ദുബായ്: ജോലിയിൽനിന്ന് വിരമിച്ച ശേഷവും രാജ്യത്ത് തുടരാൻ പ്രവാസികളെ അനുവദിക്കുന്ന നിയമത്തിന് അനുമതി നൽകി യുഎഇ ഭരണകൂടം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 55 വയസിനു ശേഷം വിരമിക്കുന്ന പ്രവാസികൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് രാജ്യത്ത് തങ്ങാൻ പ്രത്യേക വീസ അനുവദിക്കാനാണ് തീരുമാനമായത്. പ്രത്യേക വീസ ലഭിക്കുന്നതിന് മൂന്നു നിർദേശങ്ങളും വച്ചിട്ടുണ്ട്. 20 ലക്ഷം ദിര്‍ഹത്തിന് തുല്യമായ നിക്ഷേപമുണ്ടായിരിക്കണം. അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യം ഉണ്ടായിരിക്കണം. അതുമല്ലെങ്കില്‍ പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനമുണ്ടാകണം.
Read MoreCategory: Loud Speaker
അവസരം തന്നാൽ ഇന്ധനവില കുറച്ചുകാണിക്കാം; വില വർധനവിൽ മോദി സർക്കാരിനെതിരേ ബാബ രാംദേവ്
ന്യൂഡൽഹി: ഇന്ധനവില വർധനവിൽ മോദി സർക്കാരിനെതിരേ യോഗാ ഗുരു ബാബ രാംദേവ് വീണ്ടും രംഗത്ത്. തനിക്ക് അവസരം നൽകിയാൽ പെട്രോളും ഡീസലും 35-45 രൂപയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കും. വിലക്കയറ്റം തടയുവാനുള്ള തീരുമാനമാണ് ആദ്യമെടുക്കേണ്ടതെന്നും രാംദേവ് പറഞ്ഞു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും രാംദേവ് കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു. എല്ലാ കക്ഷികളുടെയും കൂടെ ഞാനുണ്ട്. എന്നാൽ എനിക്ക് ഒരു പാർട്ടിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രിക്കാൻ കഴിഞ്ഞില്ലായെങ്കിൽ മോദി സർക്കാരിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസവും രാംദേവ് പറഞ്ഞിരുന്നു. രൂപയുടെ വില ഒരിക്കലും ഇത്രത്തോളം താണിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും രാംദേവ് പറഞ്ഞു.
Read Moreവിദേശ ഉപഗ്രഹങ്ങളുമായി കുതിച്ചു; ലോകം ഐഎസ്ആർഒയുടെ ഭ്രമണപഥത്തിൽ
തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണം വിജയകരമായി നടന്നു. വിക്ഷേപണവാഹനമായ പിഎസ്എൽവി ‘സി 42’ ബ്രിട്ടനിൽ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങൾ 583 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നും യുകെയിലെ സറേ സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിന്റെ (എസ്എസ്ടിഎൽ) നോവ എസ്എആർ, എസ്1–4 എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. വനഭൂപട നിർമാണം, സർവേ, വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്തങ്ങളുടെ വിശകലനം എന്നിവയ്ക്കു വേണ്ടിയുള്ള ഉപഗ്രഹങ്ങളാണ് ഇവ. 889 കിലോയാണ് ഇരു ഉപഗ്രഹങ്ങളുടെയും ആകെ ഭാരം. വിദേശ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ മാത്രമായുള്ള ദൗത്യമായിരുന്നു ഐഎസ്ആർഒ നടത്തിയത്.
