കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രവര്‍ത്തിക്കുന്നത് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വെട്ടി വീഴ്ത്തിയത് കൃത്യമായി പരിശീലനം നേടിയ ആളാണെന്നും സുധാകരന് വ്യക്തമാക്കി. ഷുഹൈബിന്റെ മുറിവുകളുടെ സ്വഭാവം വെച്ച് വെട്ടിയത് കിര്‍മാണി മനോജാണെന്നും സിപിഎം മനോജിന് പരോള്‍ നല്‍കിയത് ഇതിനാണെന്നും കഴിഞ്ഞ ദിവസം സുധാകരന് ആരോപിച്ചിരുന്നു. സംഭവം പാര്‍ട്ടി അന്വേഷിക്കട്ടെ എന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അഭിപ്രായത്തെ സുധാകരന് പരിഹസിക്കാനും മറന്നില്ല. ജയരാജന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പോലെയാണെന്നും കണ്ണുര്‍ ഉത്തരകൊറിയ ആണെന്നാണ് ജയരാജന് കരുതുന്നതെന്നും ജനാധിപത്യത്തില്‍ പാര്‍ട്ടി ഭരണം അടിച്ചേല്‍പ്പിക്കാനുള്ള ആഗ്രഹമാണ് ഇതെന്നും സുധാകരന് പറഞ്ഞു. അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളെയും അടിച്ചമര്‍ത്തി മുമ്പോട്ട് പോകുമ്പോള്‍ താന്‍ എല്ലാറ്റിനും മുകളിലാണെന്ന് ഒരാള്‍ക്കുണ്ടാകുന്ന തോന്നലാണ്…
Read MoreCategory: Loud Speaker
പതിനാറുകാരിക്ക് പീഡനം, കാമുകനെ പൊക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ രണ്ടാനച്ഛനും വെട്ടിലായി, മുണ്ടക്കയത്ത് നിന്നും വരുന്നത് കേട്ടു കേള്‍വിയില്ലാത്ത സംഭവം, ഉള്ളറക്കഥകള്‍ ഇങ്ങനെ
പതിനാറുകാരിയെ കാമുകന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കേസായപ്പോള്‍ കാമുകനെ പോലീസ് പിടികൂടി റിമാന്‍ഡു ചെയ്തു. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ രണ്ടാനച്ഛന് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് രണ്ടാനച്ഛനും അകത്തായി. മുണ്ടക്കയം പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലാണ് സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്ന 16 വയസുള്ള പെണ്‍കുട്ടിയെ കാണാതായി എന്ന പരാതിയിലാണ് കേസിന് തുടക്കം. അമ്മയാണ് പെണ്‍കുട്ടിയെ കാണാതായി എന്ന പരാതി ആദ്യം പോലീസിന് നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി കാമുകനൊത്ത് കുമളിയില്‍ ബന്ധുവീട്ടിലുണ്ടെന്ന് അറിവായി. പോലീസ് എത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. അതോടെ പോക്സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കാമുകന് റിമാന്‍ഡിലായി. പിന്നീട് പോലീസിന്റെ വിശദമായ മൊഴിയെടുക്കലിലാണ് രണ്ടാനച്ഛന്റെ പീഡന വിവരം പുറത്തായത്. കാമുകന് പിടിയിലായ വിവരം അറിഞ്ഞപ്പോള്‍ തന്നെ തന്റെ…
Read Moreസമാധാനയോഗം നിയന്ത്രിക്കേണ്ടത് ജയരാജനല്ല! കണ്ണൂരില്‍ നടന്ന സമാധാനയോഗത്തില്‍ പി ജയരാജന്റെ സാന്നിധ്യത്തെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ
ഷുഹൈബ് വധക്കേസില്‍ കണ്ണൂരില്‍ നടന്ന സമാധാനയോഗത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ സാന്നിധ്യത്തെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ രംഗത്ത്. സമാധാനയോഗം നിയന്ത്രിക്കേണ്ടത് പി ജയരാജനല്ല, വിശുദ്ധ കുര്‍ബാന നിയന്ത്രിക്കേണ്ടത് ഡ്രാക്കുളയല്ല എന്നാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഷുഹൈബിന്റെ വധത്തില്‍ പി ജയരാജന് മനസറിവുണ്ടെന്നാണ് പരോക്ഷമായി ബല്‍റാം പറഞ്ഞു വയ്ക്കുന്നത്. ഏതായാലും ബല്‍റാമിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സിപിഎം സൈബര്‍ പോരാളികളുടെ ഭാഗത്തുനിന്ന് ധാരാളം വിമര്‍ശനങ്ങളും ബല്‍റാമിനുനേരെ ഉയരുന്നുണ്ട്.
