തിരുവനന്തപുരം: എന്‍എസ്എസുമായി കോണ്‍ഗ്രസിന് യാതൊരു തര്‍ക്കവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കോണ്‍ഗ്രസിനും എന്‍എസ്എസിനും ശബരിമലവിഷയത്തില്‍ ഒരേ ലക്ഷ്യമാണ്. അത് വിശ്വാസ സംരക്ഷണമാണ്. അതാണു കോണ്‍ഗ്രസും എന്‍എസ്എസും പുലര്‍ത്തുന്നത്. വിശ്വാസ സംരക്ഷണത്തിന് പരിശ്രമിച്ചവരാണ് എന്‍എസ്എസ്. വിശ്വാസ പ്രശ്നത്തില്‍ ഉറച്ചതും സ്ഥിരതയുമുള്ള നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്.വിശ്വാസ സംരക്ഷണത്തെ എതിര്‍ത്തത് സര്‍ക്കാരാണ്. പോലീസിന്റെ സഹായത്തോടെ യുവതികളെ ശബരിമലയില്‍ എത്തിച്ചത് പിണറായി സര്‍ക്കാരാണ്. കൂടാതെ അന്‍പത്തിയൊന്ന് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്കിയതും പിണറായി സര്‍ക്കാരാണെന്ന കാര്യം ആരും മറന്നിട്ടില്ല. കോണ്‍ഗ്രസും എന്‍എസ്എസുമായി തര്‍ക്കവും പ്രശ്നവുമാണെന്ന് വരുത്തി തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്‍എസ്എസ് നേതൃത്വവുമായി ചർച്ച നടത്തുന്ന കാര്യത്തിൽ കെപിസിസി തീരുമാനമെടുക്കും. എന്‍എസ്എസിനെ കോണ്‍ഗ്രസ് വിമര്‍ശിക്കില്ലെന്നും തര്‍ക്കത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും എന്‍എസ്എസ്…
Read MoreCategory: Loud Speaker
ലഡാക്ക് ശാന്തമാകുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം: പിന്നിൽ കോൺഗ്രസ് എന്ന് ബിജെപി
ന്യൂഡൽഹി: ലഡാക്കിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്നലെ വൈകുന്നേരം നാലിനുശേഷം അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിനു കാരണമായത്. അക്രമസംഭവങ്ങളുടെ പഴയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കരുതെന്നും ജനങ്ങളോട് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഇന്നലെ വൈകുന്നേരം മുതൽ അനിഷ്ഠസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയത്. അതേസമയം, പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന പദവി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെ നാല് പേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 40 പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ 80 പേർക്കു സംഭവത്തിൽ പരിക്കേറ്റു. പിന്നിൽ കോൺഗ്രസ് എന്ന് ബിജെപിന്യൂഡൽഹി: ലഡാക്കിൽ അരങ്ങേറിയ അക്രമസംഭവങ്ങൾക്കു…
Read Moreരാജ തന്നെ അമരക്കാരൻ; പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഇന്ന്
ചണ്ഡീഗഡ്: പ്രായപരിധി പിന്നിട്ട എല്ലാവരെയും ഒഴിവാക്കാൻ തീരുമാനമായെങ്കിലും ഡി. രാജയ്ക്ക് മാത്രം ഇളവിന് ധാരണയായതോടെ സിപിഐ ജനറൽ സെക്രട്ടറിയായി രാജ തുടരും. ദേശീയ കൗൺസിലിലും സെക്രട്ടേറിയറ്റിലും മറ്റാർക്കും ഇളവുകളില്ല. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളെ ഇന്ന് തീരുമാനിക്കും. ചണ്ഡീഗഡിൽ നടക്കുന്ന സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിലെ തീരുമാനത്തിൽ എതിർപ്പുകൾ ഉയർന്നുവെന്നാണ് ലഭിച്ചിട്ടുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രായപരിധി കൃത്യമായി പാലിക്കണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. 75 കഴിഞ്ഞവർ മാറണമെന്ന് സിപിഐ പാർട്ടി കോൺഗ്രസിൽ കേരള ഘടകം നിർദേശം വച്ചതിനാൽ ഡി. രാജ ഒഴിയണമെന്നും കേരള നേതാക്കൾ നിലപാട് എടുത്തിരുന്നു. ദേശീയ കൗൺസിലിൽ അടക്കം പ്രായപരിധി കർശനമായി നടപ്പാക്കണമെന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. കേരളത്തിൽ പ്രായപരിധി നടപ്പാക്കിയതാണ് നേതാക്കൾ ഉയർത്തിക്കാട്ടിയത്. ഇതിനിടെ പാർട്ടിയിൽ മുരടിപ്പെന്നു സിപിഐ സംഘടനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. നേതാക്കൾ ഒരേ സ്ഥാനത്ത് ഇരിക്കുന്നത് പാർട്ടിയുടെ ഊർജം കെടുത്തുമെന്നും വലിയ…