Read Moreഅതും ഇതുമായ് എന്താണ് ബന്ധം! നാണമില്ലെ ഇങ്ങനെ ചോദിക്കാന്‍; ചാനല്‍ റിപ്പോര്‍ട്ടറുടെ അനവസരത്തിലെ ചോദ്യത്തിന് അപ്രതീക്ഷിത മറുപടിയുമായി ലാലേട്ടന്
കേരളത്തെ കരയിച്ച മഹാപ്രളയം അവസാനിച്ചുവെങ്കിലും ശേഷമുള്ള കഷ്ടതകൾ അവസാനിക്കുന്നില്ല. ഇതിനൊരു കൈത്താങ്ങായി വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സഹായമെത്തിക്കുന്നയാളാണ് നടൻ മോഹൻലാൽ. ഇപ്പോഴിത ഇതിനോടബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ ഒരു ചാനൽ റിപ്പോർട്ടറെ താരം വിറപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ കത്തിപ്പടരുന്നത്. വെല്ലിംഗ്ടണ്‍ ഐലന്റിലെ കളക്ഷൻ സെന്ററിലെത്തി ദുരിതബാധിതകൾക്കുള്ള അവശ്യവസ്തുക്കൾ നൽകുവാനെത്തിയതായിരുന്നു താരം. ഇതേ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കിടെ ഒരു മാധ്യമപ്രവർത്തകൻ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ കുറിച്ച് ചോദ്യമുന്നയിച്ചു. എന്നാൽ ഇതിനു മറുപടിയായി മോഹൻലാൽ പറഞ്ഞു. “മോനെ നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനത്തെ ആവശ്യമില്ലാത്ത ചോദ്യം ചോദിക്കുവാൻ. നല്ലൊരു കാര്യത്തെ കുറിച്ചു പറയുമ്പോൾ. കന്യാസ്ത്രിയെ എന്തു ചെയ്യണം. അതും ഇതുമായ് എന്താണ് ബന്ധം. നിങ്ങൾക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ. ഇതൊക്കയാണോ ചോദിക്കുന്നത്. അതൊരു പൊതുവികാരമാണോ ഇത്രെയും വലിയ പ്രോബ്ലം നടക്കുമ്പോൾ’. ഇത്രെയും പറഞ്ഞ് താരം നടന്നകന്നു. പ്രളയക്കെടുതിയിൽ വലയുന്നവരെ സഹായിക്കുവാൻ താരം…
Read Moreഇങ്ങനെയൊക്കെ പറയാമോ ? ഹോട്ടലുടമയ്ക്കെതിരേ സിപിഎം നേതാവിന്റെ അസഭ്യവർഷം; നാറ്റക്കേസാണെങ്കിലും സംഭവം വൈറലായി
ഇടുക്കി: ജില്ലാ ആസ്ഥാനത്തെ ഹോട്ടലുടമയോട് സിപിഎം ജില്ലാ സെക്ര േട്ടറിയറ്റംഗം നടത്തിയ തെറിയഭിഷേകം സോഷ്യൽമീഡിയയിൽ വൈറലായി. ദുരിതാശ്വാസ പ്രവർത്തനത്തിനെത്തുന്നവർക്ക് പ്രഭാത ഭക്ഷണം നൽകിയില്ലെന്നാരോപിച്ചാണ് പാർട്ടിയുടെ ജില്ലയിലെ പ്രമുഖ നേതാവ് ഹോട്ടലുടമയെ കേട്ടാൽ കാത് പൊത്തുന്ന അസഭ്യം കൊണ്ട് പൊതിഞ്ഞത്. നേതാവാണെങ്കിലും ഇങ്ങനെയൊക്കെ പറയാമോ എന്നാണ് നേതാവിന്റെ വിവാദവാക്കുകൾ സോഷ്യൽമീഡിയയിലൂടെ ശ്രവിച്ച ഇതേ പാർട്ടിക്കാർ ഉൾപ്പെടെയുള്ള ജനങ്ങളുടെ ചോദ്യം. കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ട് തുറന്നപ്പോഴായിരുന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിയവർക്ക് ഭക്ഷണം