ബം​ഗാ​ൾ ക​ടു​വ​യ്ക്കു ല​ഭി​ച്ച അ​തേ ബ​ഹു​മ​തി പ​ശു​വി​നും ന​ൽ​ക​ണം; പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഹ​രി​യാ​ന ആ​രോ​ഗ്യ​മ​ന്ത്രി

ച​ണ്ഡി​ഗ​ഡ്: പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഹ​രി​യാ​ന ആ​രോ​ഗ്യ​മ​ന്ത്രി അ​നി​ൽ വി​ജ്. കാ​ശാ​പ്പു ചെ​യ്യു​ന്ന​തി​ൽ​നി​ന്നും പ​ശു​വി​നെ സം​ര​ക്ഷി​ക്കാ​ൻ ഇ​താ​ണ് മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അം​ബാ​ല​യി​ൽ ഗോ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബം​ഗാ​ൾ ക​ടു​വ​യ്ക്കു ല​ഭി​ച്ച അ​തേ ബ​ഹു​മ​തി പ​ശു​വി​നും ന​ൽ​ക​ണം. ഇ​ത്ത​രം അം​ഗീ​കാ​രം ന​ൽ​കി‍​യാ​ൽ പ​ശു​വി​ന്‍റെ സു​ര​ക്ഷ​യി​ലേ​ക്ക് ഇ​ത് ന​യി​ക്കും. പ​ശു​വി​നെ ക​ശാ​പ്പു​ചെ​യ്യു​ന്ന​തും കു​റ​യും. പ​ശു​വി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​തി​യാ​യ നി​യ​മം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അം​ബാ​ല​യി​ലെ ഗോ​ശാ​ല​യു​ടെ ന​ട​ത്തി​പ്പി​ന് 10 ല​ക്ഷം രൂ​പ അ​ദ്ദേ​ഹം ന​ൽ​കു​ക​യും ചെ​യ്തു.

Read More

ഇ​ന്ത്യ​യെ മോ​ദി കൊ​ള്ള​യ​ടി​ക്കു​ന്നു’..! മോ​ദി ര​ക്ഷ​പെ​ട്ട​പ്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ എ​വി​ടെ​യാ​യി​രു​ന്നുവെന്ന് ഹാഷ്ടാഗിൽ മോ​ദി​യെ ട്രോ​ളി രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വീ​ണ്ടും രൂ​ക്ഷ വി​മ​ർ​ശ​ന​വും പ​രി​ഹാ​സ​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ല​ളി​ത് മോ​ദി​യെ​യും വി​ജ​യ് മ​ല്യ​യെ​യും പോ​ലെ വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യും വ​ൻ ത​ട്ടി​പ്പു ന​ട​ത്തി​യ ശേ​ഷം രാ​ജ്യം വി​ട്ട​പ്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്ന് ’ഇ​ന്ത്യ​യെ മോ​ദി കൊ​ള്ള​യ​ടി​ക്കു​ന്നു’ എ​ന്ന ഹാ​ഷ്ടാ​ഗി​ൽ ട്വി​റ്റ​റി​ലൂ​ടെ രാ​ഹു​ൽ ചോ​ദി​ച്ചു. അ​ഴി​മ​തി ചെ​യ്യി​ല്ലെ​ന്നും അ​ഴി​മ​തി ന​ട​ത്താ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും (ന ​ക​ഹൂം​ഗ, ന ​ക​ഹൂ​നെ ദൂം​ഗ) രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​നാ​ണ് (ചൗ​ക്കി​ധാ​ർ) താ​നെ​ന്നും മോ​ദി മു​മ്പ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളെ പ​രി​ഹ​സി​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ആ​ക്ര​മ​ണം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൗ​ന​ത്തി​നു പി​ന്നി​ലെ ര​ഹ​സ്യം അ​റി​യാ​ൻ രാ​ജ്യം മു​ഴു​വ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. മോ​ദി​യു​ടെ കൂ​റ് ആ​രോ​ടാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് മൗ​ന​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ആ​രോ​പി​ച്ചു. ആ​ദ്യം ല​ളി​ത് മോ​ദി. പി​ന്നെ വി​ജ​യ് മ​ല്യ. ഇ​പ്പോ​ൾ നീ​ര​വ് മോ​ദി​യും…

Read More

സിപിഎം ഭീകര സംഘടനയായി മാറി; ശുഹൈബ് വധക്കേസിന്‍റെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: സിപിഎമ്മിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ഭീകര സംഘടനയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശുഹൈബ് വധക്കേസിന്‍റെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും ഡിജിപി രാജേഷ് ദിവാന്‍റെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Read More

