വ​ന്യ​മൃ​ഗ അ​ക്ര​മ​ങ്ങ​ളി​ല്‍ ഞെ​ട്ടി​വി​റ​ച്ച് ഒ​രു ഗ്രാ​മം: പെ​രു​ന്ത​ട്ട​യി​ല്‍ ‘പെ​രും പേ​ടി’

കാ​ട്ടാ​ന, പു​ലി, ക​ടു​വ… പ്ര​കൃ​തി ര​മ​ണീ​യ​മാ​യ നാ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ പേ​ടി. വ​ന്യ​മൃ​ഗ​ശ​ല്യ​ങ്ങ​ളാ​ല്‍ പൊ​റു​തി​മു​ട്ടി നി​ല്‍​ക്കു​ക​യാ​ണ് വ​യ​നാ​ട് ക​ല്‍​പ്പ​റ്റ​യി​ലെ പെ​രു​ന്ത​ട്ട ഗ്രാ​മ​വാ​സി​ക​ള്‍. ക​ല്‍​പ​റ്റ ന​ഗ​ര​ത്തി​ല്‍​നി​ന്നു വി​ളി​പ്പാ​ട​ക​ലെ​യു​ള്ള ഒ​രു പ്ലാ​ന്‍റെ​ഷ​ന്‍ ഗ്രാ​മം ഇ​ന്ന് ഞെ​ട്ടി​ത്ത​രി​ച്ചു​നി​ല്‍​ക്കു​ക​യാ​ണ്. വ​ന​പാ​ല​ക​ള്‍ പോ​ലും അ​പൂ​ര്‍​വ​മെ​ന്ന് വി​ല​യി​രു​ത്തി​യ ക​ടു​വ-​പു​ലി പോ​രാ​ട്ടം ന​ട​ന്ന സ്ഥ​ല​ത്ത് ഇ​പ്പോ​ള്‍ ആ​ളു​ക​ള്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ പേ​ടി​യാ​ണ്.​ മ​നോ​ഹ​ര​മാ​യ സ്ഥ​ല​മൊ​ക്കെ​യാ​ണ്. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ ഇ​വി​ടെ എ​ത്താ​റു​മു​ണ്ട്. പ​ക്ഷെ ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഗ്രാ​മം നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന​ത് വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ലാ​ണ്.​ കാ​പ്പി​ത്തോ​ട്ട​വും തേ​യി​ല​ത്തോ​ട്ട​വും ചെ​റു​വ​ന​വും ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന ഇ​ട​മാ​ണ് പെ​രു​ന്ത​ട്ട.​ ചെ​മ്പ്ര​യു​ടെ​യും മൈ​ലാ​ടി​പ്പാ​റ​യു​ടെ​യും ദൃ​ശ്യം തെ​ളി​ഞ്ഞു കാ​ണു​ന്ന പ്ര​ദേ​ശം. ശാ​ന്ത​മാ​യ പ​രി​സ​ര​മൊ​രു​ക്കി സ​ഞ്ചാ​രി​യെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തും പെ​രു​ന്ത​ട്ട.​ പ​ക്ഷെ എ​ന്തു​ചെ​യ്യാം ഈ ​നാ​ടി​ന്‍റെ‌ വി​ധി ഇ​ങ്ങ​നെ​യാ​യി​പോ​യി. വി​ട്ടു​മാ​റാ​ത്ത ന​ടു​ക്കംജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ടു​വ​യും പു​ലി​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തി​ന്‍റെ ന​ടു​ക്ക​ത്തി​ലാ​ണ് പെ​രു​ന്ത​ട്ട​ക്കാ​ർ. തി​ങ്ക​ൾ രാ​ത്രി പ​ത്തോ​ടെ പെ​രു​ന്ത​ട്ട ന​ടു​പ്പാ​റ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് സ​മീ​പം റോ​ഡി​ലാ​ണ്…