നൽകണമെന്ന ആവശ്യവുമായി നേതാവ് പ്രമുഖ ഹോട്ടലുടമയെ ഫോണിൽ വിളിച്ചത്. എന്നാൽ സംസാരിക്കുന്നതിനിടയിൽ ഫോണ്‍ കട്ടായി. എന്നാൽ താൻ സംസാരിക്കുന്നതിനിടയിൽ ഹോട്ടലുടമ ഫോണ്‍ കട്ടു ചെയ്യുകയായിരുന്നുവെന്നാണ് അസഭ്യം പറയുന്നതിനു കാരണമായി നേതാവ് പറഞ്ഞത്. ഉടമയെ ഫോണിൽ വിളിച്ച നേതാവ് പിന്നീട് നല്ല ഭാഷയിൽ തന്നെ ഇയാളോടുള്ള അരിശം തീർത്തു. താൻ നല്ലവനുക്ക് നല്ലവൻ, എന്നാൽ മോശക്കാരനായാൽ…
Read Moreവാഹന സര്‍വീസിംഗില്‍ വന്‍ കൊള്ള; നിസഹായരായി ഉപഭോക്താക്കൾ; ഓയില്‍ മാറ്റുന്നതിലും വെട്ടിപ്പ് നടക്കുന്നുണ്ടെന്ന് ആരോപണം
സ്വന്തം ലേഖകന്‍ കോഴിക്കോട്: വാഹന സര്‍വീസിംഗ് മേഖലയില്‍ വന്‍ കൊള്ള. കാര്‍, ബൈക്ക് വാഹനങ്ങളുടെ സര്‍വീസിംഗ് മേഖലയിലാണ് ഉപഭോക്താക്കളെ വന്‍ തോതില്‍ തട്ടിപ്പിനിരയാക്കുന്നത്. തട്ടിപ്പ് കണ്ടെത്താന്‍ കഴിയാതെ ഉപഭോക്താക്കള്‍ നിസഹായരാവുന്നതിനാൽ സര്‍വീസിംഗ് മേഖലയിലെ തട്ടിപ്പുകാര്‍ അനുദിനം തഴച്ചു വളരുകയാണ്. അതേസമയം, യഥാവിധി സര്‍വീസിംഗ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ചില കള്ളനാണയങ്ങള്‍ ചീത്തപ്പേരുണ്ടാക്കുന്നതായി ഈ മേഖലയിലുള്ളവർതന്നെ പറയുന്നു. വാഹനങ്ങളുടെ ഓയില്‍ മാറ്റവുമായി ബന്ധപ്പെട്ടാണ് വന്‍തോതില്‍ തട്ടിപ്പുകള്‍ നടത്തുന്നതെന്നാണ് ഉപഭോക്താക്കളില്‍ നിന്നുയരുന്ന ആരോപണം. ബൈക്കിന്റെയും കാറിന്റെയും ഓയില്‍ മാറ്റുന്നതിനായി സര്‍വീസിംഗ് സെന്ററില്‍ ഏല്‍പ്പിച്ച് ഉപഭോക്താക്കള്‍ പോവുകയാണ് പതിവ്. മണിക്കൂറുകള്‍ക്കു ശേഷം ഓയില്‍ മാറ്റികഴിഞ്ഞാലാണ് സര്‍വീസിംഗ് സെന്ററില്‍ നിന്നും വിളിച്ചറിയിക്കുക. ഇപ്രകാരം എത്തുന്ന ഉപഭോക്താവ് ബില്ല് അടച്ച് വാഹനവുമായി പോവും. ഓയില്‍ പൂര്‍ണമായും മാറ്റിയിട്ടുണ്ടോയെന്നതുള്പ്പെടെയുള്ള കാര്യം ഒരു ഉപഭോക്താവും പരിശോധിക്കാറില്ല. വിവിധ തരം കമ്പനികളുടെ ഓയിലുകള്‍ വിപണിയില്‍ സുലഭമാണ്. വിലകൂടിയതും കുറഞ്ഞതുമായ കമ്പനികളുടെ…
Read Moreഉച്ചത്തിൽ പാട്ടുവച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി; ഭർത്താവിന്റെ സാന്നിധ്യത്തിൽ തന്നെ കൂട്ടമാനഭംഗം ചെയ്തെന്നു യുവതി; ഒടുവില്‍…