Read Moreസമരം കഴിഞ്ഞ് ബസുമായി എത്തിയപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു, ഇനി നിങ്ങളുടെ സര്‍വീസ് വേണ്ടാ, ഒടുവില്‍ കാലുപിടിച്ച് ബസ് ഉടമകള്‍, വയനാട്ടില്‍ ബസ് സമരം വരുത്തിയ വിന ഇങ്ങനെ
അനിശ്ചിതകാല ബസ് സമരം നടത്തിയ ഉടമകള്‍ നാണംകെട്ട് സമരം നിര്‍ത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. ട്രോളുകളിലൂടെ ബസുടമകളെ നാണംകെടുത്തിയ ആളുകള്‍ ചിരിക്കുള്ള വകയും ഒപ്പിച്ചു. ഇതിനിടെ സമരം കഴിഞ്ഞ് ബസുമായെത്തിയ ജീവനക്കാര്‍ വയനാട്ടിലെ നാട്ടുകാര്‍ കൊടുത്ത പണിയും ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. വയനാട്ടിലെ വടുവന്‍ചാല്‍- മേപ്പാടി റൂട്ടിലെ ബസുകളാണ് ഇത്തരത്തില്‍ പണി വാങ്ങിയത്. ജീപ്പ് സര്‍വീസ് മാത്രമുണ്ടായിരുന്ന ഇവിടെ ആര്.ടി.ഒ ഇടപെട്ടാണ് പതിനേഴ് വര്‍ഷം മുമ്പാണ് സ്വകാര്യ ബസിന് റൂട്ട് അനുവദിച്ചത്. ഹര്‍ത്താലോ പണിമുടക്കോ ഉണ്ടായാല്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസുകള്‍ നിരത്തിലിറങ്ങുമെന്ന് അന്ന് തന്നെ നാട്ടുകാരും സ്വകാര്യ ബസുടമകളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഇതിന് മുടക്കം വരുത്തിയിരുന്നില്ല. എന്നാല്‍ ഇത് ലംഘിച്ച് സ്വകാര്യ ബസ് ഉടമകള്‍ കൂട്ടത്തോടെ പണിമുടക്കിയതാണ് പ്രതിഷേധത്തിന് കാരണം. സ്വകാര്യ ബസുകള്‍ പണിമുടക്കിയ ദിവസം ഈ റൂട്ടിലെ…
Read Moreപ്രണയം നിരസിച്ചു..! മലയാളി വിദ്യാര്‍ഥിനിയെ ബൈക്കിലൂടെ പിന്നിലെത്തി കുത്തിവീഴ്ത്തി; രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ത്തികിനെ പിടികൂടിയത് വഴിയാത്രക്കാര്‍
പ്രണയം നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു. കര്‍ണാടകയിലെ സുളള്യയില്‍ ആണ് സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ച മലയാളി വിദ്യാര്‍ത്ഥിനിയും കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അക്ഷിതയാണ് മരിച്ചത്. നെല്ലൂര്‍ സ്വദേശി കാര്‍ത്തിക് സംഭവത്തില്‍ അറസ്റ്റ് ചെയ്തു. അഷിതയുടെ സഹപാഠിയാണ് പൊലീസ് പിടിയിലായ കാര്‍ത്തിക്. അഷിതയെ കോളേജില്‍നിന്നും മടങ്ങുന്ന വഴി സുള്ള്യ ബസ് സ്റ്റാന്‍ഡില്‍വച്ചാണ് പ്രതി കുത്തിയത്. കൃത്യം നടത്തിയ ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ചേര്‍ന്ന് പിടികൂടി കാര്‍ത്തിക്കിനെ പിന്നീട് പോലീസില്‍ ഏല്പിക്കുകയായിരുന്നു.
