വീ​ടു​ക​യ​റി ആ​ക്ര​മ​ണം ക​വ​ർ​ച്ച അ​ടി​പി​ടി… ചേ​ച്ചി​മാ​ർ വേ​റെ ലെ​വ​ലാ​ണ്: ഓ​പ്പ​റേ​ഷ​ൻ കാ​പ്പ; കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ളാ​യ സ്വാ​തി, ഹി​മ എ​ന്നി​വ​രെ നാ​ടു​ക​ട​ത്തി

തൃ​ശൂ​ർ: ഓ​പ്പ​റേ​ഷ​ൻ കാ​പ്പ​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട് വ​നി​താ ഗു​ണ്ട​ക​ളെ നാ​ടു​ക​ട​ത്തി. കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ളാ​യ വ​ല​പ്പാ​ട് ക​ര​യാ​മു​ട്ടം ചി​ക്ക​വ​യ​ലി​ൽ​വീ​ട്ടി​ൽ സ്വാ​തി(28), വ​ല​പ്പാ​ട് ഈ​യാ​നി​വീ​ട്ടി​ൽ ഹി​മ(25) എ​ന്നി​വ​രെ​യാ​ണ് കാ​പ്പ​പ്ര​കാ​രം ഒ​രു​വ​ർ​ഷ​ത്തേ​യ്ക്ക് നാ​ടു​ക​ട​ത്തി​യ​ത്. 2025 ജൂ​ൺ 16 മു​ത​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​റു​മാ​സ​ക്കാ​ല​ത്തേ​ക്ക് കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ ഒ​പ്പി​ടു​ന്ന​തി​നാ​യി ഉ​ത്ത​രി​ട്ടി​രു​ന്നു. ഉ​ത്ത​ര​വു​ലം​ഘി​ച്ച് മ​ര​ണ​വീ​ട്ടി​ൽ​ക​യ​റി ആ​ക്ര​മ​ണം​ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി​ക​ളെ നാ​ടു​ക​ട​ത്തി​യ​ത്. ഇ​രു​വ​രും വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​വ​ർ​ച്ചാ​ക്കേ​സി​ലും വീ​ടു​ക​യ​റി ആ​ക്ര​മ​ണം​ന​ട​ത്തി​യ കേ​സി​ലും അ​ടി​പി​ടി​ക്കേ​സി​ലും ഉ​ൾ​പ്പ​ടെ നാ​ല് ക്രി​മി​ന​ൽ​കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്. വ​ല​പ്പാ​ട് സി​ഐ കെ. ​അ​നി​ൽ​കു​മാ​ർ, എ​സ്ഐ ഹ​രി, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ആ​ഷി​ക്, സു​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ കാ​പ്പ ചു​മ​ത്തു​ന്ന​തി​നു പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. ഇ​തു​വ​രെ തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം മാ​ത്രം 179 ഗു​ണ്ട​ക​ൾ​ക്കെ​തി​രെ​യാ​ണ് കാ​പ്പ പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 57 ഗു​ണ്ട​ക​ളെ ജ​യി​ലി​ല​ട​ച്ചു, 122 ഗു​ണ്ട​ക​ളെ നാ​ടു​ക​ട​ത്തു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ…

Read More

എ​ന്‍റെ പൊ​ന്നേ എ​ങ്ങോ​ട്ടാ നി​ന്‍റെ ഈ ​പോ​ക്ക്: സ്വ​ർ​ണ വി​ല കൂ​ടി; പ​വ​ന് 82,240 രൂ​പ