മെറാദാബാദ്: മുത്തലാഖ് ചൊല്ലിയശേഷം ഭർത്താവിന്റെ സാന്നിധ്യത്തിൽ തന്നെ കൂട്ടമാനഭംഗത്തിനരയാക്കിയെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ മൊറാദാബാദ് പോലീസിലാണ് യുവതി ഇതു സംബന്ധിച്ചു പരാതി നൽകിയത്. യുവതിയെ ആദ്യ ഭർത്താവ് മുത്തലാഖ് ചൊല്ലിയിരുന്നു. ഇതിനുശേഷം നിക്കാഹ് ഹലാല* ചെയ്യാൻ നിർബന്ധിച്ചു. ഇതിനുശേഷം തന്നെ കൂട്ടമാനഭംഗത്തിന് ഇരയാക്കി എന്നാണു പരാതിക്കാരി ആരോപിക്കുന്നത്. പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുത്തലാഖ് ചെയ്തെന്നാണു യുവതി പറയുന്നതെങ്കിലും ഭർതൃവീട്ടുകാർ ഇത് നിഷേധിച്ചെന്നു പോലീസ് പറയുന്നു. അതേസമയം, അബദ്ധത്തിൽ വീട്ടിലെ മ്യൂസിക് സിസ്റ്റത്തിൽ ശബ്ദം കൂട്ടിയതിനാണ് ഭർത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയതെന്ന് പരാതിക്കാരിയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. * വിവാഹമോചനം നേടിയ സ്ത്രീയെ ആദ്യ ഭർത്താവിനു വീണ്ടും വിവാഹം ചെയ്യണമെങ്കിൽ അവർ മറ്റൊരാളുമായി വിവാഹത്തിൽ ഏർപ്പെടുകയും ആ ബന്ധം ഒഴിവാക്കുകയും വേണമെന്നതാണ് നിക്കാഹ് ഹലാല. രണ്ടാമത്തെ വിവാഹബന്ധം വേർപെടുത്തിയശേഷം നിശ്ചിതകാലം കഴിഞ്ഞേ…
Read Moreകണ്ണില്ലാത്ത ക്രൂരത! വിവാഹാഭ്യർഥന നിരസിച്ചു; യുവതിയെ സഹപാഠി അരിവാളിനു വെട്ടിയത് 40 തവണ
ഇൻഡോർ: വിവാഹാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ സഹപാഠിയായ യുവാവ് അരിവാൾ ഉപയോഗിച്ച് 40 തവണ വെട്ടിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണു സംഭവം. ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സുപ്രിയ ജയ്ൻ (24) ആണു വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കമലേഷ് സാഹു എന്ന യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇയാൾ മുന്‍പ് സുപ്രിയയോടു പ്രണയാഭ്യർഥന നടത്തിയിരുന്നു. ഒരാഴ്ച മുന്‍പ് കമലേഷ് സുപ്രിയയോടു വിവാഹാഭ്യർഥന നടത്തി. സുപ്രിയ ഇത് നിരസിച്ചു. കഴിഞ്ഞ ദിവസം സുപ്രിയയെ പിന്തുടർന്നെത്തിയ കമലേഷ് ഇവരെ ആക്രമിക്കുകയായിരുന്നു. 40 തവണയാണ് സുപ്രിയയ്ക്കു വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുപ്രിയ ഇൻഡോറിലെ ആശുപത്രിയിൽ മരിച്ചു. കൊല നടത്തിയ കമലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പെണ്‍കുട്ടിക്കു സന്ദേശങ്ങൾ അയച്ച മൊബൈൽ ഫോണ്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ദാമോയിലെ നവോദയ സ്കൂളിൽ ഒന്നിച്ചു പഠിച്ചിരുന്ന കാലം മുതൽ ഇരുവരും പരിചയത്തിലായിരുന്നെന്നു പോലീസ് അറിയിച്ചു.
