആളുകളുടെ എണ്ണം കൂടി വരുന്നു. കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന പനി വൈറല്‍ പനി മാത്രമാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മരുന്നും പരിപൂര്‍ണ വിശ്രമവും എടുത്താല്‍ ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളൂ. രോഗബാധിതരുമായി നേരിട്ട് ഇടപെടാതിരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും ശ്രദ്ധിക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാവരും വീടുകളില്‍ തന്നെ കഴിഞ്ഞാല്‍ കൊറോണ വ്യാപനത്തിന് തടയിടാന്‍ കഴിയുമെന്ന് ഡോക്ടര്‍മാർ പറയുന്നു. ഇത്തരം ഒരു അവസ്ഥ ആദ്യമായിട്ടായിരിക്കും എല്ലാവരും അഭിമുഖീകരിക്കുന്നത്. അതിനാല്‍ ആദ്യ ദിവസങ്ങളില്‍ കുറച്ച്…
Read Moreജയിലുകളിലെ തിരക്കു കുറയ്ക്കണം! കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോളിനോ, ഇടക്കാല ജാമ്യത്തിനോ 300 പേർ പരിഗണനയിൽ
കണ്ണൂർ: കോവിഡ് – 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്കു കുറയ്ക്കാൻ സുപ്രീം കോടതി നിർദേശ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലലടക്കം നടപടി തുടങ്ങി. തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിലെ 300 തടവുകാർക്ക് പരോളോ, ഇടക്കാല ജാമ്യ മോ അനുവദിക്കുന്നതിന് പരിഗണിക്കാമെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് ബാബു രാജ് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകി. സംസ്ഥാനങ്ങളോട് സുപ്രീം കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഴു വർഷം വരെ തടവുശിക്ഷ അനുഭവിക്കുന്നവർക്കും വിചാരണ തടവുകാർക്കും പരോളോ, ഇടക്കാല ജാമ്യ മോ അനുവദിക്കാമെന്നാണ് കോടതി നിർദ്ദേശം. നാലു മുതൽ ആറാഴ്ച വരെയാണ് പരോൾ അനുവദിക്കുക. ആർക്കൊക്കെ പരോൾ നൽകാമെന്നതു സംബന്ധിച്ച് മാനദണ്ഡങ്ങളും പട്ടികയും ഇതിനായുള്ള ഉന്നതതല സമിതി തയാറാക്കും.ലീഗൽ സർവീസ് അഥോറിറ്റി ചെയർമാൻ ആണ് സമിതിയുടെ അധ്യക്ഷൻ. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ജയിൽ ഡിജിപി എന്നിവർ സമിതിയിലെ…
Read Moreകണ്ണൂരിൽ കർശന നടപടിയുമായി പോലീസ്! നിരീക്ഷണത്തിനിടെ കറങ്ങി നടന്നാൽ അറസ്റ്റ്; കാറിൽ കറങ്ങിയ നാല് പേർ അറസ്റ്റിൽ
കണ്ണൂര്‍: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗൺ ലംഘിച്ച് അനാവശ്യമായി നിരത്തിലിറങ്ങിയവർക്കെതിരേ കർശന നടപടികളുമായി കണ്ണൂർ പോലീസ്. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ഇന്നലെ ജില്ലയിൽ 64 കേസുകൾ രജിസ്റ്റർ ചെയ്തു. 69 പേരെ പോലീസ് അറസ്റ്റ് ചെയ്തു.നാല് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ നഗരത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. രാവിലെ10 ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച റൂട്ട് മാർച്ച് സ്റ്റേഡിയം കോർണർ വഴി താലൂക്ക് ഓഫീസ് റോഡ് വഴി കാൽടെക്സിൽ സമാപിച്ചു. മൂന്നുറോളം പോലീസുകാർ പങ്കെടുത്തു. കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തില്‍ ചക്കരക്കല്‍ ടൗണിലും തലശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിൽ തലശേരി ടൗണിലും തളിപ്പറന്പ് ഡിവൈഎസ്പി രത്നകുമാറിന്റെ നേതൃത്വത്തിൽ തളിപ്പറന്പ് ടൗണിലും ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിന്റെ…
