കോ​വി​ഡ് -19: താ​ജ്മ​ഹ​ൽ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ എ​ല്ലാം അ​ട​ച്ചു; ലോ​ക​ത്താ​ക​മാ​നം ഇ​തു​വ​രെ മ​രി​ച്ച​ത് 7,007 പേര്‌

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ജ്മ​ഹ​ൽ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ എ​ല്ലാം അ​ട​ച്ചു. ഈ ​മാ​സം 31 വ​രെ​യാ​ണ് അ​ട​ച്ച​ത്. രാ​ജ്യ​ത്ത് സ്കൂ​ളു​ക​ളും സി​നി​മ തീ​യ​റ്റ​റു​ക​ളും കൊ​റോ​ണ വ്യാ​പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നു അ​ട​ച്ചി​രു​ന്നു. അ​തേ​സ​മ​യം രാ​ജ്യ​ത്തെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 114 ആ​യി. രാ​ജ്യ​ത്ത് ഇ​തു​വ​രെ ര​ണ്ടു പേ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ലോ​ക​ത്താ​ക​മാ​നം 7,007 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. 1,75,536 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​റ്റ​ലി​യി​ലാ​ണ് ഇ​പ്പോ​ൾ ഏ​റ്റ​വു​മ​ധി​കം പേ​ർ മ​രി​ക്കു​ന്ന​ത്. 2158 പേ​ർ ഇ​തു​വ​രെ ഇ​വി​ടെ മ​രി​ച്ചു. 28,000 കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 145 രാ​ജ്യ​ങ്ങ​ളി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Read More

ആദ്യം ജെന്നിഫർ! ആ​രോ​ഗ്യ​വാ​ന്മാ​രാ​യ 45 പേരില്‍ ആ​റാ​ഴ്ച പ​രീ​ക്ഷ​ണം; കൊറോണ വാ​ക്സി​ൻ പ​രീ​ക്ഷ​ണം മ​നു​ഷ്യ​നി​ൽ ആ​രം​ഭി​ച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​നു​ള്ള വാ​ക്സി​ൻ പ​രീ​ക്ഷ​ണം മ​നു​ഷ്യ​രി​ൽ ആ​രം​ഭി​ച്ചു. യു​എ​സി​ലെ സി​യാ​റ്റി​ലി​ലെ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സ്വ​യം സ​ന്ന​ദ്ധ​രാ​യ 18-നും 55-​നും മ​ധ്യേ പ്രാ​യ​മു​ള്ള ആ​രോ​ഗ്യ​വാ​ന്മാ​രാ​യ 45 പേ​രി​ലാ​ണ് ആ​റാ​ഴ്ച പ​രീ​ക്ഷ​ണം. ഇ​വ​ർ 18നും 55​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണെ​ന്ന് യു​എ​സ് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത്(​എ​ൻ​ഐ​എ​ച്ച്) അ​റി​യി​ച്ചു. റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ക്ലി​നി​ക്ക​ൽ ട്ര​യ​ലി​ൽ ആ​ദ്യ ഡോ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു ന​ൽ​കി. 45 പേ​രി​ൽ ജെ​ന്നി​ഫ​ർ ഹാ​ള​ർ​ക്കാ​ണ് ആ​ദ്യ കു​ത്തി​വ​യ്പ്പെ​ടു​ത്ത​ത്. ഇ​തു പ​രീ​ക്ഷ​ണം മാ​ത്ര​മാ​ണ്. കൂ​ടു​ത​ൽ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലൂ​ടെ ഇ​വ ഫ​ല​വ​ത്തും സു​ര​ക്ഷി​ത​വു​മാ​ണെ​ന്ന് തെ​ളി​യ​ണം. ഇ​തി​നു​ശേ​ഷം വാ​ക്സി​ൻ വി​ക​സി​പ്പി​ക്കാ​ൻ ഒ​ന്നു​മു​ത​ൽ ഒ​ന്ന​ര​വ​ർ​ഷം വ​രെ എ​ടു​ക്കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ മാ​ത്ര​മ​ല്ല ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ലാ​ബു​ക​ളി​ലും വാ​ക്സി​ൻ വി​ക​സ​ന​ത്തി​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ വാ​ക്സി​ന്‍റെ കു​ത്ത​കാ​വ​കാ​ശം നേ​ടാ​ൻ അ​മേ​രി​ക്ക നീ​ക്കം ആ​രം​ഭി​ച്ച​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നിട്ടുണ്ട്. ച​രി​ത്ര​ത്തി​ലും ഏ​റ്റ​വും വേ​ഗ​മേ​റി​യ വാ​ക്സി​ൻ…

