ചോറ്റാനിക്കരയില്‍ നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ആത്മഹത്യക്കു ശ്രമിച്ചു. അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കോടതി വിധി പറയാനിരിക്കെയാണ് സംഭവം. തുടര്‍ന്ന് കേസില്‍ വിധി പറയുന്നത് ഈ മാസം അഞ്ചിലേക്ക് മാറ്റി. കേസിലെ ഒന്നാം പ്രതി രഞ്ജിത്താണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചച്ചത്. തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു പ്രതികളെ കോടതിയിലേക്ക് കൊണ്ടുവന്നു. ബുധനാഴ്ച രാത്രി എറണാകുളം സബ് ജയിലില്‍ വച്ചാണ് രഞ്ജിത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രഞ്ജിത്തിന്റെ നില ഗുരുതരമാണെന്നാണ് സൂചന. 2013 ഒക്ടോബറിലാണ് കൊലപാതകം നടക്കുന്നത്. എല്‍കെജി വിദ്യാര്‍ത്ഥിനിയായ അക്‌സയാണ് കൊല്ലപ്പെട്ടത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ…
Read MoreCategory: Loud Speaker
സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞുവെന്ന് ജഡ്ജിമാർ; ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ അതൃപ്തി പരസ്യമാക്കി സുപ്രീംകോടതിയിലെ നാല് ജഡ്ജിമാരുടെ വാർത്താസമ്മേളനം
ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ അതൃപ്തി പരസ്യമാക്കി സുപ്രീംകോടതിയിലെ നാല് ജഡ്ജിമാർ വാർത്താസമ്മേളനം നടത്തി. നീതിന്യായ വ്യവസ്ഥതിയിലെ അത്യപൂർവ സംഭവമാണ് ഇന്ന് രാജ്യതലസ്ഥാനത്ത് കണ്ടത്. മുതിർന്ന ജഡ്ജിമാരായ ജെ.ചലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചീഫ് ജസ്റ്റീസിനെതിരേ പരസ്യ നിലപാട് പ്രഖ്യാപിച്ചത്. സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്ന ഗുരുതര ആരോപണമാണ് നാല് ജഡ്ജിമാർ ഉന്നയിച്ചത്. കോടതിയുടെ പ്രവർത്തനം സുതാര്യമല്ലെങ്കിൽ ജനാധിപത്യം തകരും. ഈ സാഹചര്യമാണ് സുപ്രീംകോടതിയിൽ നിലനിൽക്കുന്നത്. അതിനാലാണ് ജനങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ചതെന്ന ആമുഖത്തോടെയാണ് ജഡ്ജിമാർ തുടങ്ങിയത്. വിവിധ വിഷയങ്ങളിലുള്ള എതിർപ്പ് ചീഫ് ജസ്റ്റീസിനെ പലഘട്ടങ്ങളിലായി അറിയിച്ചിരുന്നുവെന്ന് ജഡ്ജിമാർ വ്യക്തമാക്കി. എന്നാൽ എതിർപ്പുകൾ അറിയിച്ചെങ്കിലും കാര്യങ്ങൾക്കൊന്നും ഒരു മാറ്റവും സംഭവിച്ചില്ല. അതിനാലാണ് പൊതുസമൂഹത്തോടെ ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്. 15-20 വർഷം കഴിയുന്പോൾ തങ്ങൾ ഒന്നും…
Read Moreനൂറാമത് ഉപഗ്രഹമായ കാർട്ടോസാറ്റ്-2ന്‍റെ വിക്ഷേപം വിജയകരം; ഐഎസ്ആർഒയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
