500 രൂ​പ​യ്ക്ക് ആ​റു ലി​റ്റ​ർ ഇനി സ്വപ്നം! ജനരോഷത്തിനു പുല്ലുവില; പ്ര​തി​ഷേ​ധം ക​ന​ക്കു​ന്പോ​ഴും ഇ​ന്ധ​ന​വി​ല ഇന്നും കൂടി

കൊ​ച്ചി: പ്ര​തി​ഷേ​ധം ക​ന​ക്കു​ന്പോ​ഴും കു​തി​ച്ചു​ക​യ​റി ഇ​ന്ധ​ന​വി​ല. ഈ ​മാ​സം ഇ​തു​വ​രെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും വ​ർ​ധി​ച്ച​തു ലി​റ്റ​റി​ന് ശ​രാ​ശ​രി മൂ​ന്നു രൂ​പ​യ്ക്കു മു​ക​ളി​ൽ. ഇ​ന്നു മാ​ത്രം പെ​ട്രോ​ളി​ന് 36 പൈ​സ​യും ഡീ​സ​ലി​ന് 25 പൈ​സ​യും വ​ർ​ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ഒ​രി​ട​ത്തും 500 രൂ​പ​യ്ക്ക് ആ​റ് ലി​റ്റ​ർ പെ​ട്രോ​ൾ ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​യി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31ന് ​കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 80.49 രൂ​പ​യും ഡീ​സ​ൽ വി​ല 74 രൂ​പ​യു​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന​ത്തെ വി​ല യ​ഥാ​ക്ര​മം 83.64 രൂ​പ​യും 77.48 രൂ​പ​യു​മാ​ണ്. പെ​ട്രോ​ളി​ന് 3.15 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 3.48 രൂ​പ​യു​ടെ​യും വ​ർ​ധ​ന​യാ​ണ് 15 ദി​വ​സ​ത്തി​നി​ടെ​ മാ​ത്രം ഉ​ണ്ടാ​യ​ത്. ഇ​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പെ​ട്രോ​ൾ വി​ല 85 ക​ട​ന്നു. 85.03 രൂ​പ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന​ത്തെ പെ​ട്രോ​ൾ വി​ല. ഡീ​സ​ൽ വി​ല​യാ​ക​ട്ടെ 78.78 രൂ​പ​യാ​യി. കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ വി​ല 83.71 രൂ​പ​യാ​യ​പ്പോ​ൾ ഡീ​സ​ൽ വി​ല 77.56 ആ​യി…

Read More

മല്യയെ മുങ്ങാൻ സഹായിച്ചത് സിബിഐ! ഡയറക്ടർ അറിയാതെ ജോയിന്‍റ് ഡയറക്ടർ ലുക്കൗട്ട് നോട്ടീസ് തിരുത്തി; നടുക്കുന്ന വെളിപ്പെടുത്തലുമായി എൻഡി ടിവി

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ളു​ടെ ബാ​ങ്ക് ത​ട്ടി​പ്പു ന​ട​ത്തി വി​ജ​യ് മ​ല്യ​ക്ക് രാ​ജ്യം വി​ടാ​ൻ ഒ​ത്താ​ശ ചെ​യ്ത​ത് സി​ബി​ഐ. സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ക എ​ന്ന​ത് 2009 മു​ത​ലു​ള്ള കീ​ഴ്​വ​ഴ​ക്ക​മാ​ണ്. ഇ​ത​നു​സ​രി​ച്ചാ​ണ് സി​ബി​എെ മ​ല്യ​ക്കെ​തി​രേ ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സി​ബി​ഐ ഡ​യ​റ​ക്‌​ട​ർ അ​റി​യാ​തെ ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ‌ ഈ ​ഉ​ത്ത​ര​വി​ൽ​തി​രു​ത്തി​ൽ വ​രു​ത്തി​യാ​ണ് മ​ല്യ​യെ രാ​ജ്യം വി​ടാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ല്യ രാ​ജ്യം വി​ടു​ന്ന​സ​മ​യ​ത്ത് സി​ബി​ഐ ഡ​യ​റ​ക്‌​ട​ർ അ​നി​ൽ സി​ൻ​ഹ ബാ​ങ്കു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി മും​ബൈ​യി​ൽ​കൂ​ടി​ക്ക​ഴ്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ്ഗു​ജ​റാ​ത്ത് കേ​ഡ​റി​ൽ നി​ന്നു​ള്ള ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ എ.​കെ ശ​ർ​മ നോ​ട്ടീ​സി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. 60 കോ​ടി രൂ​പ​വ​രെ​യു​ള്ള ത​ട്ടി​ക്കു​കേ​സു​ക​ളി​ൽ മാ​ത്ര​മെ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​ക്ക് ഇ​ട​പെ​ട​നാ​കു. മ​ല്യ​യു​ടെ 9,000 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ത​ട്ടി​പ്പ് കേ​സാ​ണ്. നോ​ട്ടീ​സി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യ​ത് സി​ബി​ഐ ഡ​യ​റ​ക്‌​ട​ർ അ​നി​ൽ സി​ൻ​ഹ അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ് സൂ​ച​ന.…