Read More

പ​തി​ന​ഞ്ചാ​മ​ത് ഉ​പ​രാ​ഷ്‌​ട്ര​പ​തി​യാ​യി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ പ​തി​ന​ഞ്ചാ​മ​ത് ഉ​പ​രാ​ഷ്ട്രപതി​യാ​യി ച​ന്ദ്ര​പു​രം പൊ​ന്നു​സാ​മി രാ​ധാ​കൃ​ഷ്ണ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. രാ​വി​ലെ 10.10 ന് ​രാ​ഷ്ട്രപതി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ദ്രൗ​പ​തി മു​ർ​മു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വാ​യ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​പ​രാ​ഷ്്ട്രപ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ 452 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ജൂ​ലൈ 21 ന് ​വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ഗ്ദീ​പ് ധ​ൻ​ക​ർ രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് ര​ണ്ടു​ത​വ​ണ എം​പി​യും ബി​ജെ​പി ത​മി​ഴ്നാ​ട് മു​ൻ മേ​ധാ​വി​യു​മാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ബി​ജെ​പി​യി​ലേ​ക്കു മാ​റു​ന്ന​തി​നു മു​മ്പ് പ​തി​റ്റാ​ണ്ടു​ക​ൾ ജ​ന​സം​ഘ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി, മു​ൻ ഉ​പ​രാ​ഷ്്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Read More

പോ​ലീ​സി​നെ​തി​രേ വാ​ർ​ത്ത ന​ല്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ ബ​ഹി​ഷ്‌​ക​രി​ക്കാ​ൻ ആ​ഹ്വാ​നം: സ​ർ​ക്കാ​ർ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത​തി​ൽ ‌‌സേ​ന​യി​ൽ അ​തൃ​പ്തി

ക​ണ്ണൂ​ർ: ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ പോ​ലീ​സ് സേ​ന​യെ അ​ട​ച്ചാ​ക്ഷേ​പി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ​ക്കും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു​മെ​തി​രേ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് പോ​ലീ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ. ഇ​ട​തു-​വ​ല​തു ചേ​രി​യി​ലു​ള്ള പോ​ലീ​സ് സം​ഘ​ട​ന​ക​ൾ ത​ങ്ങ​ളു​ടെ വാ​ട്സാ​പ് ഗ്രൂ​പ്പു​ക​ളി​ലാ​ണ് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ന്ന ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​ത്. പോ​ലീ​സി​നെ അ​ട​ച്ചാ​ക്ഷേ​പി​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ത്ത​തും പോ​ലീ​സ് ഗ്രൂ​പ്പു​ക​ളി​ൽ ച​ർ​ച്ച​യാ​കു​ന്നു​ണ്ട്. പോ​ലീ​സി​നെ​തി​രേ​യു​ള്ള പ​രാ​തി​ക​ളെ കേ​ര​ള പോ​ലീ​സി​ന്‍റെ മി​ക​വു​ക​ൾ നി​ര​ത്തി​യാ​ണ് പ്ര​തി​രോ​ധി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ പോ​ലീ​സി​നെ​തി​രേ പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​ഥോ​റി​റ്റി​ക്ക് മു​ന്നി​ൽ വ​രു​ന്ന പ​രാ​തി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്നു​ണ്ട്. 2014 ൽ 671 ​പ​രാ​തി​ക​ൾ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും 2024 ൽ 94 ​പ​രാ​തി​ക​ൾ മാ​ത്ര​മാ​ണ് വ​ന്നി​ട്ടു​ള്ള​ത്. ഒ​രു വ​ർ​ഷം ആ​റു​ല​ക്ഷം എ​ഫ്ഐ​ആ​ർ ഇ​ടു​ന്ന​തി​നൊ​പ്പം 30 ല​ക്ഷം പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന കേ​ര​ള പോ​ലീ​സ് ഇ​ന്ത്യ​യി​ലെ മി​ക​ച്ച പോ​ലീ​സ് സേ​ന​യാ​ണെ​ന്നും അ​സോ​സി​യേ​ഷ​ന്‍റെ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​പോ​ലീ​സ് സം​വി​ധാ​ന​ത്തെ താ​റ​ടി​ച്ച് കാ​ണി​ക്കാ​നാ​ണ് ഒ​റ്റ​പ്പെ​ട്ട…

