തലശേരി: ട്യൂഷനെത്തിയ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം. ട്യൂഷൻ ടീച്ചറുടെ ഭർത്താവിനെ നാട്ടുകാരും പോലീസും ചേർന്ന് വീടിന്റെ വാതിൽ തകർത്ത് പിടികൂടി. ഇന്നലെ രാത്രി ഏഴോടെ തലശേരി നഗരത്തിനു സമീപത്താണ് സംഭവം. ട്യൂഷൻ ടീച്ചർ സ്ഥലത്തില്ലാത്ത വിവരം അറിയാതെ ട്യൂഷനായി വീട്ടിലെത്തിയ പന്ത്രണ്ടുകാരിയെ 58 കാരനായ പ്രതി തന്ത്രപൂർവ്വം വീട്ടിനുള്ളിലാക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ടീച്ചറുടെ ഭർത്താവ് കൂടിയായ പ്രതിയുടെ പെരുമാറ്റം അതിരുകടന്നതോടെ പെൺകുട്ടി പൊട്ടിക്കരഞ്ഞു കൊണ്ട് വാതിൽ തുറന്ന് പുറത്തേക്കോടി. സംഭവം അറിഞ്ഞ് നാട്ടുകാരും വീട്ടുകാരും എത്തുമ്പോഴേക്കും പ്രതി വീട്ടിനുള്ളിൽ കയറി വാതിലടച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയിട്ടും പ്രതി വാതിൽ തുറക്കാൻ തയാറായില്ല. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് വാതിൽ ചവിട്ടി തുറന്നാണ് പ്രതിയെ പിടികൂടിയത്. എസ്ഐ എ.അഷറഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ സ്റ്റേഷനിലെത്തിച്ചു. പ്രതിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇന്നു രാവിലെ വനിതാ…
Read MoreCategory: Loud Speaker
ഡിജിറ്റൽ ഇന്ത്യയിലെ കോമാളികളി! ബിജെപി എംപിയുടെ കാലുകഴുകിയ വെള്ളം പാർട്ടി പ്രവർത്തകൻ കുടിച്ചു; രാജ്യത്തിന് നാണക്കേടാകുന്ന സംഭവം ഇങ്ങനെ…
പൊതുവേദിയിൽ ബിജെപി എംപിയുടെ കാലുകഴുകിയ വെള്ളം പാർട്ടി പ്രവർത്തകൻ കുടിച്ചു. ബിജെപി എംപി നിഷികാന്ത് ദുബെയാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്. ഞായറാഴ്ചയാണ് രാജ്യത്തിന് നാണക്കേടാകുന്ന സംഭവം ജാർഖണ്ടിലെ ഗൂഡ്ഡ മണ്ഡലത്തിൽ അരങ്ങേറിയത്. മണ്ഡലത്തിലെ എംപിയായ നിഷികാന്ത് ദുബെ കൻഹവാര എന്ന ഗ്രാമത്തിൽ പാലത്തിന്റെ നിർമാണ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു. എംപി പ്രസംഗിക്കുന്നതിനിടെ വേദിയിലെത്തിയ പാർട്ടി പ്രവർത്തകൻ പവൻ അദ്ദേഹത്തിന്റെ കാൽ കഴുകി തുണി ഉപയോഗിച്ച് തുടച്ചു. കാൽ കഴുകിയ വെള്ളം താഴെ പാത്രം വച്ച് ശേഖരിച്ച പ്രവർത്തകൻ തീർഥജലം പോലെ കുടിക്കുകയും ചെയ്തു. ഇതിനെല്ലാം എംപി ചിരിയോടെ വേദിയിൽ നിന്ന് അനുവാദം നൽകുകയായിരുന്നു. പാർട്ടി പ്രവർത്തകന്റെ പ്രവർത്തിയിൽ എംപി അതീവ സന്തോഷവാനായാണ് കാണപ്പെട്ടത്. സംഭവം ചിത്രീകരിച്ച് അദ്ദേഹം സ്വന്തം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെ എംപി പിന്നീടിത് ഫേസ്ബുക്കിൽ നിന്നും നീക്കം…
Read Moreമുത്ത സഹോദരനായി കണ്ട് എന്നോട് ക്ഷമിക്കു; മാധ്യമപ്രവർത്തകനോട് മാപ്പ് പറഞ്ഞ് മോഹൻലാൽ