ന്യൂഡൽഹി: നൂറാമത് ഉപഗ്രഹമായ കാർട്ടോസാറ്റ്-2ന്‍റെ വിജയകരമായ വിക്ഷേപിച്ച ഐഎസ്ആർഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. പിഎസ്എൽവിയുടെ വിജയകരമായ വിക്ഷേപിച്ച ഐഎസ്ആർഒയിലെ ശാത്രജ്ഞർ അഭിനന്ദനമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ഐഎസ്ആർഒയുടെ മഹത്തായ വിജയമാണ് ഇതെന്നും ഇന്ത്യയുടെ വിജയം നമ്മുടെ പങ്കാളികൾക്കും പ്രയോജനപ്പെട്ടു. ആറ് രാജ്യങ്ങളുടെ 28 ഉപഗ്രഹങ്ങൾ ഉൾപ്പെടെ 31 ഉപഗ്രഹങ്ങളാണ് ഇന്ന് ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചതെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്ന് രാവിലെ 9.28നാണ് കാർട്ടോസാറ്റ്-2 വിക്ഷേപിച്ചത്. പിഎസ്എൽവിസി40 റോക്കറ്റ് ഉപയോഗിച്ചാണ് കാർട്ടോസാറ്റ്-2 വിക്ഷേപിച്ചത്. 31 ഉപഗ്രഹങ്ങളാണ് ഈ ഒരൊറ്റ ദൗത്യത്തിലൂടെ പിഎസ്എൽവി ബഹിരാകാശത്തെച്ചത്.
Read Moreപെണ്‍കുട്ടിയെ പതിവായി രാത്രിയില്‍ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോകുന്നു: ആലപ്പുഴയില്‍ യുവതിയെ നാട്ടുകാര്‍ പിടികൂടി
ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പതിവായി രാത്രിയില്‍ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയിരുന്ന യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പുന്നപ്ര സ്വദേശിനി ആതിരയാണ് പിടിയിലായത്. രോഗിയായ മാതാവിനും ശാരീരിക ന്യൂതകള്‍ ഉള്ള പിതാവിനും ഒപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെയാണ് യുവതി രാത്രിയില്‍ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നത്. പെണ്‍കുട്ടിയുടെ ബന്ധുകൂടിയാണ് യുവതി. യുവതിയുടെ നടപടിയില്‍ സംശയംതോന്നിയ നാട്ടുകാര്‍ നഗരസഭാംഗത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഇവരെ പിടികൂടുകയായിരുന്നു.
Read Moreഹിന്ദു യുവതിയായ പത്തനംത്തിട്ടക്കാരിയെ മതംമാറ്റി സിറിയയിലേക്ക് കടത്തി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍
യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്തി തീവ്രവാദ സംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പറവൂര്‍ പെരുവാരം മന്ദിയേടത്ത് ഫയാസ് (23), മാഞ്ഞാലി തലക്കാട്ട് സിയാദ് (48) എന്നിവരാണു പിടിയിലായത്. ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാണു കേസ്. വീടുകള്‍ റെയ്ഡ് ചെയ്താണ് ഇരുവരെയും പിടികൂടിയത്. മൊബൈല്‍ ഫോണടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു സൂചന. കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവാണു ഫയാസ്. യുവതിയെ മാഞ്ഞാലില്‍ താമസിപ്പിക്കുന്നതിനു സഹായം നല്‍കിയതു സിയാദാണ്. മുഹമ്മദ് റിയാസ് ഇപ്പോള്‍ വിദേശത്താണ്. ഹിന്ദു മതത്തില്‍നിന്നു നിര്‍ബന്ധിച്ചു മതം മാറ്റിയശേഷം വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്കു കൊണ്ടുപോയി. പിന്നീടു സിറിയയിലേക്കു കടത്താന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയിരുന്നു. ഐഎസിനു ലൈംഗിക അടിമയാക്കാനായിരുന്നു ശ്രമമെന്നാണു…
Read Moreഎത്തിയത് ഡിഷ് ആന്റിന റിപ്പയര്‍ ചെയ്യാന്‍ ! ആദ്യം അമ്മയെ വളച്ചെടുത്തു പിന്നെ മകളെയും; കാമുകന്റെ ചതി പെണ്‍കുട്ടിയുടെ അമ്മ തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു…