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തു സ്വ​​​​ര്‍​ണ​​​വി​​​​ല വീ​​​​ണ്ടും സ​​​​ര്‍​വ​​​​കാ​​​​ല റി​​​​ക്കാ​​​​ര്‍​ഡി​​​​ല്‍. ഇ​​​​ന്ന​​​​ലെ ഗ്രാ​​​​മി​​​​ന് 75 രൂ​​​​പ​​​​യും പ​​​​വ​​​​ന് 600 രൂ​​​​പ​​​​യു​​​​മാ​​​​ണ് വ​​​​ര്‍​ധി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ സ്വ​​​​ര്‍​ണ​​​​വി​​​​ല ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി ഗ്രാ​​​​മി​​​​ന് 10,280 രൂ​​​​പ​​​​യും പ​​​​വ​​​​ന് 82,240 രൂ​​​​പ​​​​യു​​​​മാ​​​​യി. അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ്വ​​​​ര്‍​ണ​​​​വി​​​​ല ട്രോ​​​​യ് ഔ​​​​ണ്‍​സി​​​​ന് 3,684 ഡോ​​​​ള​​​​റി​​​​ലാ​​​​ണ്. രൂ​​​​പ​​​​യു​​​​ടെ വി​​​​നി​​​​മ​​​​യ നി​​​​ര​​​​ക്ക് 88.12 ആ​​​​യി. യു​​​​എ​​​​സ് ഫെ​​​​ഡ​​​​റ​​​​ല്‍ റി​​​​സ​​​​ര്‍​വ് പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്ക് കു​​​​റ​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ്വ​​​​ര്‍​ണ​​​​വി​​​​ല​​​യി​​​ൽ നേ​​​​രി​​​​യ കു​​​​റ​​​​വ് വ​​​​ന്ന​​​​തി​​​​നു​​​​ശേ​​​​ഷം വീ​​​​ണ്ടും ഉ​​​​യ​​​​രു​​​​ക​​​​യാ​​​​ണ്. പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്ക് കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​മു​​​​മ്പ് ട്രോ​​​​യ് ഔ​​​​ണ്‍​സി​​​​ന് 3,698 ഡോ​​​​ള​​​​ര്‍ വ​​​​രെ പോ​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം 3,627 ഡോ​​​​ള​​​​ര്‍ വ​​​​രെ താ​​​​ഴ്ന്നി​​​​രു​​​​ന്നു. ഓ​​​​ണ്‍​ലൈ​​​​ന്‍ നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍ ലാ​​​​ഭ​​​മെ​​​​ടു​​​​ത്ത​​​​താ​​​​ണു വി​​​​ല കു​​​​റ​​​​യാ​​​​ന്‍ കാ​​​​ര​​​​ണം. എ​​​​ന്നാ​​​​ല്‍, ഏ​​​​തു വി​​​​ല​​​​യ്ക്കും നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍ ട്രേ​​​​ഡിം​​​​ഗ് ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​ണ് വി​​​​ല കൂ​​​​ടു​​​​ത​​​​ല്‍ കു​​​​റ​​​​യാ​​​​തി​​​​രു​​​​ന്ന​​​​ത്. സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യി​​​​ല്‍ ചാ​​​​ഞ്ചാ​​​​ട്ടം പ്ര​​​​ക​​​​ട​​​​മാ​​​​ണ്. ചെ​​​​റി​​​​യ തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ള്‍ വ​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ല്‍ അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച​​​​യോ​​​​ടെ വീ​​​ണ്ടും ഉ​​​​യ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​ത​​​​ന്നെ പോ​​​​കു​​​​മെ​​​​ന്ന സൂ​​​​ച​​​​ന​​​​ക​​​​ളാ​​​​ണ് പു​​​​റ​​​​ത്തു​​​വ​​​​രു​​​​ന്ന​​​​തെ​​​​ന്ന് ഓ​​​​ള്‍ കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ്…

