മംഗളൂരു: ധർമസ്ഥലയിൽ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്ന വഴികൾ തേടി അന്വേഷണസംഘം. വെളിപ്പെടുത്തലുകൾ പുറത്തുവന്ന കാലഘട്ടത്തിൽ 11 അക്കൗണ്ടുകളിൽ നിന്നായി മൂന്നര ലക്ഷത്തോളം രൂപ ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് വന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ ആറുപേർ ധർമസ്ഥല ആക്ഷൻ കമ്മിറ്റിയുടെ പ്രധാന നേതാവായ മഹേഷ് ഷെട്ടി തിമ്മരോഡിയുമായി അടുത്ത ബന്ധമുള്ളവരാണെന്നും മറ്റൊരു അക്കൗണ്ട് ആക്ഷൻ കമ്മിറ്റി ഭാരവാഹി ഗിരീഷ് മട്ടന്നവരുടെ ഭാര്യയുടെ പേരിലുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസിൽ മഹേഷ് ഷെട്ടി ഇപ്പോൾ അറസ്റ്റിലാണ്. ഹിന്ദു ജാഗരൺ വേദികെയുടെ ജില്ലാ പ്രസിഡന്റായിരുന്ന മഹേഷ് ഷെട്ടി പിന്നീട് സംഘപരിവാർ ബന്ധം ഉപേക്ഷിച്ചാണ് ധർമസ്ഥല ആക്ഷൻ കമ്മിറ്റിയിൽ സജീവമായത്. കോഴിക്കോട്ടെ ലോറി ഉടമയും യൂട്യൂബറുമായ മനാഫ്, ആക്ഷൻ കമ്മിറ്റി ഭാരവാഹിയും സിപിഎം പ്രവർത്തകനും മലയാളിയുമായ ടി.ജയന്ത്, 2012…
Read MoreCategory: Loud Speaker
കസേരകളി അവസാനിക്കുന്നില്ല..! അയ്യപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേര വിവാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒഴിഞ്ഞ കസേരകൾ കാണാത്തത് ചിലർക്ക് വിഷമമുണ്ടാക്കി. നോർക്ക ഇൻഷ്വറൻസ് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭയിൽ ഉയർന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നത്. പ്രവാസികൾക്ക് സർക്കാർ നൽകുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇൻഷുറസ് പദ്ധതിയെന്നും അദ്ദേഹം വിവരിച്ചു. വിദേശത്ത് താമസിക്കുന്നവരും പഠിക്കുന്നവരും പദ്ധതിയുടെ പദ്ധതിയുടെ കീഴിൽ വരും. അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസുമാണ് ലഭിക്കുക. നോർക്ക ഇൻഷ്വറൻസ് പദ്ധതിയുടെ വിജയമാണ് സദസിലെ നിറഞ്ഞ കസേരകളെന്നും പിണറായി കൂട്ടിച്ചേർത്തു.