Read More

മോ​ദി വി​വ​ര​മ​റി​യും! സർക്കാർ നി​കു​തി എ​ടു​ത്തു​ക​ള​ഞ്ഞാ​ൽ പെട്രോൾ ലി​റ്റ​റി​ന് 40 രൂ​പ​യ്ക്ക് വി​ൽ​ക്കാ​നാ​വും; ഇന്ധന വിലവർധനവിനെതിരേ ബാബാ രാംദേവ്

ന്യൂഡ​ൽ​ഹി: ദി​നം​പ്ര​തി വ​ർ​ദ്ധി​ക്കു​ന്ന ഇ​ന്ധ​ന വി​ല​യെ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ മോ​ദി സ​ർ​ക്കാ​രി​ന് ക​ടു​ത്ത പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് യോ​ഗാ ഗു​രു​വും പ​ത​ഞ്ജ​ലി ഉ​ട​മ​യു​മാ​യ ബാബാ രാം​ദേ​വി​ന്‍റെ മു​ന്ന​റി​യി​പ്പ്. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ആ​ജ്ത​കി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു രാം​ദേ​വ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മോ​ദി​യു​ടെ​യും ബി​ജെ​പി​യു​ടെ അ​ടു​ത്ത ആ​ളാ​യ രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന ബി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​ര​പ്പു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കു​തി​ച്ചു​യ​രു​ന്ന ഇ​ന്ധ​ന വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം. സ​ർ​ക്കാ​ർ നി​കു​തി എ​ടു​ത്തു​ക​ള​ഞ്ഞാ​ൽ ലി​റ്റ​റി​ന് 40 രൂ​പ​യ്ക്ക് വി​ൽ​ക്കാ​നാ​വും. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലാ​യെ​ങ്കി​ൽ മോ​ദി സ​ർ​ക്കാ​രി​ന് അ​തി​ന്‍റെ ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. രൂ​പ​യു​ടെ വി​ല ഒ​രി​ക്ക​ലും ഇ​ത്ര​ത്തോ​ളം താ​ണി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ന്നും ത​ന്നെ ചെ​യ്യു​ന്നി​ല്ല-​രാം​ദേ​വ് പ​റ​ഞ്ഞു. കു​തി​ച്ചു​യ​രു​ന്ന വി​ല​ക​യ​റ്റ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് മോ​ദി​ക്ക് അ​റി​യാം. രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​ര​ൻ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ കാ​ണാ​നും കേ​ൾ​ക്കാ​നും സം​സാ​രി​ക്കാ​നും ക​ഴി​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യാ​ണ​ദ്ദേ​ഹം. എ​ത്ര​യും പെ​ട്ടെ​ന്ന്…

Read More

പെണ്‍കുട്ടിയുടെ മൂത്രപരിശോധനാ ഫലം വന്നപ്പോള്‍ വീട്ടുകാര്‍ ഞെട്ടി; മൂത്രത്തില്‍ ബീജത്തിന്റെ സാന്നിദ്ധ്യം; തെറ്റായ റിപ്പോര്‍ട്ട് കുടുംബത്തെ കണ്ണീരിലാഴ്ത്തിയത് ദിവസങ്ങളോളം…