പ്രളയം കരയിച്ച കേരളജനകയ്ക്കുള്ള സഹായം നടൻ മോഹൻലാൽ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എത്തിക്കുന്നുണ്ടായിരുന്നു. ഇതിന്റെ രണ്ടാം ഘട്ട സഹായമെത്തിക്കുന്നതിന്റെ ഭാഗമായി വെല്ലിംഗ്ടണ്‍ ഐലന്റിലെ കളക്ഷൻ സെന്ററിലെത്തിയ താരത്തോട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ കുറിച്ച് മാധ്യമപ്രവർത്തകൻ ചോദ്യമുന്നയിച്ചിരുന്നു. എന്നാൽ ഈ ചോദ്യം കേട്ട് പ്രകോപിതനായ മോഹൻലാൽ ചാനൽ റിപ്പോർട്ടറോട് ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യൽമീഡിയകളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ക്ഷമ ചോദിക്കുകയാണ് നടൻ മോഹൻലാൽ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് താരം മാധ്യമപ്രവർത്തകനോട് മാപ്പ് പറഞ്ഞത്. സുഹൃത്തെ എനിക്ക് നിങ്ങളുടെ മുഖം ഓർമയില്ല എന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ നിങ്ങളുടെ ചോദ്യത്തിന് ഞാൻ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനൊരു കുറിപ്പെന്നും വ്യക്തമാക്കുന്നു. ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാൻ തക്കവണ്ണമുള്ള ഒരു മാനസികനിലയിൽ ആയിരുന്നില്ല ഞാൻ. ഒരു മനുഷ്യൻ എന്ന നിലയിലും ഒരു മകൻ എന്ന നിലയിലും എന്റെ മനസ്സ്…
Read Moreഓഫീസിൽ പെണ്‍കുട്ടിയെ മർദിച്ച യുവാവിന്റെ ‘പോലീസുകാരൻ’ പിതാവിനു സസ്പെൻഷൻ
ന്യൂഡൽഹി: ഡൽഹിയിൽ ഓഫീസിനുള്ളിൽ യുവതിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ യുവാവിന്റെ പിതാവായ പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ. നർക്കോട്ടിക്ക് സെൽ എഎസ്ഐ അശോക് സിംഗ് തോമറിനെയാണ് സസ്പെൻഡ് ചെയ്തത്. യുവതി ആക്രമിക്കപ്പെട്ട കേസിൽ ഇയാളെയും പ്രതിചേർത്തിരുന്നു. ഇതേതുടർന്നാണു സസ്പെൻഷൻ. ഡൽഹി ഉത്തംനഗറിൽ ഈ മാസം രണ്ടിനായിരുന്നു സംഭവം. മുടിയിൽപിടിച്ച് വലിച്ചിഴച്ചു തറയിൽ തള്ളിയിട്ട ശേഷം രോഹിത് എന്ന യുവാവ് പെണ്‍കുട്ടിയെ മർദിക്കുകയായിരുന്നു. താഴെ വീണ പെണ്‍കുട്ടിയെ ഇയാൾ തൊഴിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തു. കൈ മുട്ട് ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ഇയാൾ ഇടിച്ചത്. ദൃശ്യം ചിത്രീകരിച്ചയാൾ മർദനം നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇയാൾ ഹീനകൃത്യം തുടർന്നു. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. ഇതിനു വഴങ്ങാത്തതിനെ തുടർന്ന് തനിക്കൊപ്പമുള്ള പെണ്‍കുട്ടിയുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് രോഹിത് ഭീഷണിപ്പെടുത്തി. ഈ മാസം മാസം പതിനൊന്നിനും രോഹിത് വീട്ടിലെത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. വിവരം…
Read Moreവെള്ളമുണ്ടയിലെ ഇരട്ടക്കൊലപാതകം: പ്രതി കസ്റ്റഡിയിൽ; മോഷണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രാഥമിക നിഗമനം
കൽപ്പറ്റ: വയനാട് വെള്ളമുണ്ടയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മോഷണത്തിനുവേണ്ടിയാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് വിവരം. ജൂലൈ ആദ്യമാണ് വെള്ളമുണ്ട മക്കിയാട് പന്ത്രണ്ടാം മൈലിലെ റോഡിന് സമീപം ജനവാസകേന്ദ്രത്തോട് ചേര്‍ന്ന വീട്ടിൽ നവദന്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളമുണ്ട പുറിഞ്ഞിയില്‍ വാഴയില്‍ ഉമ്മറും ഫാത്തിമയുമാണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