Read Moreക്ഷേമ പദ്ധതികളിലെ സാമ്പത്തിക തട്ടിപ്പ്; രാജ്യത്തു മരിച്ചവരുടെ 1.4 കോടി ആധാർ നമ്പരുകൾ നിർജീവമാക്കി
പരവൂർ (കൊല്ലം): മരിച്ച വ്യക്തികളുടെ ആധാർ നമ്പരുകൾ ഉപയോഗിച്ച് ക്ഷേമപദ്ധതികൾ വഴി പണം തട്ടിപ്പ് നടത്തുന്നത് രാജ്യത്ത് വ്യാപകമെന്ന് കണ്ടെത്തി.ഇതിന് തടയിടാൻ മരണപ്പെട്ട വ്യക്തികളുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാർ നമ്പരുകൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ ( യുഐഡിഎഐ) നിർജീവമാക്കാൻ കർശന നടപടികൾ ആരംഭിച്ച് കഴിഞ്ഞു. ഇത്തരത്തിൽ ഇതിനകം 1.4 കോടിയിലധികം ആധാർ നമ്പരുകൾ നിർജീവമാക്കി കഴിഞ്ഞു. രാജ്യത്തെ ക്ഷേമ പദ്ധതികളുടെ സംവിധാനം കൂടുതൽ ശക്തവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് യുഐഡിഎഐയുടെ ഈ നടപടി. സബ്സിഡികൾ, പെൻഷനുകൾ, മറ്റ് ക്ഷേമ പദ്ധതികളിലെ ആനുകൂല്യങ്ങൾ എന്നിവ ജീവിച്ചിരിക്കുന്ന യോഗ്യരായ ഗുണഭോക്താക്കൾക്ക് മാത്രമേ വിതരണം ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ നിർദേശാനുസരണമാണ് ഈ നടപടി. രാജ്യത്ത് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന 3,300 ൽ അധികം ക്ഷേമ പദ്ധതികൾ നിലവിലുണ്ട്. ഇതിൽ പലതിലും വർഷങ്ങളായി മരിച്ചവരുടെ പേരിൽ വ്യാജ ഗുണഭോക്താക്കൾ ഫണ്ട് സ്വീകരിക്കുന്നതായി…
Read Moreകണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസ്; ചീഫ് അക്കൗണ്ടന്റിനും ഭർത്താവിനുമെതിരേ കുറ്റപത്രം
കണ്ണൂർ: കണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസിൽ അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കുറ്റപത്രം സമർപ്പിച്ചു. കണ്ണൂരിലെ പ്രശസ്ത ജ്വല്ലറിയായ കൃഷ്ണ ജ്വല്ലറിയുമായി ബന്ധപ്പെട്ട കേസിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ സ്ഥാപനത്തിലെ മുൻ ചീഫ് അക്കൗണ്ടന്റയിരുന്ന ചിറക്കലിലെ കെ. സിന്ധുവിനെ ചോദ്യം ചെയ്ത കണ്ണൂർ ടൗൺ പോലീസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. 2023 ൽ ഡിജിപിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറിയത്. തുടർന്ന് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസ് സൂപ്രണ്ടുമാരായ എം.പി. വിനോദ് കുമാർ, എം. പ്രദീപ് കുമാർ എന്നിവരുടെ മേൽനോട്ട ത്തിൽ ഇൻസ്പെക്ടർ ബി. അനീഷ്, എസ്ഐ കെ. ശ്രീജിത്ത്, എഎസ്ഐമാരായ ശശിപ്രസാദ്, കാർത്തിക, രൂപേഷ്, സിപിഒ ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റപത്രത്തിൽ രണ്ടു പ്രതികളാണ് ഉള്ളത്.…
Read Moreജാതി, മതം എന്നിവയെ കൂട്ടുപിടിച്ച് മൂന്നാമതും അധികാരത്തിലെത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് പി.വി. അൻവർ
കോട്ടയം: ജാതി, മതം എന്നിവയെ കൂട്ടുപിടിച്ചു മൂന്നാമതും അധികാരത്തിലെത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി.വി. അന്‍വര്‍. മതേതരം പറഞ്ഞു നടന്നവര്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചാല്‍ ജനംതിരിച്ചറിയും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള സിപിഎം ബന്ധം വ്യക്തമായില്ലേ. അയ്യപ്പസമ്മേളനത്തില് യഥാര്‍ഥ ഹിന്ദുവിശ്വാസികള്‍ പങ്കെടുത്തില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കും. വിവിധ പാര്‍ട്ടികളുമായും പ്രസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും പി.വി. അന്‍വര്‍ കോട്ടയത്ത് പറഞ്ഞു.
