അങ്കണവാടി ആശാ പ്രവര്‍ത്തകരുടെ ശമ്പളം കേന്ദ്രം വര്‍ധിപ്പിച്ചു

അങ്കണവാടി-ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വന്‍ ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചു. ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം നല്‍കുന്ന വിഹിതം ഇരട്ടിയാക്കും. അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് 1500 രൂപ കൂട്ടും. ഒക്ടോബര്‍ ഒന്ന് മുല്‍ ശമ്പള വര്‍ദ്ധനവ് നിലവില്‍ വരും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രതിഫല വിഹിതം ഇതിനു പുറമേയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ ആശാ- അങ്കണവാടി പ്രവര്‍ത്തകരുമായി തത്സമയ സംവാദം നടത്തുകയായിരുന്നു പ്രധാനമന്ത്രി. ആനുകൂല്യം ആശാ വര്‍ക്കര്‍മാര്‍ക്കും സഹായികള്‍ക്കും ലഭിക്കും. പുറമേ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, സുരക്ഷാ യോജന എന്നീ പദ്ധതികള്‍ പ്രകാരം നാലു ലക്ഷം രൂപ ലഭിക്കുന്ന ഇന്‍ഷുറന്‍സില്‍ സൗജന്യമായി അംഗങ്ങളാക്കും. പ്രീമിയം കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കും. അങ്കണവാടി- ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടും പെന്‍ഷനും ചികിത്സാ സംവിധാനങ്ങളും ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സഹായങ്ങളില്‍ പലതും…

Read More

മുഖ്യമന്ത്രി ഇടപ്പെട്ടു: സംസ്ഥാന സ്കൂൾ കലോത്സവം ആഘോഷങ്ങളില്ലാതെ നടത്തുമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം നടത്താൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപ്പെട്ടതോടെയാണ് മുൻ തീരുമാനം മാറ്റിയത്. ആഘോഷങ്ങളില്ലാതെ കലോത്സവം നടത്താനാണ് തീരുമാനം. കുട്ടികളുടെ ഗ്രേസ്മാർക്ക് നഷ്ടപ്പെടാൻ ഇടവരുത്തരുതെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഇതേത്തുടർന്നാണ് സർക്കാർ തീരുമാനം തിരുത്തിയത്.കലോത്സവ മാന്വലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തീരുമാനത്തിന് മുഖ്യമന്ത്രി തത്വത്തിൽ അംഗീകാരം നൽകുകയും ചെയ്തു. നേരത്തെ, സംസ്ഥാനം സമാനതകളില്ലാത്ത ദുരന്തം നേരിട്ടതിനേത്തുടർന്ന് ആഘോഷങ്ങൾ എല്ലാം തന്നെ വേണ്ടെന്നു വയ്ക്കുകയാണെന്നും ഇതിന്‍റെ ഭാഗമായി സ്കൂൾ കലോത്സവം, സർവകലാശാല കലോത്സവങ്ങൾ, അന്തരാഷ്ട്ര ചലച്ചിത്രമേള എന്നിവ ഇക്കൊല്ലം നടത്തില്ലെന്നുള്ള സർക്കാർ തീരുമാനം വിവാദമായിരുന്നു. എ.കെ.ബാലൻ ഉൾപ്പെടയുള്ള ചില മന്ത്രിസഭാംഗങ്ങൾ തന്നെ തീരുമാനത്തിൽ എതിർപ്പറിയിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാൽ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കുന്ന മന്ത്രി ഇ.പി.ജ‍യരാജനാണ് കലോത്സവങ്ങൾ ഉൾപ്പെടയുള്ള ആഘോഷങ്ങൾ നടത്തേണ്ടെന്ന തീരുമാനം അറിയിച്ചിരുന്നത്. മന്ത്രിസഭാംഗങ്ങൾക്കു…

Read More

ക​യ​ർ കെ​ട്ടി ഗ​താ​ഗ​തം ത​ട​യ​രു​ത്; ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ബാ​രി​ക്കേ​ഡും റി​ഫ്ള​ക്റ്റ​റു​ക​ളു​ള്ള ബോ​ർ​ഡു​ക​ളും സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തി​രു​വ​ന​ന്ത​പു​രം: ക​യ​റോ അ​തു​പോ​ലു​ള്ള വ​ള്ളി​ക​ളോ റോ​ഡി​നു കു​റു​കെ കെ​ട്ടി ഒ​രു കാ​ര​ണ​വ​ശാ​ലും ഗ​താ​ഗ​തം ത​ട​യ​രു​തെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്. വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തി​ന് മു​മ്പ് ത​ന്നെ വ​ഴി തി​രി​യ​ണം എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ജോ​ലി​ക്ക് നി​യോ​ഗി​ക്ക​ണം. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ബാ​രി​ക്കേ​ഡും റി​ഫ്ള​ക്റ്റ​റു​ക​ളു​ള്ള ബോ​ർ​ഡു​ക​ളും ഡ്രൈ​വ​ർ​മാ​ർ​ക്ക് വ​ള​രെ അ​ക​ലെ നി​ന്ന് കാ​ണാ​വു​ന്ന ത​ര​ത്തി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ആ​ൾ​ദൈ​വം ത​ന്നെ​യും പ്രായപൂർത്തിയാകാത്ത മ​ക​ളെ​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി

ന്യൂ​ഡ​ൽ​ഹി: സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി രം​ഗ​ത്ത്. ഡ​ൽ​ഹി​യി​ലെ അ​ഷു മ​ഹാ​രാ​ജി​നെ​തി​രേ​യാ​ണു പ​രാ​തി. ത​ന്നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ​യും അ​ഷു മ​ഹാ​രാ​ജ് പീ​ഡി​പ്പി​ച്ചെ​ന്നു യു​വ​തി ആ​രോ​പി​ക്കു​ന്നു. 2008-2013 കാ​ല​ത്താ​യി​രു​ന്നു പീ​ഡ​ന​മെ​ന്നും ആ​ൾ​ദൈ​വ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ത​ന്നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൗ​സ് ഖാ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ന്വേ​ഷ​ണം പോ​ലീ​സ് ഞാ​യ​റാ​ഴ്ച ക്രൈം ​ബ്രാ​ഞ്ചി​നു കൈ​മാ​റി.

Read More

മു​ന്‍ വി​ശ്വ​സു​ന്ദ​രി ചെ​ല്‍​സി സ്‌​മി​ത്ത്‌ ഇ​നി ഓ​ർ​മ; ക​ര​ളി​ലെ ക്യാ​ന്‍​സ​ര്‍ ബാ​ധി​ച്ചാ​ണ് മ​ര​ണം

പെ​ൻ​സി​ൽ​വാ​നി​യ: വി​ശ്വ​ഹൃ​ദ​യം ക​വ​ർ​ന്ന മു​ന്‍ മി​സ് യൂ​ണി​വേ​ഴ്‌​സ് ചെ​ല്‍​സി സ്മി​ത്ത് അ​ർ​ബു​ദ​ത്തി​നു കീ​ഴ​ട​ങ്ങി. 43 വ​യ​സു​കാ​രി​യാ​യ ചെ​ല്‍​സി ക​ര​ളി​ലെ ക്യാ​ന്‍​സ​ര്‍ ബാ​ധി​ച്ചാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. 1995ൽ ​സു​സ്മി​ത സെ​ന്നി​ന്‍റെ പി​ൻ​ഗാ​മി​യാ​യി​ട്ടാ​ണ് അ​മേ​രി​ക്ക​ക്കാ​രി ചെ​ൽ​സി സ്മി​ത്ത് വി​ശ്വ​സു​ന്ദ​രി​പ്പ​ട്ടം ചൂ​ടി​യ​ത്. 1995ൽ ​മി​സ് യു​എ​സ്എ കി​രീ​ടം ചൂ​ടി​യ ടെ​ക്സ​സു​കാ​രി ചെ​ല്‍​സി സ്മി​ത്ത് ന​മീ​ബി​യ​യി​ൽ ന​ട​ന്ന വി​ശ്വ​സു​ന്ദ​രി മ​ത്സ​ര​ത്തി​ലും വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. 15 വ​ര്‍​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു യു​എ​സു​കാ​രി മി​സ് യൂ​ണി​വേ​ഴ്സ് പ​ട്ടം നേ​ടി​യ​ത്. അ​ന്ന് ചെ​ല്‍​സി സ്മി​ത്തി​നെ കി​രീ​ടം അ​ണി​യി​ച്ച​ത് 1994 ലെ ​വി​ശ്വ​സു​ന്ദ​രി സു​സ്മി​ത സെ​ന്‍ ആ​യി​രു​ന്നു. “അ​വ​ളു​ടെ ആ ​ചി​രി​യും ആ​ത്മ​വീ​ര്യ​വും ഞാ​ന്‍ ഇ​ഷ്ട​പ്പെ​ട്ടു. എ​ന്‍റെ സു​ന്ദ​രി​യാ​യ കൂ​ട്ടു​കാ​രി​ക്ക് നി​ത്യ​ശാ​ന്തി നേ​രു​ന്നു”-​സു​സ്മി​ത ട്വി​റ്റ​റി​ൽ കു​റി​ച്ചു. 1994-ല്‍ ​മ​നി​ല​യി​ല്‍ വ​ച്ച് ന​ട​ന്ന മി​സ്സ് യൂ​ണി​വേ​ഴ്‌​സ് മ​ത്സ​ര​ത്തി​ലാ​ണ് സു​സ്മി​ത ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ച് വി​ജ​യം നേ​ടി​യ​ത്.

