അടുത്തകാലത്ത് മലയാളം കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലെ ‘ജിമിക്കി കമ്മല്‍’ എന്ന പാട്ട്. എന്നാല്‍ ഈ വിഡിയോ ഇപ്പോള്‍ യുട്യൂബില്‍ നിന്ന് എടുത്തുമാറ്റിയിരിക്കുകയാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. ഈ ഗാനത്തിന്റെ വീഡിയോ യുട്യൂബില്‍ നിന്ന് മാത്രമേ എടുത്തു മാറ്റാന്‍ സാധിക്കുള്ളുവെന്നും ആസ്വാദകരുടെ ഹൃദയത്തില്‍ ജിമിക്കി കമ്മല്‍ എന്ന ഗാനം എന്നും നില നില്‍ക്കുമെന്നും ഷാന്‍ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ‘ജിമിക്കി കമ്മല്‍ നീക്കം ചെയ്യപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ നിരവധി പേര് എന്നോട് ആവശ്യപ്പെട്ടു. 80 മില്യണോ അതിനു മുകളിലോ ആളുകളാണ് ഇതുവരെ കണ്ടത്. കൃത്യമായ കണക്ക് ഓര്‍മയില്ല. കോപ്പി റൈറ്റ് പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്. ഒരു സ്വകാര്യ ചാനല്‍ ഈ സിനിമയുടെ പകര്‍പ്പാവകാശം ഏറ്റെടുത്തതാണ് ഇതിന് കാരണമെന്നും അറിയുന്നു. ഈ വിഷയത്തെ പറ്റി…
Read MoreCategory: Loud Speaker
കേരളാ സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുമ്പോള്‍ മന്ത്രിമാരുടെ ആഢംബര യാത്രയ്ക്ക് കൂച്ചുവിലങ്ങിട്ട് മമത ! ഒരാള്‍ക്ക് ഒരു കാര്‍ മതിയെന്നും വിമാനയാത്ര എക്കണോമിക് ക്ലാസിലാക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി
കേരളാ സര്‍ക്കാര്‍ ആഢംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തങ്ങളോടു തന്നെ മത്സരിക്കുമ്പോള്‍ മന്ത്രിമാരുടെ ആഢംബര യാത്രയ്ക്ക് കൂച്ചുവിലങ്ങിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചിലവു ചുരുക്കലിന്റെ ഭാഗമായാണ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കാര്‍ ഭ്രമത്തിന് മമത കടിഞ്ഞാണിടുന്നത്. ഒരാള്‍ക്ക് ഒരു കാര്‍ എന്ന പുതിയ നയത്തിലൂടെ ചിലവുകള്‍ നിയന്ത്രിക്കാനാണ് മമതയുടെ തീരുമാനം. ആഭ്യന്തര വിമാന യാത്രകള്‍ വേണ്ടിവരുന്നവര്‍ക്ക് എക്കണോമി ക്ലാസും മമത നിര്‍ബന്ധമാക്കി. ഒന്നില്‍ കൂടുതല്‍ ചുമതലകളുള്ള മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒന്നിലധികം വാഹനം ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ അംഗീകാരമുണ്ടെങ്കില്‍ മാത്രം വിദേശ യാത്ര അനുവദിക്കുന്ന പദ്ധതിയാണ് ഏര്‍പ്പെടുത്തുന്നത്. ലോ കോസ്റ്റ് എയര്‍ലൈനില്‍ എക്കണോമി ക്ലാസില്‍ യാത്ര ചെയ്യാനാണ് അനുമതിയുള്ളത്. പഴയ ലോണുകള്‍ അടച്ചുതീര്‍ക്കുന്നതിനായി ഓരോ മാസവും 47,000 കോടി രൂപയോളം സര്‍ക്കാര്‍ ചിലവഴിക്കുന്നുണ്ട്. ചിലവു ചുരുക്കി ജനങ്ങളുടെ വികസനത്തിനായി എന്തെങ്കിലും ചെയ്യണമെന്നും മമത പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് മീറ്റിംഗുകളും തന്റെ അനുവാദപ്രകാരം മാത്രമേ…