സ്വകാര്യ ബസ് സമരം പിൻവലിച്ചു; തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യർഥനയെ മാനിച്ചെന്ന് ബസുടമകൾ; ആവശ്യങ്ങൾ പിന്നീട് ചർച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്കിട്ടിയെന്ന് ഉടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ബസുടമകൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ആവശ്യങ്ങൾ പിന്നീട് ചർച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് കിട്ടിയെന്ന് ബസ് ഉടമകൾ

Read More

ചൂണ്ടല്‍ പാടത്തെ കത്തിക്കരിഞ്ഞ മൃതദേഹം ആരുടെ? മൃതദേഹം സ്ത്രീയുടേതാണെന്ന് സൂചന; പാടത്ത് വച്ച് വീണ്ടും കത്തിക്കുന്നതിനുള്ള ശ്രമം നടത്തിയിട്ടുണ്ട്; ദുരൂഹത തുടരുന്നു

കു​ന്നം​കു​ളം: ചൂ​ണ്ട​ൽ പാ​ട​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​ന്ന് കാ​ക്ക​നാ​ട്ടെ ഫോ​റ​ൻ​സി​ക് ലാ​ബി​ൽ പ​രി​ശോ​ധി​ക്കും. കൊ​ല്ല​പ്പെ​ട്ട​ത് സ്ത്രീ​യോ പു​രു​ഷ​നോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ​യും വ്യ​ക്ത​മാ​യ സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച ദു​രൂ​ഹ​ത​ക​ൾ തു​ട​രു​ക​യാ​ണ്. മൃ​ത​ദേ​ഹം സ്ത്രീ​യു​ടേ​താ​ണെ​ന്ന സൂ​ച​ന​യാ​ണ് പോ​ലീ​സ് ആ​ദ്യം ന​ൽ​കി​യ​തെ​ങ്കി​ലും പി​ന്നീ​ട് പോ​ലീ​സി​ന് ഇ​ക്കാ​ര്യ​ത്തി​ൽ സം​ശ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ഇ​ന്ന​ലെ പൂ​ർ​ണ​മാ​യി ഇ​വി​ടെ നി​ന്നും മാ​റ്റി. ഫോ​റ​ൻ​സി​ക് ലാ​ബി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മ​റ്റെ​വി​ടെ​യോ വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. പാ​ട​ത്ത് വ​ച്ച് വീ​ണ്ടും ക​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ എ​ന്തെ​ങ്കി​ലും ദ്രാ​വ​കം ഉ​പ​യോ​ഗി​ച്ച് ശ​രീ​രം ക​ത്തി​ച്ച് ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. വ​യ​റി​ന് മു​ക​ളി​ലേ​ക്കു​ള്ള ഭാ​ഗ​വും കൈ​കാ​ലു​ക​ളു​ടെ ഭാ​ഗ​ങ്ങ​ളു​മാ​ണ് ഇ​വി​ടെ നി​ന്നും ല​ഭി​ച്ചി​ട്ടു​ള്ള​ത്. മൃ​ത​ദേ​ഹം കി​ട​ന്നി​ട​ത്തെ പു​ല്ലു​ക​ൾ കു​റ​ച്ച് ഭാ​ഗം ക​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ഇ​വി​ടെ…

Read More

ശുഹൈബിനെ വെട്ടിയത് കിര്‍മാണി മനോജോ? ശുഹൈബിന്റെ ശരീരത്തിലെ മൂന്ന് വെട്ടുകള്‍ക്ക് ടിപിക്കേറ്റ വെട്ടുകളുമായി സാമ്യം; ഈ സമയം ഇയാള്‍ ജയിലിന് പുറത്തും; കെ.സുധാകരന്‍ രാഷ്ട്രദീപികയോട്

