കൊച്ചി: ഫോൺ കെണി കേസുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് ഹർജി നൽകിയ മഹാലക്ഷിയുടെ വിലാസം വ്യാജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അതേസമയം, വിലാസം വ്യാജമല്ലെന്ന് മഹാലക്ഷിയുടെ അഭിഭാഷകൻ കോടതിയ അറിയിച്ചു. കേസിൽ ശശീന്ദ്രനെ കുറ്റ വിമുക്തനാക്കുന്നതിന് മുന്നേയാണ് മഹാലക്ഷ്മി ഹർജി നൽകിയത്. ഫോൺകെണിക്കേസിലെ പരാതിക്കാരിയായ യുവതി പരാതി പിൻവലിച്ചത് ഭീഷണിയേത്തുടർന്നാണെന്നും അതിനാൽ ശശീന്ദ്രനെ കുറ്റ വിമുക്തനാക്കരുതെന്നുമായിരുന്നു ഹർജി.കേസ് പരിഗണിക്കുന്നത് ഈ മാസം 14 ലേക്കു മാറ്റി.
Read MoreCategory: Loud Speaker
മാണി കളങ്കിതനല്ല! ബാര്‍ കോഴക്കേസില്‍ സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ല; വെള്ളപൂശി വീണ്ടും വിജിലന്‍സ്
തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം.മാണിയെ വിജിലൻസ് വീണ്ടും കുറ്റവിമുക്തനാക്കി. ഇത് മൂന്നാം തവണയാണ് മാണിയെ വിജിലൻസ് കുറ്റവിമുക്തനാക്കിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. കേസിൽ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. നേരത്തെ, യുഡിഎഫ് കാലത്ത് രണ്ടുതവണ കെ.എം.മാണിയെ വിജിലൻസ് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് നീക്കം നടക്കുന്നതെന്നും തുടരന്വേഷണം വേണമെന്നും വിജിലൻസ് മേധാവിയായിരുന്ന ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വീണ്ടും അന്വേഷണം നടത്തി റിപ്പോർട്ട് സമർപിച്ചത്.
Read Moreഎൽഡിഎഫ് മുന്നണി വിപുലീകരണം ഉടൻ! ഒരു പാർട്ടിയോടും തൊട്ടുകൂടായ്മയില്ലെന്ന് വൈക്കം വിശ്വൻ; മാണിയെ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: എൽ.ഡി.എഫ് മുന്നണി വിപൂലീകരണം ഉടനെന്ന് കണ്‍വീനർ വൈക്കം വിശ്വൻ. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും സി.പി.ഐയുടേയും സിപിഎമ്മിന്റെയും സംസ്ഥാന സമ്മേളനങ്ങൾ കഴിഞ്ഞ സാഹചര്യത്തിൽ എൽ.ഡി.എഫ് ഉടൻ ചേരണമെന്ന് ഘടകകക്ഷികളിൽ നിന്ന് തന്നെ ആവശ്യം ഉയർന്നിട്ടുണ്ട്. മുന്നണിയിലും സർക്കാരിലും നിലനിൽക്കുന്ന പ്രശ്നങ്ങൾ ഉടൻ മുന്നണി കൂടി പരിഹരിക്കണമെന്ന ആവശ്യം സി.പി.ഐയിൽ നിന്നടക്കം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ എൽ.ഡി.എഫ് ഉടൻ ചേരും. മുന്നണി വിപുലീകരണം ഉടൻ ഉണ്ടാകും. ഇതിനു മുന്‍പ് ഘടകകക്ഷികളുമായി ചർച്ചകൾ നടക്കും. മുന്നണിയിലേക്ക് വരാൻ സാധ്യതയുള്ള ഒത്തു ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന കക്ഷികളെ ഉൾപ്പെടുത്തും. കെ.എം മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിന് സഹകരിക്കാൻ കഴിയുന്ന ഏതൊക്കെ പാർട്ടികളെ ഉൾപ്പെടുത്തണമെന്ന് മുന്നണി യോഗം ചേർന്ന് തീരുമാനിക്കും. ഒരു പാർട്ടിയോടും തൊട്ടുകൂടായ്മയില്ലെന്നും വൈക്കം വിശ്വൻ രാഷ്ട്രദീപികയോട് പറഞ്ഞു. മാണിയെ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരം: കെ.എം…