Read Moreവവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി; വാകേരിയിൽ വവ്വാലുകൾ ചത്തതിന്റെ കാരണം പരിശോധിക്കാതെ ആരോഗ്യ വകുപ്പ് അധികൃതർ കുഴിച്ചുമൂടിയതിൽ നാട്ടുകാരുടെ പ്രതിഷേധം
പനമരം: വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. വാകേരി മൂടക്കൊല്ലി ആനകുഴിയിൽ നിർമാണം നടക്കുന്ന റിസോർട്ട് കെട്ടിടത്തിനുള്ളിലാണ് 25ളം വവ്വാലുകളെ ചത്ത നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതർ ഇവയെ കുഴിച്ചു മൂടി. വവ്വാലുകൾ ചത്തൊടുങ്ങിയതിന്റെ കാരണം പോലും അന്വേഷിക്കാതെ ഒരു പരിശോധനയും നടത്താതെ വവ്വാലുകളെ അവിടെ തന്നെ കുഴിച്ചുമൂടിയതിൽ നാട്ടുകാരിൽ കടുത്ത പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. മൂടക്കൊല്ലി ആനകുഴി വനാതിർത്തിയിൽ നിർമ്മാണം പാതിവഴിയിൽ നിലച്ച കെട്ടിടത്തിന്റെ കോണിയുടെ ഇരുണ്ട മുറിക്കുള്ളിലാണ് വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. കുട്ടത്തോടെ വവ്വാലുകൾ ചത്തത് എന്ത് കാരണത്താലാണന്ന ആശങ്കയിലാണ് നാട്ടുകാർ. ഈ കെട്ടിടത്തിനുള്ളിൽ ഇനിയും അഞ്ചോളം വവ്വാലുകൾ തൂങ്ങി കിടപ്പുണ്ട്. ഇവയും ഏത് സമയവും ചത്ത് വീഴാം എന്ന അവസ്ഥയിലാണ്. വിവരമറിഞ്ഞ് ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി ചത്ത വവ്വാലുകളെ അണുവിമുക്തമാക്കിയതിന് ശേഷം അവിടെ തന്നെ കുഴിച്ചുമൂടിയതാണ് നാട്ടുകാരുടെ…
Read Moreജിഎൻപിസിയിൽ ഒടുവിൽ അഡ്മിന്റെ തിരുത്ത്; മദ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ അനുവദനീയമല്ല; അഡ്മിൻ ടി.എൽ. അജിത്ത്കുമാറിന്റെ പോസ്റ്റ് ഇങ്ങനെ…
കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്ന ജിഎൻപിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് പേജിൽ ഒടുവിൽ അഡ്മിന്റെ തിരുത്ത്. മദ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ അനുവദനീയമല്ലെന്ന് ഗ്രൂപ്പ് അഡ്മിൻ ടി.എൽ. അജിത്ത്കുമാർ ഫേസ്ബുക്ക് പേജിൽ അറിയിച്ചു. ജിഎൻപിസി മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്നതായും ഇതിനെക്കുറിച്ച് അന്വേഷിക്കാൻ എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് നിർദേശം നൽകിയതായും രാഷ്ട്രദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു ഗ്രൂപ്പ് അഡ്മിൻ മദ്യവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഗ്രൂപ്പിൽ അനുവദനീയമല്ല എന്നറിയച്ചത്. ജിഎൻപിസിക്കെതിരേ എക്സൈസ് വകുപ്പ് നടപടിയെടുക്കുമെന്ന വാർത്ത രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഇതേ പേജിൽ രാഷ്ട്രദീപികയ്ക്കെതിരേ വ്യാപകമായും വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മദ്യം പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് ഗ്രൂപ്പ് അഡ്മിൻ തന്നെ പേജിൽ പറയുന്നു. ജിഎൻപിസി ഗ്രൂപ്പ് അഡ്മിൻ ടി.എൽ. അജിത്ത്കുമാറിന്റെ പോസ്റ്റ് ഇങ്ങനെ; സ്നേഹമുള്ള ചങ്കുകളുടെ ശ്രദ്ധയ്ക്ക്;…
