ക​ന​ത്ത​മ​ഴ​യും ക​ട​ലാ​ക്ര​മ​ണ​വും തു​ട​രു​ന്നു! സംസ്ഥാനത്ത് ആയിരത്തോളം പേർ ദുരിതാശ്വാസ ക്യാന്പിൽ; തീരദേശം പട്ടിണിയിൽ

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ​യും ക​ട​ലാ​ക്ര​മ​ണ​വും തു​ട​രു​ന്നു. അ​ടു​ത്ത ര​ണ്ടു ദി​വ​സ​വും മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ഴ​ക്കെ​ടു​തി​യി​ൽ സം​സ്ഥാ​ന​ത്ത് എ​ട്ടു പേ​രെ കാ​ണാ​താ​യി. ഇ​തി​ൽ തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്തു നി​ന്ന് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് ക​ട​ലി​ൽ പോ​യ നാ​ലു​പേ​രും ച​വ​റ നീ​ണ്ട​ക​ര​യി​ൽ നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ മൂ​ന്നു​പേ​രും കോ​ട്ട​യ​ത്ത് ആ​റി​ൽ ഒ​ഴു​കി വ​ന്ന ത​ടി​പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ ഒ​രാ​ളേ​യു​മാ​ണ് കാ​ണാ​താ​യ​ത്. കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​ൻ നേ​വി​യും ഫ​യ​ർ​ഫോ​ഴ്സും മ​റൈ​ൻ എ​ൻ​ഫോ​ഴ്സു​മെ​ന്‍റും കോ​സ്റ്റു​ഗാ​ർ​ഡും പോ​ലീ​സും വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. വി​ഴി​ഞ്ഞ​ത്തും കൊ​ല്ല​ത്തും നി​ന്നും കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​ൻ വ്യോ​മ​സേ​ന​യു​ടെ ഡോ​ണി​യ​ർ വി​മാ​ന​വും ഹെ​ലി​കോ​പ്റ്റ​റും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​മെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ക​ട​ൽ​ക്ഷോ​ഭ​വും വ​ട​ക്ക​ൻ​ജി​ല്ല​ക​ളി​ൽ ക​ന​ത്ത​മ​ഴ​യു​മാ​ണ് കെ​ടു​തി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് റെ​ഡ് അ​ല​ർ​ട്ടും മൂ​ന്നു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള തീ​ര​ത്ത് ന്യൂ​ന​മ​ർ​ദ്ദ​പാ​ത്തി രൂ​പ​പ്പെ​ട്ട​തി​നാ​ൽ തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ…

Read More

മാതൃഭാഷ മലയാളം..! മലയാളത്തെ ഒഴിവാക്കി പ്രാദേശിക ഭാഷയിൽ സു​പ്രീം​കോ​ട​തി വി​ധി;  നടപടി തിരുത്തണമെന്ന്കാട്ടി   കേ​ന്ദ്ര​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി വി​ധി പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ല്‍നി​ന്നും മ​ല​യാ​ള​ത്തെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വിജ​യ​ൻ. ഇ​ക്കാ​ര്യം അ​ഭ്യ​ർ​ഥി​ച്ച് മു​ഖ്യ​മ​ന്ത്രി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​ക്കും കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നും ക​ത്ത​യ​ച്ചു. നി​ല​വി​ല്‍ ഏ​ഴു പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലാ​ണ് സു​പ്രീം​കോ​ട​തി വി​ധി പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഈ ​പ​ട്ടി​ക തി​രു​ത്തി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ മ​ല​യാ​ള​ത്തെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഏ​റെ പാ​ര​മ്പ​ര്യ​മു​ള്ള ഭാ​ഷ​യാ​ണ് മ​ല​യാ​ളം. സാ​ക്ഷ​ര​ത, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹ്യ​സേ​വ​നം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ കേ​ര​ള​ത്തി​ന്‍റെ നേ​ട്ടം പ്ര​സി​ദ്ധ​മാ​ണ്. കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​ക​ള്‍ മാ​തൃ​ഭാ​ഷ​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ല്‍ വി​ധി​പ്പ​ക​ര്‍​പ്പു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മാ​ണ്. വി​ധി സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് കൂ​ടി മ​ന​സി​ലാ​ക്കാ​നും ഭാ​ഷ​യു​ടെ അ​തി​ര്‍​വ​ര​മ്പ് ഇ​ല്ലാ​താ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