Read More

സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​നം; ബി​നോ​യി വി​ശ്വം തു​ട​ർ​ന്നേ​ക്കും; കൗ​ൺ​സി​ൽ അ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​ൻ അ​ണി​യ​റ​നീ​ക്കം തു​ട​ങ്ങി

ആ​ല​പ്പു​ഴ: സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​നം മു​ന്നേ​റു​മ്പോ​ൾ ബി​നോ​യ് വി​ശ്വം സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു തു​ട​രാ​നാ​ണ് എ​ല്ലാ സാ​ധ്യ​ത​യും. നി​ല​വി​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം ഉ​ന്ന​മി​ട്ടു​കൊ​ണ്ടു​ള്ള നീ​ക്കം പാ​ർ​ട്ടി​യി​ൽ ഇ​ല്ല. എ​ന്നാ​ൽ, പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണം കൈ​യാ​ളാ​നു​ള്ള അ​ണി​യ​റ നീ​ക്കം ശ​ക്ത​മാ​ണു താ​നും. സം​സ്ഥാ​ന കൗ​ൺ​സി​ലി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​നാ​ണ് ഈ ​ക​രു​നീ​ക്ക​ങ്ങ​ൾ. കൗ‍​ൺ​സി​ലി​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ൽ പി​ന്നീ​ടു ന​ട​ക്കു​ന്ന നി​ർ​വാ​ഹ​ക സ​മി​തി​യു​ടെ​യും അ​സി.​സെ​ക്ര​ട്ട​റി​മാ​രു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തു പ്ര​തി​ഫ​ലി​ക്കും. പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണം ചൊ​ൽ​പ്പ​ടി​യി​ലാ​കും. താ​ൻ ഐ​ക്യ​ത്തി​ന്‍റെ പ​താ​കാ​വാ​ഹ​ക​നാ​കു​മെ​ന്ന സൂ​ച​ന ബി​നോ​യ് പാ​ർ​ട്ടി​ക്കു ന​ൽ​കി​ക്ക​ഴി​ഞ്ഞു. ബി​നോ​യി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം പി. ​സ​ന്തോ​ഷ് കു​മാ​ർ, മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​ൻ, പി.​പ്ര​സാ​ദ്, സം​സ്ഥാ​ന അ​സി. ​സെ​ക്ര​ട്ട​റി പി.​പി.​സു​നീ​ർ എ​ന്നി​വ​ർ കാ​നം പ​ക്ഷ​ത്തി​നു വേ​ണ്ടി​യും ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം കെ.​പ്ര​കാ​ശ്ബാ​ബു, അ​സി.​സെ​ക്ര​ട്ട​റി ഇ.​ ച​ന്ദ്ര​ശേ​ഖ​ര​ൻ, കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്. സു​പാ​ൽ, മു​ൻ​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​പ്പു​റ​ത്തും​നി​ന്നു…

Read More

ബി​ഹാ​റി​ൽ ആ​ർ​ജെ​ഡി നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു: മ​ര​ണം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പ്

