നിയാസ് മുസ്തഫ കോട്ടയം: വിവാദ കേസുകളിൽ പ്രതികൾക്കുവേണ്ടി ഹാജരാകുന്ന ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ തിരക്കഥയും സംഭാഷണവും നിർമാണവും നിർവഹിക്കുന്ന ചിത്രത്തിൽ മെഗാതാരം മമ്മൂട്ടി അഭിനയിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ സലിം ഇന്ത്യ രാഷ്ട്രദീപികയോട് പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടർ മഞ്ചേരി ശ്രീധരൻ നായർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. ഈ കഥാപാത്രത്തിനു യോജിച്ച നടൻ മമ്മൂട്ടി അല്ലാതെ മറ്റൊരാൾ ഇല്ല. മമ്മൂട്ടിയോട് ചിത്രത്തെക്കുറിച്ച് പ്രാഥമികമായി സംസാരിച്ചിട്ടുണ്ട്. ചിത്രത്തിൽ അഭിനയിക്കില്ലായെന്ന് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല. ഹൈദരാബാദിലുള്ള മമ്മൂട്ടി നാട്ടിലെത്തിയാലുടൻ അദ്ദേഹവുമായി കഥാപാത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ചർച്ച നടത്തും. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏതെങ്കിലും കാരണവശാൽ മമ്മൂട്ടിക്ക് കഴിയാതെ പോയെങ്കിൽ മഞ്ചേരി ശ്രീധരൻ നായർ എന്ന കഥാപാത്രത്തെ ചിത്രത്തിൽനിന്നും നീക്കം ചെയ്യുന്ന കാര്യം ബി.എ. ആളൂരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും സലിം ഇന്ത്യ പറഞ്ഞു. ഷാജി കൈലാസിന്റെ സംവിധാന…
Read MoreCategory: Loud Speaker
വേറെ നിര്‍വാഹമില്ല! യുവാവും ഭാര്യയും ജീവനൊടുക്കിയ സംഭവം; സിസിടിവി ദൃശ്യങ്ങളും രാജേഷിന്റെ മൊഴിയും നിര്‍ണായകമാകും; മര്‍ദനമേറ്റിട്ടില്ലെന്ന് പ്രാഥമിക പരിശോധന റിപ്പോര്‍ട്ട്
ചങ്ങനാശേരി: സ്വർണപ്പണിക്കാരനായ യുവാവും ഭാര്യയും ജീവനൊടുക്കിയ സംഭവം ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും മരിച്ച സുനിലിനോടൊപ്പം ജോലി ചെയ്യുകയും പോലീസ് ചോദ്യം ചെയ്യലിന് വിധേയനാവുകയും ചെയ്ത രാജേഷിന്റെ മൊഴിയും നിർണായകമാകും. ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ മൂന്ന് സിസിടിവി ദൃശ്യങ്ങളും പോലീസ് അന്വേഷണത്തിന് വിധേയമാക്കും. ഇതിനായി സിസിടിവിയിലെ ചിത്രങ്ങൾ സമാഹരിച്ചുകഴിഞ്ഞു. കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിസിആർഡി ഡിവൈഎസ്പി പ്രകാശൻ പടന്നയ്ക്ക് സിസിടിവി ദൃശ്യങ്ങൾ കൈമാറുമെന്ന് കോട്ടയം എസ്പി ഹരിശങ്കർ പറഞ്ഞു. ഇന്നു തന്നെ രാജേഷിന്റെ മൊഴിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിസിടിവി ദൃശ്യങ്ങളിൽനിന്നും രാജേഷിന്റെ മൊഴിയിൽനിന്നും ചങ്ങനാശേരി എസ്ഐ ഷെമീർ ഖാൻ സുനിലിനെയും രാജേഷിനെയും മർദിച്ചിട്ടുണ്ടോയെന്ന വിവരം മനസിലാക്കാൻ കഴിയും. ചോദ്യം ചെയ്യൽ നടത്തിയിട്ടുണ്ടെന്നും മർദിച്ചിട്ടില്ലെന്നുമാണ് എസ്ഐയിൽനിന്നും പ്രാഥമിക വിവരം ലഭിച്ചിട്ടുള്ളതെന്നുമാണ് ജില്ലാ പോലീസ് മേധാവി പറയുന്നത്. അഭിഭാഷകനായ സജികുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുക…