എ​ല്‍​ജെ​ഡി പി​ള​ര്‍​പ്പി​ലേ​ക്ക് ? എം​പി ശ്രേ​യാം​സ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശി​ക​പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ചേ​ക്കും ; ഒ​രു​വി​ഭാ​ഗം എ​ല്‍​ജെ​ഡി​യി​ല്‍ തു​ട​ര്‍​ന്ന് യു​ഡി​എ​ഫി​ലേ​ക്ക് ചേ​ക്കേ​റും

കോ​ഴി​ക്കോ​ട് : എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ നേ​തൃ​ത്വം ന​ല്കു​ന്ന ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍ (എ​ല്‍​ജെ​ഡി) കേ​ര​ളാ ഘ​ട​ക​ത്തി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷം. ലാ​ലു​പ്ര​സാ​ദ് യാ​ദ​വ് നേ​തൃ​ത്വം ന​ല്‍​കു​ന്ന രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളി​ലോ (ആ​ര്‍​ജെ​ഡി), മു​ലാ​യം​സി​ങ് യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മാ​ജ്വാ​ദി പാ​ര്‍​ട്ടി​യി​ലോ ല​യി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യി കേ​ര​ള​ത്തി​ല്‍ മാ​ത്ര​മാ​യു​ള്ള പ്ര​ദേ​ശി​ക പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കാ​നാ​ണ് ഒ​രു വി​ഭാ​ഗം ഒ​രു​ങ്ങു​ന്ന​ത്. ശ്രേ​യാം​സ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ്ര​ദേ​ശി​ക​പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ചു​കൊ​ണ്ട് ഇ​നി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ദേ​ശീ​യ​പാ​ര്‍​ട്ടി​യാ​യി ത​ന്നെ തു​ട​രാ​നാ​ണ് മ​റു​വി​ഭാ​ഗം തീ​രു​മാ​നി​ച്ച​ത്. ഇ​തു​വ​ഴി യു​ഡി​എ​ഫി​ലേ​ക്ക് വീ​ണ്ടും ചേ​ക്കാ​റാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. അ​ഭി​പ്രാ​യഭി​ന്ന​ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്‍​ജെ​ഡി​യി​ല്‍ പി​ള​ര്‍​പ്പി​നു​ള്ള സാ​ധ്യ​ത​യും കൂ​ടി. എ​ല്‍​ജെ​ഡി നേ​താ​വ് ശ​ര​ത് യാ​ദ​വ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബീ​ഹാ​റി​ലെ മ​ധേ​പു​ര മ​ണ്ഡ​ല​ത്തി​ല്‍ ആ​ര്‍​ജെ​ഡി ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം ആ​ര്‍​ജെ​ഡി​യി​ല്‍ ല​യി​ക്കാ​മെ​ന്ന ഉ​റ​പ്പി​ലാ​യി​രു​ന്നു ഈ​നീ​ക്കം. കോ​ണ്‍​ഗ്ര​സു​ള്‍​പ്പെ​ടു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ആ​ര്‍​ജെ​ഡി​യി​ല്‍ ല​യി​ക്കാ​നു​ള്ള ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം കേ​ര​ള​ത്തി​ലെ…

Read More

ആദ്യരാത്രിയില്‍ പടക്കം പൊട്ടിച്ചു; എതിര്‍ക്കാനെത്തിയ വരന്റെ കുടുംബാംഗമായ സ്ത്രീക്ക് ചവിട്ടേറ്റു; വരന്റെ സൃഹൃത്തുക്കള്‍ക്കെതിരേ കേസ്; സംഭവം കോഴിക്കോട്

