കടയ്ക്കൽ :വൃദ്ധയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് സൂചന. കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷന് സമീപം പുതൂക്കോണം സീതാഭവനിൽ സീതാമണി (68)യെയാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. കഴിഞ്ഞദിവസം ഇളയമകൾ മാതാവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ മുറിക്കുള്ളിൽനിന്ന് ദുർഗന്ധംവമിച്ചിരുന്നു. പരിസരവാസികളുടെ സഹായത്തോടെ വീട് തുറന്നുനോക്കിയപ്പോഴാണ് സീതാമണിയെ മരിച്ചനിലയിൽ കണ്ടത്. ജീർണിച്ച മൃതദേഹം കണ്ട് മകൾ ബോധകെട്ടുവീണു. വിവരമറിഞ്ഞ് കടയ്ക്കൽ പോലീസും ഫോറൻസിക് വിദഗ്ധരുമെത്തി പരിശോധന നടത്തിയിരുന്നു. വർഷങ്ങൾക്ക് മുന്‍പ് ഭർത്താവ് മരിച്ചുപോയ സീതാമണി തനിച്ചാണ് താമസം. ഭർത്താവിന്റെ മരണശേഷം ചിട്ടിയും മറ്റും നടത്തി സാന്പത്തികമുണ്ടാക്കിയിരുന്നു. പണം പലിശയ്ക്ക് കൊടുപ്പും ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ചവിവരം. ഇവർക്ക് ചില ശത്രുക്കളുണ്ടായിരുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് അവരിൽ പലരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. സാന്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പകയായിരിക്കാം കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. ഇവരുടെ മാലയും നഷ്ടപ്പെട്ടിട്ടുള്ളതായി മകൾ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. മൃതദേഹം…
Read MoreCategory: Loud Speaker
ക്ഷേത്രത്തിലെ അന്നദാനത്തിനിടയിലേക്ക് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കാര്‍ ഓടിച്ചു കയറ്റി ; ചോദ്യം ചെയ്ത യുവാക്കളെ വെട്ടിവീഴ്ത്തി; പ്രതികള്‍ ഒളിവില്‍
കൊല്ലം: ക്ഷേത്രത്തിലെ അന്നദാനത്തിനിടെ എസ്ടിപിഐ പ്രവര്‍ത്തകരുടെ വെട്ടേറ്റ് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.അന്നദാനത്തിനിടെ മാരകായുധങ്ങളുമായി കാറിലെത്തിയ മൂന്നംഗ പോപ്പുലര്‍ ഫ്രണ്ട് സംഘമാണ് യുവാക്കളെ ആക്രമിച്ചത്. ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അന്നദാനത്തിനിടെ മാരകായുധങ്ങളുമായി കാറിലെത്തിയ മൂന്നംഗ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെ ശാസ്താംകോട്ട പോരുവഴി ശാസ്താംനട ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ അന്നദാനത്തിനിടെയാണ് സംഭവം. അമ്പലത്തുംഭാഗം സ്വദേശി അനന്ദു ഭവനില്‍ അനില്‍കുമാര്‍ (40),മഞ്ജുഭവനില്‍ മനു(35),ചിറയുടെ വടക്കതില്‍ ജയപ്രകാശ് (40)എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോരുവഴി അമ്പലത്തുംഭാഗം കൈപ്പുഴ കുറ്റിവീട്ടില്‍ അന്‍സില്‍, ഹസീനാ മന്‍സിലില്‍ ഹാഷിം, അഞ്ചാലുംമൂട് അഷ്ടമുടി സ്വദേശിയായ യുവാവ് എന്നിവരെ പ്രതികളാക്കി ശൂരനാട് പൊലീസ് കേസൈടുത്തു. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് വിവരം. മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി കഞ്ഞിസദ്യ നടക്കവേയായിരുന്നു സംഭവം. ക്ഷേത്ര മൈതാനിയില്‍ അന്നദാനത്തില്‍ പങ്കെടുത്തവരുടെ ഇടയിലേക്ക് മാരുതി…
Read Moreസർവകാല റിക്കാർഡിലേക്ക്! ഇന്ധനവില കുതിക്കുന്നു; ക്രൂഡ് ഓയിൽ വില ഇനിയും വർധിക്കുകയാണെങ്കിൽ ഡീസലിന്റെ വില പെട്രോളിനൊപ്പമോ അതിനും മുകളിലേക്കോ എത്തുമെന്നാണ് സൂചന