Read More

കൊറോണ-19; ഏ​പ്രി​ൽ 14 വ​രെ പി​എ​സ്‌സി ​പ​രീ​ക്ഷ​ക​ൾ ഇ​ല്ല; പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​എ​സ്‌സി ​പ​രീ​ക്ഷ​ക​ളെ​ല്ലാം റ​ദ്ദാ​ക്കി. ഏ​പ്രി​ൽ 14 വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. എ​ഴു​ത്തു പ​രീ​ക്ഷ​ക​ൾ, അ​ഭി​മു​ഖ​ങ്ങ​ൾ, വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ എ​ല്ലാം മാ​റ്റി​വ​ച്ച​താ​യി പി​എ​സ് സി ​അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

Read More

നാളെയായിരുന്നു ആ ദിവസം! സു​മ​യ്യ​യും ഹ​നീ​ഫ​യും യാ​ത്ര​യാ​യത്‌ ഒ​ന്നാം വി​വാ​ഹവാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​തെ; ച​ക്ക​പ്പു​ഴു​ക്കും കോ​ഴി​ക്ക​റി​യും ഉ​ണ്ടാ​ക്കി കാ​ത്തി​രു​ന്ന ഷ​ക്കീ​ന​യ്ക്ക് ദു​ര​ന്ത​വാ​ർ​ത്ത താ​ങ്ങാ​നാ​യി​ല്ല

മു​ണ്ട​ക്ക​യം: വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ന് ര​ണ്ടു നാ​ൾ ശേ​ഷി​ക്കെ സു​മ​യ്യ​യെ​യും ഭ​ർ​ത്താ​വ് ഹ​നീ​ഫ​യെ​യും വി​ധി ത​ട്ടി​യെ​ടു​ത്ത​ത് വാ​ഹ​നാ​പ​ക​ട​ത്തി​ലൂ​ടെ. പെ​രു​മ്പാ​വൂ​ർ പു​ല്ലു​വ​ഴി​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് മു​ണ്ട​ക്ക​യം കു​ള​മാ​ക്ക​ൽ മ​ണ്ണാ​ർ​ത്തോ​ട്ടം ഇ​സ്മാ​യി​ൽ -ഷ​ക്കീ​ന ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ൾ സു​മ​യ്യ (21), ഭ​ർ​ത്താ​വ് ഹ​നീ​ഫ മൗ​ല​വി (29), ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ മ​ര​ണ​മ​ട​ഞ്ഞ​ത്. നാ​ളെ​യാ​യി​രു​ന്നു സു​മ​യ്യ​യു​ടെ​യും ഹ​നീ​ഫ​യു​ടെ​യും ഒ​ന്നാം വി​വാ​ഹ വാ​ർ​ഷി​കം. ഏ​ഴുമാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന സു​മ​യ്യ ഭ​ർ​ത്താ​വി​നൊ​പ്പം കു​ള​മാ​ക്ക​ലെ വീ​ട്ടി​ലേ​ക്കു വ​രുംവ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ സ​മ​യ​ത്ത് സു​മ​യ്യ മാ​താ​വ് ഷ​ക്കീ​ന​യെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. രാ​വി​ലെ വീ​ട്ടി​ലെ​ത്തു​മെ​ന്നു പ​റ​ഞ്ഞ മ​ക​ൾ​ക്കും ഭ​ർ​ത്താ​വി​നും ന​ൽ​കാ​ൻ ച​ക്ക​പ്പു​ഴു​ക്കും കോ​ഴി​ക്ക​റി​യും ഉ​ണ്ടാ​ക്കി കാ​ത്തി​രു​ന്ന ഷ​ക്കീ​ന​യ്ക്ക് ദു​ര​ന്ത​വാ​ർ​ത്ത താ​ങ്ങാ​നാ​യി​ല്ല. ആ​ദ്യം ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു എ​ന്നാ​യി​രു​ന്നു വി​വ​രം. തു​ട​ർ​ന്ന് ഹൈ​വേ പോ​ലീ​സാ​ണ് മ​ര​ണ വി​വ​രം അ​റി​യി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട്…

