ആലുവ: ഗുണഭോക്താവിന്റെ മരണശേഷവും വിവിധ പെന്‍ഷനുകള്‍ കൈപ്പറ്റിയ ബന്ധുക്കള്‍ തുക തിരിച്ചടച്ചു തുടങ്ങി. ഓഡിറ്റ് വിഭാഗം കണ്ടെത്തിയ പതിനൊന്ന് പേരില്‍ അഞ്ച് പേരുടെ പെന്ഷന് തുക ഇതുവരെ തിരിച്ച് പിടിച്ചതായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കേരള സ്റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡ് എന്ന അക്കൗണ്ടിലേക്ക് തിരിച്ച് അടയ്ക്കുകയാണ് ബന്ധുക്കള്‍ ചെയ്യുന്നത്. ഇതു വരെ തിരിച്ചു വരേണ്ട ഒരു ലക്ഷത്തിലധികം രൂപയില്‍ അമ്പതിനായിരം രൂപയോളം അക്കൗണ്ടില്‍ എത്തിയതായി വിവരാവകാശ പ്രവര്ത്തകന് കെ.ടി. രാഹുലിനെയാണ് സെക്രട്ടറി അറിയിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ ഓഡിറ്റിംഗിലാണ് നിരവധി പഞ്ചായത്തുകളില്‍ പെന്‍ഷനുകള്‍ ഗുണഭോക്താക്കള്‍ മരിച്ചു കഴിഞ്ഞിട്ടും ബാങ്ക് അക്കൗണ്ടുകളിലേക്ക് വര്‍ഷങ്ങളായി ട്രാന്‍സ്ഫര്‍ ചെയ്യുന്നതായി കണ്ടെത്തിയത്. ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ 11 പേരാണ് ഇത്തരത്തില്‍ തുക കൈപ്പറ്റിയത്. തെറ്റായി നല്കിയ തുക തിരികെ പിടിയ്ക്കാന്‍ പഞ്ചായത്തുകള്‍ വിമുഖത കാണിച്ചതാണ് സര്‍ക്കാരിന് വന്‍ ബാധ്യത…
Read MoreCategory: Loud Speaker
താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈയേറ്റം ചെയ്തു: സുരക്ഷാ ജീവനക്കാരനെ കടിച്ച് പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
ഒറ്റപ്പാലം: ഡോക്ടറെയും ആശുപത്രി സുരക്ഷാ ജീവനക്കാരനെയും കൈയേറ്റം ചെയ്ത പ്രതി പിടിയിൽ. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും ആക്രമിച്ച മുട്ടിപ്പാലം സ്വദേശി ഗോപകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ ഉമ്മറിന്റെ ഷർട്ട് വലിച്ചു കീറുകയും സുരക്ഷാ ജീവനക്കാരൻ ജ്യോതിഷിനെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യ കോണിപ്പടിയിൽ നിന്ന് വീണ് കാലിന് പരിക്കുപറ്റിയെന്ന് പറഞ്ഞാണ് ഗോപകുമാർ ഭാര്യയേയും കൊണ്ട് ആശുപത്രിയിലെത്തുന്നത്. ഒപി ടിക്കറ്റ് രജിസ്ട്രേഷന് എത്തിയപ്പോൾ ക്യൂആർ കോഡ് സ്കാൻ ചെയ്യാനാകുന്നില്ലെന്ന് പറഞ്ഞ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിയെ അസഭ്യം പറഞ്ഞു. തുടർന്ന് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ രോഗിയെ പരിശോധിച്ചു. ശരീരത്തിലെ പാടുകൾ ശ്രദ്ധയിൽപെട്ടതോടെ എന്തു പറ്റിയെന്ന് ഡോക്ടർ കൂടെയുണ്ടായിരുന്ന ഗോപകുമാറിനോട് ചോദിച്ചു. ഇതോടെ ഡോക്ടറോടും ഇയാൾ ക്ഷുഭിതനായി. തട്ടിക്കയറിയ ശേഷം ഡോക്ടറുടെ ഷർട്ട് വലിച്ചു…
Read Moreകുടിവെള്ളമില്ലാ ഓണം; ദുരവസ്ഥയിൽ ഒരു നാട്; ഇല്ലിച്ചിറയിലെ എഴുപതോളം കുടുംബങ്ങൾക്ക് രണ്ടു മാസമായി കുടിവെള്ളമില്ല