Read Moreസുഗതന്റെ മരണം: പണി തടസപ്പെടുത്തിയതിനാലാണ് സുഗതൻ ജീവനൊടുക്കിയത്; എഐവൈഎഫ് സമരത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: വർക്ഷോപ്പ് നിർമിക്കുന്നതിനെതിരായ സമരത്തിൽ മനംനൊന്ത് പ്രവാസിയായ സുഗതൻ ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐ യുവജന സംഘടനയായ എഐവൈഎഫിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സുഗതന്റെ മരണം ദൗർഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പണി തടസപ്പെടുത്തിയതിനാലാണ് അയാൾ ജീവനൊടുക്കിയതെന്നും വ്യക്തമാക്കി. നിയമം കൈയിലെടുക്കാൻ ആരയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഓരോ പാർട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടിയെന്നു പറഞ്ഞ പിണറായി അത് എവിടെയങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നും തുറന്നടിച്ചു. ഏത് പാർട്ടിയാണെങ്കിലും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreബിജു രമേശിനും കൂട്ടുകാര്‍ക്കും സന്തോഷമേകുന്ന തീരുമാനവുമായി സര്‍ക്കാര്‍; സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കുന്നു…
തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്നതോടു കൂടി സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇതിനോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ഈയാഴ്ചയോടെ തുടങ്ങുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് പറഞ്ഞു. സുപ്രീം കോടതി വിധി മാനിച്ചാണ് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ദേശീയ സംസ്ഥാന പാതകള്‍ കടന്നു പോകുന്ന പഞ്ചായത്തുകളുടെ പദവി നിര്‍ണയിച്ച് മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടത്. ദൂരപരിധി നിയമത്തെ തുടര്‍ന്ന് പൂട്ടിയ മൂന്ന് ത്രീ സ്റ്റാര്‍ ബാറുകളും 149 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് ഉടനെ തുറക്കുക. നിര്‍മാണം പൂര്‍ത്തിയാക്കി ബാര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുള്ള അഞ്ച് ഹോട്ടലുകള്‍ക്കും സ്റ്റാര്‍ അംഗീകാരം കിട്ടുന്ന മുറയ്ക്ക് ബാറുകള്‍ തുറന്ന് കിട്ടും.എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 282 ബാറുകളാണ്. ഇതില്‍ 60 എണ്ണത്തിന് ഈ സര്‍ക്കാരാണ്…
Read Moreമരണകാരണം തലയ്ക്കേറ്റ പരിക്കുതന്നെ! മധുവിന്റെ ശരീരത്ത് മര്‍ദനമേറ്റതിന്റെ അമ്പതോളം പാടുകള്‍; വടി കൊണ്ടുള്ള അടിയേറ്റു വാരിയെല്ല് പൊട്ടി; അന്തിമ റിപ്പോര്‍ട്ട് കൈമാറി
മുളങ്കുന്നത്തുകാവ്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തൃശൂർ മെഡിക്കൽ കോളജ് അധികൃതർ പാലക്കാട് ആർഡിഒയ്ക്കു കൈമാറി. മധുവിന്റെ മരണം മർദനം മൂലമാണു സംഭവിച്ചതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് അന്തിമ റിപ്പോർട്ടും. മധുവിന്റെ ശരീരത്ത് മർദനമേറ്റതിന്റെ അമ്പതോളം പാടുകളുണ്ട്. വടി കൊണ്ടുള്ള അടിയേറ്റു മധുവിന്റെ വാരിയെല്ല് പൊട്ടിയിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. തലച്ചോറു തകർന്നു നീർക്കെട്ട് ഉണ്ടായിട്ടുണ്ട്. മധുവിന്റെ പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. എൻ.എ. ബലറാമാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന്റെ ഒരു പകർപ്പ് ബന്ധുക്കൾക്കു നൽകും. പോസ്റ്റ്മോർട്ടം പൂർണമായും മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിലെ സിസിടിവിയിലും, പോലീസിന്റെ ഫോറൻസിക് വിഭാഗവും ഫിംഗർ വിഭാഗവും വീഡിയോയിലും പകർത്തിയിട്ടുണ്ട്. ഇവ വൈകാതെ അന്വേഷണ ഉദ്യോഗസ്ഥർക്കും കോടതിക്കും സമർപ്പിക്കും.