Read More

ഹര്‍ത്താല്‍ പൂര്‍ണം! ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളം സ്തംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ൽ കേ​ര​ളം സ്തം​ഭി​ച്ചു. പ്ര​ള​യ​ക്കെ​ടു​തി രൂ​ക്ഷ​മാ​യി ബാ​ധി​ച്ച സ്ഥ​ല​ങ്ങ​ളി​ലും ഹ​ർ​ത്താ​ൽ പൂ​ർ​ണ​മാ​ണ്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഹ​ർ​ത്താ​ൽ ബാ​ധി​ച്ചു. കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും സം​സ്ഥാ​ന​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. ചി​ല സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ജ​ന​ജീ​വി​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ​വ​യി​ലേ​ക്കും പോ​കേ​ണ്ട യാ​ത്ര​ക്കാ​രും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കൊ​ച്ചി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ള​വ​ണ്ടി പ്ര​തി​ഷേ​ധ​വും അ​ര​ങ്ങേ​റി. തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ടെ​ക്നോ​പാ​ർ​ക്ക് ഉ​പ​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​നി​ത ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദാ ക​മാ​ലി​നെ​യും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്തു. ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കാ​റി​ൽ യാ​ത്ര ചെ​യ്ത​തി​നാ​യി​രു​ന്നു ആ​ക്ര​മ​ണം.

Read More

ഗ്ലാ​മ​ർ സ​ലൂ​ൺ തവിടുപൊടി! ബാ​ർ​ബ​റെ വ​ധി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ വി​നോ​ദി​ന്‍റെ ക​ട ത​ക​ർ​ത്തു

പ​യ്യ​ന്നൂ​ർ: മു​ടി മു​റി​ക്കാ​നും ഷേ​വ് ചെ​യ്യാ​നും കു​റ​ഞ്ഞ തു​ക ഈ​ടാ​ക്കു​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ൽ ബാ​ർബ​ർ ഷോ​പ്പ് ഉ​ട​മ​യെ വ​ധി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ ബാ​ർ​ബ​ർ ഷോ​പ്പ് അ​ജ്ഞാ​ത​സം​ഘം അ​ടി​ച്ചു​ത​ക​ർ​ത്തു. ക​രി​വെ​ള്ളൂ​ർ പെ​ര​ള​ത്തെ നെ​ല്ലി​വ​ള​പ്പി​ൽ വി​നോ​ദി(40) ന്‍റെ പെ​ര​ള​ത്തെ സ​രു സ്റ്റോ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്ലാ​മ​ർ സ​ലൂ​ൺ ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ജ്ഞാ​ത​സം​ഘം ത​ക​ർ​ത്ത​ത്. ക​ട​യു​ടെ ഗ്ലാ​സു​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും എ​സി​യും ത​ക​ർ​ത്തി​ട്ടു​ണ്ട്. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഏ​ഴി​ലോ​ട് അ​ത്തി​പ്പ​റ​മ്പ് സ്വ​ദേ​ശി​യും പെ​ര​ള​ത്തെ ബാ​ർ​ബ​ർ ഷോ​പ്പ് ഉ​ട​മ​യു​മാ​യ ഗ​ണ​പ​തി​ച്ചാ​ൽ കൃ​ഷ്ണ​നെ (60) ക​ഴി​ഞ്ഞ ജൂ​ലൈ എ​ട്ടി​ന് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് വി​നോ​ദ് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​ത്. ഈ ​കേ​സി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളാ​യ കാ​ഞ്ഞ​ങ്ങാ​ട് അ​ജാ​നൂ​ർ പു​ല്ലൂ​രി​ലെ വെ​ള്ള​നാ​ട് വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (32), എം.​അ​നി​ൽ​കു​മാ​ർ (38) എ​ന്നി​വ​രെ​യും പ​രി​യാ​രം എ​സ്ഐ വി.​ആ​ർ. വി​നീ​ഷ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ…

Read More

ഭാ​ര​തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നു ആ​യി​രം പ്രാ​വ​ശ്യം ഫോ​ണി​ൽ പ്രി​യ​ങ്ക വി​ളി​ച്ചു: സ​ൽ​മാ​ൻ ഖാ​ൻ പറയുന്നു…

സ​ൽ​മാ​ൻ ഖാ​ൻ നാ​യ​ക​നാ​കു​ന്ന ഭാ​ര​തി​ൽ നി​ന്നും പ്രി​യ​ങ്ക ചോ​പ്ര പിന്മാ​റി​യ സം​ഭ​വം ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. ഗാ​യ​ക​നാ​യ നി​ക്കു​മാ​യു​ള്ള വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് താ​രം ചി​ത്ര​ത്തി​ൽ നി​ന്നും പിന്മാ​റി​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ച്ച​ത്. ഇ​പ്പോ​ഴി​ത ഭാ​ര​തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി താ​രം ത​ന്നെ ഒ​രാ​യി​രം ത​വ​ണ​യെ​ങ്കി​ലും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി വെ​ളി​പ്പ​ടു​ത്തി സ​ൽ​മാ​ൻ ഖാ​ൻ. ബി​ഗ് ബോ​സി​ന്‍റെ ലോ​ഞ്ചി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് താ​രം ഇ​തു വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​രാ​യി​രം പ്രാ​വ​ശ്യം എ​ന്‍റെ സ​ഹോ​ദ​രി അ​ർ​പ്പി​തെ​യും ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ അ​ലി അ​ബ്ബാ​സി​നെ​യും പ്രി​യ​ങ്ക ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണ് താ​രം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ദ്യം ക​ത്രീ​ന​യെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ഈ ​സ​മ​യ​മാ​ണ് പ്രി​യ​ങ്ക സം​വി​ധാ​യ​ക​നെ വി​ളി​ച്ച് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ൽ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പ്രി​യ​ങ്ക​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു ഒ​രു അ​ഞ്ച് ദി​വ​സം മു​മ്പെ​ങ്കി​ലും പിന്മാ​റു​ന്ന കാ​ര്യം പ്രി​യ​ങ്ക അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ന​ന്നാ​യി​രു​ന്നു​വെ​ന്നും സ​ൽ​മാ​ൻ പ​റ​ഞ്ഞു.

Read More

ബിറ്റ്കോയിന്‍ വാങ്ങി ഒമ്പത് കോടി വെളുപ്പിച്ചു! മുങ്ങിനടന്ന മുന്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍

അ​ഹ​മ്മ​ദാ​ബാ​ദ്: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ല്‍ മു​ന്‍ ബി​ജെ​പി എം​എ​ൽ​എ ന​ളി​ന്‍ കൊ​ട്ടാ​ഡി​യ അ​റ​സ്റ്റി​ൽ. ബി​റ്റ്‌​കോ​യി​ന്‍ വാ​ങ്ങി ഒ​മ്പ​ത് കോ​ടി വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ധൂ​ലി​യ​യി​ല്‍ നി​ന്നാ​ണ് എം​എ​ൽ​എ അ​റ​സ്റ്റി​ലാ​യ​ത്. നേ​ര​ത്തെ കേ​സി​ൽ അ​ഹ​മ്മ​ദാ​ബാ​ദ് സെ​ഷ​ന്‍​സ് കോ​ട​തി പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ട​ത്തി​യി​രു​ന്നു. 9.95 കോ​ടി രൂ​പ​യോ​ളം വി​ല വ​രു​ന്ന 119 ബി​റ്റ് കോ​യി​നു​ക​ളാ​ണ് ഇ​യാ​ള്‍ വെ​ളു​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.​ എം​എ​ൽ​എ​യോ​ട് ഹാ​ജ​രാ​കു​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും ഇ​യാ​ൾ പോ​ലീ​സി​ന് പി​ടി​കൊ​ടു​ക്കാ​തെ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read More

പെട്രോള്‍, ഡീസല്‍ കത്തുന്നു! ഹർത്താലും കോൺഗ്രസിന്‍റെ ബന്ദും നടക്കുന്ന ഇന്നും പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി

തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലും കോൺഗ്രസിന്‍റെ ബന്ദും നടക്കുന്ന ഇന്നും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇന്നലെ പെട്രോളിനു 12 പൈസയും ഡീസലിനു 10 പൈസയുമായിരുന്നു കൂട്ടിയിരുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 84.05 രൂപയും ഡീസൽ വില 77. 99 രൂപയുമായി ഉയർന്നപ്പോൾ കൊച്ചിയില്‍ പെട്രോളിന് 82.72 രൂപയും, ഡീസലിന് 76.73 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 82.97 രൂപയും ഡീസലിന് 77 രൂപയുമാണ് ഇന്നത്തെ വില.

Read More