ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്ററൊട്ടിച്ചത് സ്വന്തം പാർട്ടിയിലുള്ളവർ തന്നെയാണെന്ന് വ്യക്തമായി. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട കിസാൻ സഭാ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് തെരച്ചിൽ തുടങ്ങി. എൽദോ എബ്രഹാം എംഎൽഎയെയും മറ്റ് സിപിഐ നേതാക്കളെയും എറണാകുളത്ത് പോലീസ് മർദ്ദിച്ച സംഭവത്തെ പാർട്ടി സെക്രട്ടറി ന്യായീകരിച്ചതിൽ പ്രതിഷേധിച്ചാണ് പോസ്റ്റർ പതിച്ചതെന്ന് അറസ്റ്റിലായ യുവനേതാക്കൾ പോലീസിനോട് പറഞ്ഞു. ഇവർ എത്തിയ കാർ രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുന്നപ്ര സ്വദേശിയുടെ കാറിൽ എത്തിയാണ് ഇവർ പോസ്റ്റർ പതിച്ചത്. ഇയാൾ കാർ വാടകയ്ക്ക് നൽകുന്നയാളാണ്. ഇയാൾ നൽകിയ വിവരത്തിന്റെ…
Read MoreCategory: Loud Speaker
ചോദ്യം: സിപിഎമ്മിന്റെ തടവറയിലാണോ ? ഉത്തരം: നിങ്ങൾ ആക്കുകയാണോ; പതിവ് പുഞ്ചിരിയില്ല, സീരിയസ്
കണ്ണൂർ: വയസാം കാലത്ത് തന്നെ ആര് ബ്ലാക്ക്മെയിൽ ചെയ്യാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തന്റെ മകനെതിരേ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവർ ചില നിക്ഷിപ്ത താത്പര്യക്കാരാണെന്നും കാനം പറഞ്ഞു. സിപിഐ മേഖലാതല യോഗം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കാനം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. എനിക്ക് മകനുണ്ടായിട്ടും പ്രായപൂർത്തിയായിട്ടും കുറെയായി. എൽദോ ഏബ്രഹാം എംഎൽഎയ്ക്ക് പോലീസ് മർദനത്തിൽ പരിക്കില്ലെന്ന് പോലീസ് പറയുന്നതു ശരിയല്ല. റിപ്പോർട്ട് വരട്ടെ. ആലപ്പുഴയിൽ തനിക്കെതിരേ പോസ്റ്റർ പതിച്ച സംഭവം അന്വേഷിക്കുന്നുണ്ട്. സിപിഎമ്മിന്റെ തടവറയിലാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് ഞാനല്ല, നിങ്ങൾ ആക്കുകയാണെന്നായിരുന്നു കാനത്തിന്റെ മറുപടി. ഗൗരവഭാവത്തിലായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള കാനത്തിന്റെ മറുപടി. പതിവ് പുഞ്ചിരിയും ഉണ്ടായിരുന്നില്ല. അൽപസമയം മാധ്യമപ്രവർത്തകരോട് ചെലവഴിച്ച ശേഷം സമ്മേളനവേദിയിലേക്കു പോവുകയും ചെയ്തു.