ക​ണ്ണൂ​ർ: ശു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ടു​പേ​ർ യ​ഥാ​ർ​ഥ പ്ര​തി​ക​ളാ​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ ഉ​റ​പ്പി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം കെ.​സു​ധാ​ക​ര​ൻ. ര​ണ്ടു​കാ​ര​ണ​ത്താ​ലാ​ണ് ഇ​പ്പോ​ൾ ഹാ​ജ​രാ​യ​വ​ർ ഡ​മ്മി പ്ര​തി​ക​ളാ​ണെ​ന്ന് പാ​ർ​ട്ടി വി​ശ്വ​സി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഇ​ന്നു രാ​വി​ലെ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തു​ന്ന സ​മ​യ​ത്ത് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞ​ത് പ്ര​കാ​രം കു​റ്റി​മു​ടി​യു​ള്ള ര​ണ്ടു​പേ​രാ​ണ് മ​ഴു പോ​ലു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഇ​രു​ന്നും മ​റ്റും ശു​ഹൈ​ബി​നെ വെ​ട്ടി​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ മു​ടി ഇ​ങ്ങ​നെ​യ​ല്ല. കൂ​ടാ​തെ സി​പി​എം ക്ര​മി​ന​ലു​ക​ൾ​ക്ക് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ചി​ല പ്ര​ത്യേ​ക രീ​തി​ക​ളു​ണ്ട്. ശു​ഹൈ​ബി​ന്‍റെ ശ​രീ​ര​ത്തി​ലേ​റ്റ മൂ​ന്ന് വെ​ട്ടു​ക​ൾ​ക്ക് കൃ​ത്യ​മാ​യി ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വെ​ട്ടു​മാ​യി സാ​മ്യ​മു​ണ്ട്. ഇ​ത് പ​രി​ശോ​ധി​ച്ചാ​ൽ കി​ർ​മാ​ണി മ​നോ​ജാ​ണോ ഇ​തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഈ ​സ​മ​യം ഇ​യാ​ൾ ജ​യി​ലി​ന് പു​റ​ത്താ​ണെ​ന്ന​തും സം​ശ​യ​ത്തി​ന് ബ​ലം ന​ൽ​കു​ന്നു. ജ​യി​ലി​ലെ സി​പി​എം ക്രി​മി​ന​ലു​ക​ൾ എ​ല്ലാ നി​യ​മ​വ്യ​വ​സ്ഥ​ക​ളെ​യും കാ​റ്റി​ൽ​പ്പ​റ​ത്തി​യും ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്. ഇ​ത്ര​യും…

Read More

ബ​സ് സ​മ​രം “വി​ദ്യാ​ര്‍​ഥി​ക​ളി​ലേ​ക്ക്’ ഒ​തു​ങ്ങു​ന്നു ! മു​ള​യി​ലേ നു​ള്ളാ​ന്‍ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍; മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് നി​ര്‍​ണാ​യ​ക​മാ​കും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ സ്വ​കാ​ര്യ​ബ​സ് പ​ണി​മു​ട​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബ​സു​ട​മ​ക​ളു​മാ​യി ഇ​ന്ന​ലെ ഗതാഗതമന്ത്രി ന​ട​ത്തി​യ​ച​ര്‍​ച്ച പൊ​ളി​ഞ്ഞ​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല. വി​ദ്യാ​ര്‍​ഥി​സം​ഘ​ട​ന​ക​ളു​ടെ എ​തി​ര്‍​പ്പു​ള്ള​തി​നാ​ലാ​ണി​ത്. ഇ​ത്ത​ര​മൊ​രു​ സാ​ഹ​ച​ര്യം മുളയിലെ നു​ള്ളാ​ന്‍ എം​എ​സ്എ​ഫ് ഇ​ന്ന​ലെ ച​ര്‍​ച്ച​ന​ട​ന്ന കോ​ഴി​ക്കോ​ട് ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.​ എ​ബി​വി​പി​യും എ​സ്എ​ഫ്‌​ഐ​യും നി​ര​ക്കു​വ​ര്‍​ധി​പ്പി​ച്ചാ​ല്‍ പ്ര​ക്ഷോ​ഭ​ത്തി​ന് ഇ​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കും. നാ​ളെ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് കാ​ണാ​നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ തീ​രു​മാ​നം. മി​നി​മം ചാ​ര്‍​ജ് 10 രൂ​പ​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ നി​ന്നും ഇ​തി​ന​കം ബ​സു​ട​മ​ക​ള്‍ പി​ന്നോ​ട്ടു​പോ​യി​ക​ഴി​ഞ്ഞു.​ക​ണ്‍​സ​ഷ​ന്‍റെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ത​ര്‍​ക്ക​മു​ള്ള​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് തീ​രു​മാ​നി​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​രി​നു​ള്ള​ത്. ആ​ദ്യം സ​മ​രം പി​ന്‍​വ​ലി​ക്ക​ട്ടെ എ​ന്നി​ട്ട് ച​ര്‍​ച്ച​ചെ​യ്യാ​മെ​ന്ന നി​ല​പാ​ടാ​ണ് ഗ​താ​ഗ​ത​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കു​ള്ള​ത്. ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചാ​ല്‍ അ​ത് സ​ര്‍​ക്ക​രി​രേ​യു​ള്ള​ സ​മ​ര​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന കാ​ര്യ​വും ഉ​റ​പ്പാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് ഒ​രു രൂ​പ​യി​ല്‍ നി​ന്നും…