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില സർവകാല റിക്കാർഡിലേക്ക് കുതിക്കുന്നു. പെട്രോളിനൊപ്പം ഡീസലിനും ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പെട്രോളിന് ഒന്നര രൂപയുടെയും ഡീസലിന് രണ്ടര രൂപയുടെയും വർധനവാണ് ഉണ്ടായിരിക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 73.86 രൂപയും ഡീസലിന് 65.95 രൂപയുമാണ് ഇന്നത്തെ വില. ആദ്യമായാണ് ഡീസലിന് ഇത്രയും വിലവർധനവുണ്ടാകുന്നത്. ഈമാസം ഒന്നിന് കൊച്ചിയിൽ പെട്രോളിന് 72.74 രൂപയും ഡീസലിന് 63.90 രൂപയുമായിരുന്നു വില. ഇന്ധന വർധനവ് മൂലം സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകും. രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന മാറ്റമാണ് ദിനം പ്രതിയുള്ള ഇന്ധനവിലവർധവിന് കാരണമാകുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ എട്ടു രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിനിടെ ഏതാനും ദിവസങ്ങളിലായി രണ്ടു രൂപയോളം കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ മൂന്നുമാസത്തിനിടെ വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് എറണാകുളം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി ബെൽരാജ് രാഷ്ട്രദീപികയോടു പറഞ്ഞു.…
Read Moreആ ദൃശ്യങ്ങള്‍ എവിടെ? ദൃശ്യങ്ങളും രേഖകളും ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്; അങ്കമാലി കോടതിയില്‍ ഹാജരായി കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റിയിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടൻ ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. ദിലീപിന്‍റെ അഭിഭാഷകന്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ കോടതിയില്‍ വച്ച് ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങളും ചില നിര്‍ണായകരേഖകളും ആവശ്യപ്പെടാൻ ദിലീപ് തീരുമാനിച്ചതെന്നാണ് വിവരം.. കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് അങ്കമാലി കോടതിയിൽ ഹാജരായി കുറ്റപത്രത്തിന്‍റെ പകർപ്പ് കൈപ്പറ്റിയിരുന്നു. കുറ്റപത്രത്തിന്‍റെ വിശദാംശങ്ങൾ പോലീസ് മാധ്യമങ്ങൾക്കു ചോർത്തിയതായി ആരോപിച്ചു ദിലീപ് നേരത്തെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.
Read Moreഞാന്‍ പൃഥ്വിയെ കൊല്ലാന്‍ പോകുകയാണ് ജയസൂര്യ ആരാധകനോട്, പിന്നീട് സംഭവിച്ചത്
സിനിമയിലും പുറത്തും തമാശയുടെ ചിരി തീര്‍ക്കുന്ന താരമാണ് ജയസൂര്യ. അത് ലൊക്കേഷനിലായാലും ആരാധകര്‍ക്കിടയിലായാലും. അത്തരത്തിലൊരു തമാശ ഒപ്പിച്ചത് പൊല്ലാപ്പായ കഥയാണ് ജയസൂര്യ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. സംഭവം ഇങ്ങനെ- ആടിന്റെ ഷൂട്ടിന് വേണ്ടി വാഗമണിലേക്കുള്ള യാത്രയില്‍ വഴിയിലൊരു ചെറിയ പയ്യന്‍. വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ട് ‘ഞാന്‍ പൃഥ്വിരാജിനെ കൊല്ലാന്‍ പോകുവാ’ എന്ന് പറഞ്ഞു. അവനങ്ങ് ഞെട്ടിപ്പോയി. വീണ്ടും ഞാന്‍ ചോദിച്ചു, ‘പൃഥ്വിരാജിനെ കൊല്ലട്ടെ’. അവന്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സ്റ്റൈലില്‍ പറഞ്ഞു. ‘നീ പറഞ്ഞതുകൊണ്ട് കൊല്ലുന്നില്ല’. അവിടുന്ന് കിലോമീറ്ററുകള്‍ അപ്പുറത്താണ് ഷൂട്ടിംഗ്. കുറച്ച് കഴിഞ്ഞ് ലൊക്കേഷനിലേക്ക് ഒരു വണ്ടിയില്‍ പത്തുപന്ത്രണ്ട് പേര്‍ പാഞ്ഞു വരുന്നു. കൂടെ ആ പയ്യനുമുണ്ട്. സത്യം നേരിട്ടറിയാന്‍ വേണ്ടിയാണ് നാട്ടുകാരെയെല്ലാം ചേര്‍ത്ത് വന്നത്. ഉടനെതന്നെ ഞാന്‍ രാജുവിനെ വിളിച്ച് സംഭവം മുഴുവന്‍ പറഞ്ഞു.