Read More

കോ​വി​ഡ് ഭീ​തി​യി​ൽ സ്തംഭിച്ച് കോട്ടയം! കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തിരക്ക് കുറഞ്ഞു; കു​മ​ര​ക​വും സ്തം​ഭ​നാ​വ​സ്ഥ​യി​ൽ

കോ​​ട്ട​​യം: കോ​​വി​​ഡ് -19 ഭീ​​തി​​യി​​ൽ കോ​ട്ട​യം ന​ഗ​ര​ത്തി​ൽ സ​​മ​​സ്ഥ​​മേ​​ഖ​​ല​​യും സ്തം​​ഭി​​ച്ചി​​രി​​ക്കു​​ന്നു. വ്യാ​​പാ​​ര മേ​​ഖ​​ല​​യി​​ലാ​​ണു വ​​ലി​​യ ത​​ക​​ർ​​ച്ച നേ​​രി​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. വ്യാ​​പാ​​ര​​കേ​​ന്ദ്ര​​ങ്ങ​​ളും ഷോ​​പ്പിം​​ഗ് മാ​​ളു​​ക​​ളി​​ലും അ​​തീ​​വ നി​​ർ​​ദേ​​ശ​​ത്തി​​ൻ കീ​​ഴി​​ൽ കൊ​​ണ്ടു​​വ​​ന്ന​​തോ​​ടെ ന​​ഗ​​രം ഇ​​തു​​വ​​രെ കാ​​ണാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലേ​​ക്കാ​​ണ് നീ​​ങ്ങു​​ന്ന​​ത്. ഹോ​​ട്ട​​ലു​​ക​​ൾ, ബേ​​ക്ക​​റി​​ക​​ൾ, ജി​​മ്മു​​ക​​ൾ, ബ്യൂ​​ട്ടി പാ​​ർ​​ല​​റു​​ക​​ൾ, ബാ​​ർ​​ബ​​ർ ഷോ​​പ്പു​​ക​​ൾ, സൂ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റു​​ക​​ൾ, ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ, സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ൾ, വ​​സ്ത്ര വ്യാ​​പ​​ര കേ​​ന്ദ്ര​​ങ്ങ​​ൾ, പ്രൈ​​വ​​റ്റ് ടാ​​ക്സി സം​​വി​​ധാ​​ന​​ങ്ങ​​ൾ, പ​​ച്ച​​ക്ക​​റി -​പ​​ഴ​​വ​​ർ​​ഗ ക​​ട​​ക​​ൾ, നൈ​​റ്റ് ത​​ട്ടു​​ക​​ട​​ക​​ൾ തു​​ട​​ങ്ങി വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ വ​​ലി​​യ സു​​ര​​ക്ഷാ സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളും നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​മാ​​ണ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. പൊ​​തു​​ജ​​ന​​ങ്ങ​​ൾ ഒ​​ത്തു​​കൂ​​ടാ​​നു​​ള്ള എ​​ല്ലാ സാ​​ധ്യ​​ത​​ക​​ളും ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള​ശ്ര​​മ​​വും സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളും ഭ​​ര​​ണ​നേ​​തൃ​​ത്വം ന​​ൽ​​കി​​ക്ക​​ഴി​​ഞ്ഞു. അ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ഗ​​ര​​ത്തി​​ലെ വി​​വി​​ധ ഷോ​​പ്പിം​​ഗ് മാ​​ളു​​ക​​ൾ​​ക്കു നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ന​​ൽ​​കി​​ക്ക​​ഴി​​ഞ്ഞു. വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​നു പ്ര​​തി​​രോ​​ധം തീ​​ർ​​ക്കാ​​നു​​ള്ള ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ​​യും ഭ​​ര​​ണ​​നേ​​തൃ​​ത്വ​​ത്തി​​ന്‍റെ​​യും തീ​​രു​​മാ​​ന​​പ്ര​​കാ​​ര​​മാ​​ണ് ഇ​​പ്പോ​​ൾ ഷോ​​പ്പിം​​ഗ് മാ​​ളു​​ക​​ളും വ​​ൻ​​കി​​ട വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളും ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണ​​ത്തി​​നു കീ​​ഴി​​ൽ കൊ​​ണ്ടു​​വ​​ന്നി​​രി​​ക്കു​​ന്ന​​ത്. കോ​​ട്ട​​യം…

