പരവൂർ (കൊല്ലം): റെയില്‍വേ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഇന്ത്യന്‍ റെയില്‍വേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയില്‍വേ ബോര്‍ഡ് ചെയര്മാന് സതീഷ് കുമാര്‍, എസ്ബിഐ. ചെയര്മാന് സി.എസ്. സെട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം ധാരണാപത്രം ഒപ്പുവച്ചത്. എസ്ബിഐയില്‍ ശമ്പള അക്കൗണ്ടുകളുള്ള റെയില്‍വേ ജീവനക്കാര്‍ക്ക് അപകടമരണം സംഭവിച്ചാല്‍ ഇനിമുതല്‍ ഒരു കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. റൂപേ ഡെബിറ്റ് കാര്‍ഡുള്ള ജീവനക്കാര്‍ക്ക് വിമാനാപകടങ്ങളില്‍ മരണമുണ്ടായാല്‍ 1.60 കോടി രൂപയുടെയും, സ്ഥിരമായ മൊത്തം വൈകല്യത്തിന് ഒരു കോടി രൂപയുടെയും, സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെയുമുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും. ഇതുകൂടാതെ, എസ്ബിഐയില്‍ ശമ്പള അക്കൗണ്ടുകളുള്ള എല്ലാ ജീവനക്കാര്‍ക്കും ഇനി പത്തു ലക്ഷം രൂപയുടെ സ്വാഭാവിക മരണ ഇന്‍ഷ്വറന്‍സ് ലഭിക്കും. ഇതിന്…
Read MoreCategory: Loud Speaker
തമിഴ്നാട്ടിൽ കൊപ്ര പൂഴ്ത്തിവച്ചില്ലെങ്കിൽ ഓണത്തിന് വെളിച്ചെണ്ണ വില കുറയും; സപ്ലൈകോയിൽ സ്പെഷൽ ഓഫർ
കണ്ണൂർ: തമിഴ്നാട്ടിൽ കൊപ്രയും വെളിച്ചെണ്ണയും പൂഴ്ത്തിവച്ചില്ലെങ്കിൽ വെളിച്ചെണ്ണ വില ഓണം കഴിഞ്ഞാലും കൂടില്ല. 460 രൂപയിലേക്ക് ഉയർന്ന വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞ ദിവസത്തെ ചില്ലറ വില 390 രൂപയാണ്. സബ്സിഡിയിൽ സപ്ലൈകോ വഴി വെളിച്ചെണ്ണ വിതരണം തുടങ്ങുകയും പൊതു വിപണിയിലെ ആവശ്യം കുറയുകയും ചെയ്തതോടെ വിലയിടിവ് മുന്നിൽക്കണ്ട തമിഴ്നാട്ടിലെ കാങ്കയത്തെ മില്ലുടമകൾ പൂഴ്ത്തിവച്ച കൊപ്ര പുറത്തിറക്കുകയായിരുന്നു. അതിനാൽ ഓണത്തിനു വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപയ്ക്കു മുകളിലേക്കെത്തിയില്ല. സപ്ലൈകോയിൽ വിലകുറച്ച് വെളിച്ചെണ്ണ വില്പന തുടങ്ങിയതോടെ പൊതുവിപണിയിലെ കച്ചവടം കുത്തനേയിടിഞ്ഞു. മാത്രമല്ല, ഉപഭോക്താക്കൾ മറ്റ് പാചക എണ്ണകളിലേക്കു തിരിയുകയും ചെയ്തു. ഇതോടെ വെളിച്ചെണ്ണ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായി. വെളിച്ചെണ്ണയ്ക്കും നാളികേരത്തിനും വിലകൂട്ടുന്ന മൂന്ന് ഉത്സവങ്ങളാണ് ഇനി വരാനുള്ളത്. ഇതിൽ ആദ്യത്തേത് ബിഹാറിലെ ചട് പൂജയാണ്. വടക്കേ ഇന്ത്യക്കാർ ദീപാവലിക്കായും തേങ്ങയും കൊപ്രയും കൂടുതൽ വാങ്ങും. പലഹാര നിർമാണത്തിനായാണ് രണ്ട്…
Read Moreമുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ പോരാട്ടം മുറുകുന്നു; കർണാടക കോൺഗ്രസിൽ ഭിന്നത; മുൻ മന്ത്രി ബിജെപിയിലേക്ക്?