Read Moreസംസ്ഥാനത്ത് പ്രതിദിനം പുറന്തള്ളുന്നത് 120 ടണ്‍ സാനിറ്ററി മാലിന്യം; ആക്രി ആപ്പിലൂടെയും സാനിറ്ററി മാലിന്യ ശേഖരണം
കൊച്ചി: സംസ്ഥാനത്തെ നിലവിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പ്രതിദിനം പുറന്തള്ളുന്നത് ഏകദേശം 120 ടണ്‍ സാനിറ്ററി മാലിന്യം.കുട്ടികളുടെയും, കിടപ്പിലായ രോഗികളുടെയും ഉപയോഗിച്ച സാനിറ്ററി പാഡുകളും ഡയപ്പറുകളും സംസ്കരിക്കാന്‍ പ്രത്യേകിച്ച് നഗരങ്ങളിലെ താമസക്കാര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. സാനിറ്ററി മാലിന്യം സംസ്കരിക്കുന്നതിനായി നിലവില്‍ പാലക്കാട് നഗരസഭ, തൃശൂര്‍ കോര്പറേഷന്, വര്‍ക്കല നഗരസഭ, തൃശൂര്‍ ജില്ലയിലെ എളവള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിനായി എറണാകുളം ബ്രഹ്മപുരത്ത് മൂന്ന് റ്റി പിഡി ശേഷിയുള്ള സാനിറ്ററി വേസ്റ്റ് ട്രീറ്റ്മെന്റ്റ് പ്ലാന്റ്റിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി. ക്ലീന്‍ കേരള കമ്പനി മുഖേന 20 ടണ്‍ ശേഷിയുള്ള നാല് റീജിയണല്‍ പ്ലാന്റുകള്‍ കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിദിനം 100 ടണ്‍ സാനിറ്ററി മാലിന്യം ഇവിടെ സംസ്ക്കരിക്കാനാണ് ലക്ഷ്യമിടുന്നത്. സാനിറ്ററി മാലിന്യ…
Read More36 ജീവൻ രക്ഷാമരുന്നുകൾക്കു നികുതിയില്ല
തിരുവനന്തപുരം: നിലവിൽ 18 ശതമാനം നികുതിയുണ്ടായിരുന്ന 36 ഇനം ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഒഴിവാക്കി. മറ്റു മിക്ക മരുന്നുകളും രോഗനിർണയ കിറ്റുകൾ, ഗ്ലൂക്കോമീറ്ററുകൾ തുടങ്ങിയവയും അഞ്ചു ശതമാനം നികുതിയുടെ പരിധിയിലായി. ഇതോടെ ഇവയുടെ വില (എംആർപി) പരിഷ്കരിക്കാനോ കുറഞ്ഞ നിരക്കിൽ വില്പന നടത്താനോ സർക്കാർ ഫാർമസികൾക്കു നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ചെറുകിട കാറുകളുടെ നികുതി കുറച്ചതോടെ മിക്ക കാർ കന്പനികളും വിലക്കുറവ് പ്രഖ്യാപിച്ചു. നിലവിൽ 12 ശതമാനം നികുതിനിരക്കുണ്ടായിരുന്ന 99 ശതമാനം ഉത്പന്നങ്ങളും സേവനങ്ങളും അഞ്ചു ശതമാനത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. ഇതോടൊപ്പം 28 ശതമാനം നികുതി സ്ലാബിനു കീഴിൽ വന്നിരുന്ന 90 ശതമാനം ഉത്പന്നങ്ങളും സേവനങ്ങളും 18 ശതമാനത്തിലേക്ക് എത്തിയതായി ധനമന്ത്രാലയം വ്യക്തമാക്കി.
Read Moreമിൽമയുടെ പാലുൽപ്പന്നങ്ങൾക്കും ജിഎസ്ടി ഇളവ്: നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങിയവയുടെ വിലയാണ് കുറയുക
തിരുവനന്തപുരം: ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ച് മിൽമ. മിൽമയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില കുറച്ചാണ് ജനങ്ങളിലേക്ക് ആനുകൂല്യം എത്തിക്കുന്നത്. നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില ഇന്നുമുതൽ കുറയും. നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിലെ 720 രൂപയിൽനിന്ന് 675 രൂപയാകും. 370 രൂപയുണ്ടായിരുന്ന അര ലിറ്റർ നെയ്യ് 25 രൂപ കുറവിൽ 345 രൂപയ്ക്കു ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതൽ 225 രൂപയ്ക്കു ലഭിക്കും. 500 ഗ്രാം പനീറിന്റെ വില 245 രൂപയിൽ നിന്ന് 234 ആകും. അഞ്ച് ശതമാനമായിരുന്ന പനീറിന്റെ ജിഎസ്ടി പൂർണമായി ഒഴിവാക്കി. മിൽമ വാനില ഐസ്ക്രീമിന് 220 രൂപയായിരുന്നു ഒരു ലിറ്ററിന്റെ വില. ഇത് 196 രൂപയായി കുറഞ്ഞു. ജിഎസ്ടി നിരക്ക് 18…
