മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ ക്യാമ്പസ് ഫ്രണ്ടിനെ എതിര്‍ക്കുമ്പോഴും അവരുടെ മാതൃസംഘടനയായ എസ്ഡിപിഐയുടെ പിന്തുണയില്‍ സിപിഎം ഭരണം. തിരുവനന്തപുരത്തെ വെമ്പായത്താണ് പരസ്പരം പോരടിക്കുന്നവര്‍ ഒന്നിച്ചു പോകുന്നത്. 21 അംഗ വെമ്പായം പഞ്ചായത്തില്‍ സിപിഎമ്മിന് ആറും സിപിഐക്ക് മൂന്നും അംഗങ്ങളുണ്ട്. ഒരു സ്വതന്ത്രനും ഇടതുമുന്നണിയെ പിന്തുണക്കുന്നു. യുഡിഎഫിന് എട്ടും, ബിജെപിക്ക് രണ്ടും എസ്ഡിപിഐക്ക് ഒരു അംഗവുമുണ്ട്. എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎമ്മിന്റെ പ്രസിഡന്റായിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. മുന്നണിയിലെ ധാരണ പ്രകാരം സിപിഎ പ്രസിഡന്റ് രാജിവച്ച് സിപിഐക്ക് വഴിയൊരുക്കി. അഭിമന്യു മരിച്ച ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെ 11 വോട്ട് നേടി സിപിഐ അംഗം പ്രസിഡന്റായി. ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ്ഡിപിഐ പിന്തുണച്ചില്ലെങ്കിലും തങ്ങള്‍ വിജയിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ വിശദീകരണം. അണികള്‍ പക്ഷേ ഈ വിശദീകരണത്തില്‍ തൃപ്തപരല്ലെന്ന് മാത്രം.
Read MoreCategory: Loud Speaker
ഒരു കുടുംബത്തിലെ 11പേർ മരിച്ച സംഭവം! കുടുംബത്തിലുള്ളവർ പുറത്തുനിന്നുള്ളവരുമായി ഒരു കാര്യങ്ങളും പങ്കുവച്ചിരുന്നില്ല; മനോനിലയിൽ സംശയം
ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന്റെ മനോനിലയിൽ സംശയം പ്രകടിപ്പിച്ച് പോലീസ്. കുടുംബത്തിലുള്ളവർ പുറത്തുനിന്നുള്ളവരുമായി ഒരു കാര്യങ്ങളും പങ്കുവച്ചിരുന്നില്ല. പങ്കാളിത്ത മതിഭ്രമമാണോ എന്നും സംശയമുണ്ട്. വഞ്ചനാപരമായ വിശ്വാസങ്ങൾ ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരുന്നതിനെയാണു പങ്കാളിത്ത മതിഭ്രമമെന്നു പറയുന്നത്. ഞായറാഴ്ച രാവിലെയാണ് ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായണ്‍ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൾ പ്രതിഭ (57), ആണ്മക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്. പത്തു പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയിൽ ഇരുന്പുഗ്രില്ലിൽ…
Read Moreമഴക്കാലം തീരുന്നവരെ കാത്തിരിക്കാന്‍ കഴിയില്ല! തായ് ഗുഹയില്‍ അകപ്പെട്ടവരെ രക്ഷിക്കാൻ ദ്വാരമുണ്ടാക്കും; ഇപ്പോഴും കനത്തമഴയ്ക്കുള്ള സാധ്യത