Read Moreസൗമ്യ ഉപയോഗിച്ചിരുന്നത് അഞ്ച് ഫോണുകള്‍; കാമുകന്മാരുമായി മണിക്കൂറുകള്‍ നീണ്ട ഫോണ്‍സംഭാഷണം; പിണറായി കൂട്ടക്കൊലയിലെ പ്രതി സൗമ്യയുടെ ഫോണ്‍ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്; കൂടുതല്‍ പേര് കുടുങ്ങിയേക്കും…
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ ഫോണ്‍കോള്‍ വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് പരിശോധിക്കുന്ന പോലീസിന് ലഭിച്ചു കൊണ്ടിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് സൂചന. തന്റെ വഴിവിട്ട ജീവിതത്തിനു തടസമാകാതിരിക്കാന്‍ മാതാപിതാക്കളെയും മകളെയും ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലാണു സൗമ്യ അറസ്റ്റിലായത്. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സൗമ്യക്ക് പുറമെ മറ്റാര്‍ക്കെങ്കിലും കൂട്ടക്കൊലപാതകങ്ങളില്‍ പങ്കുണ്ടോയെന്നു വ്യക്തമാകണമെങ്കില്‍ പെന്‍ഡ്രൈവിന്റെ പരിശോധന പൂര്‍ത്തിയാകണം. സൗമ്യയുടെ അഞ്ചു ഫോണുകളില്‍ നിന്നുള്ള വിശദവിവരങ്ങളടങ്ങിയ പെന്‍ഡ്രൈവാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിച്ചത്. കണ്ണൂര്‍ സൈബര്‍സെല്ലിലെ വിദഗ്ധരുടെ സഹായത്തോടയാണ് പരിശോധന നടത്തുന്നത്.പിണറായി പടന്നക്കരയിലെ വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (എട്ട്) എന്നിവരുടെ കൊലപാതകത്തിലെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സൗമ്യയുടെ ഫോണുകളില്‍നിന്നു ശേഖരിച്ച സംഭാഷണങ്ങളും വോയ്സ് മെസേജുകളും ടെക്സ്റ്റ് മെസേജുകളും ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിക്കുന്നത്. ഫോണില്‍നിന്നു മായിച്ചു കളഞ്ഞത് ഉള്‍പ്പെടെയുള്ള…
Read Moreതായ് ഗുഹയിലെ രക്ഷാപ്രവർത്തനത്തിനിടെ മുൻ നാവിക ഉദ്യോഗസ്ഥൻ മരിച്ചു; . മുങ്ങൽ വിദഗ്ധന്റെ മരണം ഓക്സിജൻ കിട്ടാതെ
ബാങ്കോക്ക്: വടക്കൻ തായ്ലൻഡിലെ ലുവാംഗ് ഗുഹാ സമുച്ചയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുൻ നാവിക ഉദ്യോഗസ്ഥൻ മരിച്ചു. മുങ്ങൽ വിദഗ്ധൻ സമൻ കുനാനാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഗുഹയിൽ എയർടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്സിജൻ കിട്ടാതായതോടെ സമൻ അബോധാവസ്ഥയിലാകുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങി. ഗുഹയിൽ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിച്ചുവരികയാണ്. ഫുട്ബോൾ സംഘത്തിലെ 12 അംഗങ്ങളും കോച്ചും ജൂൺ 23നാണ് ഗുഹയിൽ കുടുങ്ങിയത്. കുട്ടികൾ 11നും 16നും ഇടയിൽ പ്രായമുള്ളവരാണ്. കോച്ചിന് 