കട്ടപ്പന: അയോധ്യ കോടതി വിധിക്കെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം.മണി. കാര്യം തുറന്നു പറയാതെ ശവത്തെപ്പോലെ ജീവിച്ചിരുന്നിട്ടു കാര്യമില്ല- മന്ത്രി എം.എം. മണി. എംഇഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി സ്മൃതി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. “ശബരിമല വിധി വന്നപ്പോഴും ഞങ്ങൾ പെട്ടുപോയി. സ്ത്രീക്കും പുരുഷനും തുല്യത വേണ്ടെന്നു പറഞ്ഞാൽ പാർട്ടി പിരിച്ചുവിടേണ്ടി വരുമായിരുന്നു. ശബരിമലയിൽ പണ്ടു സ്ത്രീകൾ കയറിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ മുൻപ് ജസ്റ്റീസ് പരിപൂർണൻ വിധി പറഞ്ഞപ്പോൾ അദ്ദേഹം സ്വാമിഭക്തനായതിനാൽ ഭരണഘടനയൊന്നും നോക്കിയില്ല. 10 മുതൽ 50 വയസു വരെയുള്ള സ്ത്രീകൾ പോകേണ്ടെന്നു പറയുകയായിരുന്നു. അന്നത്തെ നായനാർ സർക്കാർ അതിൽ അപ്പീലിനൊന്നും പോയില്ല. ഇപ്പോൾ കൊടുത്ത പെറ്റീഷൻ അനുസരിച്ചു പ്രാഥമികമായി സ്റ്റേ ചെയ്യാമായിരുന്നില്ലേയെന്നും നടപ്പാക്കാൻ വരട്ടെ എന്നെങ്കിലും പറയാമായിരുന്നില്ലെയെന്നും മണി ചോദിച്ചു.
Read MoreCategory: Loud Speaker
കത്തിയെരിഞ്ഞ് ഓസ്ട്രേലിയ ! നിരവധി ജീവിവർഗങ്ങൾ വംശനാശ ഭീഷണിയിൽ; അഗ്നി വിഴുങ്ങിയത് ഒരു കോടി ഹെക്ടറിലേറെ പ്രദേശം
ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയായി മാറിയിരിക്കുകയാണ് ഓസ്ട്രേലിയയിൽ മൂന്നുമാസമായി തുടരുന്ന കാട്ടുതീ. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും പടർന്ന കാട്ടുതീ ഒരു കോടി ഹെക്ടറിലേറെ (ഒരു ലക്ഷം ചതുരശ്ര കിലോമീറ്റർ) പ്രദേശത്തെ അഗ്നിയിൽ വിഴുങ്ങി. കഴിഞ്ഞ ഓഗസ്റ്റിൽ ആമസോണിൽ പടർന്ന കാട്ടുതീ ഒന്‍പതു ലക്ഷം ഹെക്ടർ വനത്തെയാണു ബാധിച്ചത്. അതിന്റെ പതിനൊന്ന് ഇരട്ടിയോളം സ്ഥലത്താണ് ഓസ്ട്രേലിയൻ കാട്ടുതീ. രണ്ടു വർഷം മുന്‍പ് കലിഫോർണിയയിൽ പടർന്ന കാട്ടുതീ പോലും എട്ടു ലക്ഷം ഹെക്ടർ വനമേ വെന്തെരിച്ചുള്ളൂ. ഓസ്ട്രേലിയയിലടക്കം ദക്ഷിണാർധഗോളത്തിൽ വേനൽക്കാലമായ ഡിസംബർ-ഫെബ്രുവരി കാലത്താണ് ഓസ്ട്രേലിയയിൽ കാട്ടുതീ പടരാറ്. ചില കാലങ്ങളിൽ ഒന്നോ രണ്ടോ സീസണിലെ വരൾച്ചയുടെ തുടർച്ചയായിട്ടാകും കാട്ടുതീ. തീയുടെ രൂക്ഷത ഏറ്റവും കൂടിയ ദിവസവുമായി ബന്ധപ്പെട്ട പേരു നല്‍കിയാണ് ഓസ്ട്രേലിയക്കാർ കാട്ടുതീകളുടെ പട്ടിക സൂക്ഷിക്കാറ്. കറുത്ത വ്യാഴം, കറുത്ത ശനി എന്നിങ്ങനെ. ഓസ്ട്രേലിയയിൽ ഏറ്റവുമധികം നാശം വിതച്ച കാട്ടുതീ…
Read More1000 രൂപ നിരക്കിൽ ബ്രൗണ്‍ ഷുഗറിന്റെ ചെറു പൊതികൾ; കഞ്ചാവ് ആവശ്യക്കാർക്കു എത്തിച്ച് നൽകാൻ പ്രത്യേക ഏജന്റുമാര്‍! ഷെഫീഖ് ചെറിയപുള്ളിയല്ല…
കൊണ്ടോട്ടി: കൊണ്ടോട്ടിയ്ക്കു സമീപം എക്കാപറന്പ് മലയതോട്ടത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നായ എം.ടി.എം.എയും ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി യുവാവ് പിടിയിൽ. കൊണ്ടോട്ടി ഒഴുകൂർ മലയത്തോട്ടത്തിൽ സ്വദേശി കച്ചേരിക്കൽ വീട്ടിൽ ഷെഫീഖി(27)നെയാണ് മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.ജിനീഷും സംഘവും അറസ്റ്റ് ചെയ്തത്. പുതുവർഷത്തിൽ ഷെഫീഖിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടിയിൽ നിന്നു കോഴിക്കോട് ജില്ലയിലേക്കു ഉൾപ്പെടെ വ്യാപകമായി വിവിധ മയക്കുമരുന്നുകൾ വിൽപന നടത്തിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള നിരീക്ഷണത്തിലാണ് ഇയാൾ വീട്ടിൽ വച്ച് വിൽപ്പനക്കായി എത്തിച്ച മയക്കുമരുന്നിന്റെ ചെറു പൊതികളിലാക്കുന്നതിനിടെ പിടിയിലായത്. 50 ഗ്രാം ബ്രൗണ്‍ ഷുഗറും 13.270 ഗ്രാം എം.ഡി.എം.എയും ഒന്നര കിലോയോളം കഞ്ചാവുമാണ് ഇയാളിൽ നിന്നു കണ്ടെടുത്തത്. പുതുവർഷം പ്രമാണിച്ച് മേഖലയിൽ പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എ വ്യാപകമായി വിറ്റഴിച്ചതായി ഇയാൾ മൊഴി നൽകി. ബംഗളുരൂ കലാസിപാളയത്ത് നിന്നാണ് ഷെഫീഖ് വിവിധ മയക്കുമരുന്നുകൾ ശേഖരിക്കുന്നത്.…
Read Moreഫാം ഹൗസ് ജീവനക്കാരന്റെ കൊലപാതകം! ഭാര്യയെയും കാമുകനെയും ഒരാഴ്ച്ചയ്ക്കുള്ളിൽ കേരളത്തിലെത്തിക്കും
ഫാം ഹൗസ് ജീവനക്കാരന്റെ കൊലപാതകം!
Read Moreപണിയാകുമോ? ഇറാക്കിനെതിരേ അമേരിക്കയുടെ ഉപരോധം വന്നാൽ ഇന്ത്യയെ ബാധിക്കുന്നത് ഇങ്ങനെ…
പണിയാകുമോ?
Read Moreമാറ്റത്തിനു വേണ്ടി നിലകൊള്ളുകയെന്നത് പരമപ്രധാനം! വിദ്യാർഥികൾക്ക് പിന്തുണയുമായി ദീപിക പദുക്കോൺ ജെഎൻയുവിൽ; പക്ഷേ…
ന്യൂഡൽഹി: വിദ്യാർഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരം ദീപിക പദുക്കോൺ ജെഎൻയു സർവകലാശാലയിൽ. സബർമതി ഹോസ്റ്റലിൽ വിദ്യാർഥികളുടെ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്ത ശേഷം ദീപിക കാമ്പസിൽനിന്നും മടങ്ങി. ചൊവ്വാഴ്ച വൈകിട്ട് 7.30 ന് ആണ് ദീപിക ഇവിടെ എത്തിയത്. സമരത്തിന് താരം ഐക്യദാർഡ്യം പ്രകടിപ്പിച്ചു. എന്നാൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചില്ല. പ്രതിഷേധയോഗത്തിൽ വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറും പങ്കെടുത്തു. കഴിഞ്ഞ ദിവസം ഉണ്ടായ അക്രമത്തിൽ പരിക്കേറ്റ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷും പങ്കെടുത്തിരുന്നു. വിദ്യാർഥികൾക്കൊപ്പം ദീപിക പതിനഞ്ച് മിനിറ്റോളം ചെലവഴിച്ചു. വിദ്യാർഥി നേതാക്കൾ ചിലരുമായി താരം സംസാരിച്ചു. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രചരണാർഥം രണ്ടു ദിവസമായി ദീപിക ഡൽഹിയിൽ ഉണ്ടായിരുന്നു. മാറ്റത്തിനു വേണ്ടി നിലകൊള്ളുകയെന്നത് പരമപ്രധാനമാണെന്ന് ദീപിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഭയം യുവജനങ്ങളെ…
Read Moreഐഎസിൽ ചേർന്ന മലയാളി യുവതികൾ കാബുൾ ജയിലിൽ; സ്ഥിരീകരിച്ച് കേന്ദ്രം
ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയിൽ ചേർന്ന 10 ഇന്ത്യാക്കാർ അഫ്ഗാനിസ്ഥാൻ ജയിലിലുണ്ടെന്നു സ്ഥിരീകരിച്ചു കേന്ദ്രസർക്കാർ. കണ്ണൂർ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, കൊച്ചി സ്വദേശി മറിയം എന്ന മെറിൻ ജേക്കബ് പാലത്ത് എന്നിവരാണ് കാബുൾ ജയിലിലുള്ള മലയാളികൾ. ഐഎസിൽ ചേർന്ന നഫീസ, റുക്സാന അഹംഗീർ, സാബിറ, റുഹൈല തുടങ്ങിയവരും ജയിലിലുണ്ടെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. ഐഎസ് ഭീകരരുടെ വിധവകൾ ഉൾപ്പെടെ 10 ഇന്ത്യക്കാരാണു കാബൂളിലെ ജയിലിലുള്ളത്. ഇവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇന്ത്യയിലെത്തിയാൽ ഭീകര പ്രവർത്തനത്തിൽ പങ്കെടുത്തതിന് ഇവർ വിചാരണ നേരിടേണ്ടിവരും.
Read Moreമക്കളുടെ മരണവാര്‍ത്ത അധികം വൈകാതെ നിങ്ങനെ തേടിയെത്തും ! പിതാവിന്റെ മരണത്തോടെ എല്ലാം അവസാനിച്ചുവെന്ന് കരുതേണ്ട; ട്രംപിനെ വെല്ലുവിളിച്ച് സുലൈമാനിയുടെ മകള്‍…
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വെല്ലുവിളിച്ച് യുഎസ് വധിച്ച ഖുദ് സേന തലവന്‍ ഖാസിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനി. പിതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു ആയിരങ്ങളെ സാക്ഷിയാക്കി യുഎസിനെതിരായ സൈനബിന്റെ ഭീഷണി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഭീരു എന്നാണ് സൈനബ് വിശേഷിപ്പിച്ചത്. ”പിതാവിന്റെ മരണം ഞങ്ങളെ തകര്‍ക്കില്ല. മുഖാമുഖം നിന്നു പോരാടാതെ ദൂരെ നിന്നു മിസൈല്‍ അയച്ച ട്രംപ് ഭീരുവാണ്.