പ​ട്ന: ബി​ഹാ​റി​ൽ രാ​ഷ്‌​ട്രീ​യ ജ​ന​താ​ദ​ൾ (ആ​ർ​ജെ​ഡി) നേ​താ​വ് രാ​ജ്കു​മാ​ർ റാ​യ് എ​ന്ന അ​ല്ലാ​ഹ് റാ​യ് വെ​ടി​യേ​റ്റു മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​ട്ന ചി​ത്ര​ഗു​പ്തി​ലെ മു​ന്ന​ച​ക് പ്ര​ദേ​ശ​ത്താ​ണു സം​ഭ​വം. അ​ജ്ഞാ​ത​രാ​യ ര​ണ്ടു​പേ​ർ റാ​യി​യു​ടെ​നേ​രേ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണു സം​ഭ​വം. രാ​ഘോ​പു​ർ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പാ​യ നേ​താ​വാ‍​യി​രു​ന്നു റാ​യ്. കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. വ​സ്തു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ട്. റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​ക​ളി​ൽ റാ​യ് ഉ​ൾ​പ്പെ​ട്ടി​രു​ന്നു. വെ​ടി​യേ​റ്റ ആ​ർ​ജെ​ഡി നേ​താ​വി​നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. ഫോ​റ​ൻ​സി​ക് സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റു കാ​ട്രി​ഡ്ജു​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തു​നി​ന്നു ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കൊ​ല​ന​ട​ത്തി​യ​തി​നു​ശേ​ഷം പ്ര​തി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തു കാ​ണാം. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് പ​ട്ന ഈ​സ്റ്റ് പോ​ലീ​സ് സൂ​പ്ര​ണ്ട് പ​രി​ജ​യ് കു​മാ​ർ പ​റ​ഞ്ഞു.

Read More

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് പി​രി​ച്ച് വി​ട്ട​ത് 10 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ

കൊ​ച്ചി: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം വി​വി​ധ കു​റ്റ കൃ​ത്യ​ങ്ങ​ളു​ടെ പേ​രി​ല്‍ കേ​ര​ള പോ​ലീ​സി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ട​ത് 10 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ . ബ​ലാ​ത്സം​ഗം, പ്ര​കൃ​തി വി​രു​ദ്ധ പീ​ഠ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും അ​ന​ധി​കൃ​ത​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത സി​പി​ഒ​മാ​രും പി​രി​ച്ചു​വി​ട്ട​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യി​രു​ന്ന ആ​ര്‍. ജ​യാ​സ​നി​ല്‍, പി.​ആ​ര്‍. സു​നു, ആ​ര്‍. ശി​വ​ശ​ങ്ക​ര​ന്‍, ഡ്രൈ​വ​ര്‍ സി ​പി ഒ​മാ​രാ​യ കെ.​കെ. സു​നി​ല്‍​കു​മാ​ര്‍, കെ.​കെ. രാ​ജേ​ഷ് കു​മാ​ര്‍, പി.​സി. സെ​ബാ​സ്റ്റ്ന്‍, ബ​ക്ക​ര്‍ അ​ബ, കെ.​എം. സ്മി ​ബി​ല്‍, എം. ​ഹ​രി​പ്ര​സാ​ദ്, ഫൈ​സ​ല്‍ റ​ഹ്മാ​ന്‍ എ​ന്നി​വ​രാ​ണ് പോ​ലീ​സ് സേ​ന​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ട​വ​ര്‍. വി​വ​രാ​വ​കാ​ശ രേ​ഖ പ്ര​കാ​രം 2025 മേ​യ് 30 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര​യി​ല്‍ യു​വ​തി കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് കോ​ഴി​ക്കോ​ട് ബേ​പ്പൂ​ര്‍ കോ​സ്റ്റ​ല്‍ പോ​ലി​സ് സ്റ്റേ​ഷ​നി​ലെ ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന പി.​ആ​ര്‍. സു​നു.…

Read More

കേ​ജ​രി​വാ​ള്‍ ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യ്ക്കാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ഡ​ല്‍​ഹി മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വു​മാ​യ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ള്‍ ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യ്ക്കാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് പാ​റ​ത്തോ​ട് മ​ടു​ക്ക​ക്കു​ഴി ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്.ചി​കി​ത്സ​യ്ക്കാ​യി ഒ​രാ​ഴ്ച​യോ​ളം കെ​ജ്‌​രി​വാ​ൾ ഇ​വി​ടെ​യു​ണ്ടാ​കും. കേ​ര​ള പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ​യാ​ണ് കെ​ജ്‌​രി​വാ​ളി​ന്‍റെ വാ​ഹ​ന​വ്യൂ​ഹം വ​ന്ന​ത്.

