കൽപ്പറ്റ: ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച നിരീക്ഷണ കാലയളവിൽ വീടുകളിൽ നിന്ന് നിർദ്ദേശം ലംഘിച്ച് പുറത്ത് പോകുന്നത് കുറ്റകരമായി കണക്കാക്കുന്നതും പൊതുജനാരോഗ്യ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കേസെടുക്കുമെന്നും ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന ആരോഗ്യ ജാഗ്രത അവലോകനത്തിലാണ് നടപടി. നിലവിൽ 31 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 30 പേർ വീടുകളിലും ഒരാൾ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുളളത്. മുഴുവൻ സർക്കാർ ഓഫീസുകളിലും സാനിറ്റൈസർ വെക്കണം. പൊതുയിടങ്ങളിലും ഇവ സ്ഥാപിക്കുന്നതിനുളള സാധ്യത പരിശോധിക്കും. പൊതുജനങ്ങളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ അറിയിക്കുന്നതിന് സംവിധാനമൊരുക്കും. ജില്ലയിലെ ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ, നേർച്ചകൾ, പെരുന്നാളുകൾ തുടങ്ങിയ ചടങ്ങുകൾ ലഘൂകരിക്കണം. ഇവ ചടങ്ങുകൾ മാത്രമാക്കി നിജപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വികസന സെമിനാറുകളും പൊതുപരിപാടികളും മാറ്റിവെക്കണം. വിവാഹം പോലുളള ആഘോഷങ്ങൾ ലളിതമാക്കണം. വിദേശികൾ താമസിക്കാൻ എത്തുന്ന വിവരം റിസോർട്ടുടമകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളെ…
Read MoreCategory: Loud Speaker
ജാഗ്രത തുടരുന്നു! കൊറോണ ബാധിതരുടെ എണ്ണം 14 ആയി; രോഗബാധിതരുമായി സമ്പര്‍ക്കം പുലർത്തിയവരെ കണ്ടെത്താൻ കൂടുതൽ സംഘങ്ങൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ ബാധിതരുടെ എണ്ണം 14 ആയതോടെ അതീവ ജാഗ്രത തുടരുകയാണ് സംസ്ഥാനം. പത്തനംതിട്ടയിൽ ഏഴു പേർക്കും കോട്ടയത്ത് നാലു പേർക്കും എറണാകുളത്ത് മൂന്നു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 പേരാണ്. ഇവരിൽ 259 പേർ ആശുപത്രിയിലാണ്. രോഗബാധിതരുമായി സമ്പർക്കത്തിലുളളവരെ കണ്ടെത്താൻ പത്തനംതിട്ട, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിൽ കൂടുതൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 980 സാംപിളുകൾ അയച്ചതിൽ 815 പേരുടെ ഫലം കിട്ടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ സാംപിൾ പരിശോധന പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് പരിശോധന ഇന്ന് തുടങ്ങും. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ടെസ്റ്റിംഗ് ലാബുകളുടെ എണ്ണം കൂട്ടാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് നിഷ്കർഷിക്കുന്നത് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന പശ്ചാത്തലത്തിൽ ഇതിന്…
Read Moreകമൽനാഥ് വീഴാതിരിക്കാൻ അദ്ഭുതങ്ങൾ സംഭവിക്കണം! എംഎൽഎമാരെയെല്ലാം പഞ്ചനക്ഷത്ര ഹോട്ടലിലാക്കി കോൺഗ്രസും ബിജെപിയും; ഗവർണറെ കാണാൻ ബിജെപി
നിയാസ് മുസ്തഫ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ആത്മവിശ്വാസത്തിലാണ്. തന്റെ സർക്കാർ അഞ്ചുവർഷം ഭരിക്കുമെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറയുന്നു. തോൽക്കുന്നതിന്റെ അവസാന നിമിഷംവരെ ആത്മവിശ്വാസം നല്ലതാണെന്ന് ബിജെപിയും തിരിച്ചടിക്കുന്നു. 