തൃശൂർ: അപേക്ഷയുമായി എത്തിയ വയോധികനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരിച്ചയച്ച സംഭവത്തിൽ പ്രതികരണവുമായി വയോധികൻ തയ്യാട്ട് കൊച്ചു വേലായുധൻ. തൃശൂർ പുള്ളിൽ വെച്ച് നടന്ന കലുങ്ക് വികസന സംവാദത്തിൽ അപേക്ഷയുമായി എത്തിയതായിരുന്നു ഇദ്ദേഹം. സുരേഷ് ഗോപി എംപിയിൽ നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല അപമാനം നേരിട്ടതില്‍ ഏറെ പ്രയാസമുണ്ടായെന്ന് കൊച്ചു വേലായുധൻ പറഞ്ഞു. തനിക്ക് മുന്നിൽ ഉണ്ടായിരുന്ന ആളുടെ കൈയിൽ നിന്ന് അദ്ദേഹം അപേക്ഷ വാങ്ങിയിരുന്നു എന്നാൽ താൻ നൽകിയ അപേക്ഷ ഒന്ന് വാങ്ങാൻ പോലും സുരേഷ്ഗോപി കൂട്ടാക്കിയില്ല. സഹായം നൽകിയില്ലെങ്കിലും അപേക്ഷയെങ്കിലും വാങ്ങി വയ്ക്കാമായിരുന്നു. ഒന്നും മിണ്ടാതെ അവിടുന്ന് തിരിച്ച് പോകുകയാണ് ഉണ്ടായതെന്ന് വേലായുധൻ പറഞ്ഞു. സദസിൽവച്ച് മന്ത്രിയെ അവഹേളിക്കേണ്ട എന്ന് കരുതിയാണ് ആ സമയം തിരിച്ച് ഒന്നും പ്രതികരിക്കാഞ്ഞത്. എല്ലാവരുടേയും മുൻപിൽവച്ച് അപമാനിതനായതിൽ അതിയായ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,…
Read MoreCategory: Loud Speaker
ദിവസവും കുടിച്ചിട്ട് വന്ന് ബഹളം ഉണ്ടാക്കും; സ്വന്തം വീട്ടിലേക്ക് ഭാര്യ പിണങ്ങിപ്പോയി; പ്രശ്ന പരിഹാരത്തിനെന്ന് പറഞ്ഞെത്തി യുവതിയെ അരിവാളുകൊണ്ട് വെട്ടി; ഭർത്താവ് അറസ്റ്റിൽ
ഉപ്പുതറ: കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. അയ്യപ്പൻകോവിൽ ചിന്ന സുൽത്താനിയ കോളനിയിൽ മണികണ്ഠന്റെ മകൾ ശരണ്യ (23) യ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ആണ്ടിപ്പെട്ടി സ്വദേശി മാരിമുത്തുവിന്റെ മകൻ മദൻകുമാറിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച 12 ഓടെയാണ് സംഭവം. ആണ്ടിപ്പെട്ടിയിലാണ് മദൻ കുമാറും ശരണ്യയും താമസിക്കുന്നത്. ബാറിൽ ജീവനക്കാരനായ മദൻകുമാർ നിരന്തരം ശരണ്യയോട് വഴക്കിടുമായിരുന്നു. ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെ ശരണ്യ വീട്ടിൽ വിവരമറിയിച്ചു. നാലുദിവസം പിതാവ് മണികണ്ഠൻ ശരണ്യയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. ശനിയാഴ്ച രാവിലെ സുൽത്താനിയായിൽ എത്തിയ മദൻകുമാർ കൂടെ വരണം എന്ന് ശരണ്യയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മദൻകുമാർ അരിവാൾ ഉപയോഗിച്ച് ശരണ്യയെ വെട്ടുകയായിരുന്നു. തലയ്ക്കും കൈയ്ക്കും വെട്ടേറ്റ ശരണ്യ അയൽവീട്ടിൽ അഭയം തേടി. അവിടെച്ചെന്നും മദൻകുമാർ ബഹളമുണ്ടാക്കി. ഓടിക്കൂടിയ നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചു. വിവരം ഉപ്പുതറ…
Read Moreനിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
കുമളി: നിയന്ത്രണംവിട്ട ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിലിടിച്ച് യുവാവ് മരിച്ചു. കുമളി പൊട്ടംപറന്പിൽ ജോയി-ട്രീസ ദന്പതി കളുടെ മകൻ ബിബിൻ (37) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കുമളിക്ക് സമീപം വലിയകണ്ടത്ത് വളവിലാണ് അപകടം. ഗുരതരമായി പരിക്കേറ്റ യുവാവിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: രമ്യ. മക്കൾ: അമിലിയ, ആദം. സഹോദരൻ ജോസഫ്.
