കൊല്ലം: കൊറ്റങ്കര പേരൂർ തട്ടാർകോണം അയ്യർമുക്കിൽ പ്രോമിസ്ഡ് ലാന്റിൽ രഞ്ജിത്ത് ജോണ്‍സനെ(രഞ്ജു-40) തട്ടിക്കൊണ്ടു പോയി കൊന്നു തമിഴ്നാട്ടിലെ നാഗർകോവിലിൽ കുഴിച്ചുമൂടിയത് ഒന്‍പത് വർഷമായി മനസിൽ സൂക്ഷിച്ച പക തീർക്കാനെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഗുണ്ടാസംഘംഗങ്ങായ പരവൂർ പൂതക്കുളം പാണാട്ടുചിറയിൽ ഉണ്ണി (കൈതപ്പുഴ ഉണ്ണി, 39), വിനേഷ് എന്നിവരെ കിളികൊല്ലൂർ പോലീസ് പിടികൂടിയതിനെത്തുടർന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മുഖ്യപ്രതി ഇരവിപുരം സ്വദേശി മനോജ് (പാന്പ് മനോജ്, 40) ഉൾപ്പടെ നാലുപേർ ഒളിവിലാണ്. തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒപ്പം പാർപ്പിച്ചതിന്റെ വൈരാഗ്യം തീർക്കാനാണ് ഗുണ്ടാസംഘം നേതാവായ മനോജും കൂട്ടാളികളും ചേർന്ന് രഞ്ജിത്തിനെ വക വരുത്തിയതെന്ന് പോലീസ് പറയുന്നു. ഒന്‍പത് വർഷങ്ങൾക്കു മുന്‍പ് മനോജിന്റെ പീഡനം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് മനോജിന്റെ ഭാര്യ രണ്ടു മക്കളെയും ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം ഇറങ്ങിപ്പോയത്. ഇതിന്റെ പക മനസിൽ സൂക്ഷിച്ച മനോജ് രഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു.…
Read MoreCategory: Loud Speaker
പഴയങ്ങാടി സ്വദേശിയുടെ കെണി! തൊഴില്‍ തട്ടിപ്പിനിരയായവര്‍ ദുബായിയില്‍ കുടുങ്ങി; രക്ഷകരായി കെഎംസിസി
കാഞ്ഞങ്ങാട്: തൊഴില്‍ തട്ടിപ്പിനിരയായി ദുബായിയില്‍ കുടുങ്ങിയ കാഞ്ഞങ്ങാട്ടും പരിസരത്തുമുള്ള ഒന്‍പത് യുവാക്കള്‍ക്ക് കെഎംസിസി പ്രവര്‍ത്തകര്‍ രക്ഷകരായി. പഴയങ്ങാടി സ്വദേശിയുടെ കെണിയില്‍ കുടുങ്ങിയ കാഞ്ഞങ്ങാട്, കുറ്റിക്കോല്‍, ചെര്‍ക്കള, പടുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത് യുവാക്കളാണ് ഭക്ഷണം പോലും കിട്ടാതെ വലഞ്ഞത്. ഒരാഴ്ച മുമ്പാണ് ഇവർ ദുബായിലെത്തിയത്. ദുബായി സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് വാഗ്ദാനം ചെയ്താണ് പഴയങ്ങാടി സ്വദേശി ഇവരില്‍ നിന്ന് അരലക്ഷം രൂപ വീതം കൈക്കലാക്കിയത്. പിന്നീട് വിസിറ്റിംഗ് വിസ തരപ്പെടുത്തുകയും ചെയ്തു. അര്‍ധരാത്രി ദുബായിലെത്തിയ ഇവര്‍ ആറുമണി വരെ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞശേഷം ടാക്സിയില്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ചെന്ന് ജോലി അന്വേഷിക്കുകയായിരുന്നു. ഇതോടെയാണ് തങ്ങള്‍ തട്ടിപ്പിനിരയായതായി യുവാക്കള്‍ തിരിച്ചറിഞ്ഞത്. ഇതിനിടയില്‍ അതിയാമ്പൂര് പാര്‍ക്കോ ക്ലബ് പ്രസിഡന്റ് സാലു ദുബായിലുള്ള സുഹൃത്ത് കോട്ടച്ചേരിയിലെ ഹരിയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മദീന സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അന്‍വര്‍, മാനേജര്‍ നാസര്‍ എന്നിവര്‍ ഇടപെടുകയും അന്ന്…
Read Moreകൂട്ടുകാരുമായി പന്തയംവച്ചു. ! ട്രെയിനു മുകളിൽ കയറി വൈദ്യുതി കമ്പിയിൽ പിടിച്ച വിദ്യാർഥിക്ക് ദാരുണാന്ത്യം
കോയമ്പത്തൂർ: സുഹൃത്തുക്കളുമായി പന്തയംവച്ച് ട്രെയിനു മുകളിൽ കയറി വൈദ്യുതി കമ്പിയിൽ പിടിച്ച കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ പീലമേടു റെയിൽവെ സ്റ്റേഷനിലായിരുന്നു സംഭവം. നിലഗിരിയിലെ സ്വകാര്യ കോളജിൽ ബിസിഎ വിദ്യാർഥിയായ ശ്രീഹരിയാണ് (18) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ശ്രീഹരിയും സുഹൃത്തുക്കളും ചായക്കുടിക്കാൻ ഹോസ്റ്റലിൽനിന്നും റെയിൽവെ സ്റ്റേഷനു സമീപം എത്തിയതായിരുന്നു. ഈ സമയം ചരക്ക് ട്രെയിൻ സ്റ്റേഷനിൽ എത്തി. ട്രെയിനിനു മുകളിൽ കയറി വൈദ്യുതി കമ്പിയിൽ പിടിക്കാമെന്നു സ്രീഹരി കൂട്ടുകാരുമായി പന്തയംവച്ചു. കൂട്ടുകാർ വിലക്കിയെങ്കിലും ശ്രീഹരി ട്രെയിനുമുകളിൽ കയറി കമ്പിയിൽ പിടിക്കുകയായിരുന്നു. തൽക്ഷണം തന്നെ ശ്രീഹരി മരിച്ചു. റെയിൽവെ പോലീസ് എത്തിയാണ് മൃതദേഹം മാറ്റിയത്.
Read Moreജീവിതത്തിൽ ഞാൻ ഒറ്റയ്ക്കല്ലെന്നു തോന്നിയ നിമിഷം; അന്യസംസ്ഥാനത്ത് പോക്കറ്റടിക്കപ്പെട്ട യുവാവിന് കൈത്താങ്ങായി സോഷ്യൽമീഡിയ
സോഷ്യൽമീഡിയയെ കണ്ട്രോൾ റൂമുകളെന്നു തന്നെ വിളിക്കാവുന്ന സംഭവങ്ങൾക്കാണ് കുറച്ചു നാളുകൾക്കു മുമ്പ് കേരളം സാക്ഷിയായത്. സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഓരോരുത്തരും സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവക്കുമ്പോൾ ഒറ്റപ്പെട്ടു പോയവർക്കും അപകടം സംഭവിച്ചവർക്കും മുമ്പിൽ രക്ഷാകരങ്ങളുമായി ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. ഇപ്പോഴിത അത്തരമൊരു സംഭവം വീണ്ടും വാർത്തകളിൽ നിറയുകയാണ്. കർണാടകയിലെ കുന്ദാപുരത്തെ റെയിൽവെ സ്റ്റേഷനിൽ വച്ച് പോക്കറ്റടിക്കപ്പെട്ട വി.