Read More

ഹാവൂ… ആശ്വാസമായി! പ​രി​യാ​ര​ത്തെ കൊ​റോ​ണ ബാ​ധി​ത​ന്‍റെ അ​മ്മ​യ്ക്കും ഭാ​ര്യ​യ്ക്കും രോ​ഗ​മി​ല്ല; ചി​കി​ത്സി​ച്ച ഡോ​ക്ട​റും ‘രക്ഷപ്പെട്ടു’

പ​രി​യാ​രം: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ത​നാ​യി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പെ​രി​ങ്ങോം സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യ്ക്കും അ​മ്മ​യ്ക്കും രോ​ഗ​മി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം. പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച ഇ​വ​രു​ടെ സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ഇ​ന്ന​ലെ​യാ​ണ് ല​ഭി​ച്ച​ത്. മ​ക​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്നു ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തി​നി​ടെ ഇ​ന്ന​ലെ​യു​ണ്ടാ​യി​രു​ന്ന 24 പേ​രി​ൽ നേ​ര​ത്തെ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്ന ഏ​ഴ് പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ഇ​വ​രോ​ട് ര​ണ്ടാ​ഴ്ച​ക്കാ​ലം വീ​ടു​ക​ളി​ൽ​ത്ത​ന്നെ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പു​തു​താ​യി ആ​റ് പേ​രെ​ക്കൂ​ടി ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​ർ ഉ​ൾ​പ്പെ​ടെ 23 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. അ​തേ സ​മ​യം എ ​കാ​റ്റ​ഗ​റി​യി​ൽ പെ​ടു​ന്ന കൊ​റോ​ണ രോ​ഗി​ക​ൾ​ക്ക് ഇ​നി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യി​ല്ലെ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച വൈ​റോ​ള​ജി ലാ​ബ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ ​കാ​റ്റ​ഗ​റി​യി​ൽ പെ​ടു​ന്ന​വ​ർ വീ​ടു​ക​ളി​ൽ ത​ന്നെ ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യാ​നാ​ണ് നി​ർ​ദേ​ശം. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന…

Read More

സ്പെ​യി​നി​ൽ നിന്ന്‌ മ​ട​ങ്ങി​യെ​ത്തി​യ ഡോ​ക്ട​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു! ശ്രീചിത്രയിലെ ഡോക്ടർമാർ നിരീക്ഷണത്തിൽ