ആലപ്പുഴ: തിരുവോണനാളിലും കുടിവെള്ളത്തിനായി ക്ലേശിച്ച് ഒരു നാട്. പുറക്കാട് പഞ്ചായത്ത് ആറ്, ഏഴ് വാർഡുകളായ ഇല്ലിച്ചിറയിലെ എഴുപതോളം കുടുംബങ്ങളാണ് രണ്ടു മാസമായി കുടിവെള്ളം കിട്ടാതെ വലയുന്നത്. ഭൂരിഭാഗവും പട്ടികജാതി, പട്ടികവർഗ കുടുംബങ്ങളാണ് ഇവിടുള്ളത്. നേരത്തെ പൊതു ടാപ്പ് ഉണ്ടായിരുന്ന കാലത്തു കുടിവെള്ളത്തിന് ക്ഷാമമില്ലായിരുന്നു. എന്നാൽ, പിന്നീട് ഹൗസ് കണക്ഷൻ ഏർപ്പെടുത്തിയതോടെ കുടിവെള്ളം കിട്ടാക്കനിയായി. ചില സ്ഥലങ്ങളിൽ പൈപ്പ് ലൈൻ പൊട്ടിയതാണ് ഈ പ്രദേശത്തു കുടിവെള്ളം തടസപ്പെടാൻ കാരണം. പലതവണ പഞ്ചായത്ത്, വാട്ടർ അഥോറിറ്റി അധികൃതർക്കു പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. സ്ത്രീകൾ ഉൾപ്പെടെയുളളവർ കിലോമീറ്ററുകൾ അപ്പുറത്ത് ടിഎസ് കനാലിനു പടിഞ്ഞാറ് ഭാഗത്തുള്ള ഒരു വ്യക്തിയുടെ വീട്ടിൽനിന്നാണ് ഇവിടേക്കു വള്ളത്തിൽ വെള്ളം കൊണ്ടുവരുന്നത്. തോട്ടിലെ മലിനജലംകുളിക്കാനും മറ്റു വീട്ടാവശ്യങ്ങൾക്കും രണ്ടു മാസമായി വെള്ളമില്ല. മാലിന്യം നിറഞ്ഞ ഇല്ലിച്ചിറ തോട്ടിലെ വെള്ളം തുണി, പാത്രം എന്നിവ കഴുകാനും കുളിക്കാനും ഉപയോഗിക്കേണ്ട ഗതികേടിലാണ്…
Read Moreചേര്‍ത്തല-തണ്ണീര്‍മുക്കം റോഡില്‍ അപകടം; പരിക്കേറ്റയാള്‍ക്ക് സുരക്ഷയൊരുക്കി കെഎസ്ആര്‍ടിസി ജീവനക്കാർ
ചേര്‍ത്തല: അപകടത്തില്‍പ്പെട്ടു റോഡരികില്‍ ചോരവാര്‍ന്നു കിടന്നയാള്‍ക്ക് രക്ഷയൊരുക്കി അതുവഴിവന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും. ഇവരുടെ സമയോചിതമായ ഇടപെടലില്‍ പരിക്കേറ്റയാള്‍ക്ക് സമയബന്ധിതമായി ചികിത്സ ലഭിച്ച് അപകടനില തരണം ചെയ്തു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡില്‍ കൊക്കോതമംഗലത്ത് കാറിടിച്ചു സ്കൂട്ടര്‍ യാത്രക്കാരനായ കോടതിക്കവല മാത്തൂര്‍ ക്ഷേത്രം ശാന്തി തണ്ണീര്‍മുക്കം ശ്യാം നികേതനില്‍ ശ്യാമി(50)നു പരിക്കേറ്റത്. റോഡരുകിലെ ഓടയില്‍ വീണ ശ്യാമിനു കാലിനും തലയ് ക്കുമാണ് പരിക്കേറ്റത്. പിന്നാലെയാണ് വാഗമണ്ണില്‍നിന്നും ആലപ്പുഴയ്ക്കുപോകുന്ന ഈരാറ്റുപേട്ട ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് ഇതുവഴിയെത്തിയത്. പരിക്കേറ്റയാളെ കണ്ട ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഓടിയിറങ്ങി. ഇയാളെ താങ്ങിയെടുത്തു കണ്ടക്ടറും സഹായത്തിനെത്തി. യാത്രക്കാരും സഹായിച്ചതോടെ ശ്യാമിനെ ബസിന്റെ മുന്നിലെ വരിയിലുള്ള സീറ്റില്‍ കിടത്തി. പിന്നീട് ലൈറ്റുകളിട്ട് ആംബലന്സായാണ് ബസ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഉടന്‍തന്നെ അടിയന്തര ശുശ്രൂഷ നല്കി. പരിക്കു ഗുരുതരമായിതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റി.…
