കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് പ്രതിദിനമെത്തുന്നത് 491.76 മെട്രിക് ടണ്‍ മത്സ്യം. പ്രധാനമായും തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് മത്സ്യം കേരളത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ പ്രതിദിനം ഏകദേശം 2540.48 മെട്രിക് ടണ്‍ മത്സ്യമാണ് ആവശ്യമായി വരുന്നത്. നിലവിലെ ശരാശരി മത്സ്യ ലഭ്യത 2048.72 മെട്രിക് ടണ്‍ ആണ്. 2019- 20, 2020 – 21 വര്‍ഷങ്ങളില്‍ കോവിഡ് പ്രതിസന്ധി മൂലം ചില മാസങ്ങളില്‍ മത്സ്യബന്ധന നിയന്ത്രണം ഏര്‍പ്പെടുത്തിയതു മൂലം കടല്‍ മത്സ്യോത്പാദനത്തില് കുറവുണ്ടായി. എന്നാല്‍ 2021- 22 മുതല്‍ കടല്‍, ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കടല്‍ മത്സ്യോത്പാദനം ലഭിക്കാവുന്നതിന്റെ ഏകദേശം പാരമ്യതയില്‍ എത്തിയിട്ടുണ്ട്. എങ്കിലും ഉള്‍നാടന്‍ മത്സ്യോത്പാദന വര്‍ധനയിലൂടെ മാത്രമേ സംസ്ഥാനത്ത് മത്സ്യലഭ്യതയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയൂ. ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനായി 2017 സെപ്റ്റംബറില്‍ കേരള…
Read MoreCategory: Loud Speaker
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം അതീവ ഗൗരവതരം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും മണിക്കൂറുകൾക്കുള്ളിൽ അയാളെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ജയിലിലെ വൈദ്യുതവേലി പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന് സമിതിയെ നിയമിച്ചു. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും സുരക്ഷാവീഴ്ചയും സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreഎന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. ഇതോടെ എന്‍എസ്എസുമായി അനുനയ നീക്കം ശക്തമാക്കിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്നലെ വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം പെരുന്നയില്‍ ചെലവഴിച്ചശേഷമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സുകുമാരന്‍ നായരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനും കൊടിക്കുന്നില്‍ സുരേഷ് എംപിയും സന്ദര്‍ശിച്ചിരുന്നു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അയ്യപ്പസംഗമം ബഹിഷ്കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിനു ഹിന്ദുവോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിക്കുന്നത്. എന്നാല്‍, സുകുമാരന്‍ നായരെ കണ്ടതില്‍…
Read Moreതദ്ദേശതെരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികള്‍; വിചാചരണ സദസുമായി യുഡിഎഫ്; ജനകീയസംഗമവുമായി എല്‍ഡിഎഫ് ; ഗൃഹസമ്പര്‍ക്കത്തില്‍ ബിജെപി