Read Moreകലുങ്ക് സൗഹൃദസംഗമം; അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ എയിംസിന് തറക്കല്ലിടുമെന്ന് സുരേഷ് ഗോപി
പാലാ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ എയിംസിന് തറക്കല്ലിടുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ തുടങ്ങാനാണ് ഉദേശ്യം. പാലാ മേവടയില്‍ നടന്ന കലുങ്ക് സൗഹൃദസംഗമം ജനകീയ സംവാദ പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എയിംസിനായി കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹകരണംകൂടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേവട പുറക്കാട്ട്കാവ് ദേവീക്ഷേത്രത്തിലെ ആല്‍ത്തറയിലായിരുന്നു മന്ത്രിയുടെ സൗഹൃദ സംഗമം. കേരളത്തിലെ ക്ഷീരമേഖ പ്രതിസന്ധിയിലാണെന്നും ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അവരെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തണമെന്നും ഒരു കര്ഷകന് അവശ്യപ്പെട്ടു. ക്ഷീര മേഖല സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും പ്രശ്നങ്ങള്‍ കാണിച്ച് കത്തുനല്‍കിയാല്‍ മന്ത്രിയോട് സംസാരിക്കാമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്, മേഖല പ്രസിഡന്റ് എന്‍. ഹരി, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എന്‍.കെ. ശശശികുമാര്‍, ലാല്‍കൃഷ്ണ, പാലാ മണ്ഡലം പ്രസിഡന്റ് ജി. അനീഷ്…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍; വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും. ഡിസംബര്‍ 20ന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രകിയ പൂര്‍ത്തിയാകുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നത്. വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കറുമായി ഇതു സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം തീയതികള്‍ നിശ്ചയിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) നീട്ടിവയ്ക്കണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ഐആറും തദ്ദേശ തെരഞ്ഞെടുപ്പും നടക്കുന്നത് ഒരേ അവസരത്തിലാണ്. രണ്ടും ചെയ്യേണ്ടത് ഒരേ ഉദ്യോഗസ്ഥരാണ്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും ഷാജഹാൻ പറഞ്ഞു.
Read Moreആൾക്കൂട്ടം വോട്ടായി മാറില്ലെന്ന് കമൽഹാസൻ
ചെന്നൈ: ഒരു നേതാവിന് ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിഞ്ഞാലും ആ പിന്തുണ വോട്ടായി മാറണമെന്ന് നിർബന്ധമില്ലെന്ന് മക്കൾ നീതി മയ്യം സ്ഥാപകനും നടനുമായ കമൽഹാസൻ. ഇത് താൻ ഉൾപ്പെടെ എല്ലാവർക്കുമെന്നതു പോലെ തന്നെ നടൻ വിജയ്ക്കും ബാധകമാണെന്ന് കമൽ പറഞ്ഞു. തമിഴക വെട്രി കഴകം പാർട്ടിയുടെ റാലികളിൽ ദൃശ്യമാകുന്ന ആൾക്കൂട്ടത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ശരിയായ പാതയിലൂടെ നീങ്ങുക, ധൈര്യത്തോടെ മുന്നേറുക, ജനങ്ങൾക്ക് നന്മ ചെയ്യുക ഇതാണ് എല്ലാ നേതാക്കളോടും എനിക്ക് പറയാനുള്ളത്’, വിജയ്ക്ക് നൽകാൻ എന്തെങ്കിലും ഉപദേശമുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമായി കമൽ പറഞ്ഞു. സെപ്റ്റംബർ 20ന് തിരുവാരൂരിൽ നടന്ന റാലിയിൽ വിജയ് ഇതേ ചോദ്യം ജനക്കൂട്ടത്തോടു ചോദിച്ചത് വാർത്തയായിരുന്നു. വിമർശകർ ആരോപിക്കുന്നത് പോലെ ഇതൊരു അർഥശൂന്യമായ റാലിയാണോയെന്നും നിങ്ങളാരും നമ്മുടെ പാർട്ടിക്ക് വോട്ട് ചെയ്യില്ലേയെന്നും വിജയ് ആരാഞ്ഞപ്പോൾ, വിജയ് വിജയ് എന്ന ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു ജനക്കൂട്ടത്തിന്റെ…
Read Moreബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: അനില്‍ മാനസിക വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ; കുടുതല്‍ പേരില്‍നിന്നു മൊഴിയെടുക്കും
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയില്‍ കുടുതല്‍ പേരില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തും. അനില്‍ പ്രസിഡന്റായ ഫാം ടൂര്‍ സൊസൈറ്റിയിലെ ജീവനക്കാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അനില്‍ കാര്യങ്ങള്‍ പങ്ക് വച്ച ബിജെപി നേതാക്കള്‍ എന്നിവരില്‍ നിന്നും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നിലവില്‍ പൂജപ്പുര പോലീസാണ് കേസ് അന്വേഷിക്കുന്നത്. സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് അനില്‍ ആത്മഹത്യ ചെയ്തത്. അനിലിന്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വം പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേ സമയം സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സഹകരണ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ശമ്പളം നല്കിയ വകയില്‍ ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ചട്ടവിരുദ്ധമായി നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശ നല്കി. ഇതിലുടെ പതിനാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഈ…
Read More