Read Moreലക്ഷ്യം കൂട്ട മോക്ഷപ്രാപ്തി! രാജ്യത്തെ നടുക്കിയ കൂട്ട ആത്മഹത്യ സാമ്പത്തിക പ്രശ്നങ്ങളോ ഒന്നുമല്ല; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ബുറാരിയില്‍ രാജ്യത്തെ നടുക്കിയ കൂട്ട ആത്മഹത്യ സാമ്പത്തികപ്രശ്നങ്ങളോ ഒന്നുമല്ലെന്ന് പോലീസ്. കുടുംബം ‘’കൂട്ട മോക്ഷപ്രാപ്തിക്കു’’ വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പോലീസിനു ലഭിച്ചു. ഒരു കുടുംബത്തിലെ 11 പേരാണ് ആത്മഹത്യചെയ്തത്. ആത്മഹത്യയ്ക്ക് അര്‍ധരാത്രി ഒരുക്കം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പുറത്തുനിന്നുള്ളവരുടെ പിന്തുണയും പ്രേരണയും പോലീസ് തള്ളിക്കളഞ്ഞു. അടുത്തിടെ സാമ്പത്തികമായി ഏറെ പുരോഗതി പ്രാപിച്ചിരുന്നു ഈ കുടുംബം. വീട്ടിലെ ഗ്രില്ലില്‍ കഴുത്തില്‍ കുരുക്കിട്ടു കിടന്നതിനു പിന്നാലെ കൂടുതല്‍ കരുത്തരായി ‘’പുനര്‍ജനിക്കുമെന്നായിരുന്നു’’ എല്ലാവരും കരുതിയിരുന്നതത്രേ. കുടുംബത്തിലെ തന്നെ ഒരംഗമായ ലളിത് ഭാട്ടിയയാണ് ഇത്തരമൊരു കൃത്യത്തിനു മേല്‍നോട്ടം വഹിച്ചത്. ഏറെ നാളായി നടക്കാതിരുന്ന മുപ്പത്തിമൂന്നുകാരിയായ പ്രിയങ്കയുടെ വിവാഹവും അടുത്തിടെയാണു ശരിയായത്. ഇതെല്ലാം ഒരു അസാധാരണ ശക്തി നല്‍കിയതാണെന്നും അതിനുള്ള പ്രത്യുപകാരമായി എല്ലാവരുടെയും ജീവന് നല്‍കണമെന്നുമായിരുന്നു ലളിത് കുടുംബത്തിലെ പത്തു പേരെയും വിശ്വസിപ്പിച്ചിരുന്നത്. ജൂണ്‍ 30നു…
Read Moreഅവര്‍ വേഗമെത്തും! തായ്ലന്ഡില് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം തുടങ്ങി; ഡോക്ടര്‍മാരുടെ സംഘം കുട്ടികള്‍ക്കരികില്‍
ബാങ്കോക്ക്:’’നമ്മുടെ കുട്ടികള്‍ വളരെ വേഗം ഗുഹയ്ക്കുള്ളില്‍നിന്ന് പുറത്തുവരും’’ ഈ വാക്കുകള്‍ തായ്ലന്ഡ് പ്രധാനമന്ത്രി പ്രയുത് ചാന് ഒചായുടേതാണ്. മഴവെള്ളവും ചെളിയും നിറഞ്ഞ ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്ബോള്‍ ടീമിനെ രക്ഷിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുഹാ സമുച്ചയത്തിനുള്ളില്‍ പുറത്തുനിന്ന നാലു കിലോമീറ്റര്‍ അകലെയുള്ള കുട്ടികളെ, ഗുഹയ്ക്കുള്ളിലെ വെള്ളവും ചെളിയും നീക്കംചെയ്ത് പുറത്തെത്തിക്കുന്നതിനു ചുരുങ്ങിയത് നാലുമാസമെങ്കിലുമെടുക്കും. എന്നാല്‍, വളരെ പ്രായോഗികമായ രീതിയാണ് ഇവിടെ സുരക്ഷാവിഭാഗം അവലംബിച്ചിരിക്കുന്നത്. കുട്ടികളില്‍ നീന്നതല് അറിയാത്തവരെ നീന്തല്‍ പഠിപ്പിച്ച് അവര്‍ സ്വയമേവ നീന്തി പുറത്തുവരിക, അതിനു വേണ്ടുന്ന സഹായം നല്‍കുക എന്ന താരുമാനത്തിലാണ് സുരക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍. ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളില്‍ ചിലര്‍ക്ക് നീന്തല്‍ വശമുണ്ട്. കഴിഞ്ഞദിവസംകുട്ടികള്ക്കരികിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടികളെ നീന്തല്‍ പഠിപ്പിച്ചു തുടങ്ങി. വളരെ വേഗം കുട്ടികള്‍ നീന്തല്‍ പഠിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി. സീറോ റിസ്കില്‍ കുട്ടികളെ പുറത്തെത്തിക്കുക…
Read Moreഇരുപതുദിവസമായി ഹോട്ടലില്‍! ആള്‍ദൈവം പാര്‍പ്പിച്ചിരുന്ന 68 ബാലികമാരെ രക്ഷപ്പെടുത്തി; കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ കസ്റ്റഡിയില്‍