Read Moreപോലീസ് ഫുട്ബോൾ ടീമിന്റെ വൻമതിൽ! കുരികേശ് മാത്യുവിരമിക്കുന്നു; ചരിത്രം ഇങ്ങനെ…
വി. മനോജ് മലപ്പുറം: കേരളാ പോലീസ് ഫുട്ബോൾ ടീമിൽ നെടുംതൂണായി നിലകൊണ്ട കുരികേശ് മാത്യു സർവീസിൽ നിന്നു വിരമിക്കുന്നു. കേരളാ പോലീസിന്റെ കോട്ടയ്ക്കൽ കോഴിച്ചെനയിലെ റാപ്പിഡ് റെസ്പോണ്സ് ആൻഡ് റെസ്ക്യൂ ഫോഴ്സിൽ (ആർആർആർഎഫ്) ഡെപ്യൂട്ടി കമൻഡാന്റ് പദവിയിൽ നിന്നാണ് അദ്ദേഹം ഈ മാസം 31ന് പോലീസ് കുപ്പായം അഴിച്ചുവയ്ക്കുന്നത്. കൊട്ടാരക്കര സ്വദേശിയായ കുരികേശ് മാത്യുവിനു സഹപ്രവർത്തകരും കോഴിച്ചെനയിലെ പൗരാവലിയും ഇന്നു വൈകുന്നേരം അഞ്ചിനു ക്യാന്പ് മൈതാനത്ത് കളിയൊരുക്കിയാണ് അദ്ദേഹത്തിന് ഇന്നു യാത്രയയപ്പ് നൽകുന്നത്. വൈകുന്നേരം അഞ്ചിനു എച്ച്.എം.എസ്.സി. ക്ലബുമായാണ് മത്സരം. പോലീസിലെ പഴയതാരങ്ങളിൽ പലരും എത്തുന്നുണ്ട്. മലപ്പുറത്തിന്റെ ഫുട്ബോൾ ഭൂമികയിൽ വളരെക്കാലം മുതലേ കുരികേശ് മാത്യുവിന്റെ സാന്നിധ്യമുണ്ട്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മന്പാട് എംഇഎസ് കോളജിലാണ് അദ്ദേഹം ചേർന്നത്. തുടർന്നങ്ങോട്ടു വിവിധ ക്ലബുകളിലൂടെ അദ്ദേഹം സജീവമാവുകയായിരുന്നു. കേരളാ പോലീസിൽ എത്തിയതോടെയാണ് കുരികേശ് മാത്യു ശ്രദ്ധേയനായത്. സ്റ്റോപ്പറായും ലെഫ്റ്റ് വിംഗ്…
Read Moreബിയര് കുപ്പി പൊട്ടിച്ചു കൊല്ലാന് ശ്രമിച്ചെന്ന് ! കോഴിക്കോട് നഗരത്തില് ഗുണ്ടാസംഘങ്ങള് ഏറ്റുമുട്ടി; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: നഗരത്തില് ഗുണ്ടാസംഘങ്ങള് തമ്മില് ഏറ്റമുട്ടി. ഒരാള്ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കൊടുംകുറ്റവാളി ഉള്പ്പെടെ രണ്ടുപേരെ ഡിവൈഎഫ്ഐ -എസ്എഫ്ഐ പ്രവർത്തകരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശി വാവാട് മൊട്ടമ്മല് അബ്ദുറഹ്മാന്റെ മകന് സിറാജുദ്ദീന് (26), അരക്കിണര് ചാക്കീരി പറമ്പില് റസാഖിന്റെ മകന് അബ്ദുള് റാഷിദ് (21) എന്നിവരാണ് പിടിയിലായത്. ഈങ്ങാപ്പുഴ സ്വദേശി അഫ്നാസ് ഒളിവിലാണ്. ഇന്നലെ രാത്രി പത്തരയോടെ ആനിഹാള് റോഡിലെ ജയലക്ഷ്മിയ്ക്ക് സമീപത്ത് വച്ചാണ് ലഹരിമരുന്ന് വില്പനക്കാരായ ഗുണ്ടാസംഘങ്ങള് തമ്മില് ഏറ്റുമുട്ടിയത്. മര്ദനത്തില് സാരമായി പരുക്കേറ്റ യാസിന് എന്ന യുവാവിനെ കോഴിക്കോട് ഗവ.ബീച്ച് ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു. സിറാജുദ്ദീന് കഞ്ചാവ് വില്ക്കുന്നതിനിനെ കുറിച്ച് പോലീസിന് വിവരം നല്കിയതിന്റെ പേരിലായിരുന്നു ഏറ്റുമുട്ടല്. ഇതുവഴി വരികയായിരുന്നു യാസിനെ മൂവരും ചേര്ന്ന് തടഞ്ഞുവച്ച് വടികൊണ്ട് അടിച്ചു പരിക്കേല്പ്പിക്കുകയായിരുന്നു. ഇതിനിടെ യാസിനൊപ്പമുള്ളവര് ഇടപെടുകയും യാസിന് രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ ബിയര്കുപ്പി…