Read Moreഅടിച്ചത് ജവാനോ; മദ്യലഹരിയിൽ സിംഹക്കൂടിന് മുന്നിലെ മതിൽ ചാടിക്കടന്ന് യുവാവ്; യുവാവിന്റെ മുന്നിലേക്ക് സിംഹം നടന്ന് വരുന്നത് കണ്ട് സന്ദർശകർ ബഹളംവച്ചു; തിരുവനന്തപുരം മൃഗശാലയിൽ പിന്നെ നടന്നത്
തിരുവനന്തപുരം: മദ്യലഹരിയിൽ തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിനെ ജീവനക്കാർ രക്ഷപ്പെടുത്തി. രാവിലെ 11.45-ഓടെയായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശി മുരുകൻ (45) ആണ് സിംഹത്തിന്റെ കൂടിനു മുന്നിലെ മതിൽ കടന്ന് കിടങ്ങിലേക്ക് ചാടിയത്. യുവാവിന്റെ മുന്നിലേക്ക് സിംഹം നടന്ന് നിങ്ങുന്നത് കണ്ട സന്ദർശകർ ബഹളം കൂട്ടുകയും ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. ജീവനക്കാർ ഉടൻ തന്നെ സിംഹക്കൂട്ടിനകത്തിറങ്ങി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. മൃഗശാല സന്ദർശിക്കാനെത്തിയ യുവാവാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. വീഴ്ചയിൽ പരിക്കേറ്റ ഇയാളെ മൃഗശാല അധികൃതരും ജീവനക്കാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
Read Moreകരിപ്പൂര്‍ വിമാനത്താവളത്തില്‍ പകല്‍ക്കൊള്ള തുടര്‍ക്കഥ! മോഷണം പോകുന്നത് സ്വര്‍ണം, ബ്രാന്‍ഡഡ് വാച്ചുകള്‍; യാത്രക്കാര്‍ക്ക് ലഭിക്കുന്നത് കാലിപ്പെട്ടി മാത്രം; പ്രവാസികളുടെ പ്രതിഷേധം ശക്തം
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസികളുടെ വിലപിടിപ്പുള്ള സാധനങ്ങൾ കൊള്ളയടിക്കുന്നത് തുടർക്കഥ. പ്രവാസികളുടെ പ്രതിഷേധം ശക്തമായതോടെ എയർപോർട്ട് അധികൃതർ അന്വേഷണം തുടങ്ങി. സംഭവത്തിൽ ദുബായ് പോലീസിൽ എയർ ഇന്ത്യ പരാതി നൽകും. പല വസ്തുക്കളുടെയും കാലിപെട്ടികൾ മാത്രമാണ് യാത്രക്കാർക്ക് ലഭിച്ചത്. സ്വർണം, വിദേശ കറൻസികൾ, ബ്രാൻഡഡ് വാച്ചുകൾ എന്നിവയാണ് പതിവായി മോഷണം പോകുന്നത്. എക്സ്റേ മെഷീനുള്ള ഭാഗത്ത് സിസിടിവി കാമറ സ്ഥാപിച്ചതിനെത്തുടർന്നു പരാതികളുടെ എണ്ണത്തിൽ കുറവ് വന്നിരുന്നു. എന്നാൽ വീണ്ടും മോഷണം പതിവായതോടെ പ്രവാസി സംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്. എയർപോർട്ട് അധികൃതർക്കെതിരെ സാമൂഹികമാധ്യമങ്ങളിലും ട്രോൾമഴയാണ്. കസ്റ്റംസ് ഹാളിൽ നിന്നു ബാഗേജ് കൈപ്പറ്റിയ ശേഷമാണ് പലരും അവയുടെ ലോക്കുകൾ പൊട്ടിച്ചതായി അറിയുന്നത്. ചില ബാഗേജുകളുടെ സിബുകൾ വലിച്ചുപൊട്ടിച്ച നിലയിലായിരുന്നു. പണവും വിലയേറിയ വസ്തുക്കളും കൈവശപ്പെടുത്തിയ ശേഷമാണ് ബാഗേജ് പുറത്തെത്തിച്ചിരിക്കുന്നത്. വിലകൂടിയ വസ്തുക്കളുള്ള ബാഗുകൾ പ്രത്യേകം നിരീക്ഷിച്ചാണ് കളവുകൾ. നേരത്തെ…
Read Moreതമിഴകം കീഴടക്കാൻ ഉലകനായകൻ! കമൽഹാസൻ രാഷ്ട്രീയ യാത്ര തുടങ്ങി; യാത്ര തുടങ്ങിയത് ലളിത ജീവിതം നയിച്ച ഒരു മഹാന്റെ വീട്ടില്‍നിന്നും
ചെന്നൈ: സൂപ്പർ താരം കമൽഹാസൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പര്യടനം തുടങ്ങി. ബുധനാഴ്ച രാവിലെ രാമേശ്വരത്തെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ വസതിയിൽനിന്നുമാണ് പര്യടനത്തിനു തുടക്കമായത്. ലളിത ജീവിതം നയിച്ച ഒരു മഹാന്റെ വീട്ടിൽനിന്നും യാത്ര തുടങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കമൽ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. വൈകിട്ട് മധുരയിൽവച്ചായിരിക്കും പാർട്ടി പ്രഖ്യാപനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മധുരയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സൂപ്പർതാരം രജനീകാന്തിനെയും ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയെയും കമൽ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
Read Moreകണ്ണൂര്‍ സിപിഎമ്മില്‍ കൊഴിഞ്ഞുപോക്ക്, അണികള്‍ കോണ്‍ഗ്രസിലേക്ക്
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രശസ്ത സിനിമാ കോസ്റ്റ്യും ഡിസൈനര്‍ റാഫി കണ്ണാടിപ്പറമ്പ് , നസീര്‍ നാറാത്ത്, കണ്ണൂര്‍ സിറ്റിയിലെ ഇന്റര്‍നാഷണല്‍ വെബ് ഡിസൈനര്‍ നിയാസ് അഹമ്മദ്, കൈരളി ടി.വി പട്ടുറുമാലിലൂടെ ശ്രദ്ധേയനായ ഗായകന് തായത്തെരുവിലെ ഷമല്‍ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് അണികള്‍ പാര്‍ട്ടി വിട്ടത്. കണ്ണൂര്‍ കലക്ട്രേറ്റ് പടിക്കല്‍ കെ.സുധാകരന് നയിക്കുന്ന നിരാഹാര സമരപന്തലില്‍ എത്തിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കെ.സുധാകരനും ഡി.സി.സി പ്രസിഡണ്ട് സതീശന് പാച്ചേനിയും ചേര്‍ന്ന് ഇവരെ കോണ്‍ഗ്രസ്സിലേക്ക് സ്വീകരിച്ചു.
Read Moreവിഎസിനെതിരേ കൊലവിളി നടത്തിയവന് എന്തു ഷുഹൈബ്; കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ടിപിയുടെ ഗതി തന്നെ വിഎസിനുമെന്ന് ആകാശ് തില്ലങ്കരിയുടെ ഫേസ്ബുക്ക് പോസ്റ്റ്…
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തന് ഷൂഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കരി വധഭീഷണി മുഴക്കിയവരില്‍ സാക്ഷാല്‍ വി.എസ് അച്യുതാനന്ദനും. വിഎസിനും ടിപി ചന്ദ്രശേഖരന്റെ ഗതി വരുമെന്ന് ആകാശ് ഭീഷണി മുഴക്കിയത് മൂന്ന് വര്‍ഷം മുമ്പ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയായിരുന്നു. ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിഎസ് ഇറങ്ങിപ്പോയ ദിവസമായിരുന്നു ഭീഷണി. ഇങ്ങിനെ പോയാല്‍ വിഎസിനും ടിപിയുടെ ഗതി വരുമെന്നായിരുന്നു പോസ്റ്റ്. സംഭവത്തില്‍ ആകാശിനെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ശാസിച്ചപ്പോള്‍ ഒരു സിനിമാ ഡയലോഗ് ആക്ഷേപ ഹാസ്യത്തില്‍ അവസരോചിതമായി ഉപയോഗിച്ചു പോയി എന്നായിരുന്നു ആകാശിന്റെ മറുപടി. അതേസമയം ഷുെഹെബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സംഘര്‍ഷ മേഖലകളില്‍ കൊലവിളി മുദ്രവാക്യങ്ങള്‍ മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ ആകാശ് ഞെട്ടിപ്പിക്കുന്ന കൊലവിളിയാണ്…
Read More