പാലക്കാട്: മെഡിക്കല്‍ ലാബുകളില്‍ പരിശോധനാ ഫലങ്ങള്‍ പരസ്പരം മാറിപ്പോകുന്നത് പുതുമയുള്ള കാര്യമല്ല. തെറ്റായ മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ട് ഒരു കുടുംബത്തെ കണ്ണീരു കുടിപ്പിച്ചത് ദിവസങ്ങളോളമാണ്. നാലര വയസുള്ള പെണ്‍കുട്ടിയുടെ മൂത്രപരിശോധന ഫലത്തില്‍ പുരുഷബീജം കണ്ടെന്നു നഗരസഭയ്ക്കു കീഴിലെ ഡയറാ സ്ട്രീറ്റിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയതാണു സംഭവം. റിപ്പോര്‍ട്ട് തെറ്റാണെന്നു ജില്ലാ ആശുപത്രിയിലെ ലാബ് പരിശോധനയില്‍ വ്യക്തമായെങ്കിലും ചൈല്‍ഡ് ലൈന്‍, പൊലീസ് എന്നിവര്‍ ഇടപെട്ട സംഭവം കുടുംബത്തെ മാനസികമായി തകര്‍ത്തു. വയറുവേദനയെത്തുടര്‍ന്നു പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയപ്പോഴാണ് കുട്ടിയുടെ മൂത്രപരിശോധനയില്‍ പുരുഷബീജം ഉണ്ടെന്ന സംശയം രേഖപ്പെടുത്തി ലാബ് അധികൃതര്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. രാത്രി ചൈല്‍ഡ് ലൈനില്‍ നിന്നു വിളിക്കുമ്പോഴാണു രക്ഷിതാക്കള്‍ വിവരം അറിയുന്നത്. നോര്‍ത്ത് പൊലീസും വീട്ടിലെത്തി. ഇതോടെ കുടുംബമാകെ ആശങ്കയിലായി. തുടര്‍ന്നാണു ജില്ലാ ആശുപത്രി ലാബില്‍ വീണ്ടും പരിശോധനയ്ക്കയച്ചത്. ആശങ്കയ്‌ക്കൊടുവില്‍ റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് ആദ്യ പരിശോധന…

Read More

കൗമാരക്കാരി കൂട്ടമാനഭംഗത്തിന് ഇരയായി; മനംനൊന്ത് സുഹൃത്ത് ജീവനൊടുക്കി; സംഭവം ഇങ്ങനെ…

കോർബ: ഛത്തീസ്ഗഡിൽ കൗമാരക്കാരിയായ പെൺകുട്ടി തന്‍റെ കൺ‌മുന്നിൽ വെച്ച് കൂട്ടമാനഭംഗത്തിനിരയായതിൽ മനംനൊന്ത് 21കാരൻ ജീവനൊടുക്കി. ചത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. സെപ്റ്റംബർ ഒന്നിനാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. സുഹൃത്തായ സവൻ സായ്‌യാണ് ജീവനൊടുക്കിയത്. പെൺകുട്ടിയും സുഹൃത്തും കോർബയിലെ ഒരു സ്കൂളിന് സമീപത്ത് ഒന്നിച്ചിരിക്കവെ സ്ഥലത്തെത്തിയ ഈശ്വർ ദാസ്, ഖേം കൻവാർ എന്നിവർ ഇവരിരുവരെയും മർദ്ദിക്കുകയും സവൻ സായിയുടെ മുന്നിൽ വെച്ച് പെൺക്കുട്ടിയെ മാനഭംഗപ്പെടുത്തുകയുമായിരുന്നു. പിറ്റേന്ന് സമീപവാസികളായവരോട് ഈശ്വറും ഖേം കൻവാറും സംഭവത്തേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് സായ് അറിഞ്ഞു. ഇതിൽ മനംനൊന്താണ് ഇയാൾ ജീവനൊടുക്കിയതെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. സവൻ സായിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസ് സംഘം പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ പുറത്ത് വന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ അടുത്ത ദിവസ കോടതിയിൽ ഹാജരാക്കും.

