മംഗളൂരു: രാജ്യം മുഴുവനും നടുങ്ങിയ ധർമസ്ഥലയിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട അന്വേഷണം മാറിമറിയുന്നു. പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി കാണിച്ചുനൽകിയ സ്ഥലങ്ങളിൽ അരക്കോടിയിലേറെ രൂപ ചെലവിട്ട് കുഴിച്ച് പരിശോധന നടത്തിയിട്ടും മനുഷ്യാവശിഷ്ടങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി പരാതിക്കാരനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. എംബിബിഎസ് വിദ്യാർഥിനിയായിരുന്ന മകൾ അനന്യ ഭട്ടിനെ 22 വർഷം മുമ്പ് ധർമസ്ഥലയിൽവച്ച് കാണാതായെന്നുപറഞ്ഞ് പരാതി നൽകിയ ബംഗളൂരു സ്വദേശിനി സുജാത ഭട്ടിനോട് മകളെ സംബന്ധിച്ച വിശദവിവരങ്ങളുമായി ഇന്ന് അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകാൻ നോട്ടീസ് നൽകി. ഇതിന് തൊട്ടുപിന്നാലെ തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ധർമസ്ഥല ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഗിരീഷ് മട്ടന്നവറും ടി. ജയന്തും ആവശ്യപ്പെട്ടതുപ്രകാരമാണ് ഇങ്ങനെയൊരു കഥയുമായി രംഗത്തെത്തിയതെന്നും വെളിപ്പെടുത്തി സുജാത മാധ്യമങ്ങൾക്കു മുന്നിലെത്തി. എംബിബിഎസ് വിദ്യാർഥിനിയായിരിക്കേ കാണാതായ മകളുടെ ഒരു ഫോട്ടോ പോലും സുജാതയുടെ കൈയിലില്ലെന്നത് നേരത്തേ സംശയത്തിന് ഇടനൽകിയിരുന്നു. വിവാദം…
Read MoreCategory: Loud Speaker
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധിപേരെ കാണാതായി
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ഇന്നലെ രാത്രി ചമോലി ജില്ലയിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായതായി. തരാലിയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ വീട് ഉൾപ്പെടെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥലത്തു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്. ഇന്ന് ഉച്ചവരെ ഈ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ചമോലിയിൽ ദുരന്തമുണ്ടായത്. മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. ഉത്തരകാശിയിലെ ദബ്രാനി പ്രദേശത്തെ ഗംഗോത്രി ഹൈവേയിൽ മണ്ണിടിഞ്ഞുവീണ് ബുധനാഴ്ച രണ്ട് പേർ മരിച്ചിരുന്നു.അതിനിടെ ഹർസിലിൽ പുതുതായി രൂപംകൊണ്ട തടാകം…
Read Moreആഗോള അയ്യപ്പസംഗമം പമ്പാതീരത്ത്; തമിഴ്നാട് മുഖ്യമന്ത്രിയെ ക്ഷണിച്ച് ദേവസ്വം മന്ത്രി
കോട്ടയം: സെപ്റ്റംബര്‍ 20ന് പമ്പാതീരത്തു നടക്കുന്ന ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ടു ക്ഷണിച്ച് സംസ്ഥാന ദേവസ്വം മന്ത്രി വി.എന്‍. വാസവന്. തമിഴ്നാട് ഹിന്ദുമത എന്‍ഡോവ്മെന്റ് മന്ത്രി പി. കെ. ശേഖര്‍ ബാബു, ചീഫ് സെക്രട്ടറി എന്‍. മുരുഗാനന്ദം, ടൂറിസം, സാംസ്കാരിക, എന്‍ഡോവ്മെന്റ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസന്, കേരളത്തില്‍നിന്ന് ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി. സുനില്‍ കുമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും കൂടെ ഉണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായിട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഗോള അയ്യപ്പസംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പമ്പാതീരത്തെ അയ്യപ്പസംഗമം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ മുഖ്യതിഥിയായിട്ടാണ് തമിഴ്നാട്…
