കൊല്ലം: വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവാവ് അറസ്റ്റിൽ. മീയണ്ണൂർ സ്വദേശി അനൂജാണ് പിടിയിലായത്. പുലർച്ചെ ക്ഷേത്ര ദർശനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിയ 65കാരിയെ പ്രതി പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവ ശേഷം അവിടെ നിന്നും പ്രതി ഓടി രക്ഷപ്പെട്ടു. കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിൽവച്ചായിരുന്നു സംഭവം. ഒളിവിൽ പോയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
Read MoreCategory: Loud Speaker
ജലനിരപ്പ് 80 ശതമാനത്തിനു മുകളിൽ: ഡാമുകൾ തുറന്നു; പന്പാ തീരത്ത് ജാഗ്രതാ നിർദേശം
പത്തനംതിട്ട: കിഴക്കൻ മേഖലയിൽ രണ്ടു ദിവസമായി തുടരുന്നതും ജലവൈദ്യുത പദ്ധതിയുടെ സംഭരണികൾ തുറന്നതും കാരണം പന്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി – ആനത്തോട് സംഭരണിയുടെ രണ്ട് ഷട്ടറുകൾ ഇന്നലെ ഉച്ചകഴിഞ്ഞ് തുറന്നു. 30 സെന്റി മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. കക്കി – ആനത്തോട് സംഭരണിയിൽ 80.69 ശതമാനം മാത്രമേ ജലനിരപ്പ് ഉയർന്നിട്ടുള്ളെങ്കിലും മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്. 2018, 2019 പ്രളയകാലയളവിനു ശേഷം ജലനിരപ്പ് 80 ശതമാനത്തിനു മുകളിലേക്കെത്തുന്ന സാഹചര്യത്തിൽ ഷട്ടറുകൾ തുറന്നു ക്രമീകരിക്കുന്ന രീതിയാണ് നിലവിലുള്ളത്. 2018ൽ സംഭരണി പൂർണമായി നിറയുന്നതുവരെ കാത്തിരുന്നതും അധിക മഴയും പ്രളയക്കെടുതിയിൽ മുക്കിയതോടെയാണ് ഡാം സുരക്ഷ അഥോറിറ്റിയുടെ മുന്നറിയിപ്പ് മാനുവൽ പുതുക്കിയത്. നദിയിൽ ഇറങ്ങരുത്കക്കി സംഭരണിയുടെ ഷട്ടറുകൾ തുറക്കുന്പോൾ പുറത്തേക്കു വരുന്ന ജലം രണ്ടു മണിക്കൂറിന് ശേഷം പമ്പാ ത്രിവേണിയിലും ആറു…
Read Moreഹുമയൂണ്‍ ശവകുടീരത്തിന്റെ ദർഗയുടെ മേൽക്കൂര തകര്‍ന്ന് ആറുപേർ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ സ്ഥിതി ചെയ്യുന്ന ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ശവകുടീരമുൾപ്പെടുന്ന കെട്ടിട സമുച്ചയത്തിലെ ദർഗയുടെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട സ്ഥലവും പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണിവിടം. നിത്യേന നൂറുകണക്കിനു സഞ്ചാരികൾ സന്ദർശിക്കുന്ന സ്ഥലമാണിത്.
Read Moreസിനിമാലോകത്തെ വനിതാശക്തിയുടെ അഭിമാനനിമിഷം: ഉമാ തോമസ്
കൊച്ചി: “അമ്മ’യുടെ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഉമാ തോമസ് എംഎല്‍എ. സിനിമാ ലോകത്തെ വനിതാ ശക്തിയുടെ അഭിമാന നിമിഷം എന്നാണ് സ്ത്രീകളുടെ വിജയത്തെക്കുറിച്ച് ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്. അമ്മയുടെ പുതിയ പ്രസിഡന്റായി ശ്വേത മേനോന് തെരഞ്ഞെടുക്കപ്പെട്ടതും മുഖ്യഭാരവാഹികളായി പുരുഷന്മാര്ക്കൊപ്പം വനിതകള്‍ക്ക് നേതൃത്വം ലഭിച്ചതും അഭിമാനകരവും മലയാള സിനിമ ലോകത്തിന് പ്രചോദനവുമാണ് എന്നും ഉമാ തോമസ് കുറിച്ചു.