പി. പ്രശാന്ത് എന്ന യുവാവിനാണ് ഫേസ്ബുക്കിലെ സഞ്ചാരി ട്രാവൽ ഫോറം എന്ന പേജ് സഹായഹസ്തവുമായി രംഗത്തെത്തിയത്. ഉറങ്ങിപ്പോയതുകാരണം കാത്തിരുന്ന ട്രെയിൻ നഷ്ടപ്പെട്ട പ്രശാന്ത് അടുത്ത ട്രെയിനു വേണ്ടി ടിക്കറ്റെടുക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം മനസിലായത്. കൈയിൽ ആകെയുണ്ടായിരുന്ന നൂറ്റയമ്പത് രൂപ ടിക്കറ്റിന് തികയില്ലെന്നു ബോധ്യമായപ്പോളാണ് തന്റെ അവസ്ഥയെപ്പറ്റി ഫേസ്ബുക്കിൽ പോസ്റ്റിടുന്നതിനെ കുറിച്ച് പ്രശാന്ത് ആലോചിക്കുന്നത്. തുടർന്ന് അദ്ദേഹം പോസ്റ്റ് പങ്കുവച്ചതിനെ തുടർന്ന് സഹായ വാഗ്ദാനവുമായി നാട്ടിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും…
Read Moreപശുക്കൾക്കു പോലും ആംബുലൻസുള്ള നാട്ടിൽ പൂർണ്ണ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് മൂന്നു കിലോമീറ്റർ കട്ടിൽ ചുമന്ന്
ലക്നോ: പശുക്കൾക്കു പോലും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്ന ഉത്തർപ്രദേശിലെ ഇട്വ ജില്ലയിൽ റോഡ് ഇല്ലാത്തതുമൂലം ഗർഭിണിയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. പൂർണ ഗർഭിണിയെ കുടുംബാംഗങ്ങൾ കട്ടിലിൽ കിടത്തി കിലോമീറ്ററുകളോളം ചുമന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇട്വായിലെ ബിഹാരിപുരയിൽനിന്നുമാണ് ഗർഭിണിയെ കട്ടിലിൽ കിടത്തി ആശുപത്രിയിൽ എത്തിച്ചത്. ബിഹാരിപുരയിൽ ആശുപത്രികളോ സ്കൂളുകളോ ഇല്ല. നൂറ് കുടുംബങ്ങളിലായി 600 പേരാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ നിന്നും മൂന്ന് കിലോമീറ്റർ ചെളിനിറഞ്ഞ റോഡിലൂടെ സഞ്ചരിച്ചുവേണം വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ. ആർക്കെങ്കിലും രോഗമുണ്ടായാൽ കട്ടിലിൽ കിടത്തി ചുമന്ന് വേണം ആശുപത്രിയിൽ എത്തിക്കാനും. കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിലും സമാനമായ സംഭവം ഉണ്ടായി. ആന്ധ്രായിലെ വിജയനഗരം ജില്ലയിൽ പ്രസവത്തിനായി തുണിത്തൊട്ടിയിൽ ചുമന്നുകൊണ്ടുപോയ ആദിവാസി യുവതി വഴിമദ്ധ്യേ പ്രസവിച്ചു. പ്രദേശത്തേക്ക് വാഹനങ്ങള്‍ കടന്നുചെല്ലാന്‍ സാധിക്കാത്തതിനാല്‍ മുളവടിയില്‍ തുണികെട്ടി അതില്‍ ഇരുത്തിയാണ് യുവതിയെ ചുമന്നുകൊണ്ടുപോയത്.