Read Moreജിഎസ്ടി പരിഷ്കരണം പ്രാബല്യത്തിൽ: ജിഎസ്ടി ഇനി 5%, 18% സ്ലാബുകൾ മാത്രം; വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷ്വറൻസുകൾക്കു നികുതിയില്ല
ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കരണം പ്രാബല്യത്തിൽ വന്നു. ഇതോടെ അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങനെ നിലവിലുള്ള ജിഎസ്ടി നികുതി സ്ലാബുകൾ അഞ്ച്, 18 ശതമാനം എന്നിങ്ങനെ രണ്ടായി കുറഞ്ഞു. നിത്യോപയോഗ വസ്തുക്കൾ മുതൽ മരുന്ന്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓട്ടോമൊബൈൽ വസ്തുക്കൾ, നിർമാണ സാമഗ്രികൾ തുടങ്ങി 375ഓളം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിലവിലുള്ള നികുതി പൂർണമായും ഇല്ലാതാക്കുകയോ യഥാക്രമം അഞ്ച്, 18 ശതമാനം എന്നീ സ്ലാബുകളിലേക്കു കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇതു സാധനങ്ങളുടെ വിലക്കുറവിലേക്കു നയിക്കുന്നതിലൂടെ ആളുകളുടെ വാങ്ങൽശേഷി കൂടുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. ആരോഗ്യ ഇൻഷ്വറൻസിൽ 18 ശതമാനം നികുതി ഒഴിവാക്കണമെന്ന ദീർഘകാല ആവശ്യവും പുതിയ നികുതി പരിഷ്കരണത്തിലൂടെ പ്രാബല്യത്തിൽ വന്നു. വ്യക്തിഗത ആരോഗ്യ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് എന്നിവയ്ക്ക് ഇനിമുതൽ നികുതിയുണ്ടാവില്ല. അതേസമയം പുകയില ഉത്പന്നങ്ങൾ പോലുള്ള ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾക്കും (സിൻ ഗുഡ്സ്)…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക് … അഞ്ച് വർഷത്തിനുള്ളിൽ 1,000 അമൃത് ഭാരത് ട്രെയിനുകൾ
കൊല്ലം: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1000 അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. ജനറൽ ക്ലാസ് യാത്രക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് അമൃത് ഭാരത് ട്രെയിനുകൾ. ഇത് കൂടാതെ 2030 ആകുമ്പോൾ 200 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി രാജ്യത്ത് സർവീസ് ആരംഭിക്കാനും റെയിൽവേ ബോർഡിന് പദ്ധതിയുണ്ട്. ഇതിൻ പ്രകാരം 2028 ആകുമ്പോൾ തന്നെ 150 വന്ദേ ഭാരത് സ്ലീപ്പറുകൾ പുറത്തിറക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇത് കൂടാതെ 200 മുതൽ 300 വരെ വന്ദേഭാരത് ചെയർ കാർ ട്രെയിനുകളും ഇക്കാലയളവിൽ പുറത്തിറക്കും. ഹ്രസ്വ ദൂര യാത്രക്കാരെ ഉദ്ദേശിച്ചാണ് ഇവ പുറത്തിറക്കുന്നത്. മാത്രമല്ല കൂടുതൽ അമൃത് ഭാരത് ട്രെയിനുകൾ പുറത്തിറക്കുന്നത് പൊതു-സ്വകാര്യ ( പിപിപി) പങ്കാളിത്തത്തിൽ കൂടിയായിരിക്കുമെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിൻ ശൃംഖലയുടെ വിപുലീകരണവും വൈവിധ്യവത്ക്കരണവും വഴി യാത്രക്കാർക്ക് വരും വർഷങ്ങളിൽ…