ബംഗളൂരു: കർണാടക കോൺഗ്രസിലെ വിഭാഗീയത രൂക്ഷമായി. സിദ്ധരാമയ്യ-ഡി.കെ. ശിവകുമാർ വിഭാഗം നേതാക്കൾ തമ്മിലുള്ള പോരടി തുടരുകയാണ്. സംസ്ഥാനത്തെ മുൻ മന്ത്രി കെ.എൻ. രാജണ്ണ പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ തയാറാണെന്ന് കോൺഗ്രസ് എംഎൽഎ എച്ച്.സി. ബാലകൃഷ്ണയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരോപണ-പ്രത്യാരോപണങ്ങൾക്കു വഴിവച്ചത്. രാഹുൽ ഗാന്ധിയുടെ “വോട്ട് മോഷണം’ ആരോപണങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളെത്തുടർന്ന് സംസ്ഥാനസഹകരണ മന്ത്രിയായിരുന്ന രാജണ്ണയെ കഴിഞ്ഞമാസം സ്ഥാനത്തുനിന്നു നീക്കിയിരുന്നു. വ്യാജ വോട്ടർമാരെ വൻതോതിൽ അവതരിപ്പിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി കൈകോർക്കുന്നുവെന്ന കോൺഗ്രസ് ആരോപണത്തിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയാണ് രാജി ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞിരുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരേ മുൻ മന്ത്രിയുടെ മകനും നിയമസഭാ കൗൺസിൽ അംഗവുമായ രാജേന്ദ്ര രാജണ്ണ ഇന്നലെ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്തയാളായി കണക്കാക്കപ്പെടുന്ന തന്റെ പിതാവിനെതിരേ ശിവകുമാർ ഗൂഢാലോചന നടത്തിയെന്ന് രാജേന്ദ്ര ആരോപിച്ചു. തന്റെ പിതാവിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനു പിന്നിൽ…
Read Moreസ്വര്‍ണക്കുതിപ്പ് തുടരുന്നു ; പവന് 77,640 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,705 രൂപയും പവന് 77,640 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ വര്‍ധിച്ച് 7,970 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,480 ഡോളറും രൂപയുടെ വിനിമയനിരക്ക് 21 ആണ്. വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമെന്നാണ് വിപണി നല്കുന്ന സൂചന.
Read Moreആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി: ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും
കൊച്ചി: സര്‍ക്കാര്‍ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. എം. നന്ദകുമാര്‍, വി.സി അജികുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്നെന്ന ആരോപണവും ഹര്‍ജിയിലുണ്ട്. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യന്‍ സംഗമവും നടത്തണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Read Moreവാണിജ്യ സിലിണ്ടര്‍ വില കുറഞ്ഞു: പുതിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍
കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില കുറച്ചു. 19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന് 51.50 രൂപയാണ് കുറഞ്ഞത്. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. 1,587 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. വാണിജ്യ സിലിണ്ടറിന് ഏപ്രിലില്‍ 43 രൂപ, മേയില്‍ 15 രൂപ, ജൂണില്‍ 25 രൂപ, ജൂലൈയില്‍ 57.5 രൂപ, ഓഗസ്റ്റില്‍ 33.50 എന്നിങ്ങനെ കുറച്ചിരുന്നു. ഇതോടെ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയായി കുറഞ്ഞത് 226.5 രൂപയാണ്. രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്കരിക്കുന്നത്. 14.2 കിലോ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു.
Read Moreഹിമാചലിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള സംഘം സുരക്ഷിതര്‍
കൊച്ചി: ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിനോദസഞ്ചാരികള്‍ സുരക്ഷിതര്‍. മലയാളികള്‍ അടങ്ങിയ സംഘം സുരക്ഷിതരാണെന്നും മറ്റു ബുദ്ധിമുട്ടുകള്‍ നിലവിലില്ലെന്നും കിനൗര്‍ ജില്ല ഭരണകൂടം വ്യക്തമാക്കിയതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ ഓഫീസ് അറിയിച്ചു. റോഡ് മാര്‍ഗമുള്ള ഗതാഗതം തടസപ്പെട്ടതാണ് വിനോദസഞ്ചാരികള്‍ കല്‍പ്പയില്‍ കുടുങ്ങാന്‍ കാരണം. റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ഇവരെ ഷിംലയില്‍ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് കൊച്ചി സ്വദേശികള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ യാത്ര കല്പയില് വച്ച് തടസപ്പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ 25 പേരാണു സംഘത്തിലുള്ളത്. കഴിഞ്ഞ 25നാണ് സംഘം ഡല്‍ഹിയില്‍നിന്നു സ്പിറ്റിവാലി സന്ദര്‍ശിക്കാന്‍ പോയത്. തിരിച്ചുവരാനിരിക്കെ, ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നു. ഇതോടെ മടക്കയാത്ര പ്രതിസന്ധിയിലാകുകയായിരുന്നു. മേഖലയില്‍ ഇപ്പോഴും കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.…