Read Moreകൂൺകൃഷിയിൽ നൂറുമേനി വിളവെടുപ്പുമായി കൃഷിമന്ത്രി; വീട്ടിൽ ഉത്പാദിപ്പിക്കുന്ന കുൺ വിറ്റഴിക്കുന്നത് പ്രാദേശിക വിപണിയിൽ
ചേർത്തല: കൂൺകൃഷിയിൽ നൂറുമേനി വിളവെടുത്ത് കൃഷിമന്ത്രി പി. പ്രസാദ്. മന്ത്രിയുടെ വീടിന്റെ മുൻവശം പ്രത്യേകം തയാറാക്കിയ ഷെഡിലാണ് കൂൺകൃഷി ചെയ്തത്. ചിപ്പി ഇനത്തിലുള്ള 500 ബഡ് ആണ് കൃഷി ചെയ്തത്. മികച്ച വിളവാണ് ലഭിച്ചത്. സംസ്ഥാനത്ത് കൂൺകൃഷി വ്യാപിപ്പിക്കാൻ കൂൺ ഗ്രാമങ്ങൾ ആരംഭിച്ചതായും കൂൺകൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ സബ്സിഡി നൽകുന്നതായും കൂണിൽനിന്ന് 100ലധികം മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കാൻ എല്ലാ സഹായവും കർഷകർക്ക് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വീട്ടിൽ ഉത്പാദിപ്പിക്കുന്ന കുൺ പ്രാദേശിക വിപണിയിലാണ് വിറ്റഴിക്കുന്നത്. വിളവെടുപ്പ് ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ജില്ലാ പഞ്ചായത്ത് വൈസ് ചെയർമാൻ എൻ.എസ്. ശിവപ്രസാദ്, നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ കാർത്തികേയൻ, ജി. ശശികല, ഓമന ബാനർജി, ജയിംസ് ചിങ്കുതറ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ശോഭ ജോഷി, വയലാർ പഞ്ചായത്ത്…
Read Moreമണര്‍കാട് കത്തീഡ്രലില്‍ റാസ നാളെ; ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്ര; നടതുറക്കല്‍ മറ്റന്നാള്‍
മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു കുരിശുപള്ളികളിലേക്കുള്ള ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ റാസ നാളെ നടക്കും. ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ മണര്‍കാട് കത്തീഡ്രലിലെ റാസയില്‍ പതിനായിരക്കണക്കിനു മുത്തുക്കുടകളും നൂറുകണക്കിനു പൊന്‍-വെള്ളിക്കുരിശുകളും കൊടികളും വെട്ടുക്കുടകളുമായി വിശ്വാസിസഹസ്രങ്ങള്‍ അണിചേരും. ഉച്ചനമസ്കാരത്തെ തുടര്‍ന്ന് മുത്തുക്കുടകള്‍ വിതരണം ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് അംശവസ്ത്രധാരികളായ വൈദികര്‍ പ്രാര്‍ഥനകള്‍ക്കുശേഷം പള്ളിയില്‍നിന്ന് ഇറങ്ങി കല്‍ക്കുരിശിലെ ധൂപപ്രാര്‍ഥനയ്ക്കുശേഷം റാസയില്‍ അണിചേരും. കണിയാംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശിന്‍തൊട്ടികളും കരോട്ടെ പള്ളിയും ചുറ്റി മൂന്നര കിലോമീറ്ററിലേറെ സഞ്ചരിച്ചാണു തിരികെ വലിയപള്ളിയിലെത്തുക. ഏഴിന് രാവിലെ 11.30ന് മധ്യാഹ്ന പ്രാര്‍ഥനയെത്തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവായുടെ മുഖ്യകാര്‍മിത്വത്തില്‍ നടതുറക്കല്‍ ശുശ്രൂഷ നടക്കും. കത്തീഡ്രലിന്റെ പ്രധാന മദ്ബഹയിലെ ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണു നടതുറക്കല്‍ ശുശ്രൂഷ.…