22 കോൺഗ്രസ് എംഎൽഎമാർ രാജിവച്ച പശ്ചാത്തലത്തിൽ, തങ്ങളുടെ എംഎൽഎമാരെ വിലയ്ക്കെടുക്കാൻ കമൽനാഥ് ശ്രമിക്കുമെന്ന ഭയത്തിൽ ഹരിയാനയിലെ പഞ്ചനക്ഷത്ര ഹോട്ട ലിലേക്ക് എംഎൽഎമാരെയെല്ലാം ബിജെപി മാറ്റി. ബാക്കിയുള്ള എംഎൽഎമാരെ കൂടി വിലയ്ക്കെടുക്കാതിരിക്കാൻ കോൺഗ്രസും രാജസ്ഥാനിലേക്ക് എംഎൽഎമാരെ മാറ്റുകയാണ്. രാജിവച്ച എംഎൽഎമാർ ഇപ്പോഴും ബംഗളൂരുവിൽ തുടരുകയാണ്. കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ രാജിവച്ച എംഎൽഎമാരുമായി സന്പർക്കം പുലർത്തുന്നുണ്ട്. തങ്ങളെ വഞ്ചിച്ചാണ് രാജിക്കത്തിൽ ഒപ്പുവയ്പിച്ചതെന്ന് എംഎൽഎമാർ പറഞ്ഞതായി ശിവകുമാർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. രാജ്യസഭ സ്ഥാനാർഥിത്വത്തിനു നൽകാനുള്ള പേപ്പറെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണത്രേ എംഎൽഎമാരെ കൊണ്ട് ഒപ്പിടുവിച്ചത്. ഇത് കമൽനാഥിന് ആശ്വാസം പകരുന്നു. കമൽനാഥിന്റെ നീക്കങ്ങൾക്ക് ശക്തി പകരാൻ ദിഗ്…
Read Moreപനിയും തൊണ്ടവേദനയും! ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കു കൊറോണ സ്ഥിരീകരിച്ചു; ബ്രിട്ടനിൽനിന്ന് ഇറ്റലിയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി
ലണ്ടൻ: ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്‍സർവേറ്റീവ് പാർട്ടി എംപിയും മന്ത്രിയുമായ നദീൻ ഡോറിസിനാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. പനിയും തൊണ്ടവേദനയുമനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു കോവിഡ്-19 സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പിൽ പുറംലോകത്തെ അറിയിച്ചത്. താനിപ്പോൾ വീട്ടിൽ സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്നും അവർ വ്യക്തമാക്കി. മന്ത്രിക്ക് എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്നു കണ്ടെത്താൻ ശ്രമിച്ചുവരികയാണ്. ബ്രിട്ടണിൽ കോവിഡ്-19 ബാധയുമായി ബന്ധപ്പെട്ട നിയമനിർമാണത്തിൽ സുപ്രധാന പങ്കുവഹിച്ചയാളാണു നദീൻ ഡോറിസ്. വൈറസ് ബാധിതർക്ക് ഇൻഷ്വറൻസ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഈ നിയമം. ഇതിന്റെ രേഖകളിൽ ഒപ്പുവയ്ക്കുന്നതിനിടെ മന്ത്രി കുഴഞ്ഞുവീഴുകയായിരുന്നു. കോവിഡ്-19 സ്ഥിരീകരിക്കുന്ന ആദ്യ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവാണു ഡോറിസ്. പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അടക്കം പ്രമുഖരായ നിരവധി പേരുമായി നദീൻ ഡോറിസ് അടുത്ത ദിവസങ്ങളിൽ ഇടപഴകിയിരുന്നതായി റിപ്പോർട്ടുണ്ട്. ബ്രിട്ടണിൽ നിലവിൽ ആറു പേരാണു കോവിഡ്-19…
Read Moreകൊറോണ! കോട്ടയം ജില്ലയിൽ അതീവ ജാഗ്രത; പ്രതിരോധം സർവസജ്ജം; മെഡിക്കല്‍ കോളജിൽ മാസ്കില്ലെന്ന പ്രചാരണം തെറ്റെന്ന്
കോട്ടയം: ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ, പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ഊർജിതമാക്കി. ജനങ്ങൾ ആശങ്കപ്പെടേണ്ട സ്ഥിതി നിലവിലില്ലെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ല സജ്ജമാണെന്നും ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും ഐസോലേഷൻ വിഭാഗം വിപുലീകരിച്ചു. മറ്റ് ജനറൽ, താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്തുകളിൽ തീവ്രയജ്ഞ പരിപാടി രോഗം സ്ഥിരീകരിച്ചവർ താമസിച്ചിരുന്ന പഞ്ചായത്തിലും തൊട്ടടുത്ത പഞ്ചായത്തിലും പ്രതിരോധ തീവ്രയജ്ഞത്തിന് തുടക്കം കുറിച്ചു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പഞ്ചായത്തു കമ്മിറ്റികൾ യോഗം ചേർന്ന് ജനപങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. രോഗം സ്ഥിരീകരിച്ചിരുന്നവർ താമസിച്ച പഞ്ചായത്തിലെ ഓരോ വാർഡിലും വാർഡ് മെംബർ കണ്‍വീനറും കുടുംബശ്രീ, ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ അംഗങ്ങളുമായുള്ള പതിനഞ്ചംഗ സംഘം വീടുകൾ…