Read More

പ്ര​ള​യ​കാ​ല​ത്തെ സേ​വ​ന​ത്തി​ന് പ്രതിഫലം വേ​ണ​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി; ചോദിച്ചത് 6.76 കോ​ടി; പ്രളയ ദുരന്തത്തില്‍ നഷ്ടം 127 കോ​ടി​

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് പ്ര​ള​യ​ദു​ര​ന്ത​ത്തി​നി​ടെ കെ​എ​സ്ആ​​ർ​ടി​സി ന​ട​ത്തി​യ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​തി​ഫ​ല​മാ​യി 6.76 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി. ഈ ​തു​ക റ​വ​ന്യൂ ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റി​ൽ നി​ന്നും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് (റ​വ​ന്യൂ ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്) വി​ശ​ദ​മാ​യ ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ കെ​എ​സ്ആ​​ർ​ടി​സി ഡി​പ്പോ​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി അ​താ​ത് ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ർ​മാ​ർ​ക്ക് ക​ണ​ക്കു സ​മ​ർ​പ്പി​ക്കാ​ൻ യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ അ​നു​സ​രി​ച്ച് കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന് 127 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും കോ​ർ​പ​റേ​ഷ​ൻ പ​റ​യു​ന്നു. ക​ട്ട​പ്പ​ന ഡി​പ്പോ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ല​വെ​ള്ള​ത്തി​ലും ഒ​ലി​ച്ചു​പോ​വു​ക​യും ആ​റ് ഡി​പ്പോ​ക​ൾ പൂ​ർ​ണ​മാ​യും പ​തി​നാ​റ് ഡി​പ്പോ​ക​ൾ ഭാ​ഗി​ക​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ജീ​വ​ന​ക്കാ​രു​ടെ വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. കു​ടും​ബ​ങ്ങ​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്പോ​ഴും കെ​എ​സ്ആ​​ർ​ടി​സി ജീ​വ​ന​ക്കാ​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ…

Read More

ക്ഷേമപെന്‍ഷന്‍ അന്വേഷിച്ചെത്തിയപ്പോള്‍ വയോധികന്‍ അറിഞ്ഞത് താന്‍ മരിച്ചുപോയെന്ന വാര്‍ത്ത! ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്ക് പുതിയ ഉദാഹരണം

വാര്‍ധക്യകാല പെന്‍ഷനും ക്ഷേമ പെന്‍ഷനുമൊക്കെ കൊണ്ട് ജീവിക്കുന്ന നിരവധി വയോധികര്‍ ഉണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതകൊണ്ട് അവ വിതരണം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായാല്‍ മുട്ടിലാവുന്നത് സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളുടെ കഞ്ഞി കുടിയാണ്. ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതില്‍ ഉണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ താന്‍ മരിച്ചു എന്ന് കേള്‍ക്കേണ്ടി വന്ന ഒരു വയോധികന്റെ അവസ്ഥയാണിപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ക്ഷേമ പെന്‍ഷന്‍ അന്വേഷിച്ചെത്തിയപ്പോള്‍ കോഴിക്കോട് എലത്തൂര്‍ സ്വദേശി ബാലന് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ ഏഴ് മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ല. ഇത് എന്തു കൊണ്ടാണെന്ന് അന്വേഷിച്ച് പോയ ബാലന്‍ അറിഞ്ഞത് തന്റെ മരണ വാര്‍ത്തയാണ്. ജീവിച്ചിരിക്കുന്ന ബാലന്‍ മരിച്ചുവെന്ന് കാട്ടിയതിനാലാണ് അദ്ദേഹത്തിന് കഴിഞ്ഞ ഏഴ് മാസമായി വികലാംഗ പെന്‍ഷന്‍ ലഭിക്കാഞ്ഞത്. ഏഴുമാസമായി പെന്‍ഷന്‍ കിട്ടാത്തതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് താന്‍ മരിച്ച വിവരം ബാലനറിയുന്നത്. വളരെ ചെറുപ്പത്തില്‍ തെങ്ങില്‍ നിന്നു വീണ് കൈനഷ്ടപ്പെട്ട ബാലന് വയസ്സുകാലത്ത്…