Read Moreപോലീസ് മർദനം: പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്
തൃശൂർ: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസിയിൽ വച്ച് സുജിത്തിനെ കാണും. പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് പറയുന്നത്. ശക്തമായ നടപടി എടുക്കാത്ത സാഹചര്യത്തിൽ പത്താംതീയതി കുറ്റക്കാരായ പോലീസുകാർ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധവുമായി എത്തുമെന്നാണ് ഡിസിസി പ്രസിഡന്റ് പ്രതികരിച്ചത്. രണ്ട് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. പിന്നാലെ തൃശൂർ ഡിഐജി ഹരിശങ്കർ സംഭവത്തിൽ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. നാല് പോലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കുകയും സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റുകയും ചെയ്തായാണ് റിപ്പോർട്ട്. പണം തന്ന് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സുജിത്തൃശൂർ:…
Read Moreറെയില്‍വേ പ്ലാറ്റ്ഫോമില്‍ യുവാവ് ബൈക്ക് ഓടിച്ച് സംഭവം: യുവാവിനെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതം
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ സുരക്ഷ ഭേദിച്ചു രണ്ടാം പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ക്കിടയിലൂടെ ആഡംബര ബൈക്ക് ഓടിച്ച സംഭവത്തില്‍ പ്രതിയായ യുവാവിനെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതം. ചൊവ്വാഴ്ച പുലര്‍ച്ചെ 4.40ന് പൂനകന്യാകുമാരി എക്സ്പ്രസ് കടന്നുപോയതിനു തൊട്ടുപിന്നാലെയായിരുന്നു പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി അജ്മല്‍ ബൈക്കുമായി പ്ലാറ്റ്ഫോമിലെത്തിയത്. റെയില്‍വേ പോലീസും ആര്‍പിഎഫും പിന്തുടര്ന്നെങ്കിലും ബൈക്ക് ഉപേക്ഷിച്ച് യുവാവ് കടന്നുകടഞ്ഞു. നാലു ലക്ഷം രൂപ വിലമതിക്കുന്ന ജി310ആര് മോഡല്‍ ബിഎംഡബ്ല്യു ബൈക്കിലാണ് ഇയാള്‍ എത്തിയത്. ഇത് വാടകയ്ക്കെടുത്താണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ലഹരിക്കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും പ്രതിയാണ് അജ്മല്‍. നിരവധി യാത്രക്കാര്‍ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സമയത്തായിരുന്നു അജ്മലിന്റെ സാഹസം. ഈ സമയം മറ്റൊരു ട്രെയിന്‍ സ്റ്റേഷനിലേക്ക് കടന്നുവരുന്നുണ്ടായിരുന്നു. പോലീസ് പിന്തുടര്ന്നതോടെയാണ് ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. സുരക്ഷാവീഴ്ചയുണ്ടായ സാഹചര്യവും പരിശോധിക്കുന്നുണ്ട്. സംഭവം റെയില്‍വേ പോലീസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.