Read Moreജലദോഷവും ചുമയുമടക്കം രോഗങ്ങള്‍! പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ സൗദിയിൽ നിന്നെത്തിയ കുമളി സ്വദേശി ചാടിപ്പോയി
പാലാ: കൊറോണ രോഗലക്ഷണങ്ങളുമായി പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ആൾ ചികിത്സയ്ക്ക് കാത്തുനിൽക്കാതെ ആശുപത്രിയിൽനിന്നു മുങ്ങി. സൗദിയിൽ നിന്നെത്തിയ കുമളി സ്വദേശിയാണ് ചാടിപ്പോയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11നാണു ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജലദോഷവും ചുമയുമടക്കം രോഗങ്ങളോടെ ഇയാൾ ചികിത്സ തേടിയെത്തിയത്. കൊറോണ രോഗലക്ഷണമുള്ളതിനാൽ ലാബ് ടെസ്റ്റ് ഉൾപ്പെടെ കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തിലേക്കു മാറ്റിയ ഇയാൾ രാത്രിയിൽത്തന്നെ അവിടെനിന്നു സ്ഥലം വിടുകയായിരുന്നെന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. ഭാര്യയോടൊപ്പമാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയ ഇയാളെ അവിടെനിന്ന് വിദഗ്ധ പരിശോധനകൾക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കൽ കോളജിലേക്കു വിട്ടതാണ്. കോട്ടയത്തേക്കുള്ള യാത്രാമധ്യേയാണ് പാലാ ജനറൽ ആശുപത്രിയിൽ എത്തിയത്. ആരോഗ്യ വകുപ്പിനെയും ഇടുക്കി ജില്ലാ ആരോഗ്യവിഭാഗത്തെയും ഇതു സംബന്ധിച്ച് വിവരം അറിയിച്ചിട്ടുണ്ട്. ആശുപത്രിയിൽ ഇയാൾ നൽകിയ മേൽവിലാസം ശരിയാണോയെന്നും സംശയമുയരുന്നുണ്ട്. ഇയാളെ കണ്ടെത്താൻ…
Read Moreആരോഗ്യ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചെന്ന്! ഡോക്ടർ ഷിനു ശ്യാമളനെതിരെ കേസ്
തൃശൂർ: കോവിഡ്-19 വൈറസ് ബാധ സംബന്ധിച്ച് അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ചു ഡോക്ടർ ഷിനു ശ്യാമളനെതിരെ കേസ്. തൃശൂർ ഡിഎംഒയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ഡിഎംഒ ഡോക്ടർക്കെതിരേ പരാതി നൽകിയത്. സമൂഹത്തിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണു വാടാനപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കോവിഡ്-19 ലക്ഷണമുള്ള രോഗി ചികിത്സക്കെത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവർ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്റെ ആരോപണം. എന്നാൽ, ഈ രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നാണ് ഡിഎംഒ ഓഫീസ് പറയുന്നത്.
Read Moreഅത് തെറ്റായ വാർത്തയാണ്! ബെവറേജസ് അടയ്ക്കില്ല; വ്യാജവാർത്ത പ്രചരിപ്പിച്ചാൽ നിയമനടപടിയെന്ന് ബെവ്കോ എംഡി
തിരുവനന്തപുരം: സംസ്ഥാനത്തെ ബെവറേജസ് വിൽപ്പനശാലകൾ അടയ്ക്കില്ലെന്ന് സർക്കാർ. ബെവറേജസ് വിൽപ്പനശാലകൾ അടയ്ക്കുമെന്നത് വ്യാജവാർത്തയാണെന്ന് എംഡി അറിയിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ബെവറേജസ് വിൽപ്പനശാലകളും മാർച്ച് 31 വരെ അടച്ചിടുമെന്നായിരുന്നു പ്രചാരണം. എന്നാൽ ഇത് തെറ്റായ വാർത്തയാണ്. കൊറോണ സംശയിക്കുന്നയാൾ മദ്യം വാങ്ങിയ പത്തനംതിട്ട റാന്നിയിലെ ഒരു വിൽപ്പനശാല മാത്രമാണ് അടച്ചത്. മറ്റുള്ളവ അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എംഡി പറഞ്ഞു.