Read Moreമുംബൈയിലെ ഹെലികോപ്റ്റർ അപകടം: മലയാളിയടക്കം നാല് പേർ മരിച്ചു; ചാലക്കുടി സ്വദേശി ബാബുവാണ് മരിച്ചത്
മുംബൈ: മുംബൈയിൽനിന്ന് ഒഎൻജിസി ഉദ്യോഗസ്ഥരുമായി പോയ പവൻഹൻസ് ഹെലികോപ്റ്റർ തകർന്നു മലയാളിയടക്കം നാല് പേർ മരിച്ചു. ചാലക്കുടി സ്വദേശി വി.കെ. ബാബുവാണ് മരിച്ചത്. മൂന്നു മലയാളികൾ ഉൾപ്പെടെ ഏഴു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്‍റണി, തൃശൂർ സ്വദേശി പി.എൻ. ശ്രീനിവാസൻ എന്നിവരാണ് കാണാതായിരിക്കുന്ന മലയാളികൾ. രണ്ട് പൈലറ്റുമാരും അഞ്ച് ഒഎൻജിസി ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മുംബൈയിൽനിന്നും 30 നോട്ടിക്കൽ മൈൽ അകലെ കടലിനു മുകളിൽവച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് എയർ ട്രാഫിക് കണ്ട്രോൾ വിഭാഗം അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.
Read Moreനീലച്ചിത്രനടി സ്റ്റെഫാനി ക്ലിഫോർഡുമായി ബന്ധം പുലർത്തിയിരുന്നു! ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. നീലച്ചിത്രനടി സ്റ്റെഫാനി ക്ലിഫോർഡുമായി ട്രംപ് ബന്ധം പുലർത്തിയിരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നത്. ഈ വിവരം മറച്ചുവയ്ക്കുന്നതിന് സ്റ്റോമി ഡാനിയൽസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്ലിഫോർഡിന് 1,30,000 ഡോളർ ട്രംപ് നൽകിയെന്നാണ് റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേർണലാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 38കാരിയായ സ്റ്റോമി ഡാനിയൽസ് 2016ലാണ് അഭിനയം അവസാനിപ്പിച്ചത്. 2006ൽ നടന്ന ഒരു ഗോൾഫ് ടൂർണമെന്‍റിനിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും അടുപ്പത്തിലായതുമെന്നാണ് സൂചന. ട്രംപിന്‍റെ വിവാഹശേഷമായിരുന്നു ഇത്. 2005ലാണ് ട്രംപ് മെലാനിയയെ വിവാഹം കഴിച്ചത്. അന്നത്തെ ചിലപത്രങ്ങളിൽ ട്രംപ്-മെലാനിയ ബന്ധത്തിൽ വിള്ളൽ എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും ട്രംപ് അത് നിഷേധിച്ചിരുന്നു. അതേസമയം ഇപ്പോൾ പുറത്ത് വന്ന വാർത്തകൾ സംബന്ധിച്ച് ട്രംപോ സ്റ്റോമി ഡാനിയൽസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വൈറ്റ്ഹൗസ്…
Read Moreആകാശവാണി, പ്രധാന വാർത്തകൾ വായിക്കുന്നത്… മുക്കി! ചീഫ് ജസ്റ്റീസിനെതിരെ സുപ്രീം കോടതി ജഡ്ജിമാർ പോർമുഖം തുറന്ന് പുറത്തെത്തിയത് സർക്കാർ മാധ്യമങ്ങൾ മുക്കി
ന്യൂഡൽഹി: ചീഫ് ജസ്റ്റീസിനെതിരെ സുപ്രീം കോടതി ജഡ്ജിമാർ പോർമുഖം തുറന്ന് പുറത്തെത്തിയത് സർക്കാർ മാധ്യമങ്ങൾ മുക്കി. ദേശീയ, പ്രാദേശിക ടെലിവഷൻ, പത്ര, ഓണ്‍ലൈൻ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഏറ്റവും പ്രധാന വാർത്തയായി ചർച്ച ചെയ്ത പ്രശ്നമാണ് ദൂരദർശനും ആകാശവാണിയും അടക്കമുള്ള കേന്ദ്രസർക്കാരിനു കീഴിലുള്ള മാധ്യമങ്ങൾ പൂർണമായി മുക്കിയത്. സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാരുടെ പത്രസമ്മേളനമോ, ചീഫ് ജസ്റ്റീസിനെതിരേയുള്ള പരാതികളോ ദൂരദർശനും ആകാശവാണിയും കേട്ടതായി പോലും നടിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടർന്ന് വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനി വാക്കാൽ നൽകിയ നിർദേശമാണ് ഏറ്റവും പ്രധാന സംഭവം തമസ്കരിക്കാൻ നിർബന്ധിതമാക്കിയതെന്നാണ് ആരോപണം. ദൂരദർശന്റെയും ആകാശവാണിയുടെയും വെബ്സൈറ്റുകളിലെ വാർത്തകളിലും സുപ്രീം കോടതിയിലെ പരസ്യ കലാപം പരാമർശിച്ചില്ല. ഗുജറാത്തിലെ സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണം…