ജയ്പുര്‍: രാജസ്ഥാനിലെ ഹോട്ടലില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന 68 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. രാജ്സമന്ദ് ജില്ലയിലെ ഹോട്ടലില്‍ പോലീസും ശിശുക്ഷേമ സമിതിയും ചേര്‍ന്നു നടത്തിയ പരിശോധനയിലാണു കുട്ടികളെ കണ്ടെത്തിയത്. അഞ്ചിനു പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണു കുട്ടികള്‍. നേപ്പാള്‍, ബിഹാര്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളെയാണു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍നിന്നു രക്ഷപ്പെടുത്തിയതെന്നു പോലീസ് അറിയിച്ചു. ഇരുപതുദിവസമായി കുട്ടികളെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാതി മഹാരാജിന്റെ ആശ്രമത്തിന്റെ കീഴിലുള്ളവരാണു കുട്ടികളെന്നു സംശയിക്കുന്നു. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.
Read Moreസുനന്ദ കേസ്: ശശി തരൂരിന് ഇടക്കാല ജാമ്യം; ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിട്ടു പോകരുന്ന ഉപാധിയിലുമാണ് ജാമ്യം
തിരുവനന്തപുരം: സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ എംപിക്ക് ഇടക്കാല ജാമ്യം. ഡൽഹി പാട്യാല ഹൗസ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നുത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിട്ടു പോകുന്നതിന് പാട്യാല കോടതിയുടെ അനുമതി തേടണമെന്ന ഉപാധിയിലുമാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു തരൂരിന്റെ വാദം. കേസുമായി സഹകരിച്ചു. കുറ്റപത്രം സമർപ്പിച്ചതിനാൽ ഇനി ചോദ്യം ചെയ്യേണ്ട സാഹചര്യമോ അറസ്റ്റിന്റെയോ കാര്യമോ ഇല്ലെന്നും തരൂർ കോടതിയിൽ വാദിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച കോടതിയാണ് ജാമ്യം അനുവദിച്ചത്. തരൂരിന് ജാമ്യം അനുവദിച്ചാൽ കേസിൽ ഇടപെടാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഡൽഹി കോടതിയിൽ ഹാജരാകാനിരിക്കെയാണ് തരൂർ ജാമ്യം തേടി കോടതി സമീപിച്ചത്. ജൂലൈ ഏഴിന് വിചാരണ കോടതിയിൽ ഹാജരാകാനാണ് തരൂരിനോടു കോടതി നിർദേശിച്ചിരിക്കുന്നത്. സുനന്ദയുടെ…
Read Moreഅധികാരത്തർക്കം മുറുകുന്നു; ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള അധികാരം കേജരിവാളിനില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: ഡൽഹിയിൽ പരമാധികാരം ആർക്കെന്ന തർക്കം മുറുകുന്നു. ആം ആദ്മി സർക്കാരും ലഫ്. ഗവർണറും തമ്മിലുള്ള അധികാരത്തർക്കമാണ് രൂക്ഷമാകുന്നത്. ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള അധികാരം മുഖ്യമന്ത്രിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഈ അധികാരം ലഫ്. ഗവർണർക്ക് തന്നെയാണ്. അന്തിമ തീരുമാനം എടുക്കുന്നത് ലഫ്. ഗവർണർ തന്നെയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഡൽഹിയിലെ പരമാധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ലഫ്. ഗവർണറുടെ അധികാരം പരിമിതമാണെന്നുമുള്ള സുപ്രീംകോടതി