തിരുവനന്തപുരം: ശബരിമല നിഷയത്തിൽ എൽഡിഎഫ് സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനൊപ്പമല്ല എന്‍എസ്എസ് ശരിദൂരമെന്നും ആ വെള്ളം അവരങ്ങ് വാങ്ങിവച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ ഗവൺമെന്റ് എടുത്ത നിലപാടിനൊപ്പം നിൽക്കുന്നു എന്നാണ് എൻഎസ്എസ് പറഞ്ഞത് അത് അങ്ങനെ ആയിക്കോട്ടെ സമദൂരത്തിൽ മാറ്റമില്ലെന്ന് പറഞ്ഞു. പിന്നെ എന്താണ് നിലപാട് മാറ്റം? ശബരിമല വിഷയത്തിൽ ഗവൺമെന്റിന് ഒപ്പം നിന്നു. അതുകൊണ്ട് എൻഎസ്എസിന്റെ നിലപാട് ഇടതുപക്ഷത്തിനൊപ്പം എന്ന് പറയുന്നതിൽ അർഥമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺക്ലേവ് നടത്തുന്നതുപോലെ സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതിനെയാണ് എതിർത്തത്. യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ കൊടുത്ത അഫഡവിറ്റ് സര്‍ക്കാര്‍ തിരുത്തുമോയെന്ന് അദ്ദേഹം ചോദിച്ചു.
Read MoreCategory: Loud Speaker
മോഷണക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു: ഓടിരക്ഷപെട്ടത് അച്ഛനും മകനും; പ്രതികൾക്കായി തെരച്ചിൽ ഊർജിതം
കൊല്ലം: മോഷണക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം കടയ്ക്കൽ ചെറുകുളത്ത് വച്ചാണ് സംഭവം.ആയൂബ് ഖാൻ, സെയ്താലി എന്നിവരാണ് രക്ഷപ്പെട്ടത്. അച്ഛനും മകനും ആണ് പ്രതികള്‍. ഇരുവരേയും വയനാട്ടിൽ നിന്ന് തിരുവനന്തപുരം പാലോട് പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു. കൊല്ലത്ത് വച്ച് ഡ്രൈവർക്ക് ഫോൺ വന്നു. സംസാരിക്കാന്‍ വേണ്ടി വണ്ടിയൊതുക്കി പുറത്തേക്കിറങ്ങുന്നതിനിടെ പ്രതികൾ ഓടിപ്പോവുകയായിരുന്നു. കൈ വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്. പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
Read Moreവാംഗ്ചുക് രാജസ്ഥാൻ ജയിലിൽ
ജയ്പുർ: ലഡാക്കിന്റെ സംസ്ഥാനപദവിക്കായുള്ള പ്രതിഷേധങ്ങളുടെ നേതൃസ്ഥാനത്തുള്ള അറസ്റ്റിലായ ആക്ടിവിസ്റ്റ് സോനം വാംഗ്ചുകിനെ രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി വൃത്തങ്ങൾ സ്ഥിരീകരിച്ചു. ലേ വിമാനത്താവളത്തിൽനിന്ന് വാംഗ്ചുകിനെ പ്രത്യേക വിമാനത്തിൽ ജോധ്പുരിലേക്ക് കൊണ്ടുപോകുകയും ഉയർന്ന സുരക്ഷാ സന്നാഹത്തോടെ ജയിലിലേക്ക് കൊണ്ടുപോയെന്നും ഉന്നതവൃത്തങ്ങൾ അറിയിച്ചു. ഇന്നലെ, ലഡാക്ക് പോലീസ് മേധാവി എസ്ഡി സിംഗ് ജാംവാളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു വാംഗ്ചുകിനെ അറസ്റ്റ് ചെയ്തത്. സ്വദേശമായ ഉലിയക്തോപോയിൽനിന്ന് ഉച്ചയ്ക്ക് 2.30നാണ് പോലീസ് അദ്ദേഹത്തെ കൊണ്ടുപോയത്. ഏതൊക്കെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. ലഡാക്കിനു സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെത്തുടർന്നുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. വാംഗ്ചുകിന്റെ പ്രകോപനപ്രസംഗങ്ങളാണു സംഘർഷത്തിനു കാരണമായതെന്നാണു കേന്ദ്രസർക്കാർ ആരോപിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസവും കർഫ്യു തുടരുന്ന ലേയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാaലയ സംഘം അവലോകനയോഗം ചേർന്നു. അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.…
Read Moreപുതുക്കിയ ജിഎസ്ടി: ഡിജിറ്റൽ പേയ്മെന്റുകളിൽ വൻ കുതിപ്പ്; ഒറ്റ ദിവസത്തെ വർധന പത്തിരട്ടി