Read Moreവെള്ളമുണ്ടയിലെ ഇരട്ടക്കൊലപാതകം: പ്രതി കസ്റ്റഡിയില്‍
വയനാട് വെള്ളമുണ്ടയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മോഷണത്തിനുവേണ്ടിയാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് വിവരം. ജൂലൈ ആദ്യമാണ് വെള്ളമുണ്ട മക്കിയാട് പന്ത്രണ്ടാം മൈലിലെ റോഡിന് സമീപം ജനവാസകേന്ദ്രത്തോട് ചേര്‍ന്ന വീട്ടില്‍ നവദന്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളമുണ്ട പുറിഞ്ഞിയില്‍ വാഴയില്‍ ഉമ്മറും ഫാത്തിമയുമാണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
Read Moreദിലീപിന് വിദേശത്ത് പോകാൻ അനുമതി; 20 മുതൽ 22വരെ ദോഹയിൽ പോകുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജാമ്യത്തിൽ കഴിയുന്ന ദിലീപിന് വിദേശത്തു പോകാന്‍ കോടതി അനുമതി നല്കി. ഈ മാസം 20 മുതൽ 22വരെ ദോഹയിൽ പോകുന്നതിനാണ് എറണാകുളം സെഷൻസ് കോടതി അനുമതി നൽകിയത്. കേസിൽ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളിൽ ഏഴ് രേഖകൾ കൈമാറാനാകില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. വിചാരണ നടപടികള്‍ക്കു വേണ്ടി കേസ് അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും.
Read Moreപോലീസുകാരെ നിങ്ങള്‍ വല്ലാത്ത തോല്‍വിയാണല്ലോ, കേരള പോലീസിനെതിരെ മാല പാര്‍വതി
കേരള പോലീസിനെതിരേ ആഞ്ഞടിച്ച് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാല പാര്‍വതി രംഗത്ത്. സുഹൃത്ത് ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയോട് അവന് നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞതിന് പൊലീസ് ഒരു പെണ്‍കുട്ടിയെ അറസ്റ്റു ചെയ്തെന്നും ക്രിമിനല്‍ കേസെടുത്തെന്നും പറഞ്ഞാണ് മാലാ പാര്‍വ്വതി വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. മൂന്നു തവണ പെണ്‍കുട്ടി ആ പെണ്‍കുട്ടിയോട് സുഹൃത്തിന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞെന്നാണ് പൊലീസ് താന്‍ അന്വേഷിച്ചപ്പോള്‍ തന്നോട് പറഞ്ഞത്. എന്നാല്‍ വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ഒരേയൊരു തവണ മാത്രം ഇങ്ങനെ പറഞ്ഞെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇതിന്റെ പേരില്‍ പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നാണ് മാലാ പാര്‍വ്വതി ആരോപിക്കുന്നത്. ‘ഇതാണ് നമ്മുടെ നാട്ടിലെ നിയമമെന്ന് ഒന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയും നിങ്ങളാരെങ്കിലും ഒന്ന് സുഹൃത്തിനോട് അളിയാ അല്ലെങ്കില്‍ കൂട്ടുകാരി ദാ അവന് നിന്നെ ഭയങ്കര പ്രണയമാണെന്ന് ഒരു കാരണവശാലും പറയരുത് കെട്ടോ. എങ്ങാനും പറഞ്ഞുപോയാല്‍ സെക്ഷന്‍ 354 ഉം 120ഉം…
