ഗൗരിയമ്മയെ സിപിഎം മാനിച്ചില്ല; സിപിഎം വനിതാ നേതാക്കളുള്ള വേദിയിൽ സിപിഎമ്മിനെതിരെ വിമർശനവുമായി ഡോ. ​എം. ലീ​ലാ​വ​തി

തൃ​ശൂ​ർ: സ്ത്രീ​ക​ൾ​ക്ക് സം​വ​ര​ണം അ​നു​വ​ദി​ക്കാ​ൻ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ മ​ടി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് എ​ഴു​ത്തു​കാ​രി​യും നി​രൂ​പ​ക​യു​മാ​യ ഡോ. ​എം. ലീ​ലാ​വ​തി. സാ​ഹി​ത്യ അ​ക്കാ​ദ​മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ ​ക്കാ​ദ​മി​യും സ്ത്രീ​ശ​ബ്ഗം മാ​സി ക​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ്ത്രീ​സ​മൂ​ഹം-​സാ​ഹി​ത്യം ഏ​ക​ദി​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

വ​നി​താ സം​വ​ര​ണ ബി​ൽ പാ​സാ​കു​ന്ന​തു കാ​ത്തി​രി​ക്കാ​തെ സ്ത്രീ​ക​ളെ അം​ഗീ​ക​രി​ക്ക​ണം. അ​തി​നു ബി​ൽ അ​ല്ല വി​ൽ (ഇ​ച്ഛാ​ശ​ക്തി) ആ​ണ് ആ​വ​ശ്യം. 33 ശ​ത​മാ​നം സം​വ​ര​ണ​ത്തി​ൽ അ​ർ​ഥ​മി​ല്ല. 50 ശ​ത​മാ​നം സ്ത്രീ​സം​വ​ര​ണം വേ​ണം. സ്ത്രീ​യെ അം​ഗീ​ക​രി​ക്കാ​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ ത​യാ​റ​ല്ല. വോ​ട്ടു​ചെ​യ്യാ​ൻ മാ​ത്ര​മാ​ണ് അ​വ​ർ​ക്ക് സ​ത്രീ​ക​ളെ ആ​വ​ശ്യ​മു​ള്ള​ത്.

പു​രോ​ഗ​മ​നാ​ശ​യ​ങ്ങ​ൾ പ​റ​യു​ന്ന സി​പി​എം എ​ന്തു​കൊ​ണ്ട് അ​വ​രു​ടെ പൊ​ളി​റ്റ്ബ്യൂ​റോ അം​ഗ​മാ​യി സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ന​ൽ​കു​ന്നി​ല്ല. കെ.​ആ​ർ ഗൗ​രി​യ​മ്മ​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​തെ ത​ള്ളി​പ്പ​റ​യു​ക​യാ​ണ് സി​പി​എം ചെ​യ്ത​ത്. സു​ശീ​ല ഗോ​പാ​ല​നേ​യും ഉ​ചി​ത​മാ​യി പ​രി​ഗ​ണി​ച്ചി​ല്ല. വ​ള​രേ​ണ്ട​വ​ളാ​ണെ​ന്ന ബോ​ധം സ്ത്രീ​ക​ൾ​ക്കും ഉ​ണ്ടാ​ക​ണ​മെ​ന്നും ലീ​ലാ​വ​തി ടീ​ച്ച​ർ പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ വ​നി​താ നേ​താ​ക്ക​ൾ കൈ​യ​ട​ക്കി​യ വേ​ദി​യി​ലാ​ണ് സി​പി​എ​മ്മി​നെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് ലീ​ലാ​വ​തി പ്ര​സം​ഗി​ച്ച​ത്. പി. ​സ​തീ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജ മും​താ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്ത്രീ​ശ​ബ്ദം ഇ​രു​നൂ​റാം പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​നം സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ഡോ. ​കെ.​പി മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു.
ഡോ.​ടി.​എ​ൻ സീ​മ, പ്ര​ഫ.​ആ​ർ ബി​ന്ദു, കെ.​പി സു​ധീ​ര, പ്ര​ഫ. ല​ളി​താ ലെ​നി​ൻ, വി​ജ​യ​രാ​ജ​മ​ല്ലി​ക, ടി. ​ദേ​വി, ടി.​കെ ആ​ന​ന്ദി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts