ബനസ്കന്ധ: പതിനെട്ടുകാരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി. ചന്ദ്രിക ചധൗരി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ബനസ്കന്ധ ജില്ലയിലാണ് സംഭവം. ചന്ദ്രികയും സുഹൃത്ത് ഹരീഷ് ചൗധരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തെ പെൺകുട്ടിയുടെ കുടുംബം ശക്തമായി എതിര്‍ത്തു. കൂടാതെ ചന്ദ്രികയ്ക്ക് മറ്റൊരു വിവാഹാലോചന കൊണ്ടുവരികയും ചെയ്തു. വീട്ടിൽ വിവാഹാലോചന നടക്കുന്ന കാര്യം ചന്ദ്രിക ഹരീഷിനെ അറിയിച്ചു. പിന്നീട് സ്വന്തം ജീവന് അപകടത്തിലാണെന്ന് മനസിലാക്കിയ ചന്ദ്രിക തന്നെ കൂട്ടിക്കൊണ്ട് പോകാന്‍ ആവശ്യപ്പെട്ട് ഹരീഷിന് സന്ദേശം അയച്ചു. എന്നാല്‍ ഈ സന്ദേശമയച്ച് മണിക്കൂറുകൾക്കകം ചന്ദ്രിക മരണപ്പെട്ടു. സംഭവത്തിനു ദിവസങ്ങൾക്ക് മുമ്പ് ചന്ദ്രിക ഹരീഷിനൊപ്പം വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ചന്ദ്രികയെ കാണാനില്ലന്ന് കുടുംബം പരാതി നൽകിയതോടെ പോലീസ് പെൺകുട്ടിയെ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചയച്ചു. ചന്ദ്രികയ്ക്കുവേണ്ടി ഹരീഷ് കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു, എന്നാൽ വാദം കേൾക്കുന്ന…
Read MoreCategory: Loud Speaker
‘കൂലിയും വേലയുമില്ലാത്ത ലക്ഷപ്രഭു’: പി.കെ. ഫിറോസിനെതിരേ വിജിലന്‍സിൽ പരാതിനല്‍കി കെ.ടി. ജലീല്‍
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ വീണ്ടും കെ.ടി. ജലീല്‍. പി.കെ. ഫിറോസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നു എന്നാണ് ജലീലിന്റെ ആരോപണം. പരമ്പരാഗതമായി ഫിറോസിന് സ്വത്തോ ജോലിയോ ഇല്ല. പാര്‍ട്ടി എന്തെങ്കിലും ധന സഹായം നല്‍കിയതായും അറിവില്ല. പിന്നീട് എങ്ങനെ ഇത്രയധികം സ്വത്ത് സമ്പാദിച്ചു എന്ന് അന്വേഷിക്കണമെന്നും ജലീല്‍ വ്യക്തമാക്കി. വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് ജലീല്‍ പരാതി നല്‍കിയതായി ‘കൂലിയും വേലയുമില്ലാത്ത ലക്ഷപ്രഭു’ എന്ന തലക്കെട്ടില്‍ കെ.ടി.ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. എട്ടുവര്‍ഷക്കാലമായി ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനയായ മുസ്ലിം യൂത്ത് ലീഗിന്റെ കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയാണ് പി.കെ. ഫിറോസ്. അതിനു മുമ്പ് പത്ത് വര്‍ഷം മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ ജില്ലാ-സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിരുന്നു. അദ്ദേഹത്തിന് പരമ്പരാഗത സ്വത്തോ സ്വന്തമായി…
Read Moreജെയ്നമ്മയുടെ തിരോധാനം: ക്രൈം ബ്രാഞ്ചിന് നിർണായകതെളിവ്; സെബാസ്റ്റ്യൻ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതു തന്നെ
കോട്ടയം: അതിരമ്പുഴ കോട്ടമുറി സ്വദേശി ജെയ്നമ്മ കൊല ചെയ്യപ്പെട്ട കേസില്‍ ചേര്‍ത്തല പള്ളിപ്പുറം ചെങ്ങത്തറ സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പില്‍നിന്നു കണ്ടെത്തിയ രക്തകറ ജെയ്നമ്മയുടേതെന്ന് തിരിച്ചറിഞ്ഞു. ഫോറന്‍സിക് പരിശോധനയിലാണ് രക്തകറ ജെയ്നമ്മയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ജൂലൈ 28ന് നടത്തിയ പരിശോധനയിലാണ് വീടിന്റെ ഒരു ഭാഗത്തു നിന്നു രക്തകറ കണ്ടെത്തിയത്. പിന്നീട് വിശദമായി സെബാസ്റ്റ്യന്റെ കിടപ്പുമുറിയില്‍ നിന്നു ശുചിമുറിയില്‍ നിന്നും രക്തകറ കണ്ടെത്തിയിരുന്നു. ഈ രക്തകറ ആരുടേതാണെന്ന് അറിയില്ലെന്നാണ് സെബാസ്റ്റ്യന്‍ പോലീസിനു നല്കിയ മൊഴി. ഡിഎന്‍എ ഫലം അടുത്ത ദിവസം ലഭിക്കാനിരിക്കെയാണ് രക്തകറ ജെയ്നമ്മയുടേതാണെന്ന് തിരിച്ചറിഞ്ഞത് നിര്‍ണായകമാകും. കോട്ടയം ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നടത്തിയ പപരിശോധനയിലാണു സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പില്‍നിന്ന് അസ്ഥി ഉള്‍പ്പെടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സെബാസ്റ്റ്യനെ രണ്ടാഴ്ച ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. സെബാസ്റ്റ്യനുമായി സാമ്പത്തിക ഇടപാടുണ്ടായിരിക്കെ സമാന രീതിയില്‍ കാണാതായ ചേര്‍ത്തല സ്വദേശിനികളായ ബിന്ദു…
Read Moreകാരണം കാണിക്കൽ നോട്ടീസിന് ഡോ. ഹാരിസിന്റെ മറുപടി; പറഞ്ഞതെല്ലാം വാസ്തവം, തുറന്നുപറയേണ്ടി വന്നത് നടപടി ഉണ്ടാകാത്തതിനാൽ
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രിക്രിയ ഉപകരണ ക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ഡോ. ഹാരിസിന് ആരോഗ്യവകുപ്പ് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് അദ്ദേഹം മറുപടി നല്കി.ജി വിഭാഗത്തില്‍ ശസ്ത്രക്രിയ ഉപകരണം ഇല്ലാത്തതിനാല്‍ സര്‍ജറികള്‍ മുടങ്ങുകയാണെന്ന് പ്രിന്‍സിപ്പള്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികൃതരോട് രേഖാമൂലം അറിയിക്കുകയും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്തതിനാലാണ് തുറന്ന് പറച്ചില് നടത്തേണ്ടി വന്നതെന്നാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളിലുടെ പറഞ്ഞ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റം അദ്ദേഹം നിഷേധിച്ചു. തുറന്ന് പറച്ചില് നടത്തിയത് ചട്ടലംഘനമാണ് അതിന് ക്ഷമ ചോദിക്കുന്നു. എന്നാല്‍ താന്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം വാസ്തവമായിരുന്നു. ഉപകരണ ക്ഷാമത്തില്‍ നടപടിയെടുക്കാതെ അധികൃതര്‍ അലംഭാവം കാട്ടിയതിനാലാണ് തുറന്ന് പറച്ചില് നടത്തേണ്ടി വന്നത്. രോഗികളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കിയതിനാലാണ് ഉപകരണ ക്ഷാമത്തെക്കുറിച്ച് നിരവധി തവണ രേഖാമൂലം കത്ത് നല്കി അധികൃതരോട് സഹായം അഭ്യര്‍ത്ഥിച്ചത്. മെഡിക്കല്‍ കോളജില്‍നിന്നു…
Read Moreകേരളത്തിലെ ക്രൈസ്തവരും മുസ്ലിംകളും ഹിന്ദുക്കളും യഥാർഥ ഇന്ത്യയുടെ പ്രതിഫലനമാണ്, വിജയനും എംടിയും എഴുത്തിലേക്ക് നയിക്കാൻ പ്രചോദനം: തരൂർ
ന്യൂഡൽഹി: മലയാളത്തിലെ ഇതിഹാസ സാഹിത്യകാരന്മാരായ ഒ.വി. വിജയനും എം.ടി. വാസുദേവൻ നായരുമായുള്ള പിതാവിന്റെ അടുപ്പം എഴുത്തിന്റെ വഴികളിലേക്കു തന്നെ ആകർഷിച്ചെന്ന് ഡോ. ശശി തരൂർ. ഡൽഹി കൊണാട്ട് പ്ലേസിലെ ഓക്സ്ഫെഡ് ബുക്ക്സ്റ്റോറിൽ നടന്ന സൗത്ത് സൈഡ് സ്റ്റോറി ഫെസ്റ്റിവലിനു മുന്നോടിയായുള്ള ബുക്ക്മാർക്ക്ഡിന്റെ ചർച്ചാപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ക്രൈസ്തവരും മുസ്ലിംകളും ഹിന്ദുക്കളുമെല്ലാം യഥാർഥ ഇന്ത്യയുടെ പ്രതിഫലനമാണ്. രണ്ടായിരം വർഷം പഴക്കമുള്ളതാണു കേരളത്തിലെ ക്രൈസ്തവർ. ഗൾഫ് മേഖലകളിൽനിന്നു നൂറ്റാണ്ടുകൾക്കുമുന്പേ കച്ചവടത്തിനെത്തിയവരുടെ പിൻതലമുറയാണ് കേരളത്തിലെ മുസ്ലിംകൾ. ഹൈന്ദവർക്കും മഹത്തായൊരു പാരന്പര്യമുണ്ട്. മതവ്യത്യാസമില്ലാതെ പൊതുവായൊരു സംസ്കാരമാണു മലയാളികൾക്കെന്നും തരൂർ പറഞ്ഞു. പുതിയ പുസ്തകമായ ‘ഔർ ലിവിംഗ് കോണ്‍സ്റ്റിറ്റ്യൂഷൻ’ അടക്കമുള്ളവയെക്കുറിച്ച് റെഡ് എഫ്എം ആർജെ സ്വാതിയുമായി തരൂർ നടത്തിയ സംഭാഷണത്തിൽ നിരവധി യുവസാഹിത്യപ്രേമികൾ പങ്കെടുത്തു.
Read Moreമാധ്യമവാർത്തകൾ രാജ്യവിരുദ്ധമായി കാണാൻ കഴിയില്ല: സുപ്രീംകോടതി
ന്യൂഡൽഹി: ഒരു മാധ്യമപ്രവർത്തകന്റെ വാർത്തയോ വീഡിയോയോ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന പ്രവൃത്തിയാണെന്നു പറയാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഭാരതീയ ന്യായ സംഹിതയിലെ രാജ്യദ്രോഹക്കുറ്റത്തിനു ചുമത്തുന്ന സെക്ഷൻ 152 പ്രകാരം ഇത്തരം വിഷയങ്ങളിൽ കേസെടുക്കാൻ സാധിക്കില്ലെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഓണ്‍ലൈൻ വാർത്താ ഏജൻസിയായ”ദ വയറി’ നെതിരേ ആസാം പോലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 152 പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആർ ചോദ്യംചെയ്തു സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. “ഓപ്പറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ട് “ദ വയറി’ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. “രാഷ്ട്രീയനേതൃത്വത്തിന്റെ നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായി’ എന്ന ഇന്തോനേഷ്യയിലെ ഇന്ത്യൻ പ്രതിരോധ അറ്റാഷെയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടായിരുന്നു ലേഖനം. ലേഖനമെഴുതിയതിന്റെ പേരിൽ അല്ലെങ്കിൽ വീഡിയോകൾ തയാറാക്കുന്നതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കണോയെന്നു വിഷയം പരിശോധിക്കവേ…
Read Moreപാക്കിസ്ഥാനുവേണ്ടി ചാരവൃത്തി: ഡിആർഡിഒ ജീവനക്കാരൻ പിടിയിൽ; കൈമാറിയത് ഡിആർഡിഒ ശാസ്ത്രജ്ഞരുടെയും ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ
ജയ്പുർ: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗൈനേഷൻ (ഡിആർഡിഒ) ജീവനക്കാരനെ പോലീസ് സിഐഡി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലെ ഡിആർഡിഒ ഗസ്റ്റ് ഹൗസ് മാനേജർ മഹേന്ദ്ര പ്രസാദ് (32) ആണ് പിടിയിലായത്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായും ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയെന്നുമുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലാകുന്നത്. ഉത്തരാഖണ്ഡ് അൽമോറയിലെ പല്യുൻ സ്വദേശിയാണ് ഇയാൾ. സോഷ്യൽ മീഡിയ വഴി പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. മിസൈൽ, ആയുധ പരീക്ഷണങ്ങൾക്കായി ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ച് സന്ദർശിക്കുന്ന ഡിആർഡിഒ ശാസ്ത്രജ്ഞരുടെയും ഇന്ത്യൻ ആർമി ഓഫീസർമാരുടെയും നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അയാൾ പാക്കിസ്ഥാനു നൽകി. ജയ്സാൽമീറിലെ ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ച് തന്ത്രപരമായ പ്രതിരോധ ഉപകരണങ്ങൾ പരീക്ഷിക്കുന്നതിനുള്ള നിർണായകകേന്ദ്രമാണ്. കസ്റ്റഡിയിലെടുത്തശേഷം, ഇയാളെ…
Read Moreസ്വകാര്യ സ്വിമ്മിംഗ് പൂളിൽ നിന്തൽ പരിശീലനത്തിനു പോയി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൂട്ട ബലാത്സംഗത്തിന് ഇരയായി
ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ നരേല പ്രാന്തപ്രദേശത്തുള്ള സ്വകാര്യ സ്വിമ്മിംഗ് പൂളിൽ നിന്തൽ പരിശീലനത്തിനു പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഒൻപത്, 12 വയസുള്ള പെൺകുട്ടികൾ ഓഗസ്റ്റ് അഞ്ചിനാണ് പീഡനത്തിന് ഇരയായത്. കുട്ടികൾ അവരുടെ മാതാപിതാക്കളെ വിവരം അറിയിച്ചതിനു പിന്നാലെ പോലീസിൽ പരാതി നൽകി. ഇരകളുടെ മൊഴി പ്രകാരം കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. കൂട്ടബലാത്സംഗം, അന്യായ തടങ്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് അന്വേഷണം ആരംഭിച്ചത്. പോക്സോ വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
Read Moreധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ; അന്വേഷണം വഴിമുട്ടി; 18 അടി താഴ്ചയിലും 25 അടി വീതിയിലും കുഴിച്ചിട്ടും മൃതദേഹങ്ങൾ കണ്ടെത്താനായില്ല
മംഗളൂരു: ധർമസ്ഥലയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വിവിധ ഇടങ്ങളിലായി മറവുചെയ്തിട്ടുണ്ടെന്ന മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനകൾ വഴിമുട്ടുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പതിമൂന്നാമതായി അടയാളപ്പെടുത്തിയ സ്ഥലം ഇന്നലെ 18 അടി താഴ്ചയിലും 25 അടി വീതിയിലും കുഴിച്ച് പരിശോധിച്ചെങ്കിലും മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. വെളിപ്പെടുത്തലിൽ പറയുന്ന കാലത്തിനുശേഷം ഈ സ്ഥലത്ത് കൂടുതൽ മണ്ണ് നിക്ഷേപിച്ചിരുന്നതിനാലും തൊട്ടടുത്ത് വൈദ്യുത ലൈനുകളും പുഴയിൽ അണക്കെട്ടുമുള്ളതിനാലും ഇതുവരെ നടത്തിയതിൽവച്ച് ഏറ്റവും വിഷമകരമായ പരിശോധനയായിരുന്നു ഇത്. നേരത്തേ ഇവിടെ റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോഴും ഭൂമിക്കടിയിൽ മനുഷ്യാവശിഷ്ടങ്ങൾ ഉള്ളതിന്റെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എങ്കിലും സംശയങ്ങൾ ബാക്കിവയ്ക്കാതിരിക്കാനായി ജെസിബി ഉപയോഗിച്ച് കുഴിച്ചു പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു. ഇതോടെ മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അടയാളപ്പെടുത്തിയ എല്ലാ സ്ഥലങ്ങളിലെയും പരിശോധന പൂർത്തിയായി. ആറാമത്തെ സ്ഥലത്തുനിന്നും പതിനൊന്നാമതായി അടയാളപ്പെടുത്തിയ…
Read Moreതൃശൂരിലെ വോട്ട് ക്രമക്കേട്; പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷനെയോ കോടതിയെയോ സമീപിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തൃശൂരിലെ വോട്ട് ക്രമക്കേടില്‍ പരാതിയുണ്ടെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണം. അല്ലെങ്കില്‍ കോടതിയെ സമീപിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം അവശേഷിക്കെ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ നടത്തുന്നതു ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രങ്ങളാണ്്. നുണകളാണ് എല്‍ഡിഎഫും യുഡിഎഫും പ്രചരിപ്പിക്കുന്നത്.രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും നാടകം കളിച്ച് ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. നിയമാനുസൃത സംവിധാനങ്ങളിലൂടെ ആക്ഷേപം ഉള്ളവര്‍ പോകണം. അല്ലാതെ പുകമറ സൃഷ്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യാഥാര്‍ഥ്യബോധമില്ലാത്ത കാര്യങ്ങളാണ് യുഡിഎഫും എല്‍ഡിഎഫും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിനുമുന്പ് കരട് വോട്ടര്‍ പട്ടിക ലഭിച്ച സമയത്ത് അനര്‍ഹര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടി നേതാക്കളാണ്. താന്‍…
Read More