Read More

ചി​ക്ക​ന​ൽ​പം മു​റ്റാ… ക​ത്തി​ക്ക​യ​റി ഇ​റ​ച്ചി​ക്കോ​ഴി വി​ല

തു​റ​വൂ​ർ: ആ​രും നി​യ​ന്ത്രി​ക്കാ​നി​ല്ലാ​തെ ക​ത്തി​ക്ക​യ​റി ഇ​റ​ച്ചി​ക്കോ​ഴി വി​ല. ഒ​രു കി​ലോ​യ്ക്ക് 25 രൂ​പ മു​ത​ൽ 75 രൂ​പ വ​രെ​യു​ള്ള വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രോ മ​റ്റ് ഏ​ജ​ൻ​സി​ക​ളോ വി​ല നി​യ​ന്ത്രി​ക്കാ​ത്ത​താ​ണ് കോ​ഴി​വ്യാ​പാ​രി​ക​ളു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള പി​ടി​ച്ചു​പ​റി​ക്ക് കാ​ര​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ കാ​ല​ത്ത് ധ​ന​കാ​ര്യ​മ​ന്ത്രി​യാ​യി​രു​ന്ന തോ​മ​സ് ഐ​സ​ക് ഒ​രു കി​ലോ കോ​ഴി 80 രൂ​പ​യ്ക്ക് വി​ൽ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും വ്യാ​പാ​രി​ക​ൾ മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ത​ള്ളി​ക്കൊ​ണ്ട് ത​ങ്ങ​ൾ​ക്ക് തോ​ന്നു​ന്ന വി​ല​യി​ൽ കോ​ഴി​യെ വി​ൽ​ക്കു​മെ​ന്നു​ള്ള നി​ല​പാ​ടാ​ണ് എ​ടു​ത്ത​ത്. ഇ​പ്പോ​ഴും കോ​ഴി​വി​ല നി​യ​ന്ത്രി​ക്കാ​നാ​കാ​തെ റോ​ക്ക​റ്റു​പോ​ലെ മു​ക​ളി​ലേ​ക്ക് ക​യ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഓ​ണ​ത്തി​നു മു​മ്പും ഓ​ണ​ത്തി​ന് ശേ​ഷ​വും 130 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് ലൈ​വ് കോ​ഴി​വി​ല. വി​വാ​ഹ​വും മ​റ്റു ച​ട​ങ്ങു​ക​ളും ന​ട​ത്തു​ന്ന​വ​ർ​ക്കു ഉ​യ​ർ​ന്ന വി​ല ബു​ദ്ധി​മു​ട്ടാ​യി. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും വ​ൻ​തു​ക ന​ൽ​കി ഇ​റ​ച്ചി വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​ട്ടു മി​ക്ക ഹോ​ട്ട​ലു​ക​ളി​ലും കോ​ഴി ഇ​റ​ച്ചി ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് അ​മി​ത വി​ല​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.…

Read More

കെ.​ജെ. ഷൈ​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം: സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​രം തേ​ടി അ​ന്വേ​ഷ​ണ​സം​ഘം; മെ​റ്റ​ക്ക് ക​ത്ത് ന​ല്‍​കി

കൊ​ച്ചി: സി​പി​എം നേ​താ​വ് കെ.​ജെ. ഷൈ​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ കേ​സി​ല്‍ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​രം തേ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മെ​റ്റ​യ്ക്ക് ക​ത്ത് ന​ല്‍​കി. മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് പോ​ലീ​സി​ന്റെ നീ​ക്കം. സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​യ​തി​നാ​ല്‍ വൈ​കാ​തെ മ​റു​പ​ടി ല​ഭി​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. കെ.​എം. ഷാ​ജ​ഹാ​ന്‍റെ യു​ട്യൂ​ബ് ചാ​ന​ല​ട​ക്കം നി​ര​വ​ധി സോ​ഷ്യ​ല്‍ മീ​ഡി​യ ഹാ​ന്‍​ഡി​ലു​ക​ള്‍​ക്കെ​തി​രെ​യാ​ണ് കെ.​ജെ. ഷൈ​ന്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ പ​റ​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ഇ​തു​സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ളും കെ.​ജെ. ഷൈ​ന്‍ കൈ​മാ​റി​യി​ട്ടു​ണ്ട്. ആ​രോ​പ​ണം സം​ബ​ന്ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം പോ​സ്റ്റ് ഇ​ട്ട കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ​യും ചോ​ദ്യം ചെ​യ്‌​തേ​ക്കും. എ​റ​ണാ​കു​ളം റൂ​റ​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് ആ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച കെ.​എം.​ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. സ്ത്രീ​ത്വ​ത്തെ…