Read More‘മെയ്ഡ് ഇൻ ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പുകൾ വൈകാതെ വിപണിയിൽ; ആറ് ചിപ്പ് പ്ലാന്റുകളിൽ 4 എണ്ണം ഉടൻ വരുമെന്ന് പ്രധാന മന്ത്രി
ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ ‘മെയ്ഡ് ഇൻ ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പുകൾ വിപണിയിൽ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആറ് ചിപ്പ് പ്ലാന്റുകളാണ് വരാനിരിക്കുന്നത്. അവയിൽ നാലെണ്ണം ഉടൻ യാഥാർഥ്യമാകും. ഈ വർഷാവസാനത്തോടെ ഇന്ത്യയിൽ നിർമിച്ച ചിപ്പുകൾ ലഭ്യമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ തദ്ദേശീയ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സർഗാത്മകത ആയാലും സാമൂഹികമാധ്യമങ്ങൾ ആയാലും സ്വന്തമായി പ്ലാറ്റ്ഫോം വികസിപ്പിക്കാൻ രാജ്യത്തെ യുവത മുന്നോട്ടുവരണമെന്ന് അഭ്യർഥിച്ച അദ്ദേഹം എന്തിനാണ് മറ്റുള്ളവരെ ആശ്രയിക്കുന്നതെന്നും ഇന്ത്യയുടെ സമ്പത്ത് മറ്റു രാജ്യങ്ങളിലേക്ക് ഒഴുക്കുന്നതെന്തിനാണെന്നും ചോദിച്ചു.
Read Moreപാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പത്തുവയസുകാരൻ മരിച്ചു; ഒന്‍പതുപേര്‍ക്ക് പരിക്ക്; അന്വേഷണം ആരംഭിച്ച് പോലീസ്
ബംഗളൂരു: വില്‍സണ്‍ ഗാര്‍ഡനില്‍ ഇന്നലെ രാവിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പത്തുവയസുകാരൻ മരിച്ചു. ഒന്‍പതുപേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നംഗ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സ്ഫോടനം നടന്നത്. ഗൃഹനാഥന് രാവിലെ ജോലിക്കു പോയിരുന്നു. ഭാര്യയും കുഞ്ഞുമാണ് അപകടസമയം വീട്ടിലുണ്ടായിരുന്നത്. തൊട്ടുതൊട്ട് വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ പൊട്ടിത്തെറിയിൽ സമീപത്തെ ആറോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദര്‍ശിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തോട് അനുശോചനം അറിയിച്ചു. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു.
Read Moreഹുമയൂണ്‍ ശവകുടീരത്തിന്റെ ദർഗയുടെ മേൽക്കൂര തകര്‍ന്ന് ആറുപേർ മരിച്ചു; അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ സ്ഥിതി ചെയ്യുന്ന ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ശവകുടീരമുൾപ്പെടുന്ന കെട്ടിട സമുച്ചയത്തിലെ ദർഗയുടെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട സ്ഥലവും പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണിവിടം. നിത്യേന നൂറുകണക്കിനു സഞ്ചാരികൾ സന്ദർശിക്കുന്ന സ്ഥലമാണിത്.