ഡിഷ് ആന്റിന റിപ്പയര്‍ ചെയ്യാനെത്തിയ യുവാവ് പ്രായപൂര്‍ത്തിയാക്കിയ പെണ്‍കുട്ടിയെയും അമ്മയെയും പീഡിപ്പിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ ഡിഷ് ആന്റിന ഓപ്പറേറ്ററായ പാലോട് കൊല്ലായില്‍ ചല്ലിമുക്ക് ചല്ലിഭവനില്‍ ജോഷി എന്ന സതീഷി(31)നെയാണ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത കണ്ട വീട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടിയെ സതീഷ് പീഡിപ്പിച്ച് വരികയാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ 2016 ഏപ്രിലില്‍ ഡിഷ് ആന്റിന സ്ഥാപിക്കാനെത്തി കുട്ടിയുമായി ചങ്ങാത്തം കൂടുകയും വിവാഹ വഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്. ഡിഷ് ആന്റിന റിപ്പയര്‍ ചെയ്യാനായി എത്തിയ സതീഷ് ആദ്യം പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് അവിഹിത ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ഇക്കാര്യം നാട്ടിലെല്ലാം പാട്ടായിരുന്നു. ഈ വകുപ്പില്‍ ഇയാള്‍ പതിവായി ഇവരുടെ വീട്ടില്‍ വരുമായിരുന്നു. ഇങ്ങനെയുള്ള പതിവു സന്ദര്‍ശനത്തിനൊടുവില്‍ പെണ്‍കുട്ടിയെ ഇയാള്‍…
Read Moreആറു മാസം വിവാഹാഭ്യര്‍ഥനയുമായി പുറകേ നടന്നു; തുടര്‍ച്ചയായി അഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ഒടുവില്‍ യുവാവ് കുത്തിക്കൊന്നു
ഞെട്ടിക്കുന്നൊരു കൊലപാതക വാര്‍ത്ത കൂടി ഹൈദരാബാദില്‍ നിന്ന്. വിവാഹ അഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. 24 കാരിയായ ജാനകിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കൂടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ആനന്ദ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അനന്ത് എന്ന യുവാവ് കഴിഞ്ഞ 6 മാസമായി ജാനകിയെ ശല്യം ചെയ്തിരുന്നു. ജാനകി തുടര്‍ച്ചയായി ഇത് നിരസിച്ചതോടെ യുവാവ് ജാനകിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു. കെപിഎച്ച്ബി കോളനിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് അനന്തും ജാനകിയും. ചൊവ്വാഴ്ച രാത്രി ജാനകിയുടെ താമസസ്ഥലത്ത് എത്തിയ അനന്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ അനന്ത് കത്തി ഉപയോഗിച്ച് മൂന്നു തവണ ജാനകിയെ കുത്തി. അതിനുശേഷം അവിടെനിന്നും പോയി. ജാനകിയുടെ റൂംമേറ്റ് ജോലി കഴിഞ്ഞ്…
Read Moreമോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് പേടിയാണെന്ന് നടി പാര്‍വ്വതി നായര്‍
മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ മനസില്‍ നല്ല പേടിയുണ്ടെന്ന് നടി പര്‍വ്വതി നായര്‍. നവാഗത ഡയറക്ടര്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാര്‍വ്വതി മോഹന്‍ലാലിനൊപ്പം സ്‌ക്രീനിലെത്തുന്നത്. അദ്ദേഹത്തിന്റെ അഭിനയ മികവിനൊത്ത് ഉയരാന്‍ തനിക്കാകുമോയെന്നതാണ് പാര്‍വ്വതിയുടെ പേടി. അദ്ദേഹം എന്റെ പ്രിയ നടന്മാരിലൊരാളാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ആ പ്രകടനമികവിനൊത്ത് എനിക്ക് ഉയരാന്‍ കഴിയുമോയെന്ന പേടിയുണ്ട്. അതാണ് ശരിക്കും എന്നെ ടെന്‍ഷനാക്കുന്നത്.’ എന്നാണ് പാര്‍വ്വതി പറഞ്ഞത്. മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കായ നിമിറിലാണ് പാര്‍വ്വതി ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അതിലെ നാടന്‍ ടച്ചുളള കഥാപാത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ചിത്രത്തിലെ കഥാപാത്രമെന്നാണ് പാര്‍വ്വതി പറയുന്നത്. ആഴ്ചകള്‍ക്കുമുമ്പ് അജോയിയെ കണ്ടിരുന്നു. ഇത്രയും വലിയ ബജറ്റിലൊരുക്കുന്ന വമ്പന്‍ ടീമുകള്‍ ഒരുമിക്കുന്ന ചിത്രത്തില്‍ എന്നെയുള്‍പ്പെടുത്തുമെന്ന ഒരു പ്രതീക്ഷയുമില്ലായിരുന്നു. മുംബൈയില്‍ വ്യാഴാഴ്ച ആദ്യത്തെ ഷോട്ടിന്റെ ആദ്യ ടേക്ക് എടുക്കുംവരെ ഈ ചിത്രത്തില്‍ ഞാനുണ്ടാവുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു…
Read Moreരാത്രിയായിട്ടും വീട്ടിലെത്തിയില്ല; അന്വേഷിച്ചു ചെന്ന വീട്ടുകാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി
മുസാഫർനഗർ: ഉത്തർപ്രദേശിൽ പതിനേഴ് വയസുകാരിയെ യുവാക്കൾ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. ഷാമില ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. സ്കൂൾവിട്ടശേഷം പെൺകുട്ടി അമ്മാവന്‍റെ വീട്ടിലേക്കു പോകുന്പോഴാണ് രണ്ടു യുവാക്കൾ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്. രാത്രിയായിട്ടും പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് റോഡരികിൽ അവശനിലയിൽ കണ്ടെത്തിയത്. പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി.
Read Moreനരേന്ദ്ര മോദിയും അമിത്ഷായും കാണാന്‍ അനുമതി നല്‍കുന്നില്ല! ഇനി പറയേണ്ടതെല്ലാം പൊതുജനങ്ങളോടാണ് പറയാന്‍ പോവുന്നത്; ഭീഷണിയുമായി ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ലെന്നും ഇനി പറയാനുള്ളത് പൊതുവായി തുറന്നു പറയുമെന്നും ഭീഷണിപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ആരുമായും താന്‍ ഇനി കൂടിക്കാഴ്ച നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. 13 മാസങ്ങള്‍ക്കു മുന്‍പാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം തേടിയത്. എന്നാല്‍ ഇതുവരെ അനുവാദം ലഭിച്ചിട്ടില്ല. അതിനാല്‍ സര്‍ക്കാരിന്റെ പ്രതിനിധികളാരെയും ഇനി കാണില്ല. തന്റെ വീക്ഷണങ്ങള്‍ പൊതുവായി അവതരിപ്പിക്കും’ അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയിയുടെയും എല്‍.കെ അദ്വാനിയുടെയും സര്‍ക്കാരുകളെ താരതമ്യം ചെയ്ത യശ്വന്ത് സിന്‍ഹ ഇന്നത്തെ ബി.ജെ.പി മുന്‍ ബി.ജെ.പി സര്‍ക്കാരുകളെ പോലെയല്ലെന്നും പറഞ്ഞു. ഒരു ചെറിയ പ്രവര്‍ത്തകനും ഡല്‍ഹിയില്‍ പോയി അനുമതി ഇല്ലാതെ പാര്‍ട്ടി അധ്യക്ഷനായിരുന്ന അദ്വാനിയെ അന്നു കാണാമായിരുന്നെന്നും എന്നാല്‍ ഇന്നത്തെ സ്ഥിതി…
Read More