തിരുവനന്തപുരം: യുഡിഎഫ് മുങ്ങുന്ന കപ്പലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിന്റെ ഉദാഹരണങ്ങളാണ് പി.ജെ.ജോസഫ് നടത്തുന്ന പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.ചിവിട്ടും കുത്തുമേറ്റ് മുന്നണിയിൽ പ്രവർത്തിക്കേണ്ട അവസ്ഥയാണ് ജോസഫിനെന്നു പരിഹസിച്ച കോടിയേരി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ രൂപപ്പെടുകയാണെന്നും കൂട്ടിച്ചേർത്തു.
യുഡിഎഫ് മുങ്ങുന്ന കപ്പൽ; പുതിയ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുന്നെന്ന് സിപിഎം