കോട്ടയം: ത്രിതല പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ തീയതി അടുത്ത മാസം പകുതിയോടെ പ്രഖ്യാപിക്കാനിരിക്കെ മുന്നണികളും പാര്‍ട്ടികളും ഒരുക്കങ്ങള്‍ ആരംഭിച്ചു.തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ചെലവില്‍ പഞ്ചായത്തുകളില്‍ വികസന സദസാണ് ഭരണപക്ഷം സംഘടിപ്പിക്കുന്നത്. പ്രതിപക്ഷമാകട്ടെ വികസനസദസുകള് സര്‍ക്കാരിന്റെ ധൂര്‍ത്തും തട്ടിപ്പുമാണെന്ന് ആരോപിച്ച് ബഹിഷ്കരിക്കുകയാണ്. പകരം അവര്‍ യുഡിഎഫ് ഭരണമുള്ള പഞ്ചായത്തുകളില്‍ പ്രത്യേക വികസന പരിപാടികളും എല്‍ഡിഎഫ് ഭരണമുള്ളടത്ത് കുറ്റപത്ര വിചാചരണ സദസുകളും സംഘടിപ്പിക്കും. ബിജെപിയാകട്ടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വാര്‍ഡുകളിലെ എല്ലാ വീടുകളിലും ഗൃഹസമ്പര്‍ക്കമാണ് ലക്ഷ്യമിടുന്നത്. പരമാവധി ആളുകളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി വോട്ടുറപ്പിക്കാനുള്ള പരിപാടികള്‍ മൂന്നു മുന്നണികളും ഊര്‍ജിതമായി നടത്തുന്നുണ്ട്. യുഡിഎഫിന്റെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവും തുടക്കവുമായിരുന്നു ശനിയാഴ്ച കോട്ടയത്ത് നടന്ന നിലപാട് വിശദീകരണ യോഗം. പ്രതിപക്ഷ നേതാവും യുഡിഎഫിന്റെ സംസ്ഥാന നേതാക്കളും പങ്കെടുത്ത മഹാ സമ്മേളനത്തോടെ യുഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിയോജക മണ്ഡലം…
Read Moreഒന്നരവർഷമായി തുടരുന്ന പ്രണയം; വീട്ടിൽ കൂട്ടിക്കൊണ്ടുവന്ന് മദ്യം നൽകിയ ശേഷം 15കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
ചെന്നൈ: പതിനഞ്ചുകാരിക്കു മദ്യം നൽകിയശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വ്യാസർപാടി സ്വദേശി മണികണ്ഠൻ (26) നെയാണ് എംകെബി നഗർ വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരേ കേസ് എടുത്തത്. വ്യാസർപാടിയിലെ മുത്തശിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ ബോധരഹിതയായി കാണപ്പെട്ടിരുന്നു. വൈദ്യപരിശോധനയിൽ കുട്ടി മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് പെൺകുട്ടിയോട് വിവരം തിരക്കിയതോടെയാണ് സമീപവാസിയായ യുവാവ് മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. ഇതോടെ ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയുമായി കഴിഞ്ഞ ഒന്നര വർഷമായി സൗഹൃദത്തിലായിരുന്നെന്നും പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും യുവാവ് മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; വംശീയ സംഘർഷം, ബംഗ്ലാദേശിൽ മൂന്നുപേർ കൊല്ലപ്പെട്ടു
ധാക്ക: ആദിവാസി വിഭാഗത്തിൽപ്പെട്ട എട്ടാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ബംഗ്ലാദേശിലെ തെക്കുകിഴക്കൻ മേഖലകളിലുണ്ടായ വംശീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരുക്കേറ്റു.ആദിവാസി ഗോത്രവിഭാഗക്കാരും ബംഗാളി സംസാരിക്കുന്ന കുടിയേറ്റ വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് അക്രമം നടന്നത്. ഇരുവിഭാഗവും അക്രമാസക്തരായി പരസ്പരം വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും തീയിട്ടുവെന്ന് താമസക്കാരും ദൃക്സാക്ഷികളും പറഞ്ഞു. ഇന്ത്യയും മ്യാൻമറും അതിർത്തി പങ്കിടുന്ന ചിറ്റഗോംഗ് കുന്നിൻ പ്രദേശങ്ങളിലൊന്നായ ഖഗ്രാച്ചാരി ജില്ലയിൽ ചൊവ്വാഴ്ചയാണ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയായതായി ആരോപിക്കപ്പെട്ടത്. തുടർന്നാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്.
