ന്യൂഡൽഹി: വോട്ട് കൊള്ള ആരോപണത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറഞ്ഞേ മതിയാവൂയെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യമാകെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാംഗ്മൂലത്തിനായി കാത്തിരിക്കുകയാണെന്നും എല്ലാ സംസ്ഥാനങ്ങളിലെയും ക്രമക്കേടുകൾ പുറത്തുകൊണ്ടുവരുമെന്നും ബിഹാറിലെ ഗയയിലെ റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര രണ്ടാം ദിനവും ബിഹാറിൽ പര്യടനം തുടരുകയാണ്. വസിർഗഞ്ചിലെ പുനാമയിൽ തുടങ്ങി ബർബിഘയിൽ അവസാനിക്കും വിധമാണ് യാത്രയുടെ പദ്ധതി. തേജസ്വിയാദവും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്. തന്നോട് സത്യവാംഗ്മൂലം ചോദിച്ച കമ്മീഷന്റെ സത്യവാംഗ്മൂലത്തിനായി രാജ്യം കാത്തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ജനം കമ്മീഷനെ പാഠം പഠിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാനങ്ങളിൽ കമ്മീഷനെതിരേ പ്രതിഷേധം വ്യാപിപ്പിക്കാനും നീക്കമുണ്ട്.
Read MoreCategory: Loud Speaker
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; പ്രത്യേക അന്വേഷണസംഘം വിയ്യൂരിലെ അതീവ സുരക്ഷാജയിലിലും സന്ദർശനം നടത്തിയേക്കും
തൃശൂർ: ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം വിയ്യൂരിലെ അതിവസുരക്ഷാ ജയിലിലും സന്ദർശനം നടത്തിയേക്കും. സംഘം എത്തുന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഗോവിന്ദച്ചാമിയെ പാർപ്പിച്ചിട്ടുള്ളത് വിയ്യൂരിലെ ഹൈ സെക്യൂരിറ്റി പ്രിസണിൽ ആയതിനാൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ജയിൽച്ചാട്ടത്തിന്റെ വിശദവിവരങ്ങൾ ശേഖരിക്കുന്നതിനായി ഗോവിന്ദച്ചാമിയെയും കാണുമെന്നാണ് സൂചന. ജസ്റ്റിസ് സി.എന്‍ രാമചന്ദൻ, മുൻ ഡിജിപി ജേക്കബ്ബ് പുന്നൂസ് എന്നിവരടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സമിതി . രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ കണ്ണൂരിലെ ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെയടക്കം മൊഴിയെടുക്കും. സർക്കാർ നിയോഗിച്ച സമിതി ആയതുകൊണ്ട് ഗോവിന്ദച്ചാമിയുടെ മൊഴിയെടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും കോടതിയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയത് മുഖ്യമന്ത്രിയാണ്.