പരവൂർ (കൊല്ലം): പുതിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ നിലവില്‍ വന്നതോടെ ഡിജിറ്റല്‍ പണമിടപാടുകളില്‍ വൻ കുതിച്ച് ചാട്ടം. പുതിയ നിരക്കുകള്‍ നിലവില്‍ വന്ന ആദ്യ ദിനത്തില്‍ മാത്രം 11 ട്രില്യണ്‍ രൂപയുടെ ഇടപാടുകളാണ് നടന്നത്. തൊട്ടുമുമ്പത്തെ ദിവസത്തേക്കാള്‍ പത്തു മടങ്ങിന്റെ വര്‍ധനയാണുണ്ടായതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 22നായിരുന്നു പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. 21 ലെ ഡിജിറ്റല്‍ പണമിടപാടുകള്‍ 1.1 ട്രില്യണ്‍ രൂപയായിരുന്നു. ഇതാണ് 22ന് 11 ട്രില്യണായത്.ഡിജിറ്റല്‍ പേയ്മെന്റുകളില്‍ യുപിഐ, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് , ഐഎംപിഎസ് , ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. ഈ ഇടപാടുകളില്‍ 8.2 ട്രില്യണ്‍ രൂപയുടെ ഏറ്റവും വലിയ വിഹിതം ആര്‍ടിജിഎസില്‍ നിന്നാണ്. തൊട്ടുപിന്നാലെ എന്‍ഇഎഫ്ടി ഇടപാടുകള്‍ 1.6 ട്രില്യണ്‍ രൂപയും, യുപിഐ ഇടപാടുകള്‍ 82,477 കോടി രൂപയുമായി.ഇ-കൊമേഴ്സ്…
Read Moreഎൻഡിഎ സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിൽ വീഴരുത്: മോദിയെയും നിതീഷിനെയും തിരിച്ചറിയണം: പ്രിയങ്ക ഗാന്ധി
പട്ന: എൻഡിഎ സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിൽ വീഴരുതെന്ന് ബിഹാറിലെ സ്ത്രീകളോടു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി സഖ്യത്തിന് നിങ്ങളുടെ വോട്ടുകളിൽ മാത്രമാണ് താത്പര്യമെന്നും പ്രിയങ്ക പറഞ്ഞു. പട്നയിലെ പാർട്ടി ആസ്ഥാനത്ത് വനിതാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുടെ യഥാർഥ താത്പര്യം മനസിലാക്കണമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ അവരെ പാഠംപഠിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ആളുകളെ തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകൾക്കുണ്ട്. പെൺമക്കൾക്ക് ഇണകളെ തെരഞ്ഞെടുക്കുമ്പോഴാണ് അവരാ കഴിവ് പ്രയോഗിക്കുന്നത്. അതുപോലെ, മോദിയുടെയും ഷായുടെയും നിതീഷിന്റെയും യഥാർഥ ഉദ്ദേശ്യങ്ങൾ തിരിച്ചറിയണമെന്നും പ്രിയങ്ക പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സർക്കാർ 10,000 രൂപ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, എല്ലാ മാസവും ആനുകൂല്യം തുടരുമെന്ന് അവർ പറയുന്നില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
Read More‘സഖി’ കരുതല്‍ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് നൈജീരിയന്‍ യുവതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: സഖി’ കരുതല്‍ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് നൈജീരിയന്‍ യുവതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിച്ചതിനു പോലീസ് പിടികൂടി കൊച്ചി കാക്കനാട് ‘സഖി’ കരുതല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന നൈജീരിയന്‍ സ്വദേശിനികളായ കസാന്‍ഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് ഇന്നലെ രാത്രി ഏഴിന് കലക്ടറേറ്റിനു സമീപം കുന്നുംപുറത്തെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മാര്‍ച്ച് 20ന് വിസ കാലാവധി കഴിഞ്ഞ യുവതികള്‍ വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയില്‍ താമസിച്ചെന്നാണ് കേസ്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്.