Read More

പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗു​ള്ള പേ​പ്പ​ർ ക​പ്പു​ക​ൾ നി​യ​ന്ത്രി​ക്കും: എം.​ബി.​രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗു​ള്ള പേ​പ്പ​ർ ക​പ്പു​ക​ൾ നി​യ​ന്ത്രി​ക്കു​മെ​ന്ന് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കും. സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ൽ ഇ​വ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി. നൂ​റി​ലേ​റെ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കി സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളും ഗ്ലാ​സു​ക​ളും നി​ർ​ബ​ന്ധ​മാ​ക്കി. ഓ​ണം വാ​രാ​ഘോ​ഷം ഹ​രി​ത​ച​ട്ട​പ്ര​കാ​ര​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് മാ​ത്യു.​ടി.​തോ​മ​സി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. പ്ലാ​സ്റ്റി​ക് ഗ്ലാ​സു​ക​ൾ നി​രോ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പേ​പ്പ​ർ ഗ്ലാ​സു​ക​ൾ വ്യാ​പ​ക​മാ​ണ്. ഇ​വ​യി​ൽ ചൂ​ടു​ള്ള ഭ​ക്ഷ​ണം വി​ള​ന്പു​ന്ന​ത് ത​ട​യാ​നാ​വി​ല്ലെ​ന്നും നി​യ​ന്ത്രി​ക്കു​ക​യാ​ണ് പോം​വ​ഴി​യെ​ന്നും

Read More

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട് ഇ​ന്നെ​ത്തു​മോ..? ത​ട​യാ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ റെ​ഡി; വൻ സുരക്ഷയൊരുക്കി പോലീസ്

പാ​ല​ക്കാ​ട്: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഇ​ന്ന് മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യേ​ക്കും. എ​ന്നാ​ൽ ക​ന​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ൾ ജി​ല്ല​യി​ലെ​ന്പാ​ടു​മു​ള്ള​തി​നാ​ൽ രാ​ഹു​ൽ യാ​ത്ര റ​ദ്ദാ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. പ്ര​തി​ഷേ​ധ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ സു​ര​ക്ഷ​യാ​ണ് പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ പോ​ലീ​സ് ഒ​രു​ക്കു​ന്ന​ത്.  ഡി​വൈ​എ​ഫ്ഐ​യും ബി​ജെ​പി​യും വ​നി​ത​ക​ളെ മു​ൻ​നി​ർ​ത്തി പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ എ​ത്തി ചി​ല സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ൽ ആ​ദ്യം സ​ജീ​വ​മാ​കാ​നാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ആ​ലോ​ചി​ക്കു​ന്ന​ത്.  പു​ല​ർ​ച്ചെ നാ​ല് മ​ണി​ക്ക് രാ​ഹു​ൽ പാ​ല​ക്കാ​ട് കാ​ലു​കു​ത്തു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും രാ​വി​ലെ നാ​ല് മു​ത​ൽ ഇ​വി​ടെ കാ​ത്തു​നി​ൽ​ക്കു​ക​യാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ്ര​തി​ക​രി​ച്ചു. രാ​ഹു​ൽ പാ​ല​ക്കാ​ടെ​ത്തി​യാ​ൽ മ​ണ്ഡ​ല​ത്തി​ൽ കാ​ലു​കു​ത്താ​ൻ ത​ങ്ങ​ൾ സ​മ്മ​തി​ക്കി​ല്ലെ​ന്ന് ബി​ജെ​പി വ​നി​താ നേ​താ​ക്ക​ളും പ്ര​തി​ക​രി​ച്ചു. അ​തി​നി​ടെ  രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പാ​ല​ക്കാ​ട്ടേ​ക്ക് വ​രാ​നു​ള്ള നീ​ക്ക​ത്തെ പ്ര​തി​രോ​ധി​ച്ച് ബി​ജെ​പി. എം​എ​ൽ​എ ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച ബി​ജെ​പി നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. എം​എ​ൽ​എ ഓ​ഫീ​സ് താ​ഴി​ട്ട് പൂ​ട്ടാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ്…