കോ​ഴി​ക്കോ​ട് : വി​വാ​ഹാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യ​രാ​ത്രി “പ​ട​ക്കം പൊ​ട്ടി​ച്ച​തി​ന്’ വ​ര​ന്‍റെ സൃ​ഹൃ​ത്തു​ക്ക​ള്‍​ക്കെ​തി​രേ കേ​സ്. രാ​മ​നാ​ട്ടു​ക​ര​യ്ക്ക​ടു​ത്ത വൈ​ദ്യ​ര​ങ്ങാ​ടി പ​ട്ടാ​നി​പാ​ട​ത്താ​ണ് സം​ഭ​വം. വി​വാ​ഹ​ത്തി​ന് ശേ​ഷം രാ​ത്രി​യി​ല്‍ വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ ഒ​രു​ക്കി​യ ആ​ഘോ​ഷ​പ​രി​പാ​ടി​യാ​ണ് കേ​സി​ല്‍ അ​വ​സാ​നി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 10 മ​ണി​യോ​ടെ വീ​ടി​ന്‍റെ കോ​ലാ​യി​ല്‍ ക​യ​റി സു​ഹൃ​ത്തു​ക്ക​ള്‍ പ​ട​ക്കം പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് വ​ര​ന്‍റെ ബ​ന്ധു​ക്ക​ള്‍ എ​തി​ര്‍​ക്കാ​നെ​ത്തി​യ​തോ​ടെ ആ​ഘോ​ഷം വാ​ക്കു​ത​ക​ര്‍​ത്തി​ലേ​ക്ക് മാ​റി. വാ​ക്കേ​റ്റി​ത്തി​നി​ടെ​യാ​ണ് കു​ടും​ബാം​ഗ​മാ​യ സ്ത്രീ​ക്ക് ച​വി​ട്ടേ​റ്റ​ത്. ഇ​തേ​ത്തുട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ഫ​റോ​ക്ക് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു​പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

21 ചോദ്യങ്ങള്‍! ദേശവിരുദ്ധ വികാരം പ്രചരിപ്പിക്കുന്നതായി ആക്ഷേപം: ടിക് ടോക്കിനും ഹലോയ്ക്കും നോട്ടീസ്

മും​​​​ബൈ: ദേ​​​​ശ​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച​​​​തി​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് ചൈ​​​​നീ​​​​സ് ആ​​​​പ്പു​​​​ക​​​​ളാ​​​​യ ടി​​​​ക് ടോ​​​​ക്കി​​​​നും ഹെ​​​​ലോ​​​​യ്ക്കും കേ​​​​ന്ദ്ര ഐ​​ടി മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നോ​​​​ട്ടീ​​​​സ്. സ്വ​​​​ദേ​​​​ശി ജാ​​​​ഗ​​​​ര​​​​ണ്‍ മ​​​​ഞ്ച് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​ക്കു ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി. 21 ചോ​​ദ്യ​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ നോ​​​​ട്ടീ​​​​സാ​​​​ണു ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ഈ​​​​മാ​​​​സം 22നു​​​​ള്ളി​​​​ൽ​ ന​​​​ൽ​​കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ര​​​​ണ്ടു ആ​​​​പ്പു​​​​ക​​​​ൾ​​​​ക്കും വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും നോ​​​​ട്ടീ​​​​സി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഇ​​​​ന്ത്യ​​​​ൻ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ന്യ​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കും ന​​​​ൽ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്ന് എ​​​​ങ്ങ​​​​നെ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്നു, 18 വ​​​​യ​​​​സി​​​​നു താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​രെ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത​​​​വ​​​​രാ​​​​യി കാ​​​​ണാ​​​​ത്ത രാ​​​​ജ്യ​​​​ത്ത് 13 വ​​​​യ​​​​സു​​​​കാ​​​​ർ​​​​ക്ക് ആ​​പ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​തി​​​​നു​​​​ള്ള വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം, വ്യാ​​​​ജ​​വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ത​​​​ട​​യാ​​ൻ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഐ​​ടി മ​​​​ന്ത്രാ​​​​ല​​​​യം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തേ​​ സ​​​​മ​​​​യം, കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളോ​​​​ടു പൂ​​​​ർ​​​​ണ​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ച​​​​തി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്നും ത​​​​ങ്ങ​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​തം നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​മെ​​​​ന്നും ടി​​​​ക് ടോ​​​​ക്കും ഹെ​​​​ലോ​​​​യും സം​​​​യു​​​​ക്ത…

Read More

സമുദ്രാതിര്‍ത്തി ലംഘിച്ചു! അഞ്ചുമാസമായി ഇന്തോനേഷ്യയില്‍ കുടുങ്ങിയ കപ്പലില്‍ നാലു മലയാളികളടക്കം 23 ജീവനക്കാര്‍ ദുരിതത്തില്‍