Read Moreഅതിഥി ദേവോ ഭവ: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 11,01,488 ഇതര സംസ്ഥാന തൊഴിലാളികള്‍
കൊച്ചി: സംസ്ഥാനത്ത് ആവാസ് പദ്ധതി, കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി, അതിഥി പോര്‍ട്ടല്‍ എന്നിവ മുഖേന രജിസ്റ്റര്‍ ചെയിട്ടുള്ളത് 11,01,488 ഇതര സംസ്ഥാന തൊഴിലാളികള്‍. തൊഴില്‍ വകുപ്പിന്റെ കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്. അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്, തിരിച്ചറിയല്‍ കാര്‍ഡും ആരോഗ്യ പരിരക്ഷയും ലക്ഷ്യമിട്ട് 2017 മുതല്‍ നിലവില്‍ വന്ന ആവാസ് പദ്ധതിയില്‍5 ,16,320 ഇതര സംസ്ഥാന തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനായി തൊഴില്‍ വകുപ്പിന്റെ നടപ്പാക്കിയ അതിഥി പോര്‍ട്ടല്‍/ അതിഥി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ എണ്ണം 4,20,188 ആണ്. സംസ്ഥാനത്തേക്ക് കുടിയേറുന്നതിന് മുന്നേ തൊഴിലാളികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദാംശങ്ങള്‍ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. കൂടുതല്‍ പേരുടെ രജിസ്ട്രേഷന് നടപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി നടപടികള്‍ പുരോഗമിക്കുകയാണ്. തൊഴിലാളികളുടെ രജിസ്ട്രേഷനും വിവര ശേഖരണത്തിനുമായി യൂണിഫൈഡ് പോര്‍ട്ടല്‍ രൂപീകരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. സംസ്ഥാനത്ത് ജോലി ചെയ്യുന്ന…
Read Moreകരയില്‍ നായ, വെള്ളത്തില്‍ നീര്‍നായ; ജനങ്ങളുടെ കാരുടെ കാര്യം കഷ്ടംതന്നെ; നീര്‍നായ കടിച്ചാലും കുത്തവയ്പെടുക്കണമെന്ന് ഡോക്ടർമാർ
കോട്ടയം: കരയിൽ നായശല്യം പോലെ ഭീഷണി ഉയര്‍ത്തുകയാണ് പുഴകളിലും തോടുകളിലും കായലിലും പെരുകിവളരുന്ന നീര്‍നായകള്‍. നായകള്‍ക്കു മാത്രമല്ല നീര്‍നായ കടിച്ചാലും പേ വിഷ പ്രതിരോധ കുത്തവയ്പെടുക്കണം. പമ്പ, അഴുത, മീനച്ചില്‍, മണിമല നദികളിലും കൈത്തോടുകളിലും അടുത്തകാലത്തായി നീര്‍നായകളുടെ കടിയേറ്റവര്‍ ഏറെയാണ്. കുളിക്കാനും തുണിയലക്കാനും മീന്‍പിടിക്കാനും ജലസ്രോതസുകളില്‍ ഇറങ്ങി നീര്‍നായകളുടെ കടിയേറ്റ നൂറിലേറെ പേരാണ് സമീപ മാസങ്ങളില്‍ ചികിത്സ തേടിയത്. കരയിലും വെള്ളത്തിലും നീര്‍നായകള്‍ക്ക് കഴിയാമെന്നതിനാല്‍ എവിടെവച്ചും ഇവയുടെ ആക്രമണമുണ്ടാകാം. കൂര്‍ത്ത പല്ലുകള്‍കൊണ്ട് മാംസം ആഴത്തില്‍ കടിച്ചെടുക്കുന്നതോടെ അമിതമായി രക്തം വാര്‍ന്ന് മരണം വരെ സംഭവിക്കാം. മീനച്ചിലാറ്റില്‍ ചുങ്കം ഭാഗത്ത് അടുത്തയിടെ കണ്ടെത്തിയത് കേരളത്തിലെതന്നെ ഏറ്റവും വലിപ്പംകൂടിയ നീര്‍നായകളെയാണ്. കുമരകം കായലില്‍നിന്നു തോട്ടിലൂടെ പുഴയിലെത്തിയ ഈ ഇനത്തിന് ഏഴു കിലോ മുതല്‍ 11 കിലോ വരെ ഭാരമുണ്ടാകും. മീന്‍, തവള, ഇഴജന്തുക്കള്‍, ഞണ്ട് തുടങ്ങിയവയാണ് ഇവയുടെ പ്രധാന ആഹാരം.…
Read Moreഎംഡിഎംഎ പിടികൂടിയ കേസില്‍ പോലീസിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട് ഡോക്ടർ: ചേസ് ചെയ്തു പിടിക്കാൻ ശ്രമിച്ച പോലീസുകാരൻ അപകടത്തില്‍ മരിച്ചു
കാസര്‍ഗോഡ്: സ്വിഫ്റ്റ് കാറില്‍നിന്ന് എംഡിഎംഎ പിടികൂടിയ കേസില്‍ പോലീസിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട ഡോക്ടറെ സ്വന്തം കാറില്‍ പിന്തുടര്‍ന്ന പോലീസ് ഓഫീസര്‍ അപകടത്തില്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്ക്വാഡ് അംഗമായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ. സജീഷ് (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുഭാഷ് ചന്ദ്രനെ (40) പരിക്കുകളോടെ ചെങ്കള ഇ.കെ. നായനാര്‍ സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 2.45 ഓടെ ദേശീയപാതയില്‍ വിദ്യാനഗറിനു സമീപം നാലാംമൈലില്‍ വച്ച് ഇവര്‍ സഞ്ചരിച്ച മാരുതി ആള്‍ട്ടോ കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചായിരുന്നു അപകടം. നേരത്തേ ദേശീയപാതയില്‍ ചട്ടഞ്ചാലിനു സമീപത്തുവച്ച് പോലീസ് പരിശോധനാസംഘത്തെ വെട്ടിച്ച് കടന്ന സ്വിഫ്റ്റ് കാറിനെ പോലീസ് വാഹനത്തില്‍ പിന്തുടര്ന്ന് 3.28 ഗ്രാം എംഡിഎംഎയും 10.65 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. കാറിലുണ്ടായിരുന്ന ചട്ടഞ്ചാല്‍ സ്വദേശി ബി.എം.…
Read Moreവീഴ്ത്താമെന്ന് ആരും കരുതേണ്ട; തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഷാജഹാന്
കൊച്ചി: ലൈംഗിക കേസുകളിലും മറ്റും ഇരകള്‍ക്കുവേണ്ടി പോരാടിയ ആളാണു താനെന്നും ഭീഷണിപ്പെടുത്തി വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും കെ.എം. ഷാജഹാൻ. വലിയതോതില്‍ സമ്മര്‍ദത്തിലാക്കാന്‍ ഭരണകൂടം ശ്രമിച്ചു. തനിക്കെതിരേ ചുമത്തിയ വകുപ്പുകള്‍ അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ല. ഒരാളെയും അധിക്ഷേപിച്ചിട്ടില്ല. വി.എസ്. അച്യുതാനന്ദന്റെ കൂടെ നിന്ന് ഇത്തരം പോരാട്ടങ്ങള്‍ നടത്തിയ ആളാണ്. 300 ഓളം ഭീഷണി കോളുകളാണ് തനിക്കു വന്നത്. 2000 വീഡിയോകള്‍ യുട്യൂബില്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു പരാതി വരുന്നത്. തന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. കിളിരൂര്‍ കേസിലടക്കം ഇരകള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിക്കൊണ്ടിരിക്കുകയാണെന്നും ജാമ്യം നേടിയശേഷം കോടതിക്കു പുറത്തെത്തിയ ഷാജഹാന് പ്രതികരിച്ചു.
Read More