Read Moreപ്രണയ്കുമാറിനെ കൊലപ്പെടുത്താന്‍ നല്‍കിയത് പത്തുലക്ഷത്തിന്റെ ക്വട്ടേഷന്‍
നല്‍ഗോണ്ടയിലെ ദുരഭിമാനക്കൊലയ്ക്കായി നല്‍കിയത് 10 ലക്ഷത്തിന്റെ ക്വട്ടേഷനെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. പ്രണയ്കുമാറിന്റെ കൊലപാതകത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളുടെ മൊഴിയില്‍ നിന്ന് ദുരഭിമാനക്കൊല ആണെന്ന് വ്യക്തമായി. കൊല്ലപ്പെട്ട പ്രണയ്കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണിയുടെ പിതാവ് മാരുതി റാവു, അമ്മാവന് ശ്രാവണ്‍, ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകത്തിനുശേഷം ഇവര്‍ ഒളിവിലായിരുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട പ്രണയ്കുമാറിനെ മകള്‍ വിവാഹം കഴിച്ചതിനെ തുടര്‍ന്നുണ്ടായ ദുരഭിമാനമാണ് കൊലപാതകത്തിനു പിന്നിലെന്ന് മാരുതി റാവു പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതു മുതല്‍ പലതവണ പ്രണയ്കുമാറിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ എല്ലാ ഭീഷണികളും മറികടന്ന് ഇരുവരും വിവാഹിതരായതാണ് കുടുംബത്തെ ചൊടിപ്പിച്ചത്. 10 ലക്ഷത്തിന് നല്കിയ ക്വട്ടേഷന്റെ അഡ്വാന്‍സ് തുകയായ അഞ്ച് ലക്ഷം രൂപ മാരുതി റാവു നേരത്തെ നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടുമാസത്തെ തയാറെടുപ്പുകള്‍ക്കുശേഷമാണ് കൊല നടത്തിയത്.
Read Moreലാലൂ…. രാജുച്ചായനാ’…. പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുവെന്ന് മോഹൻലാൽ; ക്യാപ്റ്റൻ രാജുവിന്റെ വിയോഗത്തിൽ വേദന പങ്കിട്ട് മലയാള സിനിമാ ലോകം
കൊച്ചി: ക്യാപ്റ്റൻ രാജുവിന്റെ വിയോഗത്തില്‍ വേദന പങ്കിട്ട് മലയാള സിനിമാ ലോകം. രാജുവിന്റെ വേർപാട് മലയാള ചലച്ചിത്രലോകത്തിന് വലിയൊരു നഷ്ടം തന്നെയാണെന്ന് മമ്മൂട്ടി പറഞ്ഞു. ‘ഇത്രയും ബഹുഭാഷ ചിത്രങ്ങളിൽ അഭിനയിച്ച നടൻ മലയാളസിനിമയിൽ ഉണ്ടോ എന്നറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ രൂപഭംഗിയും അഭിനയചാതുര്യവുമാണ് മറ്റുഭാഷകളിലും സ്വീകാര്യനാക്കി മാറ്റിയതെന്നും മമ്മൂട്ടി അനുസ്മരിച്ചു. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന പ്രിയപ്പെട്ട നടനായിരുന്നു രാജുവേട്ടനെന്ന് മോഹൻലാൽ പറഞ്ഞു. “ലാലൂ…. രാജുച്ചായനാ’…. പ്രിയപ്പെട്ട രാജുവേട്ടന്റെ ഈ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു മോഹൻലാൽ പ്രതികരിച്ചത്. ഒരു മനുഷ്യസ്നേഹിയെയും നല്ല നടനെയുമാണ് ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായതെന്നായിരുന്നു ഇന്നസെന്റ് എംപിയുടെ പ്രതികരണം. അടുക്കും ചിട്ടയുമുള്ള സിനിമാ നടനാണ് അദേഹം. ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുംഖത്തില്‍ പങ്കുചേരുന്നതായും ഇന്നസെന്റ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ വസതിയില്‍ വച്ചാണ് ക്യാപ്റ്റന്‍…
Read More