Read More

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം; പ​ന്ത​ളം കൊ​ട്ടാ​ര​ത്തെ  അ​നു​ന​യി​പ്പി​ക്കാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ്; തീ​രു​മാ​നം പി​ന്നീ​ട​റി​യി​ക്കാ​മെ​ന്ന്  നി​ര്‍​വാ​ഹ​ക​സം​ഘം സെ​ക്ര​ട്ട​റി 

പ​ന്ത​ളം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലേ​ക്ക് പ​ന്ത​ളം കൊ​ട്ടാ​ര​ത്തെ അ​നു​ന​യി​പ്പി​ച്ച് ഒ​പ്പം നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്. ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്. അം​ഗ​ങ്ങ​ളാ​യ എ. ​അ​ജി​കു​മാ​ര്‍. പി.​ഡി. സ​ന്തോ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം ഇ​ന്ന​ലെ രാ​വി​ലെ കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ഒ​രു​മ​ണി​ക്കൂ​റോ​ളം പ​ന്ത​ളം കൊ​ട്ടാ​രം നി​ര്‍​വാ​ഹ​ക​സം​ഘം അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന കൊ​ട്ടാ​രം പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാനം പി​ന്നീ​ടു സ്വീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു പ​ന്ത​ളം കൊ​ട്ടാ​രം നി​ര്‍​വാ​ഹ​ക​സം​ഘം സെ​ക്ര​ട്ട​റി എം.​ആ​ര്‍. സു​രേ​ഷ് വ​ര്‍​മ​യു​ടെ പ്ര​തി​ക​ര​ണം. വ​ലി​യ​ത​മ്പു​രാ​ന്‍റെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചാ​യി​രി​ക്കും തീ​രു​മാ​നം. ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി ന​ട​ത്തു​ന്ന സം​ഗ​മ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ഇ​തു​ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ട്ടാ​രം പ്ര​തി​നി​ധി​ക​ള്‍ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തും പ്ര​തി​ക​രി​ച്ചു. കൊ​ട്ടാ​ര​വും ബോ​ര്‍​ഡും ത​മ്മി​ല്‍…

Read More

കൊ​ല്ലം മ​ൺ​ട്രോ​തു​രു​ത്തി​ൽ റെ​യി​ൽ​വേ ലി​ങ്ക്ഡ് ടൂ​റി​സം പ​ദ്ധ​തി വ​രു​ന്നു; റെ​യി​ൽ​വേ ഭൂ​മി​യി​ലെ രാ​ജ്യ​ത്തെ പ്ര​ഥ​മ പ​ദ്ധ​തി

പ​ര​വൂ​ർ (കൊ​ല്ലം): ജി​ല്ല​യി​ലെ അ​തി​വേ​ഗം വ​ള​ർ​ന്നു വ​രു​ന്ന പ്ര​മു​ഖ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മ​ൺ​ട്രോ​തു​രു​ത്തി​ൽ റെ​യി​ൽ​വേ ലി​ങ്ക്ഡ് ടൂ​റി​സം പ​ദ്ധ​തി വ​രു​ന്നു.ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.മ​ൺ​ട്രോ​തു​രു​ത്തി​ലെ 12 ഏ​ക്ക​റി​ല​ധി​കം വി​സ്തൃ​തി​യി​ലു​ള്ള റെ​യി​ൽ​വേ ഭൂ​മി​യെ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് പ​ദ്ധ​തി വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ സ്വ​ന്തം സ്ഥ​ല​ത്ത് രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ​ത്തെപ​ദ്ധ​തി​യാ​ണ് ഇ​തെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 25-ന് ​ഐ​ആ​ർ​സി​റ്റി​സി നേ​തൃ​ത്വ​ത്തി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നെ ബ​ന്ധ​പ്പെ​ടു​ത്തി യോ​ഗം ചേ​ർ​ന്നി​രു​ന്നു.ഈ ​യോ​ഗ​ത്തി​ൽ മ​ൺ​ട്രോ​തു​രു​ത്തി​ലെ ഭൂ​മി ടൂ​റി​സം വി​ക​സ​ന​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഓ​ഫീ​സ​ർ ലെ​വ​ൽ ക​മ്മി​റ്റി​യെ രൂ​പീ​ക​രി​ച്ച് പ്രാ​ഥ​മി​ക പ​ഠ​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യു​ണ്ടാ​യിഇ​ക്കാ​ര്യ​ത്തി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക്കു​ന്ന ഫീ​സി​ബി​ലി​റ്റി റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷം ഐ​ആ​ർ​സി​റ്റി​സി സ​മ​ഗ്ര​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​മെ​ന്നും…