Read More

മൂന്നാം വിവാഹത്തിനൊരുങ്ങുന്ന അന്ധയാചകന് കൗണ്‍സലിംഗ് നല്‍കാന്‍ കോടതി നിര്‍ദേശം

കൊ​ച്ചി: മൂ​ന്നാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്ന അ​ന്ധ​യാ​ച​ക​നു കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​നു നി​ര്‍​ദേ​ശം ന​ല്‍​കി ഹൈ​ക്കോ​ട​തി. പാ​ല​ക്കാ​ട് കു​റ്റി​പ്പു​റം സ്വ​ദേ​ശി എ​ന്‍. സെ​യ്ത​ല​വി​ക്കെ​തി​രേ മ​ല​പ്പു​റം സ്വ​ദേ​ശി​നി ജു​ബൈ​രി​യ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണു ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍റെ ഉ​ത്ത​ര​വ്. യാ​ച​ക​നോ​ടു ജീ​വ​നാം​ശം ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ക്കാ​നാ​കി​ല്ലെ​ന്ന കു​ടും​ബ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്താ​ണ് പ​രാ​തി​ക്കാ​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മു​സ്‌​ലിം പു​രു​ഷ​ന് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ഒ​ന്നി​ലേ​റെ സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന​ത് ഇ​സ്‌​ലാ​മി​ക നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​യാ​ണെ​ന്നും മ​ത​നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ വേ​ണം സ​ര്‍​ക്കാ​ര്‍ കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കേ​ണ്ട​തെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. മ​ത​നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കു​റ​വ് മൂ​ല​മാ​ണ് തെ​റ്റി​ദ്ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ല്‍ ബ​ഹു​ഭാ​ര്യാ​ത്വം ന​ട​പ്പാ​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ഖു​ര്‍​ആ​ന്‍ വ​ച​ന​ങ്ങ​ള്‍ ഉ​ദ്ധ​രി​ച്ച് കോ​ട​തി വ്യ​ക്ത​മാ​ക്കി. ആ​ചാ​ര​പ​ര​മാ​യ നി​യ​മം മാ​ത്ര​മാ​ണു താ​ന്‍ പാ​ലി​ക്കു​ന്ന​തെ​ന്ന വാ​ദ​മാ​ണ് ഹ​ര്‍​ജി​ക്കാ​രി​യു​ടെ ഭ​ര്‍​ത്താ​വ് ഉ​യ​ര്‍​ത്തു​ന്ന​ത്. എ​ന്നാ​ല്‍, മു​സ്‌​ലിം പു​രു​ഷ​ന് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ഒ​ന്നി​ലേ​റെ സ്ത്രീ​ക​ളെ വി​വാ​ഹം ചെ​യ്യാ​മെ​ന്ന​തു തെ​റ്റി​ദ്ധാ​ര​ണ​യാ​ണെ​ന്ന്…

Read More

കൈ​ക്കു​ഞ്ഞി​നെ ത​നി​ച്ചാ​ക്കി വീ​ട് പൂ​ട്ടി അ​മ്മ പോ​യി; നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു

തൊ​ടു​പു​ഴ: ര​ണ്ടു മാ​സം പ്രാ​യ​മാ​യ കൈ​ക്കു​ഞ്ഞി​നെ വീ​ട്ടി​ൽ ത​നി​ച്ചാ​ക്കി അ​മ്മ പു​റ​ത്ത് പോ​യി. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഒ​റ്റ​യ്ക്കാ​യ കു​ഞ്ഞി​നെ തൊ​ടു​പു​ഴ പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​ട​വെ​ട്ടി ശാ​സ്താം​പാ​റ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു യു​വ​തി​യും പെ​ണ്‍​കു​ഞ്ഞും. ഭ​ർ​ത്താ​വ് ഇ​വ​ർ​ക്കൊ​പ്പം താ​മ​സ​മി​ല്ല. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ കു​ഞ്ഞി​നെ ത​നി​ച്ചാ​ക്കി വീ​ട് പൂ​ട്ടി അ​മ്മ പു​റ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. യു​വ​തി പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് സ​മീ​പ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഈ ​സ​മ​യം യു​വ​തി​യു​ടെ കൈ​യി​ൽ കു​ട്ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. കു​റേ​സ​മ​യം ക​ഴി​ഞ്ഞി​ട്ടും കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ലും അ​ന​ക്ക​വും കേ​ൾ​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ പോ​ലീ​സി​നെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും വി​വ​രം അ​റി​യി​ച്ചു. തൊ​ടു​പു​ഴ എ​സ്എ​ച്ച്ഒ എ​സ്. മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വീ​ട്ടി​ലെ​ത്തി പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്നു. ഈ ​സ​മ​യം കു​ഞ്ഞ് ക​ട്ടി​ലി​ൽ ത​നി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഉ​ട​ൻ കു​ഞ്ഞി​നെ തൊ​ടു​പു​ഴ ജി​ല്ലാ അ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​മ്മ രാ​ത്രി​യോ​ടെ എ​ത്തി​യെ​ങ്കി​ലും കു​ഞ്ഞി​നെ പി​ന്നീ​ട് സം​ര​ക്ഷ​ണ…

Read More

ഡി​ജി​റ്റ​ൽ ആ​സ​ക്തി: നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ ജീ​വ​നൊ​ടു​ക്കി​യ​ത് 41 കു​ട്ടി​ക​ള്‍; ചി​കി​ത്സ ന​ൽ​കി ര​ക്ഷപ്പെട്ടത് 1189 പേർ

കൊ​ച്ചി: മൊ​ബൈ​ല്‍ ഫോ​ണ്‍, ഇ​ന്‍റ​ര്‍​നെ​റ്റ് എ​ന്നി​വ​യു​ടെ ദു​രു​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​തു 41 കു​ട്ടി​ക​ള്‍. 2021 മു​ത​ല്‍ 2025 സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തു​വ​രെ​യു​ള്ള ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​പ്ര​കാ​ര​മാ​ണി​ത്. ഫോ​ണ്‍ അ​ഡി​ക്‌​ഷ​ൻ മൂ​ലം ലൈം​ഗി​ക ചൂ​ഷ​ണം, ല​ഹ​രി​ക്ക​ച്ച​വ​ടം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട 30 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ഗു​രു​ത​ര​മാ​യ ഡി​ജി​റ്റ​ല്‍ ആ​സ​ക്ത​രാ​യ കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ന്‍ സം​സ്ഥാ​ന​ത്ത് തി​രു​വ​ന​ന്ത​പു​രം (പേ​രൂ​ര്‍​ക്ക​ട), കൊ​ച്ചി സി​റ്റി (മ​ട്ടാ​ഞ്ചേ​രി, കോ​മ്പാ​റ), തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​റു ഡി​ജി​റ്റ​ല്‍ ല​ഹ​രി​വി​മോ​ച​ന കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. ഇ​തു​വ​രെ 1,189 കു​ട്ടി​ക​ളെ ഡി​ജി​റ്റ​ല്‍ ആ​സ​ക്തി​യി​ൽ​നി​ന്ന് ചി​കി​ത്സി​ച്ചു ര​ക്ഷ​പ്പെ​ടു​ത്തി. നി​ല​വി​ല്‍ 275 കു​ട്ടി​ക​ള്‍​ക്കു ചി​കി​ത്സ ന​ല്‍​കി​വ​രു​ന്നു​ണ്ട്.​ഡി​ജി​റ്റ​ല്‍ ആ​സ​ക്ത​രാ​യ കു​ട്ടി​ക​ളി​ല്‍ ല​ഹ​രി​ക്ക​ട​ത്തു​കാ​രാ​യ​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​താ​യാ​ണു ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍​ക്ക് മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ല​കൂ​ടി​യ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി അ​വ​രെ ല​ഹ​രി​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ക​ട​ത്തു​ന്ന ഏ​ജ​ന്‍റു​മാ​രാ​യി…