Read More

മൂന്നാമത്തെ വിവാഹം! മുന്‍ പാക് ക്രിക്കറ്റ് താരവും തെഹരിക് ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി; വധു ആത്മീയ ഉപദേശക

ഇസ്‌ലാമാബാദ്: മുൻ പാക് ക്രിക്കറ്റ് താരവും തെഹരിക് ഇ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാൻ വീണ്ടും വിവാഹിതനായി. ആത്മീയ ഉപദേശക ബുഷ്റ മനേകയാണ് വധു. ഇമ്രാൻ ഖാന്‍റെ മൂന്നാമത്തെ വിവാഹമാണിത്. ഞായറാഴ്ച ലാഹോറിലാണ് ലളിതമായരീതിയിൽ വിവാഹ ചടങ്ങുകൾ നടന്നത്. പാക്കിസ്ഥാനി ബ്രിട്ടീഷ് പത്രപ്രവർത്തക ജെമിന ഗോൾഡ് സ്മിത്തായിരുന്നു ഇമ്രാന്‍റെ ആദ്യഭാര്യ. ഈ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. പിന്നീട് 2015 ജനുവരിയിൽ പാക് ടിവി അവതാരകയായ റെഹം ഖാനെ വിവാഹം ചെയ്തു. എന്നാൽ ഒന്പതു മാസത്തിനുശേഷം ഈ ബന്ധം വേർപെടുത്തി.

Read More

പണത്തിനോ അധികാരത്തിനോ അല്ല ! സിനിമയുടെ ശൈലിയിലാണ് രാഷ്ട്രീയത്തിലുമെന്ന് രജനീകാന്ത്; പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഫെബ്രുവരി 21ന് എന്ന് കമല്‍ഹാസന്‍

ചെ​​ന്നൈ: രാഷ്‌ട്രീയപാ​​​ർ​​​ട്ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച് സി​​​നി​​​മാ​​​താ​​​രം ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ ഇ​​​ന്ന​​​ലെ ഡി​​എം​​കെ അ​​ധ്യ​​ക്ഷ​​ൻ ക​​രു​​ണാ​​നി​​ധി​​യെ​​യും സൂ​​​പ്പ​​​ർ​​​താ​​​രം ര​​​ജ​​​നീ​​​കാ​​​ന്തി​​​നെ​​യും സ​​ന്ദ​​ർ​​ശി​​ച്ചു. ആ​​ദ്യം ര​​ജ​​നീ​​കാ​​ന്തി​​നെ​​യാ​​ണു പോ​​​യ​​​സ് ഗാ​​​ർ​​​ഡ​​​നി​​​ലു​​​ള്ള വ​​​സ​​​തി​​​യി​​​ലെ​​​ത്തി ക​​മ​​ൽ സ​​ന്ദ​​ർ​​ശി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​ത്രി ക​​രു​​ണാ​​നി​​ധി​​യെ വ​​സ​​തി​​യി​​ലെ​​ത്തി ക​​മ​​ൽ​​ഹാ​​സ​​ൻ സ​​ന്ദ​​ർ​​ശി​​ച്ചു. ഡി​​എം​​കെ വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് എം.​​കെ. സ്റ്റാ​​ലി​​ൻ ക​​മ​​ലി​​നെ സ്വീ​​ക​​രി​​ച്ചു. ഫെ​​​ബ്രു​​​വ​​​രി 21നു ​​​ത​​​ന്‍റെ പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​തി​​​നു​​​മു​​​ന്പ് ഇ​​​ഷ്ട​​​മു​​​ള്ള​​​വ​​​രെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ പ​​​റ​​​ഞ്ഞു. . ത​​​ന്‍റെ സു​​​ഹൃ​​​ത്തി​​​നെ എ​​​ല്ലാ​​​വി​​​ധ അ​​​നു​​​ഗ്ര​​​ഹ​​​ങ്ങ​​​ളും ദൈ​​​വം ന​​​ല്കു​​​മാ​​​റാ​​​ക​​​ട്ടെ​​​യെ​​​ന്നു പ്രാ​​​ർ​​​ഥി​​​ക്കു​​​ന്ന​​​താ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം ര​​​ജ​​​നീ​​​കാ​​​ന്ത് പ​​​റ​​​ഞ്ഞു. പ​​​ണ​​​ത്തി​​​നോ അ​​​ധി​​​കാ​​​ര​​​ത്തി​​​നോ അ​​​ല്ല എ​​​ന്‍റെ സു​​​ഹൃ​​​ത്ത് രാഷ്‌ട്രീയത്തിൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത്. സി​​​നി​​​മ​​​യി​​​ൽ ഞ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​രു​​​വ​​​ർ​​​ക്കും പ്ര​​​ത്യേ​​​ക ശൈ​​​ലി​​​യു​​​ണ്ട്. അ​​​തി​​​നാ​​​ൽ, രാഷ്‌ട്രീയത്തി​​ലും അ​​​തേ ശൈ​​​ലി​​​യാ​​​ണ് അ​​​ഭി​​​കാ​​​മ്യം​-​​ര​​​ജ​​​നീ​​​കാ​​​ന്ത് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ര​​ജ​​നീ​​കാ​​ന്തും ക​​മ​​ൽ ഹാ​​സ​​നും, ത​​​ങ്ങ​​​ൾ രാഷ്‌ട്രീയത്തിൽ പ്ര​​​വേ​​​ശി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ക​​ഴി​​ഞ്ഞ​​മാ​​സം ര​​ജ​​നീ​​കാ​​ന്തും ക​​രു​​ണാ​​നി​​ധി​​യെ സ​​ന്ദ​​ർ​​ശി​​ച്ചി​​രു​​ന്നു. ര​​​ജ​​​നീ​​​കാ​​​ന്തി​​​ന്‍റെ നി​​​റം താ​​​മ​​​ര​​​യു​​​ടെ നി​​​റ​​​മാ​​​ണെ​​​ങ്കി​​​ൽ സ​​​ഖ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച്…