Read More

ലൈ​സ​ൻ​സി​ല്ലാ​തെ ഭ​ക്ഷ​ണം വി​ള​ന്പി​യ​വ​ർ ഖ​ജ​നാ​വി​ൽ നി​റ​ച്ച​തു 94.28 ല​ക്ഷം രൂ​പ: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പി​ഴ ഈ​ടാ​ക്കി​യ​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ​നി​ന്ന്

തൃ​​​ശൂ​​​ർ: ലൈ​​​സ​​​ൻ​​​സി​​​ല്ലാ​​​തെ ഭ​​​ക്ഷ​​​ണം വി​​​ള​​​ന്പി​​​യ​​​വ​​​ർ ഈ ​​​വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഖ​​​ജ​​​നാ​​​വി​​​ൽ നി​​​റ​​​ച്ച​​​തു 94,28,100 രൂ​​​പ. ഇ​​​ന്ത്യ​​​യി​​​ലി​​​തു മൊ​​​ത്തം 15.16 കോ​​​ടി​​​യാ​​​ണ്. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഭ​​​ക്ഷ​​​ണ​​​പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​വ​​​രി​​​ൽ​​​നി​​​ന്നും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ​​​നി​​​ന്നും പി​​​ഴ​​​യാ​​​യാ​​​ണ് ഇ​​​ത്ര​​​യും തു​​​ക ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ​​​വ​​​കു​​​പ്പ് സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് അ​​​ട​​​പ്പി​​​ച്ച​​​ത്. ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​നി​​​യ​​​മം 2006 പ്ര​​​കാ​​​രം ലൈ​​​സ​​​ന്‍​സോ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നോ ഇ​​​ല്ലാ​​​തെ ഒ​​​രു ഭ​​​ക്ഷ്യ​​​സ്ഥാ​​​പ​​​ന​​​വും പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ല. ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ വ്യാ​​​പ​​​ക​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളാ​​​ണ് ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ​​​വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്. പി​​​ടി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ പി​​​ഴ ഈ​​​ടാ​​​ക്കു​​​ക, സ്ഥാ​​​പ​​​നം പൂ​​​ട്ടി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പി​​​ഴ ഈ​​​ടാ​​​ക്കി​​​യ​​​ത് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നാ​​​ണ്. ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ​​​വ​​​കു​​​പ്പി​​​ന്‍റെ വി​​​വി​​​ധ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ലാ​​​യി 15,00,600 രൂ​​​പ​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്പ​​​തു​​​വ​​​രെ പി​​​ഴ​​​യി​​​ന​​​ത്തി​​​ൽ അ​​​ട​​​പ്പി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളാ​​​ണു പി​​​ഴ​​​യൊ​​​ടു​​​ക്കി​​​യ​​​തി​​​ൽ തൊ​​​ട്ടു​​​പി​​​റ​​​കി​​​ലു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​വും എ​​​റ​​​ണാ​​​കു​​​ള​​​ത്താ​​​ണ് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഭ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തും വി​​​ൽ​​​ക്കു​​​ന്ന​​​തും കൂ​​​ടു​​​ത​​​ലാ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്. 39,76,600 രൂ​​​പ പി​​​ഴ​​​യീ​​​ടാ​​​ക്കി‍.…

Read More