പിറവം: കൊച്ചി കായലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ ഷാജിയുടെ മരണം സംബന്ധിച്ചുള്ള ആന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി മിഷേൽ മരിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്ന നാളെ പിറവത്ത് അനുസ്മരണ സമ്മേളനവും പ്രതിഷേധ സംഗമവും നടക്കും. കച്ചേരിപ്പടിക്ക് സമീപമുള്ള ഹോസ്റ്റലിൽ നിന്നും കലൂർ പള്ളിയിലേക്ക് പോയ മിഷേലിനെ പിറ്റേദിവസം കായലിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പള്ളിയിലെത്തി പ്രാർഥനയ്ക്ക് ശേഷം പുറത്തേക്ക് പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മിഷേൽ തിരിച്ചെത്താത്തിനെത്തുടർന്ന് മാതാപിതാക്കളെ ഹോസ്റ്റർ അധികൃതർ വിവരമറിയിച്ചിരുന്നു. ഇവർ രാത്രിയിലെത്തി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഇവിടെ നിന്നും നീതിപൂർവമായ സമീപനമുണ്ടായിരുന്നില്ലെന്ന് പറയുന്നു. പിന്നീട് ഇതു സംബന്ധിച്ച് നിരവധി വിവാദങ്ങളുയരുകയും ചെയ്തിരുന്നു. കായലിൽ നിന്നും മൃതദേഹം ലഭിച്ച ഉടൻതന്നെ പോലീസ് ആത്മഹത്യയാണന്ന് വിധിയെഴുതിയതും പ്രശ്നങ്ങൾക്ക് കാരണമായി. കേസ് പിന്നീട് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചുവെങ്കിലും…
Read MoreCategory: Loud Speaker
വീഡിയോ ദൃശ്യങ്ങൾ വൈറലായി; സമൂഹമനസാക്ഷിയെ ഞെട്ടിച്ച് സഹപാഠികളുടെ ക്രൂരമായ പിറന്നാൾ ആഘോഷം; പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി
തൊടുപുഴ: സമൂഹമനസാക്ഷിയെ ഞെട്ടിച്ച് പിറന്നാൾ ആഘോഷം നടത്തിയ കോളജ് വിദ്യാർഥികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു സംഘം വിദ്യാർഥികളുടെ നേതൃത്വത്തിൽ സഹപാഠിയെ വൈദ്യുത പോസ്റ്റിൽ ബന്ധിച്ച് ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ തൊടുപുഴയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പീഡനത്തിന് ഇരയായ വിദ്യാർഥിയോട് ഇന്നു തൊടുപുഴ പോലീസ് സ്്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പീഡനത്തിന് ഇരയായ വിദ്യാർഥി കേസു കൊടുക്കാൻ വിസമ്മതിച്ചതായാണ് സൂചന. ഈ സാഹചര്യത്തിൽ കേസ് നിലനിൽക്കുമോ എന്നും സംശയമുണ്ട്. ആരും തലയിൽ കൈവച്ചു പോകുന്ന ചാണകവെള്ള അഭിഷേകം വരെയുള്ള കാടത്തരങ്ങളാണ് ഈ കുട്ടികൾ വീഡിയോ ചിത്രീകരിക്കാൻ വേണ്ടി സഹപാഠിയോട് കാട്ടിക്കൂട്ടിയത്. പീഡന ദൃശ്യങ്ങൾ ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ലഭിച്ചിട്ടുണ്ട്. കൈകൾ രണ്ടും പിന്നിലേക്ക് കെട്ടി റോഡരികിലെ കോണ്‍ക്രീറ്റ് പോസ്റ്റിൽ…
Read Moreചീത്ത കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്ന ഉപദേശം പിടിച്ചില്ല; മരുമകന്റെ നേതൃത്വത്തിൽ അമ്മാവന്റെ വീട് അടിച്ചു തകർത്തു ; നീണ്ടൂരിൽ കഞ്ചാവ് സംഘങ്ങൾ സജീവമെന്ന് നാട്ടുകാർ
ഏറ്റുമാനൂർ: മരുമകൻ ചീത്ത കൂട്ടുകെട്ട് അവസാനിപ്പിക്കണം. അമ്മാവൻ ഒന്നുപദേശിച്ചു. ഉപദേശം സുഖിക്കാഞ്ഞ മരുമകൻ അമ്മാവൻ ഇനി ഒരിക്കലും ഉപദേശിക്കാൻ ഭയക്കുന്ന പണി കൊടുത്തു. കൂട്ടുകാരുമൊത്ത് മാരകായുധങ്ങളുമായെത്തിയ മരുമകൻ അമ്മാവന്റെ വീട് കല്ലെറിഞ്ഞും അടിച്ചും തകർത്തു. വീടിന്റെ ജനാലച്ചില്ലുകൾ മുഴുവൻ തകർന്നു. നീണ്ടൂർ സ്വദേശി ബാബുവിനാണു സഹോദരിയുടെ മകനെ ഉപദേശിച്ചു പണി കിട്ടിയത്. നീണ്ടൂർ പഞ്ചായത്ത് കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങളുടെ താവളമായി മാറിയിട്ടു നാളേറെയായി. ഇതോടെ അടിക്കടി സംഘർഷങ്ങളും ഉണ്ടാകുന്നു. മാഫിയ സംഘങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ നീണ്ടൂരിൽ ഏറെയാണ്. ആൾതാമസമില്ലാത്ത വീടുകളും ഒറ്റപ്പെട്ട വിജനമായ സ്ഥലങ്ങളും ഏറെയുള്ളതു ഇക്കൂട്ടർക്കു സൗകര്യമാകുന്നു. വെളിയിൽനിന്നു ചെറുപ്പക്കാരുടെ ഒട്ടേറെ സംഘങ്ങൾ നീണ്ടൂരിലെത്തുന്നുണ്ട്. ചെറുപ്പക്കാരും സ്കൂൾ കുട്ടികൾ വരെയും കഞ്ചാവിനും മയക്കുമരുന്നിനും വളരെവേഗം അടിപ്പെടുകയാണ്.നീണ്ടൂരിൽ തഴച്ചു വളരുന്ന കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറൽ…
Read Moreമുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ ഗ്രീന്‍സ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് സൂചന.
Read Moreഭാര്യയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളൊന്നും നിറവേറ്റുന്നില്ലെന്ന് കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയിൽ; എല്ലാം കേട്ടശേഷം കോടതി പറഞ്ഞത് കേട്ട് യുവാവ് ഞെട്ടി
മുംബൈ: “ഭാര്യയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ’ തന്റെ ഭാര്യ നിർവഹിക്കുന്നില്ലെന്നുകാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. ഭാര്യ പുലർച്ചെ എഴുന്നേൽക്കുന്നില്ല, രുചികരമായ ഭക്ഷണമുണ്ടാക്കുന്നില്ല, ജോലി വിട്ട് വന്നാലുടൻ കിടന്നുറങ്ങുന്നു, ജോലി കഴിഞ്ഞെത്തിയാൽ തനിക്ക് ഒരു ഗ്ലാസ് വെള്ളം പോലും എടുത്തുതരാറില്ല തുടങ്ങി “ഒരു ഭാര്യയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങ’ളൊന്നും നിർവഹിക്കുന്നില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുംബൈ സ്വദേശിയായ യുവാവ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി ബോംബെ ഹൈക്കോടതി തള്ളി. ഭർത്താവ് ഹർജിയിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ ബാലിശമാണെന്നും അവ വിവാഹബന്ധം വേർപ്പെടുത്താൻ തക്കകാരണമല്ലെന്നും കോടതി വിലയിരുത്തി. ഹർജി കുടുംബക്കോടതി തള്ളിയതിനെത്തുടർന്നാണ് യുവാവ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. യുവാവ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ഭാര്യയും നിഷേധിച്ചു. ഭർത്താവും മാതാപിതാക്കളും തന്നോട് മോശമായാണ് പെരുമാറുന്നതെന്നും യുവതി കോടതിയെ അറിയിച്ചു. വാദം കേട്ട കോടതി ഉദ്യോഗസ്ഥ കൂടിയായ ഭാര്യ, ജോലി കഴിഞ്ഞുവരുന്പോൾ സാധനങ്ങൾ വാങ്ങിയാണ്…
Read Moreസമരം ശക്തമാക്കാൻ നഴ്സുമാർ; മാർച്ച് ആറ് മുതൽ കൂട്ട അവധിയിൽ; ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം
കൊച്ചി: മാർച്ച് ആറ് മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനൊരുങ്ങുന്നു. ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം തുടങ്ങുന്നത്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന 62,000-ത്തോളം നഴ്സുമാർ അവധിയെടുത്ത് ജോലിയിൽ നിന്ന് വിട്ടുനിൽക്കും. സമരം വിലക്കിയ ഹൈക്കോടതി വിധിയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഹൈക്കോടതി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം താത്കാലികമായി വിലക്കിയത്. മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി. നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി. തിങ്കളാഴ്ച വീണ്ടും ഹർജി പരിഗണിക്കുന്നുണ്ട്.