കാ​​​സ​​​ര്‍​ഗോ​​​ഡ്: സ​​​മു​​​ദ്രാ​​​തി​​​ര്‍​ത്തി ലം​​​ഘി​​​ച്ച​​​തി​​​ന് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ന്‍ നാ​​​വി​​​ക​​​സേ​​​ന പി​​​ടി​​​ച്ചു​​​വ​​​ച്ച ക​​​പ്പ​​​ല്‍ അ​​​ഞ്ചു​​​മാ​​​സ​​​മാ​​​യി കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ കു​​​രു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്നു. നാ​​​ലു മ​​​ല​​​യാ​​​ളി​​​ക​​​ള​​​ട​​​ക്കം 23 ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ് ക​​​പ്പ​​​ലി​​​ലു​​​ള്ള​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം. മ​​​ല​​​യാ​​​ളി​​​ക​​​ളി​​​ൽ മൂ​​​ന്നു​​​പേ​​​രും കാ​​​സ​​​ർ​​​ഗോ​​​ട്ടു​​​കാ​​​രാ​​​ണ്. കാ​​​സ​​​ര്‍​ഗോ​​​ഡ് സ്വ​​​ദേ​​​ശി അ​​​നു​​​തേ​​​ജ്, ഉ​​​പ്പ​​​ള പാ​​​റ​​​ക്ക​​​ട്ട​​​യി​​​ലെ പി.​​​കെ.​ മൂ​​​സ​​​ക്കു​​​ഞ്ഞ്, കു​​​മ്പ​​​ള ആ​​​രി​​​ക്കാ​​​ടി​​​യി​​​ലെ ക​​​ല​​​ന്ത​​​ര്‍, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ല്‍​നി​​​ന്നു​​​ള്ള വി​​​പി​​​ന്‍​രാ​​​ജ് എ​​​ന്നി​​​വ​​​രാ​​​ണ് ക​​​പ്പ​​​ലി​​​ലു​​​ള്ള​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള മ​​​ല​​​യാ​​​ളി​​​ക​​​ള്‍. മും​​​ബൈ​​​യി​​​ല്‍​നി​​​ന്ന് രാ​​​സ​​​പ​​​ദാ​​​ര്‍​ത്ഥ​​​ങ്ങ​​​ളു​​​മാ​​​യി സിം​​​ഗ​​​പ്പൂ​​​രി​​​ലേ​​​ക്ക് പോ​​​യ എ​​​സ്ജി പെ​​​ഗാ​​​സ​​​സ് എ​​​ന്ന ക​​​പ്പ​​​ല്‍ മാ​​​ര്‍​ച്ചി​​​ലാ​​​ണ് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ന്‍ തീ​​​ര​​​ത്ത് കു​​​ടു​​​ങ്ങി​​​യ​​​ത്. മ​​​ലാ​​​ക്കാ ക​​​ട​​​ലി​​​ടു​​​ക്കി​​​ല്‍ വ​​​ച്ചാ​​​ണ് ക​​​പ്പ​​​ലി​​​ന് ദി​​​ശ​​​തെ​​​റ്റി​​​യ​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം. ഹോ​​​ങ്കോം​​​ഗി​​​ലെ ആം​​​ഗ്ലോ ഈ​​​സ്റ്റേ​​​ണ്‍ ഷി​​​പ്പിം​​​ഗ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് എ​​​ന്ന ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​​ണ് ക​​​പ്പ​​​ല്‍. ക​​​പ്പ​​​ല്‍ പി​​​ടി​​​ച്ചു​​​വ​​​ച്ച വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി അ​​​ധി​​​കൃ​​​ത​​​രും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ​​​യും നാ​​​വി​​​ക​​​സേ​​​ന​​​യി​​​ലെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​​ന്തോ​​​നേ​​​ഷ്യ​​​ന്‍ നേ​​​വി അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. അ​​​തി​​​ര്‍​ത്തി ലം​​​ഘി​​​ച്ച​​​തി​​​നാ​​​ല്‍ കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ മാ​​​ത്ര​​​മേ ക​​​പ്പ​​​ല്‍ മോ​​​ചി​​​പ്പി​​​ക്കാ​​​നാ​​​കൂ​​​വെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ…

Read More

എല്ലാം കാമ്പസിനകത്ത് തന്നെ! അഖിലിനെ കുത്തിയ കത്തി കണ്ടെടുത്തു; പ്രതികളെ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്‍​സി​റ്റി കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ഖി​​ലി​നെ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ കു​ത്താ​നു​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ടു​ത്തു. സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ധ​ശ്ര​മ​ക്കേ​സി​ൽ മു​ഖ്യ​പ്ര​തി​ക​ളെ പോ​ലീ​സ് കോ​ളജി​ലെ​ത്തി​ച്ച് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നി​ടെ​യാ​ണ് ക​ത്തി ക​ണ്ടെ​ടു​ത്ത​ത് ക്യാ​മ്പ​സി​ന​ക​ത്ത് ത​ന്നെ​യാ​ണ് പ്ര​തി​ക​ൾ ആ​യു​ധം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. അ​ഖി​ലി​നെ കു​ത്തി​യ സ്ഥ​ല​ത്തോ​ട് ചേ​ര്‍​ന്ന് ച​വ​റി​ന​ക​ത്തു നിന്നാണ് ആ​യു​ധം കണ്ടെടുത്തത്. കോ​ള​ജി​ലെ യൂ​ണി​യ​ൻ മു​റി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മ​ട​ക്കം പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഏ​റെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് ആ​യു​ധം ഉ​പേ​ക്ഷി​ച്ച സ്ഥ​ലം പ്ര​തി​ക​ൾ പ​റ​ഞ്ഞ​തെന്നും പോ​ലീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഒ​ന്നാം പ്ര​തി ശി​വ​ര​ഞ്ജി​ത്താ​ണ് ക​ത്തി​യെ​ടു​ത്ത് കൊ​ടു​ത്ത​തെ​ന്നും കൈ​യ്യി​ലൊ​തു​ങ്ങു​ന്ന ചെ​റി​യ ക​ത്തി​യാ​ണ് ക​ണ്ടെ​ടു​ത്ത​തെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പ്രവാസിയുടെ ആത്മഹത്യ: ആന്തൂർ നഗരസഭയെ വെള്ളപൂശി സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭയെ വെള്ളപൂശി സർക്കാർ ഹൈക്കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചു. സാജന്‍റെ കണ്‍വൻഷൻ സെന്‍ററിന്‍റെ നിർമാണത്തിൽ നിരവധി ചട്ടലംഘനങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിനാലാണ് അനുമതി വൈകാൻ കാരണമായതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആന്തൂർ നഗരസഭയ്ക്കോ ഉദ്യോഗസ്ഥർക്കോ ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല. നഗരസഭ അംഗീകരിച്ച കെട്ടിടത്തിന്‍റെ പ്ലാനിൽ അനുവാദമില്ലാതെ മാറ്റം വരുത്തിയാണ് നിർമാണം നടന്നത്. ഈ മാറ്റങ്ങളൊന്നും നഗരസഭയെ അറിയിച്ചില്ല. പ്ലാൻ സമർപ്പിച്ചപ്പോൾ തന്നെ രണ്ടു തവണ തിരുത്തലുകൾ വരുത്തിച്ച ശേഷമാണ് അംഗീകാരം നൽകിയത്. എന്നാൽ ഈ പ്ലാനിൽ മാറ്റം വരുത്തി ചട്ടവിരുദ്ധമായിട്ടായിരുന്നു കണ്‍വെൻഷൻ സെന്‍ററിന്‍റെ നിർമാണം. ജനം കൂടുന്ന സ്ഥലമായതിനാൽ വളരെ ജാഗ്രതയോടെയാണ് നഗരസഭ പ്രവർത്തിച്ചതെന്നും സർക്കാർ സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read More

കൊ​യി​ലാ​ണ്ടി​യി​ൽ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യും എ​ല്‍​പി​ജി ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേർ മരിച്ചു; ടാങ്കർ നിയന്ത്രണം വിട്ട് പാഞ്ഞുകയറി കടകൾ തകർന്നു