തി​രു​വ​ന​ന്ത​പു​രം: സ്പെ​യി​നി​ൽ പ​ഠ​ന കോ​ഴ്സ് ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ട​ങ്ങി​യെ​ത്തി​യ ഡോ​ക്ട​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ച ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഈ ​തീ​രു​മാ​നം. ശ്രീ​ചി​ത്ര മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡോ​ക്ട​ർ​ക്കാ​ണ് കോ​വി​ഡ് 19 ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ച്ച​ത്. മാ​ർ​ച്ച് ര​ണ്ടി​ന് സ്പെ​യി​നി​ൽ നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ ഇ​ദ്ദേ​ഹം അ​ടു​ത്ത ദി​വ​സം മു​ത​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് തു​ട​ങ്ങി​യി​രു​ന്നു. മാ​ർ​ച്ച് എ​ട്ടി​നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നാണ് സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​ന്ന​ലെ​യാ​ണ് സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചു. ശ്രീ​ചി​ത്ര​യി​ലെ ആ​റ് വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു മ​ട​ങ്ങി​യെ​ത്തു​ന്ന​വ​രെ വി​ശ​ദ പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ന​ട​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​സ​ർ​ക്കു​ല​റി​ൽ സ്പെ​യി​ൻ എ​ന്ന രാ​ജ്യം ഇ​ല്ലാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് ഡോ​ക്ട​റെ നേ​ര​ത്തെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കൊ​റോ​ണ സ്ഥീ​രി​ക​രി​ച്ച ഡോ​ക്ട​ർ നി​ര​വ​ധി രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ നേ​ര​ത്തെ പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹം പ​രി​ശോ​ധി​ച്ച രോ​ഗി​ക​ളു​ടെ…

Read More

ആർക്കുമില്ല കൊറോണ! പത്തനംതിട്ടയിൽ 9 പേരുടെ പരിശോധനാഫലം നെ​ഗ​റ്റീ​വ്; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്

പത്തനംതിട്ട: പ​ത്ത​നം​തി​ട്ടയി​ൽ ഒ​ന്പ​ത് ഫ​ല​ങ്ങ​ൾ കൂ​ടി നെ​ഗ​റ്റീ​വ്. ഇ​ന്ന​ലെ രാ​ത്രി പു​റ​ത്തു വ​ന്ന ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​രു​ടെ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വ് ആ​യി ക​ണ്ട​ത്. ഇ​തോ​ടെ പ​ത്ത​നം​തി​ട്ട യി​ൽ പ​രി​ശോ​ധ​ന ക്ക് ​അ​യ​ച്ച 84 ഫ​ല​ങ്ങ​ളി​ൽ 49 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​യി. നേ​ര​ത്തെ 9 ഫ​ല​ങ്ങ​ൾ പോ​സി​റ്റീ​വ് ആ​യി​രു​ന്നു. ബാ​ക്കി ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. നെ​ഗ​റ്റീ​വ് ഫ​ല​ങ്ങ​ൾ ആ​യ​വ​രും 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ത​ന്നെ യാ​കും. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 24 പേ​രാ​ണ്. ഇ​തി​ൽ മൂ​ന്ന് പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത് 21 പേ​രാ​ണ്. രോ​ഗ​ബാ​ധ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​ൻ രോ​ഗ​ബാ​ധി​ത​ർ സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ക​യും പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ക​യു​മാ​ണ്.…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? മൂ​ന്നു ദി​വ​സ​മാ​യി ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ; തു​ണ​ച്ച് പോ​ലീ​സ്; സംഭവം കണ്ണൂരില്‍