Read More13-കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു പീഡിപ്പിച്ചു; നാലു പേർ അറസ്റ്റിൽ
ന്യൂഡൽഹി: പിതാവുമായുള്ള തർക്കത്തെതുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിയ 13 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിച്ച് ബലാത്സംഗം ചെയ്ത നാലു പേർ അറസ്റ്റിൽ. ഷംലി നിവാസിയായ രാജീവ് (40), ഹാപുർ സ്വദേശി വികാസ് (20), മീററ്റ് സ്വദേശി ആഷു (55), ഗാസിയാബാദ് സ്വദേശി രാമൻജോത് സിംഗ് (24) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിലെ ഭാരത് നഗറിൽ ഒരു മാസം മുമ്പ് പിതാവുമായുള്ള തർക്കത്തെതുടർന്നാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. ജൂലൈ 21ന് കാണാതായ പെൺകുട്ടിയെ ഏകദേശം ഒരു മാസത്തിന് ശേഷം ഉത്തർപ്രദേശിലെ ഷംലിയിൽനിന്ന് രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസീർപുരിലെ ജെജെ കോളനിയിലെ വീട്ടിൽനിന്ന് ട്യൂഷനു പോയ ശേഷം ജൂലൈ 21ന് പെൺകുട്ടിയെ കാണാതായി. തുടർന്ന് ഭാരത് നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഭീഷം സിംഗ് പറഞ്ഞു. പിതാവുമായുള്ള…
Read Moreകോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസ്: പ്രതി റമീസിനെ ഇന്നു വീണ്ടും കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: കോതമംഗലം കറുകടത്ത് ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത കേസില്‍ ഒന്നാം പ്രതി റമീസിനെ ഇന്ന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ ഇയാളുടെ മാതാപിതാക്കളായ പാനായിക്കുളം പുതിയ റോഡ് തോപ്പില്‍പറമ്പില്‍ വീട്ടില്‍ റെഹിമോന്(47), ഭാര്യ ഷെറീന (46), റമീസിന്റെ സുഹൃത്ത് വെളിയത്തുനാട് പാറന ജംഗ്ഷന് കറുകാശേരി വീട്ടില്‍ അബ്ദുള്സഹദ് (25) എന്നിവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവരില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ റമീസിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. റമീസിന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പുറമെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിനും മൊബൈലിലെ ഡിജിറ്റല്‍ തെളിവ് അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരവും ആണ് കേസെടുത്തിട്ടുള്ളത്. ഒളിവില്‍ കഴിഞ്ഞത് സേലത്ത്സംഭവ ശേഷം ഒളിവില്‍ പോയ റെഹിമോനെയും ഷെറീനയെയും തമിഴ്നാട് സേലത്തെ ലോഡ്ജില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള…
Read Moreചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അഴിമതിപ്പണം മക്കളുടെ പേരില്‍ വിദേശബാങ്കുകളില്‍; ആരോപണവുമായി ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അളവറ്റ അഴിമതിപ്പണം മക്കളുടെ പേരില്‍ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളതായി ചെറിയാൻഫിലിപ്പിന്റെ ആരോപണം. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകാരില്‍ നിന്നും സാധന സാമഗ്രികള്‍ വാങ്ങുന്ന കമ്പനികളില്‍ നിന്നും കമ്മീഷനായി ലഭിച്ച ഭീമമായ തുകയാണ് ബാങ്കു നിക്ഷേപമായി മാറിയിട്ടുള്ളത്. അഴിമതിപ്പണം റിവേഴ്സ് ഹവാലയിലൂടെ വെളുപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിദേശത്തുനിന്നുള്ള പണം ചില കടലാസ് കമ്പനികളിലേക്ക് അയയ്ക്കുകയും അവര്‍ നാട്ടിലുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. ലോക കേരളസഭയില്‍ അവിഹിതമായി അംഗത്വം നേടിയ ചില അവതാരങ്ങള്‍ ഹവാല പണമിടപാടുകാരാണ്. ഇവരില്‍ ചിലര്‍ അഴിമതി ഇടപാടുകളിലെ മദ്ധ്യസ്ഥരുമാണ്. രാഷ്ട്രീയ നേതാക്കളുടെ മക്കളില്‍ ചിലര്‍ വിദേശത്തെ ധനാഢ്യരായ ചില മലയാളികളുടെ ബിസിനസ് പങ്കാളികളാണ്. ഇ.ഡി, ആദായ വകുപ്പ്, വിജിലന്‍സ് എന്നിവയെ ഇവര്‍ക്ക് ഭയപ്പെടേണ്ടതില്ല. സംശുദ്ധവും ത്യാഗപൂര്‍ണവുമായ നിരവധി വര്‍ഷത്തെ ജനകീയ…
Read More‘വോട്ട് മോഷണ’ വിവാദം; സത്യവാംഗ്മൂലം നല്‍കണമെന്ന് ആവശ്യവുമായി വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ‘വോട്ട് മോഷണ’ വിവാദത്തില്‍ സത്യവാംഗ്മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞ അതേകാര്യം പറഞ്ഞ ബിജെപി നേതാവ് അനുരാഗ് താക്കൂറിനോട് കമ്മീഷന് സത്യവാംഗ്മൂലം ചോദിക്കുന്നില്ലെയെന്ന് രാഹുല്‍ വിമര്‍ശിച്ചു. വോട്ടര്‍പട്ടിക പരിഷ്കരണമെന്നാല്‍ ബിഹാറിലെ ജനതയില്‍നിന്ന് വോട്ടുകള്‍ മോഷ്ടിക്കുക എന്നാണര്‍ഥം. നേരത്തെ അവരിത് രഹസ്യമായി ചെയ്തു, ഇപ്പോള്‍ അത് പരസ്യമായി ചെയ്യുന്നുവെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്നതെന്നു കെ.സി. വേണുഗോപാല്‍ എംപി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുണ്ടായ ക്രമക്കേട് പുറത്തായതിലെ അസ്വസ്ഥതയാണ് പത്രസമ്മേളനത്തിലുടനീളം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്; നവകേരളസദസിനു പിന്നാലെ പഞ്ചായത്തുകള്‍ തോറും വികസനസദസുമായി മന്ത്രിസഭയെത്തുന്നു
കോട്ടയം: നവകേരള സദസിനും മന്ത്രിതല താലൂക്ക് അദാലത്തുകള്‍ക്കു ശേഷം തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ജനങ്ങളിലേക്ക് എത്തുന്നു.നവകേരള സദസിലെ പോലെ ബസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടു പഞ്ചായത്തുകളില്‍ എത്തുകയല്ല പകരം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസംഗം വീഡിയോയിലുടെ ജനങ്ങളെ കേള്‍പ്പിക്കും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് തദ്ദേശ സ്ഥാപനങ്ങളില്‍ വികസന സദസുകള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ ഒരു മാസക്കാലത്തിനുള്ളിലാണ് പഞ്ചായത്തുകളിലും നഗരസഭകളിലും വികസന സദസ് സംഘടിപ്പിക്കുന്നത്. വികസന സദസിന്റെ ഏകോപന ചുമതല തദ്ദേശ സ്വയം ഭരണ വകുപ്പിനും മന്ത്രി എം.ബി. രാജേഷിനുമാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പിആര്‍ഡി നിയോഗിക്കുന്ന റിസോര്ഴ്സ് പഴ്സണ്‍ ഓരോ തദ്ദേശ സ്ഥാപനത്തിലെയും വികസന സദസില്‍ അവതരിപ്പിക്കും. തദ്ദേശ സ്ഥാപന പരിധിയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ടവരും പൗരപ്രമുഖരും സദസില്‍ പങ്കാളികളാകും. ജനങ്ങളുടെ പ്രതികരണങ്ങള്‍ വികസവുമായി ബന്ധപ്പെട്ട…