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ പാ​ത​യി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യും എ​ല്‍​പി​ജി. ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍ മ​രി​ച്ചു.​വ​ഴി​യാ​ത്ര​ക്കാ​ര​ന​ട​ക്കം അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്ക്.​ര​ണ്ട്ക​ട​ക​ളും ത​ക​ര്‍​ന്നു. ക​ണ്ട്‌​യ​ന​ര്‍ ലോ​റി​യു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി ജാ​ഫ​ര്‍(47) എ​ല്‍​പി​ജി ടാ​ങ്ക​ര്‍ ഡ്രൈ​വ​ര്‍ ത​മി​ഴ് നാ​ട് സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍(48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. എ​ല്‍​പി​ജി ടാ​ങ്ക​റി​ലു​ണ്ടാ​യി​രു​ന്ന ചി​ന്ന ദു​രൈ, ക​ണ്ടെയ്‌​ന​ര്‍ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ബാ​പ്പു, അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​രെ​യും ക​ട​വ​രാ​ന്ത​യി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി രാ​ജ​നെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബാ​പ്പു​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്നു പു​ല​ര്‍​ച്ചെ 2.45 ഓ​ടെ ന​ഗ​ര​ഹൃ​ദ​യ​ഭാ​ഗ​ത്ത്‌​ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട് നി​ന്ന് മ​ത്സ്യം ക​യ​റ്റി​പ്പോ​വു​ക​യാ​യി​രു​ന്നു ക​ണ്ടെയ്‌​ന​ര്‍ ലോ​റി മം​ഗ​ലാ​പു​ര​ത്തുനി​ന്ന് എ​ല്‍​പി​ജി. ക​യ​റ്റി ചേ​ളാ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ടാ​ങ്ക​ര്‍ ലോ​റി​യു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ അ​പ​ക​ട​ത്തെ​തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ര്‍ ലോ​റി ര​ണ്ട് ക​ട​ക​ളി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പി.​കെ.​റി​യാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ.​പി. സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ്, ക​ള​യ​ങ്കോ​ട് സ്വ​ദേ​ശി സു​രേ​ഷി​ന്‍റെ…

Read More

വീ​ട്ട​മ്മ​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ; പ്ര​തി​യി​ൽ നി​ന്നു ജീ​വ​നോ​ടെ ര​ക്ഷ​പെ​ട്ട​ത് സ്ത്രീ​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ മൂലം

തി​രു​ർ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്നു 59 വ​യ​സു​ള്ള സ്ത്രീ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രൂ​ർ സൗ​ത്ത് അ​ന്നാ​ര പു​ളി​ക്കു​ന്ന​ത്ത് അ​ർ​ജു​ൻ ശ​ങ്ക​റി (33)നെ​യാ​ണ് തി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 10ന് ​പു​ല​ർ​ച്ചെ വീ​ടി​ന​ക​ത്ത് ത​നി​ച്ചാ​യി​രു​ന്ന സ്ത്രീ​യെ അ​തി​ക്ര​മി​ച്ചു ക​യ​റി വാ​യ പൊ​ത്തി​പ്പി​ടി​ച്ച് മ​ര​ണ​ഭ​യ​മു​ണ്ടാ​ക്കി മാ​ന​ഭം​ഗ​ത്തി​നു ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് പ്ര​തി​യി​ൽ നി​ന്നു ജീ​വ​നോ​ടെ ര​ക്ഷ​പെ​ട്ട​ത്. സം​ഭ​വ​ത്തി​നു ശേ​ഷം നാ​ടു​വി​ട്ട പ്ര​തി ഒ​ളി​വി​ൽ പോ​യി. പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം തി​രൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു. അ​ർ​ജു​ൻ ശ​ങ്ക​റി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​പ്പി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി ചാ​വ​ക്കാ​ടി​ൽ വ്യാ​ജ വി​ലാ​സ​ത്തി​ൽ ജോ​ലി ചെ​യ്ത​താ​യി വി​വ​രം ല​ഭി​ച്ചു. പ​ത്ര​ത്തി​ൽ ഫോ​ട്ടോ പ്ര​സി​ദ്ധീ​ക​രി​ച്ച​ത​റി​ഞ്ഞ പ്ര​തി ഇ​വി​ടെ നി​ന്നു മു​ങ്ങി പൊ​ള്ളാ​ച്ചി, പ​ഴ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ…

Read More