Read Moreകണ്ണൂരിൽ ആൾക്കൂട്ട ആക്രമണം! വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് ബസ് കണ്ടക്ടർക്ക് തല്ല്; കർശന നടപടിയുമായി ചക്കരക്കല്ല് പോലീസ്,
കണ്ണൂർ: വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് പള്ളിപ്രം കരിക്കിൻകണ്ടി ചിറയിൽ ബസ് കണ്ടക്ടർക്കു നേരെ ആൾക്കൂട്ട ആക്രമണം. ബസ് അടിച്ചുതകർത്തു. കണ്ണൂർ സ്വദേശിയായ കണ്ടക്ടർക്ക് പരിക്കേറ്റു. സംഭവത്തിൽ ഇരുപതോളം പേർക്കെതിരേ ചക്കരക്കൽ പോലീസ് സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 13ന് രാത്രി കരിക്കിൻകണ്ടിചിറയിലാണ് സംഭവം. ബസിൽ കയറിയ വിദ്യാർഥിനിയോട് കണ്ടക്ടർ അപമര്യാദയായി പെരുമാറിയെന്ന് വിദ്യാർഥിനി പറഞ്ഞതിനെ തുടർന്ന് പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും കണ്ടക്ടറോട് ചോദിക്കാൻ ചെന്നതായിരുന്നു. ഇതിനിടെ പെൺകുട്ടിയെ കണ്ടക്ടർ പീഡിപ്പിച്ചെന്ന വാർത്ത സോഷ്യൽമീഡിയ വഴി നാട്ടിൽ പടരുകയും ചെയ്തു. പെൺകുട്ടിയുടെ ബന്ധുക്കൾ കണ്ടക്ടറെ ചോദ്യം ചെയ്യുന്നതിനിടെ ഒരുകൂട്ടം ആളുകളെത്തി കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. കണ്ടക്ടർക്ക് ക്രൂരമായ മർദനമേറ്റു. തുടർന്ന് ആൾക്കൂട്ടം ബസും ആക്രമിച്ചു. ബസിന്റെ ഗ്ലാസുകളടക്കം അടിച്ചുതകർത്തു. ഇതിനിടെ ചിലർ അക്രമദൃശ്യങ്ങൾ ഫോണിലെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന്…
Read Moreകെടാതെ ചാരക്കേസ്! ഗ്രൂപ്പുകളില്‍ പക; ആയുധമാക്കാന്‍ ഐ ഗ്രൂപ്പ്; ഒന്നും മിണ്ടാതെ എ ഗ്രൂപ്പ്
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: ചാരക്കേസിൽ നന്പിനാരായണനനുകൂലമായ സുപ്രീംകോടതി വിധി എ ഗ്രൂപ്പിനെതിരെ ആയുധമാക്കാനുറച്ച് ഐ ഗ്രൂപ്പ്. ലീഡർ കെ കരുണാകാരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് താഴെയിറക്കാൻ എ ഗ്രൂപ്പു നേതാക്കൾ നടത്തിയ ഗൂഢാലോചനയായിരുന്നുവെന്ന് ഇന്നലത്തെ സുപ്രീംകോടതി വിധിയോടെ തെളിഞ്ഞുവെന്നാണ് പഴയ ഐ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. ലീഡറുടെ മനസ് വേദനിപ്പിച്ചവർക്ക് മാപ്പ് നൽകാൻ ഒരുക്കമല്ലെന്ന സൂചന തന്നെയാണ് പഴയ ഐ ഗ്രൂപ്പ് അനുഭാവികൾ നൽകുന്നത്. കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജാ വേണു ഗോപാലും കടുത്ത പ്രതികരണം നടത്തിയില്ലെങ്കിലും ഇതിനു പിന്നിലുള്ള നേതാക്കളോട് കടുത്ത അമർഷത്തിൽ തന്നെയാണ്. ഇന്നലത്തെ സുപ്രീംകോടതി വിധിയോട് ഇതുവരെ എ ഗ്രൂപ്പ് നേതാക്കളാരും പ്രതികരിച്ചിട്ടില്ല. ഐ ഗ്രൂപ്പു നേതാക്കളും മൗനത്തിൽ തന്നെയാണ്. മുകാംബിക ദർശനത്തിനു കൊല്ലൂരിൽ പോയിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരികെ എത്തിയശേഷമായിരിക്കും പ്രതികരണം. അതുവരെ ഈ വിഷയത്തിൽ മൗനം…
Read More