Read Moreസംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും പാസ് മാർക്കും വർധിപ്പിച്ചു; ഡ്രൈവിംഗ് സ്കൂൾ പരിശീലകർക്ക് മോക്ക് ടെസ്റ്റ് നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സിനുളള ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം. ചോദ്യങ്ങളുടെ എണ്ണം 20 നിന്നും 30 ആക്കി. 18 ഉത്തരങ്ങള്‍ ശരിയാക്കിയാല്‍ മാത്രമേ ഇനി ലേണേഴ്സ് ടെസ്റ്റ് വിജയിക്കുകയുള്ളു. ഓരോ ചോദ്യത്തിനും 30 സെക്കൻഡിനുള്ളിൽ ഉത്തരം നൽകണം. നേരത്തെ, ടെസ്റ്റ് പാസാവാൻ 20 ചോദ്യങ്ങൾക്ക് 12 ശരിയുത്തരങ്ങൾ മതിയായിരുന്നു. 15 സെക്കൻഡായിരുന്നു ഉത്തരങ്ങൾ നൽകാനുള്ള സമയം. ടെസ്റ്റിന് മുന്നോടിയായി എംവിഡി ലീഡ്സ് എന്ന മൊബൈൽ ആപ്പിൽ മോക്ക് ടെസ്റ്റ് നടത്തും. ഈ മോക്ക് ടെസ്റ്റിൽ സൗജന്യമായി പങ്കെടുക്കാം. മോക്ക് ടെസ്റ്റ് പാസാവുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നൽകും. മാത്രമല്ല, ഈ സർട്ടിഫിക്കറ്റ് നേടിയവരെ നിർബന്ധിത പ്രീ-ഡ്രൈവേഴ്സ് ക്ലാസിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. ലൈസൻസെടുക്കാൻ എത്തുന്നവർക്ക് മാത്രമല്ല, ഡ്രൈവിംഗ് സ്കൂൾ പരിശീലകർക്കും മോക്ക് ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റ് നേടാത്തവരുടെ പരിശീലക ലൈസൻസ് പുതുക്കി നൽകില്ല.
Read Moreഇനിയും‘സംഭാഷണങ്ങൾ’ചോരാതിരിക്കാൻ കടുത്ത നടപടികളിലേക്ക് സിപിഎം; ശരത്തിന് നോട്ടീസ് നൽകും
തൃശൂർ: പാർട്ടിയുമായി ബന്ധപ്പെട്ട കൂടുതൽ സംഭാഷണങ്ങളും രേഖകളും ചോരാതിരിക്കാൻ കടുത്ത നടപടികളിലേക്ക് സിപിഎം.കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം ഡിവൈഎഫ്ഐ നേതാക്കളുടേതായി പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങളും രേഖകളുമെല്ലാം തൃശൂരിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണം വേണമെന്ന മുകളിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നിയന്ത്രണകടിഞ്ഞാണ് മുറുക്കുന്നത്. എ.സി.മൊയ്തീൻ, എം.കെ.കണ്ണൻ തുടങ്ങിയ നേതാക്കൾക്കെതിരേ ഡിവൈഎഫ്ഐ നേതാവ് തുറന്നടിച്ച സാഹചര്യം അതീവ ഗൗരവത്തോടെ കാണണമെന്നും ഇത് നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും പരക്കെ അഭിപ്രായമുയർന്നിട്ടുണ്ട്.ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി വി.പി.ശരത്പ്രസാദിന്റേതായി പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ ചോർച്ച പാർട്ടി അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ശരത്തിനോട് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. സിപിഎം നേതാക്കൾ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദ രേഖയിലെ വെളിപ്പെടുത്തൽ. അഞ്ചുവർഷം മുൻപുള്ള സംഭാഷണമാണിതെന്നാണ് ശരത് സമ്മതിച്ചതോടെ സംഭാഷണം…
Read Moreകർണാടക ഗണേശ നിമജ്ജന ഘോഷയാത്ര അപകടം: മരണം 9 ആയി
ബംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒന്‍പതു പേർ മരിച്ചു. മൂന്ന് എൻജിനീയറിംഗ് വിദ്യാർഥികളും ആറു ഗ്രാമീണരുമാണു മരിച്ചത്. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിച്ചു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. എന്‍എച്ച്-373 റോഡിൽ മൊസാലെ ഹൊസഹള്ളിയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിരവധി ആളുകള്‍ പങ്കെടുത്ത ഘോഷയാത്രയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. എതിരേ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി ട്രക്ക് സൈഡിലേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreകാനത്തിനു പിന്നാലെ കോട്ടയത്തുനിന്ന് സിപിഐക്ക് സംസ്ഥാന സെക്രട്ടറി; സംസ്ഥാന കൗണ്‍സില്‍ അംഗങ്ങങ്ങളിലും അഞ്ചുപേർ ജില്ലയില്‍നിന്ന്
കോട്ടയം: കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ പാര്‍ട്ടിയുടെ പ്രഥമ സെക്രട്ടറി പി. കൃഷ്ണപിള്ളയുടെ നാട്ടില്‍നിന്നും വീണ്ടും ഒരു സെക്രട്ടറികൂടി. പി.കെ. വാസുദേവന്‍ നായര്‍ക്കും കാനം രാജേന്ദ്രനും ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തെ നയിക്കാന്‍ വീണ്ടും ഒരു കോട്ടയംകാരന്. വൈക്കം സ്വദേശിയാണ് ബിനോയ് വിശ്വം. വൈക്കം മുന്‍ എംഎല്‍എ സി.കെ. വിശ്വനാഥന്റെയും ഓമനയുടെയും മകനായി 1955 നവംബര്‍ 25നാണ് ജനനം. വൈക്കം ഗവ. ബോയ്സ് ഹൈസ്കൂളില്‍ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായി. തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനയുടെ ദേശീയ പ്രസിഡന്റ് വരെയായി. വൈക്കത്തുനിന്ന് എറണാകുളത്തേക്കും പിന്നീട് കോഴിക്കോട്ടേക്കും താമസം മാറ്റിയ ബിനോയ് ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. ബിനോയ്യുടെ നിരവധി ബന്ധുക്കള്‍ വൈക്കത്തും വെള്ളൂരിലുമുണ്ട്. 2023 ഡിസംബര്‍ 10ന് അന്തരിച്ച മുന്‍ സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരത്തിനുശേഷം കോട്ടയം സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍…
Read Moreപ്രധാനമന്ത്രി ഇന്ന് മണിപ്പുരിൽ: 7300 കോടിയുടെ വികസന പദ്ധതികൾക്കു തറക്കല്ലിടും
ന്യൂഡൽഹി: വംശീയകലാപം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടു വർഷവും നാലു മാസവും പിന്നിടുന്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കനത്ത സുരക്ഷയോടെ ഇന്നു മണിപ്പുരിൽ. സംസ്ഥാനത്തിന്റെ വികസനപ്രവർത്തങ്ങൾക്കായി 7300 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്നു തറക്കല്ലിടും. നഗരമേഖലകളിലെ റോഡുകൾ, ഡ്രെയ്നേജ് സംവിധാനം തുടങ്ങിയവയ്ക്കായുള്ള 3600 കോടി രൂപയുടെ പദ്ധതികൾക്കും അഞ്ചു ദേശീയപാതകൾക്കായി 2500 കോടി രൂപയുടെ പദ്ധതികൾക്കുമാണ് പ്രധാനമന്ത്രി ഇന്നു തുടക്കംകുറിക്കുക. 1200 കോടി രൂപയുടെ പൂർത്തീകരിച്ച വികസനപദ്ധതികളും ഉദ്ഘാടനം ചെയ്യും. മിസോറമിൽ സന്ദർശനം പൂർത്തിയാക്കി ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രി ചുരാചന്ദ്പുരിലെ ത്തും. കലാപത്തെത്തുടർന്ന് കുടിയിറക്കപ്പെട്ട കുക്കി വിഭാഗത്തിൽപ്പെട്ടവരെ സന്ദർശിക്കുകയും തുടർന്നുള്ള പൊതുപരിപാടിയിൽ വികസനപദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 2.30ന് തലസ്ഥാനമായ ഇംഫാലിലേക്കു തിരിക്കുന്ന പ്രധാനമന്ത്രി, മെയ്തെയ് വിഭാഗത്തിൽപ്പെട്ട കലാപബാധിതരെ കാണും. തുടർന്നു നടക്കുന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം…