Read Moreയോഗിയുടെ യുപിയിൽ വീണ്ടും ക്രൂരത: യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി
മുസാഫർനഗർ: ഉത്തർപ്രദേശിൽ കുൽഹാദി ഗ്രാമത്തിൽ യുവതിയെ കത്തിമുനയിൽ നിർത്തി മാനഭംഗപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം കുൽഹാദിയിലെ ഒരു ഗാർഡനിലാണ് സംഭവമുണ്ടായത്. ഗാർഡൻ സൂക്ഷിപ്പുകാരന്റെ ഭാര്യയാണ് മാനഭംഗത്തിന് ഇരയായത്. ഖലീൽ അഹമ്മദ് എന്നയാളാണ് സംഭവത്തിനു പിന്നിലെന്ന് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്തതിനെ തുടർന്ന് ഖലീൽ ഒളിവിൽ പോയിരിക്കുകയാണ്. യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഹർത്താൽ പ്രഖ്യാപിച്ചിട്ടും വില മേൽപ്പോട്ട് കുതിക്കുന്നു; ഇന്ധനവില വീണ്ടും കൂടി; പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയും വർധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയർന്നു. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില. ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാൻ കാരണമാകുന്നത്. പെട്രോൾ ഒരു ലിറ്ററിന് 19.48 രൂപയും ഡീസൽ ലിറ്ററിന് 15.33 രൂപയും കേന്ദ്രം എക്സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്. കേരളത്തിൽ പെട്രോൾ വില്പനയ്ക്ക് ഈടാക്കുന്ന വാറ്റ് 30.11 ശതമാനമാണ്. ഡീസലിന് 22.77 ശതമാനം വാറ്റ് നല്‍കണം. മേയ് 31-നു നിരക്ക് കുറച്ചശേഷമുള്ളതാണ് ഈ നികുതി. നേരത്തേ പെട്രോളിന് 31.8-ഉം ഡീസലിന് 24.52-ഉം ശതമാനമായിരുന്നു വാറ്റ്. കഴിഞ്ഞവർഷം കേന്ദ്രത്തിനു പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയായി 2,29,019 കോടി…
Read Moreപ്രളയം കച്ചവടക്കാര്‍ക്ക് ഏല്‍പ്പിച്ചത് കനത്ത ആഘാതം ! പച്ചക്കറിയ്ക്ക് പകുതിവില; മീനിന് വില മൂന്നിലൊന്നു മാത്രം; നഷ്ടക്കച്ചവടമെന്ന് വ്യാപാരികള്‍…
മലപ്പുറം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. മലപ്പുറത്ത് പച്ചക്കറികള്‍ക്ക് പകുതിയിലധികം വില കുറഞ്ഞപ്പോള്‍ മീന്‍വിലയും മൂന്നിലൊന്നായി. കിലോഗ്രാമിന് 150 രൂപ വരെ വിലയുണ്ടായിരുന്ന അയലയ്ക്ക് മലപ്പുറത്ത് വില 50 രൂപയാണ്. 120 രൂപയുണ്ടായിരുന്ന ചൂരയ്ക്കും കിളിമീനിനും 70, 60 രൂപയായി. ഓണം, പെരുന്നാള്‍ സമയത്തുപോലും പച്ചക്കറികള്‍ക്കും മറ്റും വില കുറവായിരുന്നു. വീണ്ടും വില കുറഞ്ഞ് താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. 70 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക 30 രൂപയ്ക്കാണ് ഇന്നലെ വിറ്റത്. പച്ചമുളക്, തക്കാളി, പയര്‍, ബീറ്റ്റൂട്ട്, നേന്ത്രക്കായ എന്നിവയുടെ വിലയും പകുതിയിലധികം കുറഞ്ഞു. ജില്ലയിലെ പ്രധാന ചന്തകളിലേക്കെല്ലാം പച്ചക്കറി വരുന്നത് തമിഴ്നാട്ടില്‍നിന്നാണ്. പച്ചക്കറി വരവിനെ പ്രളയം ബാധിച്ചില്ലെങ്കിലും. ഓണം സമയത്ത് വലിയ വില്പന നടക്കാത്തതാണ് വിലയിടിവിനു കാരണമെന്ന് കച്ചവടക്കാര്‍ പറഞ്ഞു. പച്ചക്കറി ലഭ്യത കൂടിയെങ്കിലും ആളുകള്‍ വളരെ കുറച്ചു മാത്രമേ വാങ്ങുന്നുള്ളു. ഇതും…