25 വയസുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ റിപ്പോര്‍ട്ട് രക്ഷാപ്രവർത്തനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നു. ഗുഹയില്‍ ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോൾ ജലനിരപ്പ് 40 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. മഴ പെയ്താൽ വീണ്ടും ഗുഹയിൽ ജലനിരപ്പ് ഉയരും. ശനിയാഴ്ചയ്ക്കുശേഷം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. ഗുഹാമുഖത്തുനിന്ന് ഒന്നര കിലോമീറ്റർ ദൂരം ഉള്ളിലേക്ക് നടന്നെത്താൻ ഇപ്പോൾ…
Read Moreപ്ലേ സ്കൂളിൽ രണ്ടു വയസുകാരന് ലൈംഗിക പീഡനം; സംഭവത്തെക്കുറിച്ച് വീട്ടമ്മ പറയുന്നതിങ്ങനെ
കോൽക്കത്ത: പ്ലേ സ്കൂളിൽ രണ്ടു വയസുകാരൻ ലൈംഗിക പീഡനത്തിനിരയായി. കോൽക്കത്തയിലെ ഡയമണ്ട് ഹാർബർ പ്രദേശത്തെ സ്കൂളിലാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ചത് ആരെന്നും വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പോക്സോ പ്രകാരം പോലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ അമ്മ സ്കൂളിലെത്തിയപ്പോൾ മകൻ കരയുന്നത് കണ്ടു. കുട്ടിയെ പരിശോധിച്ചപ്പോൾ വസ്ത്രത്തിൽ രക്തക്കറ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഡോക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുകൾ കണ്ടെത്തുകയായിരുന്നു.
Read Moreഭാര്യയെ വിശ്വാസമില്ല; മക്കളുടെ ഡിഎൻഎ പരിശോധിക്കണമെന്നു എഴുപത്തേഴുകാരൻ; തൃശൂരിലെ വയോധികന്റെ സംശയങ്ങൾ ഇങ്ങനെയൊക്കെ…
കൊച്ചി: ഭാര്യയെ വിശ്വാസമില്ലെന്നും മക്കളുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന വേണമെന്നും ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. തൃശൂർ വലപ്പാട് സ്വദേശിയായ എഴുപത്തേഴുകാരൻ സമർപ്പിച്ച ഹർജിയാണു തള്ളിയത്. തന്റെ 68 വയസുള്ള ഭാര്യയ്ക്കു പരപുരുഷ ബന്ധമുണ്ടെന്നാരോപിച്ചാണു ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കാര്യത്തിൽ പിതൃത്വവും ജീവനാംശവുമൊക്കെ നിർണയിക്കാൻ ഡിഎൻഎ പരിശോധയ്ക്ക് ഉത്തരവിടുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഈ ഹർജിയിൽ ആരോപിക്കപ്പെടുന്ന കേസിൽ മക്കൾ പ്രായപൂർത്തിയായവരാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യത, അന്തസ്, ആത്മാഭിമാനം എന്നീ കാരണങ്ങളാൽ മക്കൾ ടെസ്റ്റിനോടു സഹകരിച്ചില്ലെങ്കിൽ കോടതിക്ക് ഒന്നും ചെയ്യാനാവില്ലെന്നും പ്രായപൂർത്തിയായ മക്കളോട് രക്തസാന്പിൾ പരിശോധനയ്ക്കു നൽകാൻ നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പിതൃത്വം തെളിയിക്കാനല്ല, ഭാര്യയുടെ പരപുരുഷബന്ധം പുറത്തുകൊണ്ടുവരാനാണ് ഹർജിക്കാരൻ ഡിഎൻഎ പരിശോധന ആവശ്യപ്പെടുന്നത്. ഇതനുവദിക്കരുതെന്നു മക്കൾ വാദിക്കുന്നു. ഡിഎൻഎ ടെസ്റ്റിന് ഉത്തരവിടുന്നതുപോലും സാധുവായ വിവാഹബന്ധത്തിൽ ജനിച്ചു വളർന്ന കുട്ടികൾക്ക് അപമാനമുണ്ടാക്കും. ആ…