ബാങ്കോക്ക്: തായ്ലൻഡിലെ ഗുഹാസമുച്ചയത്തിൽ അകപ്പെട്ട 12 ഫുട്ബോൾ കളിക്കാരായ കുട്ടികളെയും അവരുടെ കോ ച്ചിനെയും എങ്ങനെ പുറത്തെത്തിക്കാൻ സാധിക്കുമെന്ന ചർച്ചകൾ മുറുകുന്നു. ഗുഹയ്ക്കുള്ളിൽ കുട്ടികളെ കണ്ടെത്തിയ ഭാഗത്തിൽനിന്ന് അല്പം ഉള്ളിലേക്ക് മാറ്റി ഗുഹയുടെ മുകൾത്തട്ടിൽനിന്ന് ദ്വാരമുണ്ടാക്കുക എന്ന തീരുമാനത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ദ്വാരം ഉണ്ടാക്കുന്പോൾ തന്നെ ഗുഹയ്ക്കുള്ളിലെ വെള്ളം പുറത്തേക്ക് ശക്തമായി പന്പ് ചെയ്തു കളയുകയും ചെയ്യണം. അതേസമയം, കനത്തമഴയ്ക്കുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നത് രക്ഷാപ്രവർത്തകരെ ആകെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. എന്തായാലും മഴക്കാലം തീർന്ന് മഴവെള്ളം തനിയെ ഇല്ലാതാകുന്നതുവരെ കാത്തിരിക്കാൻ കഴിയില്ലായെന്ന നില പാടിലാണ് രക്ഷാപ്രവർത്തകർ. ഇതിനായി നാലുമാസം വരെ കാത്തിരിക്കേണ്ടി വരുമെന്നതാണ് പുതിയ രക്ഷാപ്രവർത്തന രീതികൾ സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. അതേസമയം, ഗുഹയിൽ അകപ്പെട്ടവർക്ക് ഭക്ഷണം എ ത്തിച്ചു കൊടുക്കുന്ന നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ഗുഹയിൽ വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ കുട്ടികളെയും കോച്ചിനെയും മുങ്ങാംക്കുഴിയിടാൻ പരിശീലിപ്പിച്ച് പുറത്തെത്തിക്കുക എന്നത് പ്രായോഗികമല്ലെന്നാണ്…
Read Moreമോർഫ് ചെയ്ത് മുഖ്യമന്ത്രിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം: പോലീസ് കേസെടുത്തു
തിരുവനന്തപുരം: മോർഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ഡിജിപിയെ മുന്നിൽ നിർത്തി മുഖ്യമന്ത്രി ഫയൽ ഒപ്പിടുന്ന ചിത്രം ഭക്ഷണം കഴിക്കുന്നതായി മോർഫ് ചെയ്ത സംഭവത്തിലാണ് കേസ്. കഴിഞ്ഞ ദിവസം പിണറായി പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തശേഷം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ കസേരയിലിരുന്ന് ജനറൽ ഡയറിയിൽ ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി രേഖപ്പെടുത്തിയിരുന്നു. ഈ ചിത്രമാണ് മോർഫ് ചെയ്യപ്പെട്ടത്. ഈ ചിത്രത്തിൽ മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്ന ചിത്രം മോർഫ് ചെയ്യുകയായിരുന്നു.
Read Moreമഹാരാജാസിലെ കൊലപാതകം! പ്രതികളിൽ ചിലർ സംസ്ഥാനംവിട്ടു; പലരും പഴയ ഫോണുകൾ ഉപേക്ഷിച്ചു; വ്യാപക പരിശോധന
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു(20) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളിൽ ചിലർ സംസ്ഥാനംവിട്ടതായി സൂചന. അസൂത്രീതമായ കൊലപാതകത്തിനുശേഷം എസ്ഡിപിഐ-കാന്പസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികളിൽ ചിലരെ ഞായറാഴ്ച രാത്രിയിൽതന്നെ സമീപ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ മാറ്റിയതായാണു അന്വേഷണ സംഘത്തിൽനിന്നു ലഭിക്കുന്ന വിവരം. അതേസമയംതന്നെ സംഭവത്തിൽ പ്രതികളായ 15 പേരിൽ ഏതാനുംപേർ ഇപ്പോഴും സമീപ ജില്ലകളിലെ ഒളിത്താവളങ്ങളിൽ കഴിയുന്നുണ്ടെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നതിന്റെ ഭാഗമായി രാത്രിയിൽ ഉൾപ്പെടെ വ്യാപക പരിശോധനയാണു പോലീസ് നടത്തിവരുന്നത്. അതേസമയം, പ്രതികളിൽ ഭൂരിഭാഗംപേരും നേരത്തേ തങ്ങൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ കൊലപാതകത്തിനുശേഷം ഉപയോഗിക്കുന്നില്ലെന്നു പോലീസ് കണ്ടെത്തി. മൊബൈൽഫോണ്‍ വിളികളുടെ പരിശോധനയിൽ തങ്ങൾ ഒളിവിൽ കഴിയുന്നത് എവിടെയെന്നു തിരിച്ചറിയാതിരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണു ഇതെന്നും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമായാണു കൊലപാതകം നടത്തിയതെന്നു പോലീസ് പറയുന്നു. വാക്കുതർക്കത്തിൽ തീരേണ്ട വിഷയം കൊലപാതകത്തിൽ കലാശിച്ചതും ഏതാനും സമയങ്ങൾക്കുള്ളിൽ…
Read Moreഎന്നെയും ബ്ലോക്ക് ചെയ്യൂ..! പരിഹസിച്ച “മുൻ ആരാധിക’യ്ക്ക് സുഷമ സ്വരാജിന്റെ മറുപടി ഇങ്ങനെ…
ന്യൂഡൽഹി: മിശ്രവിവാഹിതരായ ദന്പതികൾക്കു പാസ്പോർട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദത്തിൽ ശക്തമായ നടപടി സ്വീകരിച്ചതിന്റെ പേരിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരായ ട്വിറ്റർ ആക്രമണം തുടരുകയാണ്. തുടർച്ചയായി ആക്രമിക്കുന്നവരെ മന്ത്രി ട്വിറ്ററിൽ ബ്ലോക്ക് ചെയ്യുന്നുമുണ്ട്. ഇതിനിടെയാണ് സോനം മഹാജൻ എന്ന ട്വിറ്റർ ഹാൻഡിലിൽനിന്നു സുഷമയ്ക്കെതിരായ പരിഹാസമെത്തിയത്. ഒരിക്കൽ താൻ സുഷമ സ്വരാജിന്റെ ആരാധികയായിരുന്നെന്നും മന്ത്രിക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിച്ചിരുന്നെന്നും പറഞ്ഞ് തുടങ്ങിയ സോനം, തന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യാൻ കാത്തിരിക്കുകയാണെന്നു പറഞ്ഞു. ഉടൻതന്നെ മന്ത്രിയുടെ മറുപടിയെത്തി. “എന്തിനു കാത്തിരിക്കുന്നു. ബ്ലോക്ക് ചെയ്തുകഴിഞ്ഞു’ എന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ ട്വീറ്റ്. ചിലർ മന്ത്രിയുടെ നടപടിയെ പ്രശംസിക്കുന്പോൾ അഭിപ്രാസ്വാതന്ത്ര്യത്തെ മന്ത്രി വിലക്കിയെന്നായിരുന്നു ചിലരുടെ വിമർശനം. സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങൾ അതിരുവിട്ടതിനെത്തുടർന്ന് അതിന്റെ ശരിതെറ്റുകൾ കണ്ടെത്താനായി വിദേശകാര്യമന്ത്രിതന്നെ ട്വിറ്ററിലൂടെ അഭിപ്രായവോട്ടെടുപ്പ് നടത്തിയിരുന്നു. 43 ശതമാനം പേർ അഭിപ്രായം പറയണമെന്ന നിലപാടെടുത്തപ്പോൾ 57 ശതമാനം പേർ ഇത്തരം അഭിപ്രായസ്വാതന്ത്ര്യത്തെ എതിർത്തു. ജനാധിപത്യസംവിധാനത്തിൽ…
Read Moreലൈംഗിക ബന്ധത്തിനിടെ യുവതി മരിച്ചു; ഇസ്രയേൽ പൗരനെതിരേ മുംബൈയിൽ കൊലക്കേസ്; സംഭവം ഇങ്ങനെ…