ഹിസ്ബുള്ള നേതാവ് ഹസന് നസറുല്ല ഇതിന് പ്രതികാരം ചെയ്യുമെന്ന് എനിക്കുറപ്പാണ്”, സൈനബ് സുലൈമാനിയുടെ പ്രസംഗം ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ തത്സമയം സംപ്രേഷണം ചെയ്തു. ആര്‍പ്പുവിളികളോടെയും ഇറാന് പതാക ഉയര്‍ത്തി പിടിച്ചുമായിരുന്നു സൈനബിന്റെ വാക്കുകളെ ആയിരങ്ങള്‍ സ്വാഗതം ചെയ്തത്.”പശ്ചിമേഷ്യയിലെ അമേരിക്കന്‍ പട്ടാളക്കാരുടെ കുടുംബങ്ങള്‍ അറിയാന്‍… സിറിയ, ലെബനന്, അഫ്ഗാനിസ്ഥാന് യെമന്‍, പാലസ്തീന് എന്നീ രാജ്യങ്ങളില്‍ ആരൊക്കെയാണോ അമേരിക്കയുടെ ക്രൂരമായ യുദ്ധങ്ങള്‍ക്ക് കൂട്ടുനിന്നത് അവരുടെ കുടുംബങ്ങള്‍ കാത്തിരിക്കണം.…
Read Moreപൗരത്വ നിയമത്തിനെതിരേ സമാന ചിന്താഗതിക്കാരുമായി സമരത്തിന് യോജിക്കുമെന്ന് കെ സി വേണുഗോപാൽ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാന ചിന്തയുള്ള രാഷ്ട്രീയ പാർട്ടികളുമായി യോജിച്ച് പ്രക്ഷോഭം നടത്താൻ കോണ്‍ഗ്രസ് തയാറാണെന്ന് കെ.സി.വേണുഗോപാൽ. സിപിഎമ്മുമായി ചേർന്ന് സമരത്തിനില്ലെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകൾ തള്ളിയാണ് വേണുഗോപാലിന്റെ നിലപാട് പ്രഖ്യാപനം. പൗരത്വ നിയമത്തിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കും. സമാന ചിന്താഗതിക്കാരുമായി യോജിച്ച് സമരം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ ദേശീയ തലത്തിൽ കോണ്‍ഗ്രസ് മുൻകൈയെടുത്ത് യോഗം വിളിച്ചുചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് അർഹതപ്പെട്ട പ്രളയദുരിതാശ്വാസം നിരസിക്കുന്ന കേന്ദ്ര സമീപനം അംഗീകരിക്കാൻ കഴിയില്ല. കേന്ദ്രത്തിന്റെ നടപടി പ്രതിഷേധാർഹമാണ്. കേന്ദ്ര സർക്കാർ പകപോക്കൽ സമീപനമാണ് നടത്തുന്നതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
Read Moreഖാസിം സുലൈമാനിയുടെ വിലാപയാത്രയ്ക്കിടെ തിക്കും തിരക്കും; 35 പേർ മരിച്ചു; അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് ലക്ഷങ്ങൾ
ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ഇറാനിയൻ നഗരമായ കെർമനിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കാനിരിക്കെയാണ് ദുരന്തമുണ്ടാകുന്നത്. 35 പേർ മരിച്ചെന്നാണു പ്രാഥമിക റിപ്പോർട്ട്. 48 പേർക്കു പരിക്കേറ്റതായും റിപ്പോർട്ടുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർ റോഡിൽ ചലനമറ്റു കിടക്കുന്നതിന്റെ ദൃശ്യങ്ങൾ ഓണ്ലെനുകളിൽ പ്രത്യക്ഷപ്പെട്ടു. ദുരന്തമുണ്ടായെന്ന റിപ്പോർട്ടുകൾ ഇറാൻ അടിയന്തര വൈദ്യ സേവന വിഭാഗം മേധാവി സ്ഥിരീകരിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് സുലൈമാനിക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ കെർനനിൽ ഒത്തുകൂടിയിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാൻ റെവലൂഷനറി ഗാർഡ്സിലെ ഉന്നതസേനാ വിഭാഗമായ ഖുദ്സ് ഫോഴ്സ് തലവനായ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷഹേദ് അൽ ഷാബി സേനയുടെ ഡെപ്യൂട്ടി കമാൻഡർ അൽ…
Read More