Read Moreപുതുക്കിയ ജിഎസ്ടി 22 മുതൽ: നികുതി കുറയുന്നതും കൂടുന്നതും ഇവ
ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി)യിൽ സമഗ്രമാറ്റത്തിന് കൗൺസിൽ അംഗീകാരം നൽകി. ആഭ്യന്തര ചെലവുകൾ വർധിപ്പിക്കാനും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ തീരുവയുടെ സാമ്പത്തിക ആഘാതം കുറയ്ക്കാനുമാണ് ജിഎസ്ടി പരിഷ്കരണം. നികുതി 5, 18 എന്നീ രണ്ടു സ്ലാബുകളായി പരിമിതപ്പെടുത്തിയാണ് കൗൺസിൽ നിരക്ക് പരിഷ്കരണത്തിന് അംഗീകാരം നൽകിയത്. നിരവധി നിത്യോപയോഗ സാധനങ്ങൾ, വ്യക്തിഗത ഇൻഷുറൻസ് എന്നിവയെ ജിഎസ്ടിയിൽനിന്ന് സന്പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. ഗാർഹിക അവശ്യവസ്തുക്കൾ, മരുന്നുകൾ, ചെറു കാറുകൾ, വിവിധ ഗാർഹിക ഉപകരണങ്ങൾ എന്നിവയുടെ തീരുവ കുറച്ചു. ടൂത്ത് പേസ്റ്റ്, ഇൻഷുറൻസ് മുതൽ ട്രാക്ടറുകൾ, സിമന്റ് എന്നിവവരെ നികുതി കുറയുന്നവയിൽ ഉൾപ്പെടും. അതേസമയം, ഉയർന്ന നിലവാരമുള്ള കാറുകൾ, പുകയില, സിഗരറ്റുകൾ തുടങ്ങിയ തെരഞ്ഞെടുത്ത ഇനങ്ങൾക്ക് 40 ശതമാനം പ്രത്യേക സ്ലാബ് നിർദ്ദേശിച്ചിട്ടുണ്ട്. പാൻ മസാല, ഗുഡ്ക, സിഗരറ്റുകൾ, സർദ പോലുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾ, ബീഡി എന്നിവ ഒഴികെയുള്ള…
Read More2,000 രൂപ നോട്ടുകളിൽ 98.33 ശതമാനവും തിരികെയെത്തി; 2023 മേയ് 19നാണ് രാജ്യത്ത് 2000 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചത്
കൊല്ലം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിച്ചതിനുശേഷവും തിരിച്ചെത്താനുള്ളത് 5,956 കോടിയുടെ 2000 രൂപ നോട്ടുകള്‍. ബാങ്കിന്റെ 2025 ഓഗസ്റ്റ് 31ലെ കണക്കുകള്‍ പ്രകാരം 98.33 ശതമാനം നോട്ടുകളും തിരികെയെത്തി. 2023 മേയ് 19നാണ് രാജ്യത്ത് 2000 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. ഇതാണ് കഴിഞ്ഞ 31 വരെ 5,956 കോടിയായി ചുരുങ്ങിയത്. 2023 മേയ് 19 മുതല്‍ ഈ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളില്‍ ലഭ്യമാണ്. 2023 ഒക്ടോബര്‍ ഒമ്പത് മുതല്‍ ഈ ഓഫീസുകള്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് നോട്ടുകളുടെ നിക്ഷേപം സ്വീകരിക്കലും ആരംഭിച്ചു. ഇത് കൂടാതെ വ്യക്തികള്‍ക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്ത്യ പോസ്റ്റ് വഴി 2000 രൂപയുടെ നോട്ടുകള്‍ ആര്‍ബിഐ ഇഷ്യൂ…
Read More