Read Moreഎല്ലാം എന്റെ അറിവോടെ, എനിക്ക് പരാതിയില്ല! അതിരുവിട്ട പിറന്നാള്‍ ആഘോഷം; വിദ്യാര്‍ഥികളുടെ മൊഴിയെടുത്തു; കേസുമായി മുന്നോട്ടു പോകുമെന്നു പോലീസ്
തൊടുപുഴ: അതിരുവിട്ട രീതിയിൽ പിറന്നാൾ ആഘോഷം നടത്തി ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പങ്കെടുത്ത കോളജ് വിദ്യാർഥികളുടെയും ഇരയെന്നു കരുതുന്ന വിദ്യാർഥിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ആഘോഷം തന്റെ അറിവോടെയായിരുന്നുവെന്നും പരാതിയില്ലെന്നും ഇരയായ വിദ്യാർഥി പോലീസിനു മൊഴി നൽകി. എന്നാൽ, സമൂഹത്തിൽ മോശം സന്ദേശം നൽകുന്ന തരത്തിൽ ഭീതിജനകമായ ദൃശ്യം ചിത്രീകരിച്ചു പ്രചരിപ്പിച്ച സംഭവത്തിൽ, കേസുമായി മുന്നോട്ടു പോകുമെന്നു പോലീസ് അറിയിച്ചു. തൊടുപുഴയ്ക്കു സമീപമുള്ള കോളജിലെ ആറും നാലും സെമസ്റ്റർ ബികോം കംപ്യൂട്ടർ സയൻസ് വിദ്യാർഥികളുടെ മൊഴിയാണ് തൊടുപുഴ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയെടുത്തത്. പരീക്ഷയ്ക്കു മുന്നോടിയായി 26, 27 തീയതികളിൽ കോളജിന് അവധിയായിരുന്നു. ഈ ദിവസങ്ങളിലാണു സംഭവം നടന്നതെന്നു പോലീസ് പറഞ്ഞു. ആഷിഫ് എന്ന വിദ്യാർഥിയെയാണ് കോളജിനു സമീപത്തെ റോഡിലെ പോസ്റ്റിൽ കെട്ടിയിട്ടതെന്നു പോലീസ് പറഞ്ഞു. ആഘോഷം നടത്തിയ സംഘത്തിൽ 12 പേരുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ…
Read Moreസ്ഥാപനം നിലനില്‍ക്കണം! ശമ്പളവര്‍ധന വേണ്ടെന്ന പ്രഖ്യാപനവുമായി കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലെ നഴ്സുമാര്‍; ജോലി നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയും
കൊടുങ്ങല്ലൂർ: നഴ്സുമാർക്ക് സർക്കാർ പ്രഖ്യാപിച്ച ശന്പളപരിഷ്കരണം നടപ്പാക്കാനാവാതെ സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്പോൾ സ്ഥാപനത്തിന്റെ നിലനിൽപ്പിനായി ശന്പളവർധന വേണ്ടെന്ന പ്രഖ്യാപനവുമായി കൊടുങ്ങല്ലൂരിലെ ഒരുവിഭാഗം നഴ്സുമാർ ജോലി ചെയ്യാൻ തയാറാകുന്നു. 1600ൽപരം പ്രവാസികളുടെ കൂട്ടായ്മയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന മോഡേണ്‍ ആശുപത്രിയിലെ ജീവനക്കാരാണ് ശന്പളവർധന വേണ്ടെന്നുവച്ച് ജോലിക്ക് തയാറായിട്ടുള്ളത്. നേരത്തെ പ്രഖ്യാപിച്ചതിലും 160 ശതമാനം ശന്പളവർധന നടപ്പിലാക്കാനാണ് സർക്കാർ നിർദേശം. ഇതനുസരിച്ച് പ്രവർത്തിക്കാൻ ആശുപത്രികൾക്ക് കഴിയില്ലെന്നും സ്ഥാപനം അടച്ചുപൂട്ടേണ്ടിവരുന്പോഴുള്ള ജോലി തന്നെ നഷ്ടപ്പെട്ടേക്കുമെന്ന തിരിച്ചറിവും ഭീതിയുമാണ് – ഇത്തരത്തിൽ തീരുമാനത്തിലെത്താൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് മോഡേണ്‍ ആശുപത്രി സ്റ്റാഫ് വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിടിച്ചുനിൽക്കാൻ ചാർജുകൾ വർധിപ്പിക്കുന്പോൾ അതിന്റെ പ്രത്യാഘാതം സാധാരണക്കാരായ ജനങ്ങൾക്കാകും എന്നത് വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന തങ്ങൾക്ക് വ്യക്തമാകുമെന്ന് സൊസൈറ്റി പ്രസിഡന്റ് വേണുഗോപാൽ മേനോൻ, സെക്രട്ടറി രേണുക വർമ്മ, എച്ച്ആർ മാനേജർ ഷീബ മത്തായി…