Read Moreമാങ്കൂട്ടത്തിലിന്റെ കോലം കത്തിക്കൽ: പോലീസും സിപിഎമ്മും തമ്മിൽ തർക്കം; ഏരിയാ സെക്രട്ടറിയും എസ് ഐയും തമ്മിൽ വാക്പോര്
മാന്നാർ : രാഹൂൽ മാങ്കൂട്ടത്തിലിന്റെ കോലം കത്തിച്ചത് പോലീസും സിപിഎമ്മും തമ്മിലുള്ള തർക്കത്തിൽ കലാശിച്ചു. തർക്കം സ്റ്റേഷനിലേക്ക് എത്തിയതോടെ സി പി എം ഏരിയാ സെക്രട്ടറിയും എസ് ഐയും തമ്മിലുള്ള വാക്പോരായി മാറി. ഇന്നലെ വൈകുന്നേരമാണ് സിപിഎം നേതൃത്വത്തിൽ രാഹുൽ എംഎൽഎ സ്ഥാനം ഒഴിയണമെന്ന ആവശ്യമുയർത്തി പ്രതിഷേധ പ്രകടനം നടത്തിയത്. തുടർന്ന് രാഹുലിന്റെ കോലം കത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ കേസ് എടുക്കുകയും ഇവരെ ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോകുകയും ചെയ്തു. സ്റ്റേഷനിൽ എത്തിയ സി പിഎം ഏരിയ സെക്രട്ടറി പി.എൻ. ശെൽവരാജിനോട് എസ് ഐ തട്ടിക്കയറുകയും താൻ ആരാടോയെന്ന് ചോദിക്കുകയും ചെയ്തത് ഇയാളെ പ്രകോപനാക്കുകയും എസ് ഐയോട് കയർക്കുകയുമായിരുന്നു. ഈ ഭാഗം പോലീസ് മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നുവത്രേ. ഇതിന് മുമ്പ് പലതവണ കോൺഗ്രസും ബിജെപിയും പ്രതിഷേധപ്രകടനങ്ങളും വിവിധ കോലം കത്തിക്കലും നടത്തിയിട്ടും ആർക്കെതിരേയും പോലീസ്…
Read Moreരാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഹൈക്കമാന്‍ഡിന് പരാതി; പരാതി ലഭിച്ചിട്ടില്ലെന്ന് ദീപാദാസ് മുൻഷി
തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിനെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്കി. എംഎല്‍എ ആയ ശേഷം രാഹുലിനുണ്ടായ സാമ്പത്തിക വളര്‍ച്ചകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതി. സാമ്പത്തിക വളര്‍ച്ച ദുരൂഹമാണെന്നും പരാതിയില്‍ പറയുന്നു. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേക്കാണ് പരാതി നല്‍കിയത്. കേരളത്തിലും പുറത്തും പല ബിസിനസ്സ് ഇടപാടുകള്‍ രാഹുലിനുണ്ടെന്നും ഇതിലെല്ലാം ഷാഫി പറമ്പിലിനും പങ്കുണ്ടെന്നാണ് പരാതി. രാഹുലിനെതിരെയും ഷാഫിക്കെതിരെയും പാലക്കാട് കോണ്‍ഗ്രസില്‍ കഴിഞ്ഞ രണ്ട് ദിവസമായി വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇരുവരും പൂരപറമ്പിലെ പോക്കറ്റടിക്കാരെ പോലെയാണന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്.ഉപതെരഞ്ഞെടുപ്പ് വേളയില്‍ വലിയ തോതില്‍ ലഭിച്ച പണം വിനിയോഗിച്ചത് ഷാഫിയാണ്. ഇതിന് വ്യക്തതയില്ല. രാഹുല്‍ എംഎല്‍എ ആയ ശേഷം കാര്‍ വാങ്ങിയിരുന്നു. ഇതിനുള്ള പണം എവിടെ നിന്നും ലഭിച്ചുവെന്നും പ്രവര്‍ത്തകരും നേതാക്കളും ചോദിക്കുന്നുണ്ട്. സ്വഭാവ ദൂഷ്യമുള്ള രാഹുലിനെ പാലക്കാട്ടെത്തിച്ചത് പാര്‍ട്ടി ഷാഫിയുടെ കൈപ്പിടിയിലാക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ്…