Read Moreമന്ത്രിമാരുടെ ശുചീകരണം! കടലിനക്കരെ നിന്നും സമ്മാനങ്ങള്‍; ജര്‍മ്മന്‍ കമ്പനി ക്ലീനിംഗ് യന്ത്രങ്ങള്‍ നല്കി
തിരുവനന്തപുരം: പ്രളയദുരിതത്തിൽ തകർന്ന കുട്ടനാട്ടിൽ ശുചീകരണത്തിനിറങ്ങിയ മന്ത്രിമാര്‍ക്ക് കടല്‍ കടന്നും കൈയ്യടി. സി.എന്‍.എന്‍ ചാനലിലൂടെ വാര്‍ത്തയറിഞ്ഞ ജര്‍മ്മന്‍ കമ്പനി നാലര ലക്ഷം രൂപയുടെ ക്ലീനിങ്ങ് മെഷിനും ഇവര്‍ക്ക് സമ്മാനമായി കേരളത്തിലെത്തിച്ചു. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും കുട്ടനാട്ടിലെ കൈനകരിയില്‍ വെള്ളം കയറിയിറങ്ങിയ വീടുകളില്‍ നടത്തിയ ശുചീകരണമാണ് അന്താരാഷ്ട്ര ചാനലില്‍ പ്രാധാന്യത്തോടെ പ്രചരിച്ചത്. വെള്ളവും ചെളിയും നിറഞ്ഞ വീടിന്റെ അകത്തളങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം ചൂലും ബ്രഷുമായി ശുചീകരണം നടത്തുന്ന മന്ത്രിമാരുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാവുകയായിരുന്നു.മന്ത്രിമാര്‍ യാതൊരു സങ്കോചവും കൂടാതെ പ്രളയാനന്തര ശുചീകരണ പ്രക്രിയയില്‍ പങ്കാളിയാവുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചിത്രങ്ങളാണ് സി.എന്‍.എന്‍ ചാനല്‍ കാണിച്ചത്. ദ്യശ്യങ്ങള്‍ ചാനലില്‍ കാണാനിടയായ കാര്‍ക്കര്‍ ക്ലീനിങ്ങ് സിസ്റ്റംസ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ റൂഡിഗര്‍ ഷ്രൂഡറാണ് ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ച് ആധുനിക ക്ലീനിങ്ങ് മെഷിനുകളുമായി ആലപ്പുഴയിലേക്ക് നേരിട്ടെത്തിയത്. സംസ്ഥാനത്തെ മന്ത്രിമാര്‍…
Read Moreപീഡന പരാതി! പാർട്ടി നടപടിയെടുത്താൽ സ്വീകരിക്കുമെന്ന് പി.കെ. ശശി; എംഎൽഎയ്ക്കുനേരെ യുവമോർച്ചയുടെ കരിങ്കൊടി.
പാലക്കാട്: പി.കെ. ശശി എംഎൽഎക്കെതിരെയുള്ള പീഡന പരാതിയിൽ പ്രതിഷേധം വ്യാപകം. എംഎൽഎയ്ക്കുനേരെ യുവമോർച്ചയുടെ കരിങ്കൊടി. ഇന്നു രാവിലെ ചെർപ്പുളശേരിയിൽ എംഎൽഎ പങ്കെടുത്ത പരിപാടിക്കിടെ വേദിക്കു മുന്നിലായിരുന്നു യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പിന്നീട് മുദ്രാവാക്യംവിളിച്ച് നിലത്തിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് നീക്കംചെയ്തു. കഴിഞ്ഞദിവസം എംഎൽഎയുടെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. പീഡനാരോപണകേസിൽ എംഎൽഎയ്ക്കുനേരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. ഇതിനിടെ മാധ്യമങ്ങളെകണ്ട എംഎൽഎ പരാതിയൊന്നുമില്ലാതെയാണ് തന്നെ വേട്ടയാടുന്നതെന്ന് പ്രതികരിച്ചു. പരാതിയുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണം നടത്തി തെറ്റുണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ രണ്ടുകൈയും നീട്ടി സ്വീകരിക്കും. അതിനുള്ള കമ്യൂണിസ്റ്റ് ആരോഗ്യവും ആർജവവും തനിക്കുണ്ട്. തെറ്റായ രീതിയിലൂടെ സഞ്ചരിച്ചിട്ടില്ല. തനിക്കെതിരെ പ്രതിഷേധിക്കുന്നവരോട് യാതൊരു പ്രതിഷേധവുമില്ല. എന്നാൽ യാതൊരു പരാതിയുമില്ലാതെയാണ് മാധ്യമങ്ങളുടെ വേട്ടയാടലെന്നും എംഎൽഎ പറഞ്ഞു. തന്റെ ചെറുതല്ലാത്ത പൊതുജീവിതം എല്ലാവർക്കും അറിയാമെന്നും, ചോദ്യം ചോദിച്ച് വെട്ടിലാക്കാൻ ശ്രമിച്ചാൽ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More