Read Moreകോവിഡ് പ്രതിരോധം; തൃശൂരില്‍ ട്രെയിന്‍ തടഞ്ഞ് 198 യാത്രക്കാരെ ഒഴിപ്പിച്ചു; ഒഴിപ്പിച്ചത് വിവേക് എക്സ്പ്രസ്
സ്വന്തം ലേഖകന്‍ തൃശൂര്‍: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂരില്‍ ട്രെയിന്‍ തടഞ്ഞ് 198 യാത്രക്കാരെ ഐസൊലേഷൻ സെന്ററിലേക്കു മാറ്റി. അസമില്‍ നിന്നും കന്യാകുമാരിയിലേക്ക് പോയിരുന്ന ദിബ്രുഗഡ്- കന്യാകുമാരി വിവേക് എക്സ്പ്രസ് ട്രെയിനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പും പോലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തൃശൂരില്‍ നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചത്. ട്രെയിനിലുണ്ടായിരുന്ന 198 യാത്രക്കാരെ നിരീക്ഷണത്തിനായി മുളങ്കുന്നത്തുകാവ് കിലയിയിൽ ഒരുക്കിയ ഐസൊലേഷന്‍ സെന്ററിലേക്ക് മാറ്റി. അഞ്ചുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാക്കി. ഇന്നു പുലര്‍ച്ചെ വരെ നീണ്ട ട്രെയിനൊഴിപ്പിക്കല് നടപടിയില്‍ വനിതപോലീസുകാരടക്കം ഒട്ടേറെ പോലീസുകാരും പങ്കാളികളായി. കോയമ്പത്തൂരിലും പാലക്കാട്ടും ആളുകളെ ഇറക്കിയിരുന്നു. തൃശൂരില്‍ വെച്ച് ട്രെയിന്‍ പൂര്‍ണമായും ഒഴിപ്പിക്കുകയായിരുന്നു. തൃശൂരിലിറങ്ങേണ്ടവരും പിന്നീടങ്ങോട്ടുള്ള സ്റ്റേഷനുകളില്‍ ഇറങ്ങേണ്ടവരും ട്രെയിനിലുണ്ടായിരുന്നു. പോലീസിന്റെ മൂന്ന് വലിയ വണ്ടികളും മൂന്ന് കെഎസ്ആര്‍ടിസി ബസുകളും ആരോഗ്യവകുപ്പിന്റെ ആറ് ആംബുലന്‍സുകളും യാത്രക്കാരെ കൊണ്ടുപോകാനായി ഉണ്ടായിരുന്നു. കെഎസ്ആര്‍ടിസി ബസ്…
Read Moreസമ്പൂർണ ലോക്കൗട്ട്; ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കും; അനിശ്ചിതകാലത്തേക്കു തുറക്കില്ലെന്ന് എംഡി
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഒൗട്ട്ലെറ്റുകൾ അടയ്ക്കുന്നു. വിൽപന ശാലകൾ ബുധനാഴ്ച മുതൽ തുറക്കില്ല. രാജ്യത്ത് സന്പൂർണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണു തീരുമാനം. ബുധനാഴ്ച ഒൗട്ട്ലെറ്റുകൾ തുറക്കേണ്ടെന്ന നിർദേശം എക്സൈസ് മന്ത്രി ബെവ്കോ എംഡി സ്പർജൻ കുമാറിനു നൽകി. ഇക്കാര്യം എംഡി മാനേജർമാരെ അറിയിച്ചു. എന്നുവരെ അടച്ചിടണം എന്ന കാര്യത്തിൽ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. കേന്ദ്ര സർക്കാർ രാജ്യമൊട്ടാകെ സന്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ മാർഗനിർദേശങ്ങളിൽ ബിവറേജസ് അവശ്യസേവനത്തിൽ ഉൾപ്പെടുന്നില്ല. ജനത കർഫ്യൂ ആചരിച്ച ഞായറാഴ്ചയും ബിവറേജസ് ഒൗട്ട്ലെറ്റുകളൊന്നും തുറന്നിരുന്നില്ല.