Read Moreഫാ. സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകം; പ്രതി ജോണി പിടിയില്‍
മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് മലയാറ്റൂര്‍ മലയില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി മലയാറ്റൂര്‍ തേക്കുംതോട്ടം ഷണ്‍മുഖപുരത്തു വട്ടേക്കാടന്‍ കോരതിന്റെ മകന് ജോണി (56) പിടിയില്‍. ഉച്ചയ്ക്ക് 1.15ഓടെ മലയാറ്റൂര്‍ മലയിലെ ഒന്നാം സ്ഥലത്തിനു സമീപം വനത്തിനുള്ളില്‍ നിന്നാണു പ്രതിയെ പിടികൂടിയത്. കുരിശുമുടിക്കു ചുറ്റുമുള്ള വനത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പോലീസ് തെരച്ചില്‍ നടത്തിയത്. സിഐമാര്‍ നേതൃത്വം നല്കുന്ന ഓരോ സംഘത്തിലും വിവിധ സ്റ്റേഷനുകളിലെ അഞ്ചു വീതം പോലീസുകാരുണ്ടായിരുന്നു. പോലീസ് ക്യാമ്പില്‍ നിന്ന് ഒരു ബറ്റാലിയന് പോലീസുകാരും അന്വേഷണത്തില്‍ പങ്കാളികളായി. കൃത്യം നടത്താൻ ഉപയോഗിച്ച കത്തി വ്യാഴാഴ്ച സംഭവസ്ഥലത്തുനിന്നു പോലീസ് കണ്ടെടുത്തിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ കുരിശുമലയിലെ ആറാം സ്ഥലത്തുവച്ചാണു ഫാ. സേവ്യർ തേലക്കാട്ടിനു കുത്തേറ്റത്. മലയിറങ്ങിവന്ന ഫാ. തേലക്കാട്ടിനെ പ്രതി തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇടതുകാലിലും തുടയിലുമാണു കുത്തേറ്റത്. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന്…
Read Moreജാമ്യം നിന്നതിന്റെ പേരിൽ വീടും സ്ഥലവും ജപ്തിചെയ്ത സംഭവം; ബാങ്കിനു മുൻപിൽ പ്രതിഷേധവുമായി വീട്ടമ്മ; ജാമ്യവസ്തുക്കൾ വസൂലാക്കുന്ന നിയമത്തിൽ ഭേദഗതി വേണമെന്ന് കമ്മീഷൻ
കളമശേരി : ജാമ്യം നിന്നതിന്റെ പേരിൽ വീടും സ്ഥലവും ജപ്തി ചെയ്തതിനെതിരേ ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തി വീട്ടമ്മ. കളമശേരി നഗരസഭയുടെ മുപ്പത്തി ഒന്നാം വാർഡിലെ മാനത്തു പാടത്ത് താമസിക്കുന്ന ഷാജിയുടെ ഭാര്യ പ്രീതയാണ് എച്ച്ഡിഎഫ്സിയുടെ ഉണ്ണച്ചിറ ബ്രാഞ്ചിന് മുന്നിൽ സമരം ചെയ്തത്. പ്രതിഷേധ സമരം പി.ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ സംസാരിച്ചു. ഷാജിയുടെ സുഹൃത്തായ ചേരാനല്ലൂർ സ്വദേശി സാജൻ രണ്ടു ലക്ഷം രൂപ ലോർഡ് കൃഷ്ണ ബാങ്കിൽ നിന്ന് 1994ലാണ് വായ്പയെടുത്തത്.ലോണിന്മേൽ ജാമ്യം നിന്നത് ഷാജിയുടെ 22 സെന്റ് വസ്തുവിന്മേലാണ്. ലോർഡ് കൃഷ്ണ ബാങ്ക് ഏറ്റെടുത്ത എച്ച് എഫ്ഡിസി ഈ ലോണിൽ ജപ്തി നടപടികൾ സ്വീകരിക്കുകയായിരുന്നു. സ്ഥലത്തിൻെറ ഒരു ഭാഗം ഒരു തവണ വിറ്റ് പണമടച്ചത് കൂടാതെ ഇനിയും വിൽക്കാമെന്ന അഭ്യർഥന ചെവിക്കൊള്ളാതെ സ്വകാര്യബാങ്ക് ജപ്തി നടപടികൾ…