Read Moreപ്രവാസി വ്യവസായിയെ വീടുകയറി ആക്രമിച്ച കേസ്! കാരാടന് സുലൈമാനോട് 31നകം കീഴടങ്ങാന് കോടതി ഉത്തരവ്; എംപിയുടെ മകനെ മര്ദിച്ച കേസിലും നടപടിയില്ല
കോഴിക്കോട്: വീട്ടില് കയറി ഗൃഹനാഥനേയും കുടുംബത്തേയും ആക്രമിച്ച കേസിലെ പ്രതികളുടെ മുന് ജാമ്യാപേക്ഷ ഹൈകോടതി തള്ളി. മലപ്പുറം സ്വദേശി കാരാടന് സുലൈമാന് , സഹോദരന് ഹാരീസ്, സഫ്രാദ് എന്നിവരുടെ മുന്കൂര് ജാമ്യാപേക്ഷയാണ് ഹൈകോടതി തള്ളിയത്. പ്രതികളോട് ജൂലെ 31 നകം അന്വേഷണ ഉദ്യോഗസ്ഥര്ക്ക് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്ദേശിച്ചു. അന്വേഷണഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവുകയും കേസ് നടത്തിപ്പിനായി സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുന്ന പ്രതികളെ ക്രമിനില് കേസ് പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കണമെന്നും ഉത്തരവില് വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂണ് 28 നാണ് കേസിനാസ്പദമായ സംഭവം. പ്രവാസി വ്യവസായിയും കെ.പി.ചന്ദ്രന് റോഡിലെ മലബാര് ഹില്സ് വില്ലയിൽ താമസക്കാരനുമായ മുഹമ്മദ് ഇക്ബാലിന്റെ വീട്ടില് കയറിയാണ് ആക്രമണം നടത്തിയത്. കാരാടന് സുലൈമാന്റെ നേതൃത്വത്തിലുള്ള സംഘം ഇക്ബാലിനേയും കുടുംബത്തേയും ആക്രമിക്കുകയായിരുന്നു. കൂടാതെ വില്ലയിലെ സുരക്ഷാജീവനക്കാരയും മര്ദ്ദിച്ചെന്നാണ് കേസ്. സംഭവത്തില്…
Read Moreവിധികളെല്ലാം എതിര്! മരടിലെ ഫ്ലാറ്റ് നിവാസികളുടെ പ്രതീക്ഷകൾ അസ്തമിക്കുന്നു; പലരും ഫ്ളാറ്റുകള് സ്വന്തമാക്കിയത് ലക്ഷങ്ങള് ലോണെടുത്ത്
കൊച്ചി: അനധികൃത നിർമാണത്തിന്റെ പേരിൽ മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേ സമർപ്പിച്ച റിട്ട് ഹർജികൾ ഉൾപ്പെടെ തള്ളിയതോടെ ഫ്ലാറ്റ് നിവാസികളുടെ പ്രതീക്ഷകൾ മങ്ങുന്നു. പരമോന്നത കോടതിയും കൈവിട്ടതോടെ മറ്റു വഴികൾ തേടുകയാണു പലരും. തിരിച്ചടയ്ക്കാനുള്ള പണം തിരികെ പിടിക്കാൻ ചില ബാങ്കുകളിൽനിന്നുള്ള സമ്മർദവും മുറുകുന്നതോടെ ഫ്ലാറ്റ് നിവാസികളുടെ ആശങ്കകൾ ദിനംപ്രതി വർധിക്കുന്നു. ലക്ഷങ്ങൾ ലോണെടുത്താണു പലരും ഫ്ലാറ്റുകൾ സ്വന്തമാക്കിയിട്ടുള്ളത്. കൃത്യമായ തിരിച്ചടവുകൾ നടത്തുന്നുണ്ടെങ്കിലും ഫ്ലാറ്റുകൾ ഇല്ലാതാകുന്നതോടെ തങ്ങളുടെ പണം നഷ്ടമാകുമോയെന്നാണു ബാങ്കുകളുടെ ആശങ്ക. പല താമസക്കാരുടെയും മേൽവിലാസംപോലും ഈ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ്. വിലാസം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണു സംജാതമായിരിക്കുന്നത്. സുപ്രീംകോടതി പൊളിച്ചുനീക്കണമെന്ന് പലകുറി നിർദേശിച്ചെങ്കിലും ഉദ്യോഗസ്ഥർക്കിടയിൽ ഇപ്പോഴും സംശയം നിലനിൽക്കുകയാണ്. പൊളിച്ചുനീക്കേണ്ടത് ആരെന്ന അവ്യക്തതയാണ് നിലനിൽക്കുന്നത്. നേരിട്ട് പൊളിച്ചുനീക്കേണ്ട സ്ഥിതി സംജാതമായാൽ ഫണ്ടില്ലാതെ നഗരസഭാ ഓഫീസ് പ്രവർത്തനം ഉൾപ്പെടെ താറുമാറാകുമെന്ന് മരട് നഗരസഭ അധികൃതരും…