ഉത്തരവുമൂലം സാഹചര്യങ്ങളിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നു കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ ഭരണനിർവഹണത്തിൽ ലഫ്. ഗവർണർക്കാണോ സർക്കാരിനാണോ അധികാരമെന്ന തർക്കത്തിൽ ബുധനാഴ്ച സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ലഫ്. ഗവർണറുടെ അധികാരം പരിമിതമാണെന്നും മന്ത്രിസഭയുടെ തീരുമാനങ്ങൾക്ക് അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
Read Moreദമ്പതികളുടെ ആത്മഹത്യ: ചങ്ങനാശേരിയിൽ യുഡിഎഫ്, ബിജെപി ഹർത്താൽ തുടങ്ങി
കോട്ടയം: പോലീസ് ചോദ്യം ചെയ്യലിനു വിധേയരായ ദന്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കിൽ യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകളൊന്നും ഇതുവരെ നിരത്തിലിറങ്ങിയിട്ടില്ല. ഇതിനിടെ ദന്പതികളുടെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തി. ആത്മഹത്യക്ക് കാരണം സിപിഎം നഗരസഭാ അംഗം സജികുമാറാണെന്ന് ഇതിൽ പറയുന്നു.
Read Moreഅഭിമന്യുവിനെ കോളജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കുടുംബം; അന്ന് നടന്ന സംഭവത്തെക്കുറിച്ച് പിതാവ് പറയുന്നതിങ്ങനെ…
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് കുടുംബം. അഭിമന്യുവിനെ കൊല്ലാൻ ഗൂഢാലോചന നടന്നിട്ടുണ്ട്. കുറ്റക്കാരെ ഉടൻ പിടികൂടി പരമാവധി ശിക്ഷ നൽകണമെന്നും അഭിമന്യുവിന്റെ പിതാവ് മനോഹരൻ പറഞ്ഞു. വട്ടവളയിലെ വീട്ടിൽനിന്ന് അഭിമന്യുവിനെ കോളജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അഭിമന്യു കോളജിലെത്തി അരമണിക്കൂറിനകം കൊലപാതകം നടന്നുവെന്നും മനോഹൻ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച പുലർച്ചെയാണ് കോളജിൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെത്തുടർന്ന് രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ഒരു സംഘമാളുകൾ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ കാമ്പസ്ഫ്രണ്ട് പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്കമാക്കിയിരുന്നു.
Read Moreപ്രണയ നൈരാശ്യം; ബിജെപി നേതാവ് ജീവനൊടുക്കി; സംഭവത്തേക്കുറിച്ചുള്ള പോലീസ് ഭാഷ്യം ഇങ്ങനെ…
ഭോപ്പാൽ: പ്രണയനൈരാശ്യത്തെത്തുടർന്ന് ബിജെപി യുവജനനേതാവ് ജീവനൊടുക്കി. ഭോപ്പാൽ സ്വദേശിയായ അതുൽ ലോഖണ്ടെ എന്ന യുവാവാണ് ജീവനൊടുക്കിയത്. ഇയാൾ നാളുകളായി ഒരു യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ ഇവരുടെ ബന്ധത്തിന് പെൺകുട്ടിയുടെ വീട്ടുകാർ അനുമതി നൽകാത്തതാണ് ജീവനൊടുക്കാൻ കാരണമെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തേക്കുറിച്ചുള്ള പോലീസ് ഭാഷ്യം ഇങ്ങനെ: തങ്ങളുടെ വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ട് അതുൽ പെൺകുട്ടിയുടെ പിതാവിനെ സമീപിച്ചു. ഇവിടെ വച്ച് തർക്കമുണ്ടാവുകയും ഉടൻ തന്നെ അതുൽ കൈയിൽ കരുതിയിരുന്ന തോക്കെടുത്ത് സ്വയം നിറയൊഴിക്കുകയുമായിരുന്നു. ഇയാൾ തൽക്ഷണം മരിച്ചെന്നാണ് വിവരം.
Read More