Read Moreരാഹുൽ ഗാന്ധി കൊക്കെയ്ന്‍ അടിമ, ഉത്തേജക പരിശോധന വേണം: സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. രാഹുൽ സ്ഥിരമായി കൊക്കെയ്ൻ ഉപയോഗിക്കാറുണ്ടെന്നും പരിശോധന നടത്തിയാൽ ഉറപ്പായും പരാജയപ്പെടുമെന്നും സ്വാമി ആരോപിച്ചു. രാഹുൽ ഗാന്ധി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നു, പ്രത്യേകിച്ച് കൊക്കെയ്ൻ. ഉത്തേജക പരിശോധന നടത്തിയാൽ അയാൾ ഉറപ്പായും പരാജയപ്പെടും- സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 70 ശതമാനം പഞ്ചാബികളും ലഹരിമരുന്ന് ഉടമകളാണെന്ന പരാമർശത്തിനെതിരേ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്. രാഹുൽ ഗാന്ധിയാണ് 70 ശതമാനം പഞ്ചാബികളും ലഹരിക്ക് അടിമകളാണെന്നു പറഞ്ഞതെന്നും രാഹുലിനെ ഉത്തേജക പരിശോധനയ്ക്കു വിധേയനാക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. ക്ലാർക്ക് മുതൽ പോലീസ് വരെയുള്ള എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും പഞ്ചാബിൽ മയക്കുമരുന്നു പരിശോധന നിർബന്ധമാക്കി മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ,…
Read Moreപെണ്‍കുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറം ഏതെന്ന് ഞങ്ങള്‍ തീരുമാനികക്കും, സ്കൂള്‍ മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരേ വിദ്യാര്‍ഥികള്‍
വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച് ഉത്തരവിറക്കിയ സ്കൂള്‍ മാനേജുമെന്റിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാതാപിതാക്കള്‍. പൂനെ എംഐടി സ്കൂള്‍ മാനേജുമെന്റിന്റെ തീരുമാനങ്ങള്‍ക്കെതിരെ ബുധനാഴ്ചയായിരുന്നു മാതാപിതാക്കളും വിദ്യാര്‍ഥിനികളും പ്രതിഷേധവുമായി രംഗത്തെത്തിയത്. വിദ്യാര്‍ഥിനികള്‍ ധരിക്കേണ്ട ഉള്‍വസ്ത്രത്തിനു വെള്ളയോ ചര്‍മ്മത്തിന്റെ നിറമോ ആയിരിക്കണം എന്നാണ് അധികൃര്‍ ഉത്തരവ് ഇറക്കിയത്. ഇതു കൂടാതെ വിദ്യാര്‍ഥിനികള്‍ ശുചിമുറി ഉപയോഗിക്കുന്നതിന് സമയക്രമവും അധികൃതര്‍ നിശ്ചയിച്ചിരുന്നു. വിവരങ്ങള്‍ സ്കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തിയ ശേഷം മാതാപിതാക്കളോട് ഒപ്പിട്ടു നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ തീരുമാനത്തില്‍ നിന്നു പിന്മാറാന് അധികൃതര്‍ തയാറായില്ല. ഇങ്ങനെ ഒരു നിര്‍ദേശം നല്‍കിയതില്‍ തങ്ങള്‍ക്ക് പ്രത്യേകം അജണ്ടകള്‍ ഒന്നുമില്ലെന്നും മുന്‍കാലങ്ങളിലുണ്ടായ ചില അനുഭവങ്ങളെ മുന്‍ നിര്‍ത്തിയാണ് ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ടു വച്ചത് എന്നും എം.ഐ.ടി സ്കൂള്‍ ഡയറക്ടര്‍ വ്യക്തമാക്കി.
Read More