Read Moreസിപിഎമ്മിലെ പരാതിച്ചോർച്ച; പാർട്ടി വ്യക്തത വരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സിപിഎമ്മിലെ പരാതിച്ചോര്ച്ച വിവാദത്തില്‍ പാര്‍ട്ടി വ്യക്തത വരുത്തുമെന്നു മന്ത്രി വി.ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി മറുപടി പറയും. സംസ്ഥാന സമിതിയില്‍ കത്ത് ചര്‍ച്ചയായിട്ടില്ല. സിപിഎം വിരോധം മൂലമുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ആരോപണങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയെ തളര്‍ത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവതാരങ്ങള്‍ക്ക് പാര്‍ട്ടിയെ സ്വാധീനിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ത്ത സംഭവം കാസര്‍ഗോട് ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കും. അധ്യാപകര്‍ വിദ്യാര്‍ഥികളുടെ ശത്രുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. നാലാം ക്ലാസിലെ കൈപ്പുസ്തകത്തിലുണ്ടായ പിശകില്‍ ആ ഭാഗം തയാറാക്കിയ അധ്യാപകരെ ഡീബാര്‍ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreസിപിഎമ്മിൽ കത്ത് ചോര്‍ച്ചാ വിവാദം കനക്കുന്നു: പിബിക്ക് നൽകിയ പരാതി എം. വി ഗോവിന്ദന്റെ മകൻ ചോർത്തിയെന്ന് വ്യവസായി
തിരുവനന്തപുരം: സിപിഎമ്മിൽ കത്ത് ചോർച്ചാ വിവാദം കനക്കുന്നു. പിബിക്ക് നല്കിയ കത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന് ചോര്‍ത്തി എന്നാരോപിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് വ്യവസായി പരാതി നല്കി. പാര്‍ട്ടിക്ക് നല്കിയ രഹസ്യ കത്ത് എങ്ങനെ ഡല്‍ഹി ഹൈക്കോടതിയിലെ മാനനഷ്ടക്കേസില്‍ തെളിവായി എന്നാണ് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ജനറല്‍ സെക്രട്ടറി എം.എ. ബേബിക്ക് നല്കിയ പരാതിയിലെ ചോദ്യം. ലണ്ടൻ മലയാളി രാജേഷ് കൃഷ്ണ വഴി പാർട്ടി നേതാക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ട കേസിലാണ് വിവാദ കത്തുള്ളത്. പാർട്ടിക്ക് നൽകിയ രഹസ്യ കത്ത് എങ്ങനെ മാനനഷ്ടക്കേസിൽ തെളിവായി എന്ന് ചോദ്യമാണ് ഉയരുന്നത്. പരാതിക്ക് പിന്നാലെ രാജേഷ് കൃഷ്ണയെ മധുര പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കൽ എം.എ. ബേബി സ്ഥിരീകരിക്കുകയും ചെയ്തു. ഇത്…
Read Moreയൂബര്‍ ഡ്രൈവർ കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ നോക്കി: സിനിമ കാണാറുള്ളതുകൊണ്ട് ചെറിയ ട്രിക്കുകൾ ഉപയോഗിച്ച് രക്ഷപെട്ടു; പരാതിയുമായി അലിൻ ജോസ് പെരേര
കൊച്ചി: യൂബര്‍ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി യൂട്യൂബറും ഷോർട് ഫിലിം താരവുമായ അലിൻ ജോസ് പെരേര. യൂബര്‍ ഡ്രൈവർ കാറിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് അലിൻ ജോസിന്റെ പരാതി. സിനിമ കാണാറുള്ളതുകൊണ്ട് ചെറിയ ചില ട്രിക്കുകൾ ഉപയോഗിച്ചാണ് താൻ രക്ഷപ്പെട്ടതെന്നും അലിൻ പറഞ്ഞു. യൂബർ ഡ്രൈവർ ആശിഷിനെതിരേ താൻ പോലീസിൽ പരാതി നൽകിയെന്നും അലിൻ അറിയിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് മർദന വിവരം താരം പുറത്ത് വിട്ടത്. രണ്ട് വര്‍ഷമായി ആശിഷിനെ തനിക്ക് അറിയാം. തന്റെ കുടുംബത്തിന് റീത്ത് വയ്ക്കുമെന്ന് ആശിഷ് പറഞ്ഞു. ഭാഗ്യത്തിനാണ്രക്ഷപ്പെട്ടതെന്നും അലിൻ ജോസ് പറഞ്ഞു. ആശിഷിനെ പോലെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയാണ് വേണ്ടത്. സാധാരണക്കാരായ ഒരുപാട് യാത്രക്കാര്‍ യൂബറിൽ കയറാറുണ്ട്. അവരുടെ ജീവന് പോലും ഇത്തരക്കാര്‍ ഭീഷണിയാണെന്നും അലിൻ ജോസ് ഫേസ്ബുക്കിൽ കുറിച്ചു. ആശിഷിന്റെ ചിത്രവും അലിൻ…
Read More