Read Moreസാക്സോഫോൺ ഇതിഹാസം മാനു ദിബാംഗോ അന്തരിച്ചു; മരണകാരണം കൊറോണ
പാരീസ്: ആഫ്രിക്കന്‍ സാക്സോഫോണ്‍ ഇതിഹാസം മാനു ദിബാംഗോ (86) കോവിഡ്-19 വൈറസ് ബാധിച്ച് മരിച്ചു. കാമറൂണ്‍ സ്വദേശിയായ അദ്ദേഹം പരന്പരാഗത ആഫ്രിക്കൻ സാക്സോഫോൺ സംഗീതത്തെ ലോകപ്രശസ്തമാക്കിയ പ്രതിഭയാണ്. കോവിഡ്-19 വൈറസ് പോസിറ്റീവായതിനെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ആറ് പതിറ്റാണ്ട് നീണ്ട സംഗീതജീവിതമാണ് മാനു ദിബാംഗോയുടേത്. 1933ല്‍ കാമറൂണിലെ ദവാല നഗരത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
Read Moreയുഎഇയിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 50 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
ദുബായ്: യുഎഇയിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 50 പേർക്ക് കൂടി കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയവര്‍ക്കും വിദേശത്തുനിന്ന് എത്തിയവര്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. അന്പതുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെയെണ്ണം 248 ആയി. കൊറോണ വ്യാപി ക്കുന്ന സാഹചര്യത്തില്‍ യുഎഇയിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള മുഴുവന്‍ യാത്രാ വിമാന സര്‍വീസുകളും നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
Read Moreലോക്ക്ഡൗൺ നല്ലത്, പക്ഷേ പാവപ്പെട്ടവർക്ക് 21 ദിവസത്തേക്ക് ആര് പണം നൽകും? പി.ചിദംബരം
ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ശ്രദ്ധാപൂർവം കേട്ട ശേഷം സമാധാനവും ന്യായവും സമ്മര്‍ദ്ദവും നിരാശയും ഭയവും കൂടിച്ചേര്‍ന്ന വികാരമാണ് തനിക്ക് ബാക്കിയാകുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ലോക്ക്ഡൗൺ വൈകി, പക്ഷേ ഒരിക്കലും ഇല്ലാത്തതിനേക്കാൾ നല്ലതാണെന്നും ചിദംബരം ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഒരു വിടവ് ബാക്കിയാകുന്നു. പാവപ്പെട്ട ജനങ്ങള്‍ക്ക് അടുത്ത 21 ദിവസങ്ങളിൽ ആരാണ് പണം നൽകുക? പ്രധാനമന്ത്രി പ്രഖ്യാപിച്ച 15,000 കോടിയുടെ അര്‍ഥമെന്താണെന്നും അദ്ദേഹം ചോദിച്ചു. കോവിഡ്-19 വരുത്തുന്ന സാമ്പത്തിക പ്രത്യാഘാതത്തെ നേരിടണമെങ്കില്‍ അടുത്ത നാലോ ആറോ മാസത്തിനുള്ളിൽ രാജ്യത്തിന് അഞ്ച് ലക്ഷം കോടി രൂപയെങ്കിലും ആവശ്യമായി വരുമെന്നും അദ്ദേഹം ആവർത്തിച്ചു. പ്രത്യേക സാമ്പത്തിക പ്രഖ്യാപിക്കാൻ നാലിലേറെ ദിവസം എടുക്കുന്നതെന്തുകൊണ്ടാണ്? നാലു മണിക്കൂറിനുള്ളിൽ പാക്കേജ് ഒരുക്കാൻ കഴിവുള്ളവർ നമുക്കുണ്ടെന്നും ചിദംബരം പറഞ്ഞു. ഓരോ പൗരനും ലോക്ക്ഡൗണിനെ പിന്തുണയ്ക്കുക…
Read More