Read Moreഇത് താൻടാ പോലീസ്; ബസ് തകരാറിലായി വഴിയിൽ കുടുങ്ങിയ വിദ്യാർഥിനികളെ പരീക്ഷാകേന്ദ്രത്തിൽ കൃത്യസമയത്ത് എത്തിച്ച് ഹൈദരാബാദ് പോലീസ്; സോഷ്യൽമീഡിയായിൽ അഭിനന്ദനപ്രവാഹം
ബസ് കേടായതിനെ തുടർന്ന് പരീക്ഷാകേന്ദ്രത്തിലെത്താൻ സാധിക്കാതിരുന്ന ഒരു കൂട്ടം വിദ്യാർഥിനികളെ അവിടെ എത്താൻ സഹായിച്ച പോലീസുദ്യോഗസ്ഥന് സോഷ്യൽമീഡിയായിൽ അഭിനന്ദനപ്രവാഹം. ഹെെദരാബാദിലെ മഹേന്ദ്ര ഹിൽസ് ഗവണ്മെന്റ് ജൂണിയർ കോളജിലെ നാൽപ്പത് വിദ്യാർഥികളാണ് പരീക്ഷാ ദിനത്തിൽ കോളജിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ബസ് കേടായതിനെ തുടർന്ന് കുടുങ്ങിപ്പോയത്. ഇതിനു സമീപം ഒരു പോലീസ് ചെക്ക്പോസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. സമയത്ത് എത്താത്തതിനാൽ പരീക്ഷ എഴുതാൻ കഴിയുമോ എന്ന ഭയത്താൽ വിദ്യാർഥികളിൽ ഭൂരിഭാഗവും സമീപത്തുണ്ടായിരുന്ന ഓട്ടോയിൽ പരീക്ഷ കേന്ദ്രത്തിലേക്കു പോയി. എന്നിട്ടും എട്ടു വിദ്യാർഥിനികൾ അവിടേക്കു പോകുവാൻ സാധിക്കാതെ വഴിയിൽ കുടുങ്ങിപോകുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ മറേഡപ്പള്ളി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീനിവാസലു സഹായഹസ്തവുമായി ഇവരെ സമീപിക്കുകയായിരുന്നു. പരീക്ഷാ കേന്ദ്രത്തിൽ കൃത്യ സമയത്ത് എത്തിക്കാമെന്ന് പറഞ്ഞെങ്കിലും പോലീസ് വാഹനമായതിനാൽ അതിൽ കയറാൻ വിദ്യാർഥിനികൾക്ക് മടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് അവരെ നിർബന്ധിച്ചായിരുന്നു അവിടേക്ക് എത്തിച്ചതെന്നും…
Read Moreചെയ്തതു വലിയ തെറ്റ്, എല്ലാവരും ക്ഷമിക്കണം! സസ്പെന്‍ഷന്റെ പേരില്‍ ആ സമയത്തു തോന്നിയ വികാരം കൊണ്ടു ചെയ്തുപോയതാണ്.. പോലീസ് സ്റ്റേഷനില്‍ വച്ച് ജോണി കൈകൂപ്പി പറഞ്ഞു
കൊച്ചി: മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി റെക്ടറായിരുന്ന ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകത്തിലേക്കു നയിച്ചത് നിമിഷ നേരത്തെ ചേതോവികാരമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ജോണി. അച്ഛനെ കൊല്ലണമെന്നു കരുതിയിരുന്നതല്ലെന്നും പ്രതി വെളിപ്പെടുത്തി. എല്ലാവരും ക്ഷമിക്കണം. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തിരുന്നതാണ്. സസ്പെന്‍ഷന്റെ പേരില്‍ ആ സമയത്തു തോന്നിയ വികാരം കൊണ്ടു ചെയ്തുപോയതാണ്, പോലീസ് സ്റ്റേഷനില്‍ വച്ച് ജോണി കൈകൂപ്പി പറഞ്ഞു. ഏറെക്കാലമായി പള്ളിയില്‍ ശുശ്രൂഷിയായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ജോണി ജോലിയില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനെത്തുടര്ന്നാണു സസ്പെന്‍ഷനിലായത്. ഈ വൈരാഗ്യമാണു പ്രതിയെ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് പറയുന്നത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ജോണിയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ മലയാറ്റൂര്‍ മലയിലെ ഒന്നാം സ്ഥലത്തിനു സമീപം വനത്തിനുള്ളില്‍ നിന്നാണു പോലീസ് പിടികൂടിയത്.
Read More