ക​ണ്ണൂ​ർ: കൊ​റോ​ണ ഭീ​തി​യ​യെ തു​ട​ർ​ന്നു വി​ദേ​ശി​ക​ൾ​ക്കു ഭ​ക്ഷ​ണം പോ​ലും നി​ഷേ​ധി​ച്ചെ​ന്നു പ​രാ​തി. ഫ്രാ​ൻ​സി​ൽ നി​ന്നെ​ത്തി​യ സ​ലീ​ന​യും ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ മൗ​റ​യു​മാ​ണു പ​യ്യ​ന്നൂ​രി​ൽ പ​ട്ടി​ണി​മൂ​ലം വ​ല​ഞ്ഞ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ ജ​നു​വ​രി 23-നും ​ര​ണ്ടാ​മ​ത്തെ​യാ​ൾ മാ​ർ​ച്ച് മൂ​ന്നി​നു​മാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. മും​ബൈ​യി​ലും ഗോ​വ​യി​ലും മ​ധു​ര​യി​ലു​മൊ​ക്കെ യാ​ത്ര ചെ​യ്ത് 11-ന് ​ക​ണ്ണൂ​രി​ൽ എ​ത്തി​യ ഇ​വ​ർ​ക്കു ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും മു​റി കി​ട്ടി​യി​ല്ല. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് പ​യ്യ​ന്നൂ​രി​ൽ തീ​വ​ണ്ടി​യി​റ​ങ്ങി​യ ഇ​വ​രു​മാ​യി യാ​ത്ര ചെ​യ്യാ​ൻ സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും വി​സ​മ്മ​തി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നു കാ​ൽ​ന​ട​യാ​യി ന​ഗ​ര​ത്തി​ലെ​ത്തി​യ ഇ​വ​ർ​ക്കു ഭ​ക്ഷ​ണ​വും താ​മ​സ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കാ​നും ആ​രും ത​യാ​റാ​യി​ല്ല. ഇ​വ​ർ പ​യ്യ​ന്നൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും ചു​റ്റി​ത്തി​രി​യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ആ​ദ്യം പ​യ്യ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും തു​ട​ർ​ന്ന് പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചു. മൂ​ന്നു ദി​വ​സ​മാ​യി ത​ങ്ങ​ൾ ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​വ​ർ ഡ്യൂ​ട്ടി ഡോ​ക്ട​റോ​ടു പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സും ആ​ശു​പ​ത്രി​യ​ധി​കൃ​ത​രും ചേ​ർ​ന്ന്…

Read More

ക​ട​ലി​ൽ​മ​റ​ഞ്ഞ മൂ​ന്നു കൂ​ട്ടു​കാ​രി​ക​ളി​ൽ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​രു​ന്നു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ വി​ഴി​ഞ്ഞം: ക​ട​ൽ ആ​ഴ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യ കൂ​ട്ടു​കാ​രി​ക​ളി​ൽ ര​ണ്ടു പേ​രു​ടെ ചേ​ത​ന​യ​റ്റ ശ​രീ​രം ക​ണ്ടെ​ത്തി . ഒ​രാ​ൾ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​രു​ന്നു. കി​ടാ​ര​ക്കു​ഴി ഇ​ടി​വി​ഴു​ന്ന​വി​ള കി​ട​ങ്ങി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ന്‍റെ​യും സ​രോ​ജി​നി​യു​ടെ​യും മ​ക​ൾ നി​ഷ (19) ,കോ​ട്ടു​കാ​ൽ പു​ന്ന​വി​ള റോ​ഡ​രി​ക​ത്തു വീ​ട്ടി​ൽ വി​ജ​യ​ന്‍റെ​യും ശ​ശി​ക​ല​യു​ടെ​യും മ​ക​ൾ ശ​ര​ണ്യ (20) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കോ​ട്ടു​കാ​ൽ ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യും കോ​ട്ടു​കാ​ൽ പു​ന്ന​വി​ള​യി​ൽ എ​സ്.​എം . ഹൗ​സി​ൽ ഷ​മ്മി​യു​ടെ മ​ക​ൾ ഷാ​ലു ഷ​മ്മി (17) യ്ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഒ​രു പ്ര​ദേ​ശ​ത്തെ ന​ടു​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. പ​നി ബാ​ധി​ത​യാ​യ ഷാ​ലു​വി​നെ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ക്കാ​ൻ കൂ​ടെ കൂ​ടി​യ​താ​യി​രു​ന്നു സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ ശ​ര​ണ്യ . ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ കോ​ട്ടു​കാ​ൽ ഗ​വ​ൺ​മെ​ന്‍റ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി ഒ.​പി ടി​ക്ക​റ്റ് വാ​ങ്ങി. ടോ​ക്ക​ൺ ന​മ്പ​ർ ഇ​രു​ന്നൂ​റ് ക​ഴി​ഞ്ഞാ​യ​തി​നാ​ൽ ഡോ​ക്ട​റെ…

Read More