Read Moreമെഡിസെപ്പ്: നിരസിച്ചത് 87.85 കോടിയുടെ ക്ലെയിമുകൾ; ചികിത്സയ്ക്ക് ചിലവാകുന്ന തുകയുടെ പകുതി മാത്രമാണ് ലഭിക്കുന്നതെന്ന് പരാതി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബാംഗങ്ങൾക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിരസിച്ചത് 87.85 കോടി രൂപയുടെ ഇൻഷ്വറൻസ് ക്ലെയിം. കഴിഞ്ഞ ഓഗസ്റ്റ് ഒന്നു വരെയുള്ള കണക്കാണിത്. മെഡിസെപ്പ് ഒന്നാംഘട്ടത്തിൽ ഓഗസ്റ്റ് ഒന്നുവരെ 1,16,041 പേരുടെ ക്ലെയിമുകളാണ് ഇൻഷ്വറൻസ് കന്പനി നിരസിച്ചതെന്നും വ്യക്തമാകുന്നു. മെഡിസെപ്പിൽ ആശുപത്രികളിൽ ചികിത്സയ്ക്കു ചെലവായ ബില്ലിന് ആനുപാതികമായ മുഴുവൻ തുകയും നൽകാറില്ലെന്ന പരാതിയാണ് ജീവനക്കാർ പ്രധാനമായി ഉന്നയിക്കുന്നത്. പലയിടത്തും ആശുപത്രി ബില്ലിന്റെ പകുതി തുക മാത്രമാണ് അനുവദിക്കുന്നതെന്ന പരാതിയും വ്യാപകമായി ഉയർന്നിരുന്നു. മെഡിസെപ്പ് ഒന്നാംഘട്ട പദ്ധതിയിൽ ഇൻഷ്വറൻസ് കന്പനിക്ക് 2134.24 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്. മുൻകൂർ തുകയായാണ് പണം അനുവദിക്കുന്നത്. ഓഗസ്റ്റ് ഒന്നുവരെയുള്ള കണക്ക് അനുസരിച്ച് 1964.74 കോടിയുടെ ക്ലെയിമുകൾ നൽകിയെന്നും നിയമസഭയിൽ നൽകിയ കണക്കുകളിൽ വ്യക്തമാക്കുന്നു. മെഡിസെപിലെ നിലവിലെ പാക്കേജുകൾ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനും നൂതന പാക്കേജുകൾ ഉൾപ്പെടുത്തുന്നതിനുമായി…
Read Moreവടക്കൻ കേരളത്തിൽ തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
കൊച്ചി: വടക്കൻ കേരളത്തിൽ തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംമണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഞായർ മുതൽ ചൊവ്വ വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വടക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, തെക്കൻ തമിഴ്നാട് തീരം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ,…
Read Moreപിതാവ് മദ്യപിച്ച് ബോധമില്ലാതായി അച്ഛൻ: കൂടെവന്ന മകളോട് ലൈംഗികാതിക്രമം നടത്തി യുവാവ്; നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീകാതിക്രമം കാണിച്ചയാൾ അറസ്റ്റിൽ. പറവൂർ പറയകാട് കൊച്ചുതറ വീട്ടിൽ അഖിൽ (37) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് കെഎംകെ കവലയ്ക്ക് കിഴക്കുവശത്തെ ഹോട്ടലിലാണ് സംഭവം. പെൺകുട്ടിക്കൊപ്പം പിതാവും സഹോദരനും ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പിതാവ് അവശനായ സമയത്ത് അഖിൽ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു. സംഭവം സിസിടിവിയിലൂടെ കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി പോലീസിൽ ഏൽപിച്ചു. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പരാതിയുണ്ടെന്ന് പെൺകുട്ടിയും പറഞ്ഞതോടെ അഖിലിനെ നാട്ടുകാർ കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതിനു ശേഷമാണ് പോലീസിനു കൈമാറിയത്.
Read More