തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിച്ചത് ഉചിതമായ തീരുമാനമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ.ബേബി. പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തിലെ കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ട്. തര്‍ക്കം നന്നായി പര്യവസാനിച്ചത് എല്ലാവര്ക്കും നല്ലതാണ്. ധാരണപത്രത്തില്‍ ഉപസമിതി എല്ലാ കാര്യത്തിലും വ്യക്തത വരുത്തും. മന്ത്രി വി.ശിവന്‍കുട്ടിയും എംവി.ഗോവിന്ദനും നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് അവര്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കുടുതലായി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read MoreCategory: Loud Speaker
ദ്വാരപാലക ശില്പത്തിലെ മാത്രമല്ല കട്ടിളപ്പടിയിലെയും സ്വർണം കട്ടോണ്ടുപോയി; കട്ടിളപ്പാളി സ്വര്ണമോഷണക്കേസിലും പോറ്റിയെ അറസ്റ്റുചെയ്യാൻ എസ്ഐടി
റാന്നി: ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് എസ്ഐടി ഉടന്‍ രേഖപ്പെടുത്തും. ഇതിനു പിന്നാലെ പോറ്റിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ദ്വാരപാലക ശില്പത്തിലെ സ്വര്‍ണാപഹരണകേസില്‍ പോറ്റിയെ തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ള ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ചോദ്യം ചെയ്തു വരികയാണ്. മുരാരി ബാബുവിനെയും ഉണ്ണിക്കൃഷ്ണന് പോറ്റിയെയും ശബരിമലയിലെത്തിച്ച് തെളിവെടുക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ തീരുമാനമായിട്ടില്ല. കേസില്‍ പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവരുടെ അറസ്റ്റ് വൈകുകയാണ്. നിലവില്‍ പോറ്റിയില്‍ നിന്നും മുരാരി ബാബുവില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്. കേസിന്റെ പുരോഗതി ഉദ്യോഗസ്ഥര്‍ ഇന്നലെയും യോഗം ചേര്‍ന്നു വിലയിരുത്തി. ഹൈക്കോടതിയുടെ നിരീക്ഷണമുള്ള കേസായതിനാല്‍ ഏറെ ശ്രദ്ധയോടെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നത്. ദ്വാരപാലക ശില്പങ്ങളില് നിന്നു നഷ്ടപ്പെട്ടെന്നു കരുതുന്ന സ്വര്‍ണം കണ്ടെടുക്കാനായതും അന്വേഷണസംഘത്തിനു നേട്ടമായി. ഇതുമായി…
Read Moreആശാവർക്കർമാർ സമരം അവസാനിപ്പിക്കുന്നു; ഓണറേറിയം ഒരു രൂപ പോലും കൂട്ടില്ലെന്നു പറഞ്ഞവരെക്കൊണ്ട് 1,000 രൂപ വർധിപ്പിക്കാൻ സാധിച്ചത് വിജയം
തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ അതിജീവന രാപകല്‍ സമരം നടത്തിവരികയായിരുന്ന ആശാപ്രവര്‍ത്തകര്‍ രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. ഇനിമുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ സമരം തുടരുമെന്ന് ആശ സമരസമിതി നേതാക്കളായ ബിന്ദു, മിനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാപ്പകല്‍ സമരം വലിയ വിജയമായിരുന്നുവെന്നും അഭിമാനത്തോടെയാണു സമരം നിര്‍ത്തുന്നതെന്നും അവര്‍ വ്യക്തമാക്കി. ആശമാര്‍ക്ക് ഓണറേറിയം ഒരു രൂപ പോലും വര്‍ധിപ്പിക്കില്ലെന്ന് പറഞ്ഞവരെ കൊണ്ട് ആയിരം രൂപ വര്‍ധിപ്പിക്കാന്‍ സാധിച്ചത് സമരത്തിന്റെ വിജയമാണ്. ഓണറേറിയം 21, 000 രൂപയാക്കുക, വിരമിക്കല്‍ ആനുകുല്യം നല്‍കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരരീതി ജില്ലാ കേന്ദ്രങ്ങളില്‍ തുടരും. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വരികയായിരുന്ന 265 ദിവസത്തെ രാപ്പകല്‍ സമരമാണ് അവസാനിപ്പിക്കുന്നത്.സിഐടിയുവും സിപിഎം നേതാക്കളും ആശമാരെ അപമാനിച്ചു. സിഐടിയു നേതാവ് എളമരം കരിം പറഞ്ഞത് ആശപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടില്ലെന്നാണ്.…
Read Moreആത്മഹത്യാനിരക്കില്‍ കേരളം മുന്നില്‍; നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്ക് ഞെട്ടിക്കുന്നത്
കോഴിക്കോട്: സംസ്ഥാനത്ത് ആത്മഹത്യ വര്‍ധിക്കുന്നതായി ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തകര്‍. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ 2023ലെ കണക്കുപ്രകാരം ആത്മഹത്യയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ആണ് ഒന്നാം സ്ഥാനത്ത്. സിക്കിം രണ്ടാം സ്ഥാനത്തും കേരളം മൂന്നാം സ്ഥാനത്തുമാണ്. നേരത്തേ പിറകിലായിരുന്ന കേരളം മുന്നോട്ടു കുതിക്കുന്ന അവസ്ഥയാണെന്ന് അവര്‍ പറഞ്ഞു. ആത്മഹത്യ തടയാന്‍ പ്രതിരോധ പ്രവര്‍ത്തനമാണു വേണ്ടത്. മനസിന്റെ ഭാരം ഇറക്കിവയ്ക്കുകയാണു പ്രധാനം. ആത്മഹത്യാ ചിന്താഗതി കുറയ്ക്കുകയാണ് വേണ്ടത്. മാനസിക വിഷമം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്കിയാല് നിരക്ക് കുറയ്ക്കാന്‍ സാധിക്കും. ആത്മഹത്യാ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ ദേശീയ സമ്മേളനം 31 മുതല്‍ നവംബര്‍ രണ്ടുവരെ കോഴിക്കോട്ട് നടക്കും. ഹൈസണ്‍ ഹെറിറ്റേജില്‍ 31ന് വൈകുന്നേരം ആറിനു മ്രന്തി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലാജഡ്ജി അനില്‍ കെ. ഭാസ്കര്‍ , ബീഫ്രണ്ട്സ് വേള്‍ഡ് വൈഡ്…
Read Moreഫോണിൽ വിളിക്കുന്നയാളിന്റെ പേരറിയാം; രാജ്യത്ത് കോളർ ഐഡി സംവിധാനം ഉടൻ
പരവൂർ: മൊബൈൽ ഫോണുകളിലെ ഇൻകമിംഗ് കോളുകളിൽ വിളിക്കുന്നയാളിന്റെ യഥാർഥ്യ പേരുകൾ കാണിക്കുന്നതിനുള്ള സംവിധാനം രാജ്യത്ത് നിലവിൽ വരുന്നു.ഇന്ത്യയുടെ ഔദ്യോഗിക കോളർ ഐഡി സംവിധാനമായിട്ടായിരിക്കും ഇത് പ്രവർത്തിക്കുക. ഈ പദ്ധതിക്കായുള്ള ടെലികോം വകുപ്പിന്റെ നിർദേശത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ ( ട്രായ് ) അംഗീകാരം നൽകി. പദ്ധതി സമീപഭാവിയിൽ തന്നെ പ്രാബല്യത്തിലാകും. ട്രൂ കോളർ പോലുള്ള സ്വകാര്യ ആപ്പുകളെ ആശ്രയിക്കാത്ത കോളർ ഐഡന്റിഫിക്കേഷന്റെ ഔദ്യോഗിക പതിപ്പാണ് ഉടൻ പുറത്തിറങ്ങുക.കോളിംഗ് നെയിം പ്രസന്റേഷൻ എന്നറിയപ്പെടുന്ന ഈ സേവനം ഇൻകമിംഗ് കോളുകളിൽ സുതാര്യത കൊണ്ടുവരുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.മാത്രമല്ല കോളുകൾക്ക് മറുപടി നൽകുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് ഉചിതമായ തീരുമാനം എടുക്കാനും പുതിയ സംവിധാനം വഴി സാധിക്കും. അംഗീകൃത ചട്ടക്കൂടിന് കീഴിൽ സിം വെരിഫിക്കേഷൻ സമയത്ത് കോൾ ചെയ്യുന്ന വ്യക്തിയുടെ പേര് അവരുടെ ടെലികോം ഓപ്പറേറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതായി കോളിംഗ് നെയിം…