Read Moreഅതിഥി തൊഴിലാളികളെ പറമ്പ് വെട്ടിത്തെളിക്കാനെന്നും പറഞ്ഞ് വിളിച്ചു വരുത്തി: പണിക്കിറങ്ങിയപ്പോൾ അവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചു; മൂന്നാമനും പിടിയിൽ
കോഴിക്കോട്: പറമ്പ് വെട്ടിത്തെളിക്കാനെന്ന് പറഞ്ഞ് അതിഥി തൊഴിലാളികളെ വിളിച്ച് വരുത്തി അവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലെ മൂന്നാമത്തെയാളും പിടിയിൽ. പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം തട്ടപ്പിലാക്കില് വീട്ടില്‍ ടി. എച്ച് ഹാരിസ് ആണ് പിടിയിലായത്. കോഴിക്കോട് നല്ലളം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഹാരിസും കൂട്ടരും അതിഥി കൊഴിലാളികളെ വിളിച്ച് വരുത്തുകയും ഇവരുടേതാണെന്ന് പറഞ്ഞ് ഒരു പറമ്പ് ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തു. വസ്ത്രവും മൊബൈല്‍ ഫോണും പണവും മാറ്റിവച്ച് തൊഴിലാളികള്‍ ജോലി ആരംഭിച്ചതോടെ മോഷ്ടാക്കൾ ഇതുമായി കടന്നു കളയുകയായിരുന്നു. 11,500 രൂപയും മൊബൈല്‍ ഫോണുമാണ് ഇവര്‍ മോഷ്ടിച്ചത്. സംഭവത്തിൽ ആലപ്പുഴ അമ്പലപ്പുഴ പുറക്കാട് കൈതവളപ്പില്‍ അന്‍വര്‍(36), കൊല്ലം കുളത്തൂപ്പുഴ കല്ലുവെട്ടുകുഴി ഷാജുമോന്‍(46) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.
Read Moreഅമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
കണ്ണൂർ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം ചേറൂർ കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് ഒന്നരമാസത്തെ ചികിത്സക്ക് ശേഷം മരണത്തിനു കീഴടങ്ങിയത്. അവർക്ക് ജൂലൈ ഏഴിന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിയിരുന്നു. എന്നാൽ രോഗം ഭേദമാവാതെയായതോടെ ഓഗസ്റ്റ് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ഓഗസ്റ്റ് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. രോഗാവസ്ഥ വഷളായതോടെ ഓഗസ്റ്റ് നാലിന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയും അഞ്ചിന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അടിയന്തര ചികിത്സ നൽകി. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 11 ന് ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ഓഗസ്റ്റ് 26ന് വീണ്ടും ജ്വരവും ഛർദിയും…
Read More50ൽ താഴെ ആയുധങ്ങളിൽ പാക്കിസ്ഥാനെ മുട്ടുമടക്കിച്ചു: വ്യോമസേനാ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകരകേന്ദ്രങ്ങൾ തകർക്കാൻ 50ൽ താഴെ ആയുധങ്ങൾ മാത്രമേ പ്രയോഗിച്ചുള്ളൂവെന്ന് വ്യോമസേനാ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി. വെറും 21 മിനിറ്റിൽ പാക്കിസ്ഥാനു വിനാശകരമായ നഷ്ടമുണ്ടാക്കാനും വെടിനിർത്തലിനു നിർബന്ധിതമാക്കി സംഘർഷം ഒഴിവാക്കാനും കഴിഞ്ഞത് ഇന്ത്യൻ പ്രതിരോധസേനകളുടെ വിജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണ, പ്രതിരോധ പ്രവർത്തനങ്ങളുടെ നട്ടെല്ലായി വർത്തിച്ച ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കണ്ട്രോൾ സിസ്റ്റമാണ് (ഐഎസിസിഎസ്) വിജയത്തിനു കാരണമെന്ന് വ്യോമസേനാ ഉപമേധാവി വിശദീകരിച്ചു. പ്രാരംഭ ആഘാതങ്ങൾ ആഗിരണം ചെയ്യാനും കഠിന മറുപടി നൽകാനും ഈ സംവിധാനം അനുവദിച്ചു. ഇന്ത്യയുടെ കൃത്യമായ തിരിച്ചടിയാണു സംഘർഷം ലഘൂകരിക്കാൻ പാക്കിസ്ഥാനെ നിർബന്ധിതരാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു യുദ്ധം തുടങ്ങാൻ വളരെ എളുപ്പമാണ്; പക്ഷേ അതവസാനിപ്പിക്കാൻ അത്ര എളുപ്പമല്ല. നമ്മുടെ സേനയെ സജീവമാക്കുന്നതിനും വിന്യസിക്കുന്നതിനും സംഭവിക്കാവുന്ന ഏതൊരു സാഹചര്യത്തിനും…
Read More