മ​നോ​ഹ​ര​മാ​യ “സു​ബ്ഹാ​ൻ അ​ല്ലാ​ഹ്’ സം​ഗീ​ത​വും താ​ഴ്‌​വ​ര​ക​ളു​ടെ ദൃ​ശ്യ​ഭം​ഗി​യും; നെ​റ്റി​സ​ൺ​സി​ന്‍റെ മ​നം​ക​വ​ർ​ന്ന് അ​രു​ണാ​ച​ലി​ൽ നി​ന്നു​ള്ള സ​ഹോ​ദ​രി​മാ​ർ! വീ​ഡി​യോ വൈ​റ​ൽ!

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള മൂ​ന്ന് സ​ഹോ​ദ​രി​മാ​രു​ടെ മ​നോ​ഹ​ര​മാ​യ ഗാ​നാ​ലാ​പ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ‘യേ ​ജ​വാ​നി ഹേ ​ദീ​വാ​നി’ എ​ന്ന ചി​ത്ര​ത്തി​ലെ ഹി​റ്റ് ഗാ​ന​മാ​യ ‘സു​ബ്ഹാ​ൻ അ​ല്ലാ​ഹ്’ ആ​ണ് ഈ ​പെ​ൺ​കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ത​ന​താ​യ ശൈ​ലി​യി​ൽ പാ​ടി​യി​രി​ക്കു​ന്ന​ത്. അ​രു​ണാ​ച​ലി​ലെ പ​ച്ച​പ്പു​നി​റ​ഞ്ഞ മ​നോ​ഹ​ര​മാ​യ മ​ല​നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​രി​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

@singka.wangjen എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഇ​വ​ർ ത​ങ്ങ​ളു​ടെ സം​ഗീ​ത വീ​ഡി​യോ​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്. ഒ​രു സ​ഹോ​ദ​രി സ്പീ​ക്ക​റി​ൽ പാ​ട്ട് വ​ച്ച് പാ​ടു​മ്പോ​ൾ മ​റ്റ് ര​ണ്ട് പേ​ർ കൂ​ടെ പാ​ടു​ക​യും ചു​വ​ടു​ക​ൾ വെ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​ല​ളി​ത​മാ​യ അ​വ​ത​ര​ണ​വും അ​രു​ണാ​ച​ലി​ന്‍റെ പ്ര​കൃ​തി​ഭം​ഗി​യും പ്രേ​ക്ഷ​ക​രെ ഏ​റെ ആ​ക​ർ​ഷി​ച്ചു.

ഇ​തു​വ​രെ 24 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട വീ​ഡി​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ജ​ന​പ്രീ​തി നേ​ടി​യ ഈ ​സ​ഹോ​ദ​രി​മാ​ർ​ക്ക് നി​ല​വി​ൽ 64,000ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്സു​ണ്ട്. ഇ​വ​രു​ടെ മു​ൻ​കാ​ല സം​ഗീ​ത വീ​ഡി​യോ​ക​ൾ​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളി​ൽ നി​ന്ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

 

 

 

Related posts

Leave a Comment