Read Moreമതത്തിന്റെ പേരില് രാഷ്ട്രീയം കളിക്കരുതേ! എംഎല്എയെ നിര്ബന്ധിച്ച് ‘ജയ്ശ്രീറാം’ വിളിപ്പിക്കാന് ശ്രമിച്ച് ബിജെപി മന്ത്രി; കിടിലന് മറുപടിയുമായി എംഎല്എ
റാഞ്ചി: ഇസ്ലാം വിശ്വാസിയായ നിയമസഭാംഗത്തെക്കൊണ്ടു നിർബന്ധിച്ചു ‘ജയ് ശ്രീറാം’ വിളിപ്പിക്കാൻ രാമഭക്തനായ ബിജെപി മന്ത്രിയുടെ ശ്രമം. ജാർഖണ്ഡിലെ നഗരവികസന മന്ത്രി സി.പി. സിംഗ് ആണ് കോൺഗ്രസ് എംഎൽഎ ഇർഫാൻ അൻസാരിയെ രാമഭക്തി പരസ്യമായി ‘വിളിച്ചുപറയാൻ’ നിർബന്ധിച്ചത്. നിയമസഭയ്ക്കു പുറത്ത്, ടെലിവിഷൻ കാമറകൾക്കു മുന്പിലായിരുന്നു മന്ത്രിയുടെ പ്രകടനമെന്നതിനാൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയായിരുന്നു. മന്ത്രിയും എംഎൽഎയും തമ്മിൽ പ്രശ്നത്തിൽ വാഗ്വാദത്തിലേർപ്പെടുന്നതും വീഡിയോദൃശ്യങ്ങളിലുണ്ട്. ‘ഇർഫാൻ ഭായി ഒരു തവണ ജയ് ശ്രീരാം വിളിക്കുന്നമെന്ന് എനിക്ക് ആഗ്രഹമുണ്ട്’ എന്നുപറഞ്ഞ് എംഎൽഎയുടെ കൈ മന്ത്രി സിംഗ് പിടിച്ചുയർത്തുകയായിരുന്നു. എംഎൽഎയുടെ മുൻഗാമികൾ രാമന്റെ ആളുകളായിരുന്നുവെന്നും അല്ലാതെ ബാബറിന്റെ ആളുകളല്ലെന്നും കാമറയെ നോക്കി സിംഗ് പറയുന്നുണ്ട്. താങ്കൾക്ക് എന്നെ ഭീഷണിപ്പെടുത്താനാവില്ല എന്നായിരുന്നു ഇതിനുള്ള എംഎൽഎയുടെ പ്രതികരണം. രാജ്യത്തിന് ആവശ്യം തൊഴിലും വൈദ്യുതിയും വികസനവുമാണെന്നും മതത്തിന്റെ പേരിൽ രാഷ് ട്രീയം കളിക്കരുതെന്നും മന്ത്രിയെ അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു. നിങ്ങളുടെ…
Read Moreമുംബൈയിൽ കനത്ത മഴ തുടരുന്നു; ട്രെയിൻ കുടുങ്ങി; 2000 യാത്രക്കാർ പ്രളയത്തിൽപ്പെട്ടു
മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിൽ ട്രെയിൻ കുടുങ്ങി. മുംബൈ- കോലാപൂർ മഹാലക്ഷ്മി എക്സ്പ്രസാണ് പാളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് ബഡ്ലപൂരിനും വാൻഗണിക്കുമിടയിൽ കുടുങ്ങിയത്. ട്രെയിനിൽ രണ്ടായിരം യാത്രക്കാരുണ്ടെന്ന് റെയിൽവേ അറിയിച്ചു. വ്യോമസേനയുടെ സഹായത്തോടെ മാത്രമേ ഇവരെ രക്ഷപ്പെടുത്താൻ സാധിക്കുവെന്ന് ദുരന്ത നിവാരണസേന അറിയിച്ചു. കനത്ത മഴയെത്തുടർന്ന് രക്ഷാപ്രവർത്തനം വൈകുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ മുംബൈ നഗരത്തെ വെള്ളത്തിനടിയിലാക്കി. പ്രധാനപ്പെട്ട പല റോഡുകളും വെള്ളത്തിനടിയിൽ ആയതോടെ വ്യാപക ഗതാഗതക്കുരുക്കാണ് മുംബൈയിലാകമാനം. കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള എട്ട് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.17 വിമാനങ്ങൾ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് ചുരുങ്ങിയത് 30 മിനിറ്റ് വൈകും. മഴയുടെ തീവ്രത ശനിയാഴ്ച വൈകിട്ടോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസി അറിയിച്ചു. അതേ സമയം അടുത്ത 24 മണിക്കൂറിനുള്ളിൽ…