Read Moreവിലക്കിഴിവിന്റെ പാമോയിൽ എത്തുന്നു; ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് കൊളംബിയൻ, ഗ്വാട്ടിമാലൻ പാമോയിൽ
മുംബൈ: കൊളംബിയ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളിൽനിന്ന് വൻ വിലക്കിഴിവിൽ പാമോയിൽ ഇറക്കുമതിക്കൊരുങ്ങി ഇന്ത്യ. ആദ്യമായാണ് ഈ രാജ്യങ്ങളുടെ പാംഓയിൽ ഇന്ത്യ വാങ്ങുന്നത്. ഈ രാജ്യങ്ങളിലെ പാമോയിൽ ഉത്പാദനം ആവശ്യത്തേക്കാൾ അധികമാണ്. മുന്‍പ് യൂറോപ്പിലും ലാറ്റിനമേരിക്കയിലും അധികമുള്ള പാമോയിൽ വില്‍ക്കുകയായിരുന്നു ഈ രാജ്യങ്ങൾ ചെയ്തിരുന്നത്. വൻ വിലക്കിഴിവിൽ ഈ രാജ്യങ്ങൾ ഇന്ത്യക്ക് പാംഓയിൽ നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോകത്ത് പാമോയിൽ ഉത്പാദനത്തിൽ കൊളംബിയ നാലാംസ്ഥാനത്തും ഗ്വാട്ടിമാല ആറാമതുമാണ്. ഇന്ത്യയുടെ ഈ നീക്കം ഇന്തോനേഷ്യയെയും മലേഷ്യയെയുമാണ് ബാധിക്കുന്നത്. ആഗോളതലത്തിൽ പാമോയിൽ ഉത്പാദനത്തിലും വിതരണത്തിലും മുൻപന്തിയിലുള്ള രാജ്യങ്ങളാണിവ. ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാരും ഈ രാജ്യങ്ങളാണ്. 2023-24ൽ ഒന്‍പത് മില്യൺ ടൺ പാമോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. രണ്ടു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെയും ഉത്പാദനത്തിലെ വർധനയും അവയുടെ വിതരണം തിരിച്ചുവിടാനുള്ള കഴിവും മലേഷ്യൻ പാം ഓയിൽ ഫ്യൂച്ചറുകളുടെ മാനദണ്ഡങ്ങളെ ബാധിക്കുമെന്നാണ് വ്യവസായ…
Read Moreപുറത്തിറക്കി ഒരു വർഷമായിട്ടും സർവീസ് തുടങ്ങാനാകാതെ വന്ദേ സ്ലീപ്പർ ട്രെയിൻ; സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ തീവ്രശ്രമം
പരവൂർ (കൊല്ലം): ആദ്യ വന്ദേ സ്ലീപ്പർ ട്രെയിൻ പുറത്തിറക്കി ഒരു വർഷമായിട്ടും യാത്രാ സർവീസ് ആരംഭിക്കാൻ കഴിയാതെ റെയിൽവേ. കോച്ചുകളിലെ ഗുണമേന്മയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ കഴിയാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.2024 സെപ്റ്റംബർ ഒന്നിന് ബംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ ഫാക്ടറിയിൽ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് വന്ദേ സ്ലീപ്പർ ട്രെയിനിന്റെ ആദ്യ പ്രോട്ടോടൈപ്പ് അനാഛാദനം ചെയ്തത്. പരീക്ഷണ ഓട്ടത്തിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ യാത്രാ സർവീസുകൾ ആരംഭിക്കുമെന്നും അന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിനു ശേഷം ആദ്യ സർവീസിനായി നിശ്ചയിച്ച പല സമയ പരിധികളും സാങ്കേതിക കാരണങ്ങളാൽ മുടങ്ങുകയായിരുന്നു.2024 ഒക്ടോബറിൽ കൈമാറിയ പ്രോട്ടോടൈപ്പ് വന്ദേഭാരത് സ്ലീപ്പർ റേക്കിൽ 106 ന്യൂനതകൾ ഉണ്ടെന്ന് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇക്കാര്യം ഐസിഎഫ് അധികൃതർ ബിഇഎംഎലിനെ രേഖാമൂലം അറിയിക്കുകയുമുണ്ടായി. 2025 ജൂൺ…