Read Moreഅവര്‍ ലഹരിയിലായിരുന്നു! അമിത വേഗത്തിലെത്തിയ കാർ നടന്നുപോയ വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചു; ആറ് പേർക്ക് പരിക്ക്; കാർ പോസ്റ്റിലിടിച്ച് നിന്നു
ആലപ്പുഴ: അമിതവേഗതയിലെത്തിയ കാർ വിദ്യാർഥിനികളെയടക്കം വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ ആറു പേർക്ക് പരിക്കേറ്റു. ആലപ്പുഴ പൂച്ചാക്കലിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ല. അമിതവേഗതയിലെത്തിയ കാർ വഴിയരുകിൽ ബൈക്കിലിരുന്ന അനീഷിനെയും മകൻ വേദവിനെയും ഇടിച്ചുതെറിപ്പിച്ചു. പിന്നീട് നിയന്ത്രണം തെറ്റിയ കാർ വഴിയിലൂടെ നടന്നുനീങ്ങുകയായിരുന്ന വിദ്യാർഥിനികളുടെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ഥിനികളായ ചന്ദന, അര്‍ച്ചന, സാഗി എന്നിവരെയാണ് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇവർ സമീപത്തെ തോട്ടിലേക്ക് തെറിച്ചുവീണു. അതിനുശേഷം സൈക്കിളില്‍ പോയ അനഘ എന്ന വിദ്യാര്‍ഥിനിയെയും ഇടിച്ചിട്ടു. തുടര്‍ന്ന് പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്. കാര്‍ ഓടിച്ച അസ്ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Read Moreകോഴി വില കുത്തനെ ഇടിഞ്ഞു! വില കിലോക്ക് മുപ്പത് രൂപയിൽ താഴെയെത്തി; കുപ്രചാരണമെന്ന് വ്യാപാരികൾ
മലപ്പുറം: പക്ഷിപ്പനി പടർന്നു പിടിക്കുന്നതായുള്ള ആശങ്കയെ തുടർന്ന് കോഴി വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ കോഴി വില കിലോക്ക് മുപ്പത് രൂപയിൽ താഴെയെത്തി. പക്ഷിപ്പനി പരക്കുന്നതായി വാർത്തകൾ വന്നതോടെ കോഴിഫാമുകളിലുള്ള കോഴികളെ വേഗം വിറ്റഴിക്കാൻ മൊത്തക്കച്ചവടക്കാർ ശ്രമിക്കുന്നതാണ് വില കുത്തനെ ഇടിയാൻ കാരണമായത്. ഇതരസംസ്ഥാനങ്ങളിൽ നിന്നു വൻതോതിൽ കോഴികളെയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. വില കുറച്ചാണെങ്കിലും ഫാമുകളിലുള്ള കോഴികളെ വിറ്റ് കാശാക്കുകയാണ് മൊത്തകച്ചവടക്കാരുടെ ലക്ഷ്യം. ഇതിനിടെ, ഇറച്ചിക്കോഴികൾക്ക് പക്ഷിപ്പനിയുണ്ടെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ കുപ്രചാരണം നടത്തുകയാണെന്ന് കോഴി വ്യാപാരികൾ കുറ്റപ്പെടുത്തി. കോഴിക്കോട് ജില്ലകളിൽ രണ്ടു ഫാമുകളിൽ പക്ഷിപ്പനി കണ്ടുവന്നതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ നിയന്ത്രണ സംവിധാനങ്ങൾ നടന്നുവരികയാണെന്നും ഈ സാഹചര്യത്തിൽ കോഴിയിറച്ചി ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്നത് അടിസ്ഥാനമില്ലാതെയാണെന്നും കേരള പൗൾട്രി ഫാർമേഴ്്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഇൻഫൽവൻസ് എ വിഭാഗത്തിൽപെടുന്ന വൈറസുകളാണ്…
Read More