Read Moreകൂട്ടുകാരിയെ കാണാൻ വീട്ടിലെത്തി, ചങ്ങാതി കുളിക്കാൻ പോയി: തക്കം നോക്കി രണ്ടു ലക്ഷവും മൊബൈൽ ഫോണും കവർന്നു; വനിതാ പോലീസ് ഉദ്യോഗസ്ഥ ഒളിവിൽ
ഭോപ്പാൽ: മധ്യപ്രദേശിൽ സുഹൃത്തിന്റെ വീട്ടിൽനിന്നു പണവും മൊബൈൽ ഫോണും കവർന്ന ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥ ഒളിവിൽ. ഭോപ്പാലിലെ ജഹാംഗിരാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൽപന രഘുവംശിയാണ് സുഹൃത്തിന്റെ വീട്ടിൽനിന്നും രണ്ടു ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നത്. താൻ കുളിക്കാൻ പോയ സമയമാണ് മോഷണം നടന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു. സിസിടിവി പരിശോധിച്ചപ്പോഴാണ് കൽപ്പന രഘുവംശിയാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞത്. ഇവരുടെ കൈയിൽ നോട്ടുകെട്ടുകൾ ഉള്ളത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. യുവതി ഉടൻതന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, കൽപ്പനയ്ക്കെതിരേ പോലീസ് മോഷണക്കുറ്റം ചുമത്തി. ഇവർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു. പ്രതിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് പറഞ്ഞു. എന്നാൽ പണം കണ്ടെത്താനായില്ല. കൽപ്പനയ്ക്കെതിരേ…
Read Moreതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; രണ്ടു തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ട; സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കാനാകില്ലെന്ന് സിപിഎം
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം വ്യവസ്ഥ നിര്‍ബന്ധമാക്കി സിപിഎം. രണ്ട് തവണ മത്സരിച്ചവര്‍ക്ക് മൂന്നാംതവണ സീറ്റ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. ഒരു ടേം വിട്ടുനിന്നവരെ പരിഗണിക്കും. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കാനാകില്ല. മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ അവധിയെടുത്ത് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തന രംഗത്തിറങ്ങണമെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്.
Read Moreപിഎം ശ്രീയിൽ നിന്നു പിന്മാറിയാൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല തകരുമെന്ന് മന്ത്രി ജോർജ് കുര്യൻ
കാസർഗോഡ്: പിഎം ശ്രീ പദ്ധതിയിൽനിന്ന് കേരളം പിന്മാറുന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഇന്ന് രാവിലെ കാസർഗോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്കൂളുകളെ തകർക്കാനാണ് ഈ പിൻമാറ്റം. ഇതു തുടർന്നാൽ വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലെ സ്കൂളുകളെ തേടിപ്പോകുന്ന സാഹചര്യം ഉണ്ടാകും. പദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത് സ്വാഗതാർഹമാണ്. ഈ കരാറിൽനിന്ന് സർക്കാർ പിന്മാറില്ലെന്നാണ് കരുതുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എല്ലാ വർഷവും നൽകുന്ന സഹായത്തിന്റെ ഭാഗമായി 2022-23 കാലയളവിൽ സർക്കാർ സ്കൂളുകളുടെ വികസനത്തിനായി 1071 കോടി രൂപയാണ് കേന്ദ്രം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ സ്കൂളുകൾ സ്മാർട്ട് സ്കൂളുകൾ ആയത്. അത് മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്. പദ്ധതിയിൽനിന്ന് പിന്മാറിയാൽ സർക്കാർ സ്കൂളിന് വളർച്ച ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകാഞ്ചീപുരത്ത് 4.5 കോടി കവർന്ന സംഭവം; അഞ്ച് മലയാളികൾ അറസ്റ്റിൽ; കവർച്ച നടന്നത് കഴിഞ്ഞ ഓഗസ്റ്റിൽ * അറസ്റ്റ് മുംബൈ സ്വദേശിയുടെ പരാതിയിൽ
ചെന്നൈ: കാഞ്ചീപുരത്ത് ഹൈവേയിൽ വൻ കവർച്ച നടന്ന സംഭവത്തിൽ അഞ്ചു മലയാളികളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന കേസിലാണ് അറസ്റ്റ്. മലയാളികളായ സന്തോഷ്, സുജിത് ലാൽ, ജയൻ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം, പാലക്കാട്, തൃശൂർ സ്വദേശികളാണ് ഇവർ. കാഞ്ചിപുരം പോലീസ് കേരളത്തിലെത്തിയാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവർ അന്തർസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികൾ എന്ന് പൊലീസ് പറയുന്നു. സംഘത്തിലെ മറ്റ് 12 പേരെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. 17 അംഗസംഘമാണ് കവർച്ചയ്ക്കു പിന്നിലെന്നു പോലീസ് വ്യക്തമാക്കി. മുംബൈ സ്വദേശിയുടെ ലോജിസ്റ്റിക്സ് കമ്പനിയുടെ എസ്യുവി തടഞ്ഞായിരുന്നു മോഷണം. മുംബൈ ബോര്‍വാലി സ്വദേശി ജതിന്റെ പരാതിയിലാണു നടപടി. 2017 മുതല്‍ കൊറിയര്‍ കമ്പനി നടത്തിയിരുന്ന ജതിന്, കമ്മിഷന് അടിസ്ഥാനത്തില്‍ രാജ്യമെമ്പാടും പണവും വിലയേറിയ സാധനങ്ങളും എത്തിച്ചു നല്‍കിയിരുന്നു. കഴിഞ്ഞ…
Read Moreആന്ധ്രയിൽ നാശംവിതച്ച് മോൻത; വീട് തകർന്ന് വയോധികയ്ക്കു ദാരുണാന്ത്യം; ഒഡീഷയിലും വ്യാപകനാശം; ഇന്നും കനത്ത മഴ
വിശാഖപട്ടണം: ആന്ധ്രാപ്രദേശിന്റെ തീരദേശമേഖലകളിൽ നാശം വിതച്ച് മോൻത ചുഴലിക്കാറ്റ്. കനത്തമഴയിലും കാറ്റിലും ഒരു സ്ത്രീ മരിച്ചു. കൊണസീമ ജില്ലയിൽ വീടിനു മുകളിൽ മരം പതിച്ചാണ് മരണം സംഭവിച്ചത്. നിരവധിപ്പേർക്കു പരിക്കുപറ്റിയതായി റിപ്പോർട്ടുണ്ട്. തെക്കൻ ആന്ധ്രയിലും ഒഡീഷയുടെ ചില ഭാഗങ്ങളിലും പേമാരിയിൽ റോഡുകൾ വെള്ളത്തിനടിയിലായി, മരങ്ങൾ കടപുഴകി വീണു ആയിരക്കണക്കിനുപേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. ഇന്നലെ വൈകുന്നേരം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്കടുത്താണ് മോൻത തീരം കടന്നത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 80-90 കിലോമീറ്റർ വരെ ഉയർന്ന് 110 കിലോമീറ്റർ വരെയായി. നെല്ലൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തതെന്ന് ഐഎംഡി അറിയിച്ചു. കൊണസീമയിലെ മകനഗുഡെം ഗ്രാമത്തിൽ ശക്തമായ കൊടുങ്കാറ്റുണ്ടായി. രാത്രി മുഴുവൻ നഗരങ്ങളിൽ ശക്തമായ മഴയും കൊടുങ്കാറ്റും ആഞ്ഞടിച്ചതിനാൽ വിജയവാഡയിലെയും കാക്കിനടയിലെയും തെരുവുകൾ വിജനമായിരുന്നു. വിശാഖപട്ടണത്ത്, മരങ്ങൾ വീണു റോഡ് ഗതാഗതം താറുമാറായി.ആന്ധ്രാതീരം കടന്നതോടെ മോൻത ചുഴലിക്കാറ്റ് ദുർബലമാകുമെന്നാണ്…
Read More