Read Moreപതിനാലുകാരനെ പീഡിപ്പിച്ച ഇരുപത്താറുകാരി അറസ്റ്റില്‍, സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ
14 കാരനെ ലൈംഗികമായി പീഡിപ്പിച്ച 26 കാരിയായ അദ്ധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. സയന്‍സ് അദ്ധ്യാപിക സ്റ്റെഫാനി പീറ്റേഴ്സണ് ആണ് പിടിയിലായത്. 8 ാം ഗ്രേഡ് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അറസ്റ്റ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ബുധനാഴ്ചയാണ് സ്റ്റെഫാനി പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- കഴിഞ്ഞ നവംബറിലാണ് സ്റ്റെഫാനി 14 കാരനുമായി ബന്ധം സ്ഥാപിക്കുന്നത്. നഗ്നചിത്രങ്ങള്‍ അയച്ച് യുവതി കുട്ടിയെ വശത്താക്കുകയായിരുന്നു. കുട്ടിയെ മയക്കരുമരുന്ന് വലുപ്പിച്ചെന്നും നിരന്തരം ഇത് എത്തിച്ച് നല്‍കിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. രാത്രി 11 മണിയോടെ വീട്ടിലെത്തുന്ന സ്റ്റെഫാനി മകനുമായി കാറില്‍ പോകുമെന്നും ഏറെ നേരം ചെലവഴിച്ച ശേഷമാണ് അവനെ തിരികെ കൊണ്ടുവിടാറെന്നും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Read Moreആത്മസമർപ്പണമായി പൊങ്കാല; ആറ്റുകാൽ ഭഗവതിക്ക് പൊങ്കാലയിടാൻ എത്തിയത് ഭക്തലക്ഷങ്ങൾ
വൈ.എസ്. ജയകുമാർ തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ പൊങ്കാലയിട്ടതോടെ തിരുവനന്തപുരം നഗരം പൊങ്കാലക്കളമായിമാറി. ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീതെളിച്ചതായി അറിയിച്ച് ചെണ്ടമേളം ഉയർന്നതോടെ നഗരത്തിലെ പൊങ്കാല അടുപ്പുകളിലേക്ക് തീപകർന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആറ്റുകാലും ചുറ്റുപാടുകളും കിഴക്കേകോട്ട, തന്പാനൂർ പ്രദേശങ്ങളും പിന്നിട്ട് പാളയം, പട്ടം, കേശവദാസപുരം, നാലാഞ്ചിറ ഭാഗത്തോളവും വെള്ളയന്പലം പേരൂർക്കടയിലേക്കും പൊങ്കാല കലങ്ങൾ നിരന്നു. ബൈപ്പാസിൽ തിരുവല്ല മുതൽ ആക്കുളംവരേയും കലങ്ങൾ നിരന്നുരാവിലെ 9.45-ന് ശുദ്ധപുണ്യാഹം തളിച്ചതോടെയാണ് ചടങ്ങുകൾക്കു തുടക്കമായത്. ക്ഷേത്രമുറ്റത്ത് കണ്ണകീചരിതം പാടിയ തോറ്റം പാട്ടുകാർ ചിലപ്പതികാരത്തിൽ പാണ്ഡ്യരാജാവിനെ കണ്ണകി വധിച്ച ഭാഗം പാടിത്തീർന്നന്പോൾ ക്ഷേത്ര തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി വാമനൻ നന്പൂതിരിക്ക് കൈമാറി. മേൽശാന്തി ക്ഷേത്രത്തിലേക്കുള്ള നിവേദ്യങ്ങൾ ഒരുക്കുന്ന മടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീപകർന്നു. അതിനുശേഷം ദീപം സഹമേൽശാന്തിക്കു കൈമാറി. സഹമേൽശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിലും…
Read More