Read Moreഒന്നിച്ചു ചേര്‍ന്ന് ശബ്ദമുയര്‍ത്താം: ശ്രീജിത്തിനായി അരുണ്‍ ഗോപിയും
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനു പിന്തുണയുമായി യുവസംവിധായകന്‍ അരുണ്‍ ഗോപി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ലോക്കപ്പില്‍ വെച്ച് മരണപ്പെട്ട സഹോദരന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി ശ്രീജിത്ത് സമരത്തിലാണ്. ശ്രീജിത്തിനു വേണ്ടി അധികാരമുള്ളവര്‍ ആരെങ്കിലും സംസാരിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ രണ്ട് വര്‍ഷത്തില്‍ അധികം അദ്ദേഹത്തിനു തെരുവില്‍ കിടക്കേണ്ടി വരില്ലായിരുന്നുവെന്ന് അരുണ്‍ ഗോപി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപത്തിലേക്ക്; justice delayed is justice denied. നീതി വൈകുന്നത് നീതി നിഷേധമാണു. തന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ നടപടിക്കായി സെക്രട്ടേറിയേറ്റിനു മുന്‍പില്‍ സത്യാഗ്രഹമിരിക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് 762 ആമത് ദിവസവും നീതി ലഭ്യമായിട്ടില്ല. കുറ്റാരോപിതര്‍ക്കെതിരെയല്ല നടപടി വൈകുന്നത് മറിച്ച് പോലീസ് കമ്‌ബ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തവര്‍ക്കെതിരെയുള്ള നടപടികളാണു മെല്ലെപ്പോക്കിനിരയാകുന്നതും…
Read Moreകണ്ടം വഴി ഓടേണ്ടത് ആര് ? കോഴിക്കോടെന്ന് കേള്‍ക്കുമ്പോഴേ പേടി; ഓണ്‍ ലൈന്‍ ടാക്സികള്‍ക്ക് മരണമണി…
സ്വന്തം ലേഖകന്‍ കോഴിക്കോട്: മാംഗോ ടാക്സിയെ ഓടിച്ചവഴിയേ മറ്റു ഓണ്‍ ലൈന്‍ ടാക്സികളെയും നഗരത്തില്‍ കാലുറപ്പിക്കാതിരിക്കാന്‍ ഒരുവിഭാഗം ഓട്ടോ- ടാക്സി ഡ്രൈവര്‍മാര്‍ പണിതുടങ്ങി. കുറഞ്ഞനിരക്കില്‍ ഓണ്‍ ലൈന്‍ ടാക്സികള്‍ സര്‍വീസ് നടത്തുന്നു എന്നതാണ് ഇവര്‍ക്കുമേല്‍ പലരും കണ്ടെത്തിയിരിക്കുന്ന കുറ്റം. ഓണ്‍ ലൈന്‍ ടാക്സികളെ തടയുകയും ടയറുകളുടെ കാറ്റഴിച്ചുവിടുകയും ചെയ്ത് നേരത്തെ തന്നെ ഓണ്‍ ലൈന്‍ ടാക്സികള്‍ക്കെതിരേ ഒരുവിഭാഗം പടപ്പുറപ്പാട് നടത്തിയിരുന്നു. ഒടുവില്‍ മാഗോ കാബ്സ് ഓഫീസും പൂട്ടി സ്ഥലം വിട്ടു. ഇപ്പോള്‍ കൊച്ചിയില്‍ മാ്രതം സര്‍വീസ് നടത്തുന്നു. കോഴിക്കോടെന്ന് കേള്‍ക്കുമ്പോഴേ ഇവര്‍ക്ക് ഇപ്പോള്‍ േപടിയാണ്. രണ്ടാം തവണയും ഇവിടെ ഓഫീസ് തുറക്കാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. ഇപ്പോള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നത് ഒലൈ ടാക്സിക്കാര്‍ മാത്രമാണ്. ഇതും നാമമാത്രം. ഭൂരിഭാഗം വരുന്ന ഓട്ടോ- ടാക്സി ഡൈവര്മാര്ക്കൊപ്പമാണ് ജില്ലാഭരണകൂടവും പോലീസും. മിന്നല്‍ പണിമുടക്ക് എന്ന ആയുധം അവര്‍ക്കുണ്ട് താനും.…
Read More