Read Moreഅമിത്ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയെന്നു സംശയം; കെഎപി ബറ്റാലിയനിലെ ഉയര്ന്നഉദ്യോഗസ്ഥനെ മാറ്റി; പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി: കേന്ദ്രമന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്കെത്തിയ കെഎപി ബറ്റാലിയനിലെ ഉന്നത ഉദ്യോഗസ്ഥനെ രാത്രി ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തി. കെ എ പി അഞ്ചാം ബറ്റാലിയന് അസിസ്റ്റന്റ് കമാന്‍ഡന്റ് എസ്.സുരേഷിനെയാണു മാറ്റിനിര്‍ത്തിയത്. രാത്രി ഡ്യൂട്ടിക്കെത്തിയ ഇദ്ദേഹം മദ്യപിച്ചിരുന്നതായി സംശയം തോന്നിയതിനെ തുടര്‍ന്ന് നെടുമ്പാശേരി പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു.
Read Moreവാഹനം തട്ടി; നടുറോഡിൽ വാക്കുതർക്കത്തിലേർപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷും കോൺഗ്രസ് നേതാവും
തിരുവനന്തപുരം: വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിനെ ചൊല്ലി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയും തമ്മില്‍ നടുറോഡില്‍ വാക്കുതര്‍ക്കം. പോലീസെത്തി തര്‍ക്കം പരിഹരിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ശാസ്തമംഗലത്തായിരുന്നു സംഭവം. വിനോദ് കൃഷ്ണയുടെ കാര്‍ മാധവിന്റെ കാറുമായി തട്ടിയതാണ് തര്‍ക്കത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. മ്യൂസിയം പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി ഇരുവരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.
Read Moreനിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കിൽ പരാതി നൽകട്ടെ; യുവനടി തന്റെ അടുത്ത സുഹൃത്ത്; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ;
തിരുവനന്തപുരം: വിവാദ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത്കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ നിന്നും ഹൈക്കമാൻഡിൽ നിന്നും സമ്മർദം ഉയർന്നതിനെ തുടർന്നാണ് നടപടി. തെറ്റുചെയ്തെന്ന ബോധ്യത്തോടെയല്ല. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ആരോപണങ്ങൾ തനിക്കെതിരെ ആണെന്ന് കരുതുന്നില്ല. യുവനടി തന്റെ അടുത്ത സുഹൃത്താണ്. തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നു. ഓഡിയോ സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിക്കുന്ന കാലമാണ്. പരാതി വന്നാൽ നിയമപരമായി നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തനിക്കെതിരായ എഴുത്തുകാരി ഹണി ഭാസ്കറുടെ ആരോപണം അവര്‍ തെളിയിക്കട്ടെയെന്നും രാഹുൽ ചൂണ്ടിക്കാട്ടി. താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കിൽ പരാതി നൽകട്ടെയെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയാറാണെന്നും രാഹുൽ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിനൊടുവിലാണ് രാഹുൽ മാങ്കൂട്ടത്തിൽ…
Read More