Read More

സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് ! പ്രസിഡന്റില്‍നിന്നും മെഡല്‍ നേടിയ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായി; സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ…

ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ൽ‌ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കെ​ട്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി. സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ‌ റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി പ്ര​സി​ഡ​ന്‍റി​ൽ​നി​ന്നും പു​ര​സ്കാ​രം നേ​ടി​യ പ​ത്തൊ​ൻ​പ​തു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ബോ​ധ​ര​ഹി​ത ആ​കു​ന്ന​തു​വ​രെ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും പി​ന്നീ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. രേ​വ​രി​ക്കു സ​മീ​പം കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക‍​യാ​യി​രു​ന്നു. ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​റി​ൽ വ​ലി​ച്ചു​ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പെ​ൺ‌​കു​ട്ടി​യു​ടെ ഗ്രാ​മ​ത്തി​ൽ ത​ന്നെ​യു​ള്ള​വ​രാ​ണ് പീ​ഡ​നം ന​ട​ത്തി​യ​തെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​ക്ക​ളെ കൂ​ടാ​തെ വേ​റെ​യും ആ​ളു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പെ​ൺ‌​കു​ട്ടി പ​രാ​തി​യി​ൽ പ​റ‍​യു​ന്നു. പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് വി​സ​മ്മ​തി​ക്കു​ക​യും ഒ​രു സ്റ്റേ​ഷ​നി​ൽ​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് ഓ​ടി​ക്കു​ക​യും ചെ​യ്ത​താ​യി പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

Read More

മോദിക്ക് 68 വയസ്! പിറന്നാളാഘോഷം വാരാണസിയിൽ; അന്നുതന്നെ മോദിയുടെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി എ​ടു​ത്ത സിനിമയും കാണും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 68-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷംഅ​ദ്ദേ​ഹ​ത്തി​ന്‍റെ നി യോജക മ​ണ്ഡ​ല​മാ​യ വാ​രാ​ണ​സി​യി​ൽ തിങ്കളാഴ്ച ന​ട​ക്കും. അന്നു ത​ന്‍റെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി എ​ടു​ത്ത സി​നി​മ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം മോദി കാ​ണു​മെ​ന്നും ജി​ല്ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 32 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ളതാണു ച​ലോ ജീ​ത്തേ ഹേ ​എ​ന്ന ഹ്ര​സ്വ ചിത്രം. സെ​പ്റ്റം​ബ​ർ 17, 18 തീ​യ​തി​ക​ളി​ൽ മോ​ദി വാ​രാ​ണ​സി​യി​ൽ ഉ​ണ്ടാ​കും. കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി പൊ​തു​ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മോ​ദി നി​ർ​വ​ഹി​ക്കും.

Read More

യുവതിയെയും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും പീഡിപ്പിച്ചു; ആള്‍ദൈവം അഷു മഹാരാജ് പിടിയില്‍

ന്യൂഡൽഹി: മാനഭംഗക്കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം അഷു മഹാരാജ് പിടിയിൽ. ഗാസിയാബാദിൽനിന്നാണ് എടിഎസ് വിഭാഗം ഇയാളെ പിടികൂടിയത്. 2008 മുതൽ 2013 വരെ അഷു മഹാരാജ് ഡൽഹി സ്വദേശിയായ യുവതിയെയും ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ചതായാണ് പരാതി. അഷു മഹാരാജിന്‍റെ മകൻ സമർ ഖാനും യുവതിയെ പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്. ഇയാളെ ക്രൈംബ്രാഞ്ച് വിഭാഗം കസ്റ്റഡിയിൽ എടുത്തു. അഷു മഹാരാജിന്‍റെ ഡൽഹിയിലെ ആശ്രമത്തിൽവച്ചാണ് നിരവധി തവണ പീഡനത്തിനിരയായതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. അതേസമയം, കേസിൽ ‌അഷു മഹാരാജിനെ മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു.

Read More