മുംബൈ: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവതി ശ്വാസംമുട്ടി മരിച്ച കേസിൽ ഇസ്രയേൽ പൗരനായ ആണ്‍സുഹൃത്തിനെതിരേ ഇന്ത്യയിൽ കുറ്റം ചുമത്തി. ഇരുപത്തിമൂന്നുകാരനായ ഒറിറോണ്‍ യാക്കോബിനെതിരേ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മുംബൈയിൽ കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു സംഭവം. ഒറിറോണും ഇസ്രയേൽ സ്വദേശിനിയായ ഇയാളുടെ പെണ്‍സുഹൃത്തും ടൂറിസ്റ്റ് വീസയിലാണ് ഇന്ത്യയിലെത്തിയത്. കൊളാബയിലെ ഹോട്ടലിലെ മുറിയിൽ ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവതിയുടെ ചലനം നിലച്ചു. ഒറിറോണ്‍ വിവരം നൽകിയതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് യുവതി മരിച്ചതായി സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമല്ലാതിരുന്നതിനാൽ അപകടമരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് ഫോറൻസിക് പരിശോധനയിൽ ലൈംഗിക ബന്ധത്തിനിടെ യുവതിയുടെ കഴുത്തിൽ ഒറിറോണ്‍ ശക്തിയായി കൈയമർത്തിയതാണു മരണകാരണമെന്നു സ്ഥിരീകരിച്ചു. ഇതേതുടർന്നാണ് യുവാവിനെതിരേ നരഹത്യാക്കുറ്റം ചുമത്തിയത്. യുവതിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഇസ്രയേലിലേക്കു കൊണ്ടുപോയി. ഒറിറോണും ഇസ്രയേലിലേക്കു മടങ്ങി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നാണ് പോലീസ് പറയുന്നത്.
Read Moreഒരു കുടുംബത്തിലെ 11പേർ മരിച്ച സംഭവം! കണ്ണുകൾ ദാനം ചെയ്തു; ദുരൂഹത വിട്ടൊഴുന്നില്ല
ന്യൂഡൽഹി: ഒരു കുടുംബത്തിലെ പതിനൊന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. വീട്ടിലെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന പതിനൊന്നു പൈപ്പുകളും ദുരൂഹതയുണർത്തുന്നു. വീട്ടിൽ മൃതദേഹങ്ങൾ കിടന്നതിനു സമാനമായിട്ടാണു പൈപ്പുകളും സ്ഥാപിച്ചിരിക്കുന്നത്. വീടിനുള്ളിൽ കണ്ടെത്തിയ ഡയറിയിൽ താന്ത്രിക് സ്വഭാവമുള്ള എഴുത്തുകൾ കണ്ടെത്തിയതിനു പിന്നാലെയാണ് പൈപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. അതിനിടെ, പതിനൊന്നു പേരിൽ ആറുപേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടു പുറത്തുവന്നിട്ടുണ്ട്. ഇവർ തൂങ്ങിമരിച്ചതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മരണത്തിനുമുന്പ് ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലുകൾ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. അതേസമയം, മരിച്ച പതിനൊന്നു പേരുടെയും കണ്ണുകൾ ദാനം ചെയ്തു. ഇതിലൂടെ 22 പേർക്ക് കാഴ്ച ലഭിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ഇവരുടെ താൽപര്യം കണക്കിലെടുത്താണ് കണ്ണുകൾ ദാനം ചെയ്തതെന്ന് കുടുംബസുഹൃത്ത് നവ്നീത് ബത്ര പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായണ്‍ ദേവി(77)യെയാണു കഴുത്തു…