Read More

ഏ​ഴു ത​ല​യോ​ട്ടി​ക​ൾ ക​ണ്ടെ​ത്തി; ​ഏ​ഴു​വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ അ​യ്യ​പ്പ എ​ന്ന​യാ​ളു​ടെ തി​രി​ച്ച​റി​യി​ൽ രേ​ഖ​യും; ധ​ർ​മ​സ്ഥ​ല​യി​ൽ പ​രി​ശോ​ധ​ന തു​ട​രു​ന്നു

മം​​​ഗ​​​ളൂ​​​രു: ധ​​​ർ​​​മ​​​സ്ഥ​​​ല വ​​​ന​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വീ​​​ണ്ടും ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ബം​​​ഗ്ലെ​​​ഗു​​​ഡെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഏ​​​ഴു ത​​​ല​​​യോ​​​ട്ടി​​​ക​​​ളും അ​​​സ്ഥി​​​ക​​​ളും ക​​​ണ്ടെ​​​ത്തി.ഏ​​​ഴു​ വ​​​ർ​​​ഷം മു​​​മ്പ് കു​​​ട​​​കി​​​ൽ​​നി​​​ന്നു കാ​​​ണാ​​​താ​​​യ അ​​​യ്യ​​​പ്പ എ​​​ന്ന ആ​​​ളി​​​ന്‍റെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡും ഇ​​​തോ​​​ടൊ​​​പ്പം ക​​​ണ്ടെ​​​ത്തി. വി​​​വാ​​​ദ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ മു​​​ൻ ശു​​​ചീ​​​ക​​​ര​​​ണ തൊ​​​ഴി​​​ലാ​​​ളി ചി​​​ന്ന​​​യ്യ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ ത​​​ല​​​യോ​​​ട്ടി ല​​​ഭി​​​ച്ച​​​ത് ബം​​​ഗ്ലെ​​​ഗു​​​ഡെ​​​യി​​​ൽ​​നി​​​ന്നാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. നേ​​​ര​​​ത്തേ ഈ ​​​സ്ഥ​​​ല​​​ത്ത് ചി​​​ന്ന​​​യ്യ മൃ​​​ത​​​ദേ​​​ഹം കു​​​ഴി​​​ച്ചി​​​ടു​​​ന്ന​​​തു ക​​​ണ്ടി​​​രു​​​ന്ന​​​താ​​​യി പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ ര​​​ണ്ടു​ പേ​​​ർ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഈ ​​​സ്ഥ​​​ല​​​ത്ത് ത​​​ല​​​യോ​​​ട്ടി​​​ക​​​ളും അ​​​സ്ഥി​​​ക​​​ളും ഉ​​​ള്ള​​​താ​​​യി നേ​​​ര​​​ത്തേ കൊ​​​ല്ല​​​പ്പെ​​​ട്ട സൗ​​​ജ​​​ന്യ​​​യു​​​ടെ ബ​​​ന്ധു​​​വാ​​​യ വി​​​ട്ട​​​ൽ ഗൗ​​​ഡ​​​യും വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വീ​​​ണ്ടും വ​​​ന​​​ത്തി​​​ലെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​ണു വ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​ങ്ങി​​​ങ്ങാ​​​യി ചി​​​ത​​​റി​​​ക്കി​​​ട​​​ന്ന ത​​​ല​​​യോ​​​ട്ടി​​​ക​​​ളും അ​​​സ്ഥി​​​ക​​​ളും ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഒ​​​രു ഊ​​​ന്നു​​​വ​​​ടി ഉ​​​ൾ​​​പ്പെ​​​ടെ മ​​​റ്റു ചി​​​ല വ​​​സ്തു​​​ക്ക​​​ളും ക​​​ണ്ടെ​​​ടു​​​ത്തു. ഏ​​​ഴു​​​വ​​​ർ​​​ഷം…

Read More