Read Moreവെര്‍ച്വല്‍ അറസ്റ്റിലൂടെ 2.88 കോടി തട്ടിയെടുത്തു; ഒളിവില്‍ കഴിയുന്ന മഹാരാഷ്ട്ര സ്വദേശി സന്തോഷിനും സംഘത്തിനുമായി അന്വേഷണം ഊര്‍ജിതം
കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയുടെ 2.88 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുന്ന നാലു പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.മഹാരാഷ്ട്ര നവി മുംബൈ സ്വദേശികളായ സാക്ഷി അഗര്‍വാള്‍, വിജയ ഖന്ന, സഞ്ജയ് ഖാന്, ശിവ സുബ്രഹ്മണ്യം എന്നിവരെ കണ്ടെത്താനായാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതി മഹാരാഷ്ട്ര സ്വദേശി സന്തോഷിനെ(50) മഹാരാഷ്ട്ര ഗോനിഡയില് നിന്ന് മട്ടാഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.മട്ടാഞ്ചേരി ആനവാതില്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് പണം നഷ്ടമായത്. മണി ലോണ്ടറിംഗ്, ക്രിപ്റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ പേരില്‍ മുംബൈ തിലക് നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ടെന്നും ഇതില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് തട്ടിപ്പുസംഘം വിളിച്ചത്. വീട്ടമ്മയുടെ വാട്സാപ്പ് നമ്പറിലേക്ക് കേസിലെ പ്രതിയായ സന്തോഷിന്റെ നമ്പറില്‍ നിന്നും വീഡിയോ കോള്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്. വീഡിയോ കോളില്‍ വ്യാജ കോടതിയും…
Read Moreകുവൈറ്റ് ബാങ്കില്‍നിന്ന് കോടികള്‍ തട്ടിയ മലയാളികളെ തേടി ഉദ്യോഗസ്ഥര്‍ കോട്ടയത്ത്; അഞ്ച് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു
കോട്ടയം: കുവൈറ്റിലെ ബാങ്കില്‍നിന്ന് കോടികള്‍ തട്ടിയ എട്ട് മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്ഥര്‍ കോട്ടയത്ത്. 10 കോടിയോളം രൂപ വായ്പ എടുത്തതിനുശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയവര്ക്കെതിരേയാണ് പരാതി. വൈക്കം, തലയോലപ്പറമ്പ്, വെള്ളൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് തെളിവുകള്‍ ഹാജരാക്കുന്ന പക്ഷം പ്രതികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. 60 ലക്ഷം മുതല്‍ 1.20 കോടി രൂപവരെ ബാങ്കിന് കുടിശികയായവര്‍ ഇക്കൂട്ടത്തിലുണ്ട്. അല്‍ അലി ബാങ്ക് ഓഫ് കുവൈറ്റിലെ ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നല്‍കിയത്. കോവിഡ് വ്യാപന സമയത്ത് ബാങ്ക് അനുവദിച്ച വായ്പകളുടെ തിരിച്ചടവ് മുടക്കുകയും പിന്നീട് നാട്ടിലേക്ക് കടന്നുകളയുകയും ചെയ്തവരെ അന്വേഷിച്ചാണ് ഉദ്യോഗസ്ഥരെത്തിയത്. 2020ല്‍ എടുത്ത വായ്പകളുടെ മേല്‍ 2022ല്‍ നടപടി ആരംഭിച്ചപ്പോഴാണ് പലരും കുവൈറ്റില്‍ ഇല്ലെന്ന കാര്യം ബാങ്ക് തിരിച്ചറിയുന്നത്. ബാങ്കിന്റെ പരാതിയില്‍…
Read Moreശബരിമലയിൽ നിന്നും കാണാതായ പീഠം സ്പോൺസറുടെ ബന്ധുവിന്റെ വീട്ടിൽ കണ്ടെത്തി
പത്തനംതിട്ട: ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. പരാതി നൽകിയ സ്പോൺസറുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ദേവസ്വം വിജിലൻസാണ് പീഠം കണ്ടെത്തിയത്. പീഠം കാണാനില്ലെന്ന് ദേവസ്വം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരാതി നൽകിയത്. ഈ മാസം 13നാണ് ഇയാളുടെ സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. വാസുദേവൻ എന്ന ജോലിക്കാരന്റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ ദ്വാര പാലക പീഠം വാസുദേവന്റെ വീട്ടിൽ ഉണ്ടായിരുന്നു. വാസുദേവന്റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചത്.
Read Moreകരൂർ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം, പരിക്കേറ്റവർക്ക് അമ്പതിനായിരം വീതവും: ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് ധനസഹായം നൽകുന്നത്.
Read More