Read Moreഉയർന്ന പണപ്പെരുപ്പം: കേരളം മുന്നിൽ
ന്യൂഡൽഹി: ഇന്ത്യയിൽ ഉപഭോക്തൃ വിലസൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം (റീട്ടെയ്ൽ ഇൻഫ്ലേഷൻ) ഓഗസ്റ്റിൽ ഉയർന്നു. ജൂലൈയിലെ എട്ടു വർഷത്തെ താഴ്ചയായ 1.61 ശതമാനത്തിൽനിന്നു 46 ബേസിസ് പോയിന്റ് ഉയർന്ന് 2.07 ശതമാനമാണ് ഓഗസ്റ്റിലേത്. എങ്കിലും റിസർവ് ബാങ്കിന്റെ കണക്കായ നാലു ശതമാനത്തിൽ താഴെയാണ് പണപ്പെരുപ്പം. പച്ചക്കറികൾ, മാംസം, മത്സ്യ, എണ്ണകൾ, മുട്ട, പേഴ്സൺ കെയർ ഉത്പന്നങ്ങൾ എന്നിവയിലുണ്ടായ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനു കാരണമായത്. ഭക്ഷ്യ പണപ്പെരുപ്പം കുറച്ച് പുരോഗതി കാണിച്ചെങ്കിലും നെഗറ്റീവ് സോണ്‍ വിട്ടില്ല. ഭക്ഷ്യപണപ്പെരുപ്പം നെഗറ്റീവ് ആകുന്നത് തുടർച്ചയായ മൂന്നാം മാസമാണ്. ജൂലൈയിലെ -1.76 ശതമാനത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ -0.69 ശതമാനത്തിലെത്തി. കഴിഞ്ഞ മാസം ഭക്ഷ്യവിഭാഗത്തിലെ വിലക്കയറ്റപ്രവണതകൾ സമ്മിശ്രമായിരുന്നു. ധാന്യങ്ങളുടെ വിലക്കയറ്റം 2.7 ശതമാനമായി കുറഞ്ഞു. പാൽ, പാലുത്പന്നങ്ങൾ ജൂലൈയിലെ 2.74 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 2.63 ആയി നേരിയ കുറവുണ്ടായി. പഴങ്ങളുടെ വിലക്കയറ്റം 14.42 ശതമാനത്തിൽനിന്ന്…
Read Moreപ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്‍പായി മണിപ്പുരിൽ സംഘർഷം
ന്യൂഡൽഹി: മണിപ്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്‍പ് സംഘർഷം. ചുരാചന്ദ്പുരിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലർ നശിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തെന്ന് പോലീസ് പറഞ്ഞു. പോലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ നിരവധിപ്പേർക്കു പരിക്കേറ്റു. നാളെ, മണിപ്പുർ തലസ്ഥാന നഗരമായ ഇംഫാലിലും ചുരാചന്ദ്പുരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. 2023 മേയിൽ മണിപ്പുരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. സന്ദർശനത്തിനു മുന്നോടിയായി മേഖലയിൽ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നരേന്ദ്രമോദിയുടെ മണിപ്പുർ സന്ദർശനത്തിനെതിരേ നിരോധിത സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. അതേസമയം, നാഗ സംഘടനകൾ ദേശീയപാത ഉപരോധം താത്കാലികമായി പിൻവലിച്ചു. സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയായതിനെത്തുടർന്ന് മണിപ്പുരിൽ ദേശീയപാത രണ്ട് തുറക്കാൻ തീരുമാനമായിട്ടുണ്ട്.
Read More