Read More

ബംഗളൂരുവിലെ റസ്റ്ററന്റില്‍ മലയാളി എംഎല്‍എയുടെ മകന്റെ ഗുണ്ടായിസം; ക്രൂരമര്‍ദനത്തെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍; കലിപ്പ് തീരാതെ ആശുപത്രിയിലെത്തിയും തല്ലി

ബം​ഗ​ളൂ​രു: ക​ർ‌​ണാ​ട​ക​ത്തി​ലെ മ​ല​യാ​ളി എം​എ​ൽ​എ​യു​ടെ മ​ക​നും സം​ഘ​വും ആ​ഡം​ബ​ര റ​സ്റ്റ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി. പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യും ഇ​വ​ർ ആ​ക്ര​മി​ച്ചു. എ​ൻ.​എ ഹാ​രി​സി​ന്‍റെ മ​ക​ൻ‌ മു​ഹ​മ്മ​ദ് നാ​ല​പ്പാ​ടും കൂ​ട്ടാ​ളി​ക​ളു​മാ​ണ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. ബം​ഗ​ളൂ​രു​വി​ലെ ഡോ​ളേ​ഴ്സ് കോ​ള​നി​യി​ലെ വി​ഡ്‌​വാ​ത്ത് എ​ന്ന യു​വാ​വി​നാ​ണ് മ​ർ​ദ​നം ഏ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11.30 ന് ​യു​ബി സി​റ്റി​യി​ലെ ആ​ഡം​ബ​ര റ​സ്റ്റ​റ​ന്‍റി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ലി​ൽ പ്ലാ​സ്റ്റ​ർ ഇ​ട്ടി​രു​ന്ന വി​ഡ്‌​വാ​ത്തി​നോ​ട് ശ​രി​യാ​യി ഇ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വി​ഡ്‌​വാ​ത്തി​നെ മു​ഹ​മ്മ​ദ് നാ​ല​പ്പാ​ടും കൂ​ട്ടാ​ളി​ക​ളും മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി. പ​രി​ക്കേ​റ്റ വി​ഡ്‌​വാ​ത്തി​നെ സ​മീ​പ​ത്തെ മ​ല്യ ആ​ശൂ​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ പി​ന്നാ​ലെ​യെ​ത്തി​യ അ​ക്ര​മി സം​ഘം വീ​ണ്ടും ഇ​യാ​ളെ കൈ​യേ​റ്റം ചെ​യ്തു. വി​ഡ്‌​വാ​ത്തി​ന്‍റെ സ​ഹോ​ദ​ര​നെ​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യും പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

Read More