Read Moreജാഗ്രത! ഒഡീഷയെ വിറപ്പിച്ച് സൈക്കോ കില്ലർ; 48 മണിക്കൂറിനകം കഴുത്തറുത്ത് കൊന്നത് മൂന്ന് പേരെ
കട്ടക്ക്: മൂന്നു പേരെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഉൗർജിതമാക്കി പോലീസ്. ഒഡീഷയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പോലീസ് അതീവ ജാഗ്രതാ നിർദേശം നൽകി. തെരുവിൽ കഴിയുന്ന മൂന്നു പേരെയാണ് 48 മണിക്കൂറിനകം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. സമാന രീതിയിലാണ് ഈ മൂന്ന് കൊലപാതകങ്ങളും നടന്നത് എന്നതിനാൽ സംഭവത്തിനു പിന്നിൽ സൈക്കോ കില്ലറാണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ കൊലപാതകത്തിന് പിന്നിൽ ആരാണെന്നോ എന്തിനാണ് കൊല നടത്തുന്നതെന്നോ വ്യക്തമല്ല. ചൊവ്വാഴ്ച രാവിലെയാണ് റാണിഹത് പാലത്തിനു സമീപത്തു നിന്നും ആദ്യം മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, ബുധനാഴ്ച രാവിലെ ശ്രീരാമചന്ദ്ര ബഞ്ച് മെഡിക്കൽ കോളജിന് സമീപത്തുനിന്നും ഒഎംപി മാർക്കറ്റിന് സമീപത്തു നിന്നുമാണ് മറ്റു രണ്ട് മൃതദേഹങ്ങളും തലയറുത്ത നിലയിൽ കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങളുടെയും കഴുത്തറുത്ത് ഭാരമുള്ള വസ്തു കൊണ്ട് തലയക്കടിച്ച്…
Read Moreകടക്ക് പുറത്ത്! പോലീസ് കാവൽ കോളജിന് പുറത്തായി; യൂണിയൻ ഓഫീസും ഇടിമുറിയും കോളജ് അധികൃതർ വേർതിരിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനകത്ത് ഇനി പോലീസ് കാവലില്ല. പുറത്ത് മാത്രം കാവൽ. ഇന്നലെ ഉച്ചയോടെ കോളജിനകത്ത് ഡ്യൂട്ടി നോക്കുകയായിരുന്ന പോലീസുകാരെ എസ്എഫ്ഐ യിലെ ഒരു വിഭാഗം വിദ്യാർഥികൾ അസഭ്യം വിളിയ്ക്കുകയും പുറത്ത് പോകാൻ ആവശ്യപ്പെട്ടതോടെയാണ് കോളജിനകത്ത് നിന്നും പോലീസ് പിൻവാങ്ങിയത്. എസ്എഫ്ഐ യിലെ ചില നേതാക്കൻമാരുടെ ധാർഷ്ട്യത്തെ എതിർക്കാൻ കോളജ് പ്രിൻസിപ്പളും ധൈര്യം കാണിച്ചില്ല. പോലീസ് തുടരണമെന്ന് പ്രിൻസിപ്പളും ആവശ്യപ്പെടാതെ വന്നതോടെ പോലീസ് പിൻവാങ്ങുകയായിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് എസ്എഫ്ഐ നേതാക്കൾ കോളജിനകത്ത് നിന്നും പോലീസിനെ പുറത്താക്കിയതെന്നാണ് വിദ്യാർഥികൾ ആരോപിയ്ക്കുന്നത്. അതേസമയം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേരത്തെ ഉപയോഗിച്ചിരുന്ന യൂണിയൻ ഓഫീസും ഇടിമുറിയും കോളജ് അധികൃതർ വേർതിരിച്ചു. യൂണിയൻ ഓഫീസായി ഉപയോഗിച്ചിരുന്ന സ്റ്റേജിനോട് ചേർന്നുള്ള ഭാഗമാണ് ക്ലാസ് മുറിയാക്കാൻ വേർതിരിച്ചത്. എന്നാൽ ഈ ഭാഗം യൂണിയൻ ഓഫീസായും ഇടിമുറിയാക്കി വീണ്ടും പുനസ്ഥാപിക്കാൻ നീക്കം നടത്തുകയാണെന്നും വിദ്യാർഥികൾ പറയുന്നു.
Read More