“അ​മ്മേ എ​ന്നോ​ട് ക്ഷ​മി​ക്ക​ണം, എ​നി​ക്കി​ത് ഇ​നി​യും സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ല”: ഭ​ർ​ത്തൃ​വീ​ട്ടി​ലെ പീ​ഡ​നം തു​റ​ന്നു​പ​റ​ഞ്ഞ് അ​ധ്യാ​പി​ക ആ​ത്മ​ഹ​ത്യ ചെ​യ്തു, അമ്മയ്ക്ക് അയച്ച വീഡിയോ വൈറൽ!

വി​വാ​ഹം ക​ഴി​ഞ്ഞ് എ​ട്ടു മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഭ​ർ​ത്തൃ​വീ​ട്ടു​കാ​രു​ടെ മാ​ന​സി​ക പീ​ഡ​നം താ​ങ്ങാ​നാ​വാ​തെ ഡെ​ഹ്‌​റാ​ഡൂ​ണി​ൽ സ​ർ​ക്കാ​ർ സ്‌​കൂ​ൾ അ​ധ്യാ​പി​ക ആ​ത്മ​ഹ​ത്യ ചെ​യ്തു. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് അ​മ്മ​യ്ക്കാ​യി ചി​ത്രീ​ക​രി​ച്ച വൈ​കാ​രി​ക​മാ​യ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ താ​ൻ അ​നു​ഭ​വി​ക്കു​ന്ന ക​ടു​ത്ത പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സൃ​ഷ്ടി ക​ന്ധാ​രി എ​ന്ന യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് സൗ​ര​ഭ് ര​തൂ​രി, അ​മ്മാ​യി​യ​മ്മ, ഭ​ർ​ത്താ​വി​ന്റെ സ​ഹോ​ദ​രി എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ഭ​ർ​ത്തൃ​പി​താ​വി​ന്റെ ഹൃ​ദ​യാ​ഘാ​ത​ത്തി​നും മ​ര​ണ​ത്തി​നും കാ​ര​ണം സൃ​ഷ്ടി​യു​ടെ അ​പാ​ക​ത​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ജ്യോ​ത്സ്യ​ന്‍റെ വാ​ക്ക് കേ​ട്ട് ഇ​വ​ർ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി കു​ടും​ബം പ​രാ​തി​പ്പെ​ട്ടു. “അ​മ്മേ എ​ന്നോ​ട് ക്ഷ​മി​ക്ക​ണം, ഇ​നി ഇ​തെ​ല്ലാം സ​ഹി​ക്കാ​ൻ എ​നി​ക്ക് ക​ഴി​യി​ല്ല, അ​വ​രു​ടെ ചി​ന്താ​ഗ​തി ഒ​രി​ക്ക​ലും മാ​റി​ല്ല” എ​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് സൃ​ഷ്ടി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യി​ൽ സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണ​ത്തി​ന് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​രം കേ​സെ​ടു​ത്ത് ഡൊ​യ്‌​വാ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ജൂ​ലൈ 28, 29 തീ​യ​തി​ക​ളി​ൽ സൃ​ഷ്ടി​യെ ഫോ​ണി​ൽ ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വി​വ​ര​മ​റി​യു​ന്ന​ത്. എ​ന്നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ത്തു​മ്പോ​ഴേ​ക്കും സൃ​ഷ്ടി മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മ​രി​ച്ച വി​വ​ര​വും ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ർ മ​റ​ച്ചു​വെ​ച്ച​താ​യി ആ​രോ​പ​ണ​മു​ണ്ട്. നി​ല​വി​ൽ സൃ​ഷ്ടി ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ, പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്, ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

 

Related posts

Leave a Comment