Read Moreയോഗി ആദിത്യനാഥിനെ പുകഴ്ത്തിയ എസ്പി എംഎൽഎയെ പാർട്ടിയിൽനിന്നു പുറത്താക്കി
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിയമസഭയിൽ പുകഴ്ത്തി സംസാരിച്ചതിനു സമാജ്വാദി പാർട്ടി എംഎൽഎ പൂജാ പാലിനെ പാർട്ടിയിൽനിന്നു പുറത്താക്കി. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചാണു നടപടി. കൊടും കുറ്റവാളിയും രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദിനെ മൂന്ന് അക്രമികൾ വെടിവച്ചു കൊന്നതിന്റെ പേരിലാണു പൂജ മുഖ്യമന്ത്രിയെ പ്രശംസിച്ചത്.പൂജ പാലിന്റെ ഭർത്താവും ബിഎസ്പി എംഎൽഎയുമായിരുന്ന രാജു പാലിനെ 2005ൽ അതിഖ് അഹമ്മദിന്റെ സംഘം വെടിവച്ചു കൊന്നിരുന്നു. 2023 ഓഗസ്റ്റ് 15നാണ് അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്. പോലീസ് എസ്കോർട്ടിൽ വൈദ്യപരിശോധനയ്ക്കു പോകവേ മൂന്ന് അക്രമികൾ പോയിന്റ് ബ്ലാങ്കിൽനിന്നു വെടിവയ്ക്കുകയായിരുന്നു.വിഷൻ 2047 ചർച്ചയ്ക്കിടെയാണ് പൂജ പാൽ മുഖ്യമന്ത്രിയെ പുകഴ്ത്തിയത്. “എണ്ണമറ്റ സ്ത്രീകൾക്ക് ഭർത്താക്കന്മാരെ നഷ്ടമായി. എണ്ണമറ്റ അമ്മമാർക്ക് മക്കളെ നഷ്ടമായി.അതിഖ് അഹമ്മദിനെപ്പോലെയുള്ള ക്രിമിനലുകളെ തുടച്ചുനീക്കിയ മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുന്നു”- പൂജ പാൽ പറഞ്ഞു.
Read Moreട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം: അന്വേഷണം ആരംഭിച്ച് പോലീസ്
ആലപ്പുഴ: ട്രെയിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ധൻബാദ് – ആലപ്പുഴ ട്രെയിന്റെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് ആർപിഎഫ് നടത്തിയ പരിശോധനയിലാണ് എസ് മൂന്ന് കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.
Read Moreതദ്ദേശതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ ശബരി പാത വീണ്ടും വൈകും
കോട്ടയം: ശബരി റെയിൽവെ പദ്ധതി നടപ്പിലാകണമെങ്കിൽ സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കണം. അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ പാതയ്ക്ക് സ്ഥലം ഏറ്റെടുത്തു തുടങ്ങിയാലുടൻ ശബരി പദ്ധതി മരവിപ്പിച്ച നടപടി പിൻവലിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിക്ക് അനുമതി ലഭിച്ച 1997-98ലെ റെയിൽവേ ബജറ്റിൽ 550 കോടിയെന്നു കണക്കാക്കിയ ചെലവ് നിലവിൽ 3800 കോടിയായി ഉയർന്നു. ഇതിൽ നേർപ്പകുതി സംസ്ഥാനം വഹിക്കണമെന്നാണ് കരാർ. 1900 കോടി രൂപ സംസ്ഥാനം ശബരി പദ്ധതിക്കായി കണ്ടെത്തണം. അഞ്ചു വർഷങ്ങളിലായി പ്രതിവർഷം 400 കോടി രൂപ വീതം കണ്ടെത്തിയാൽ മതിയാകും. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 416 ഹെക്ടർ സ്ഥലം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്തു നൽകണം. ഇതിനായി തഹസീൽദാർമാരെ നിയോഗിച്ച് സ്പെഷൽ ഓഫീസുകൾ തുറക്കണം. നവംബറിൽ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം അടുത്ത മാസം അവസാനം ഉണ്ടായേക്കാം. വിജ്ഞാപനം വന്നാൽ ശബരി പദ്ധതിയിൽ…
Read More