Read Moreഗുഹയിൽ അവർ സുരക്ഷിതർ, പക്ഷേ പുറത്തെത്തിക്കാൻ ഉടനെ കഴിയില്ല
ബാങ്കോക്ക്: തായ്ലൻഡിൽ ഗുഹയ്ക്കുള്ളിൽ അകപ്പെട്ട 12 കുട്ടികളെയും അവരുടെ കോച്ചിനെയും കണ്ടെത്തിയെങ്കിലും ഗുഹയിൽനിന്ന് പുറംലോകത്ത് എത്തിക്കൽ വൈകുമെന്ന് രക്ഷാപ്രവർത്തകർ. ഗുഹയിലെ പാറയിൽ അഭയം തേടിയ ഫുട്ബോൾ കളിക്കാരായ കുട്ടികളുടെയും കോച്ചിന്റെയും ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. ഗുഹയിലെ പാതകളിൽ മുഴുവൻ നല്ല വെള്ളമുണ്ട്. ഒന്നുകിൽ വെള്ളം താഴണം. അല്ലെങ്കിൽ വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് രക്ഷപ്പെടാനുള്ള പരിശീലനം കുട്ടികൾക്കും കോച്ചിനും നൽ കണം. ഇതൊക്കെ പ്രായോഗികമാകാൻ അല്പം കാലതാമസം നേരിടും. ജലം താഴാനായി കാത്തിരിക്കേണ്ടി വന്നാൽ നാലു മാസമെങ്കിലും പുറത്തുനിന്ന് ഭക്ഷണവും മരുന്നും മറ്റും എത്തിക്കേണ്ടതായി വരും. മഴക്കാലത്ത് സാധാരണ നിറയാറുള്ള ഗുഹ സെപ്റ്റംബർ, ഒക്ടോബർ മാസം വരെ വെള്ളപ്പൊക്കത്തിലായി രിക്കും. ഈ സാഹചര്യത്തിൽ ചെളിനിറഞ്ഞതും തമ്മിൽ കാണാനാകാത്ത വിധത്തിൽ വെള്ളം നിറഞ്ഞതുമായ ഗുഹാവഴികളിലൂടെ മുങ്ങിനീന്തിയെത്താൻ കുട്ടികളെയും കോച്ചിനെയും പരിശീലിപ്പിക്കുകയെന്നത് ബുദ്ധിമുട്ടാകും. ഗുഹയിൽ…
Read Moreടിപ്പറുകൾ കൊലവണ്ടികൾ! മൂന്നുവർഷത്തിനിടെ മരിച്ചത് 41 പേർ; പരിക്കേൽക്കുന്നവരുമേറെ; കർശന നടപടിക്ക് നിർദേശം
സ്വന്തം ലേഖകൻ തൃശൂർ: നിരത്തുകളെ ചോരക്കളമാക്കി ചീറിപ്പായുന്ന ടിപ്പർ ലോറികൾ മൂലമുണ്ടായ അപകടങ്ങളിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ നിരത്തുകളിൽ പൊലിഞ്ഞതു 41 മനുഷ്യജീവനുകൾ. 2015ൽ സംസ്ഥാനത്തു ടിപ്പർ ലോറികൾ മുഖേന കുട്ടികൾക്കുണ്ടായ 45 അപകടങ്ങളിൽ 21 പേർ മരിച്ചു. 2016ൽ 39 കേസുകളിലായി അഞ്ചുപേരും കഴിഞ്ഞവർഷം 30 കേസുകളിലായി 10 പേരും മരിച്ചു. ഈ വർഷം മേയ് മാസം വരെ 15 കേസുകളിലായി അഞ്ചുപേരാണ് മരണമടഞ്ഞത്. ടിപ്പറുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാൻ കർശന നടപടികളുമായി പോലീസ് രംഗത്തിറങ്ങുകയാണ്. ടിപ്പർ ലോറികൾ ഉൾപ്പെടുന്ന വാഹനാപകടങ്ങളിൽ നിരവധി കുട്ടികൾ മരിക്കുകയും ഒട്ടേറെ കുട്ടികൾക്കു പരിക്കേൽക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ടിപ്പർ ലോറികൾക്കെതിരെ നടപടികൾ കർശനമാക്കുന്നത്. ഇതിന്റെ ഭാഗമായി പത്തനംതിട്ടയിൽ രണ്ടു മണിക്കൂറിൽ 177 ടിപ്പർ ലോറികൾ പരിശോധനയ്ക്കു വിധേയമാക്കുകയും നിയമം ലംഘിച്ചവർക്കെതിരേ നടപടിയെടുക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലായിടത്തും ടിപ്പർ ലോറികളുടെ പരിശോധനയും നിയമലംഘനത്തിനു കർശന…
Read More