ന്യൂഡൽഹി: എനിക്ക് പേടിയാകുന്നു- ഹരിയാനയിലെ കുരുക്ഷേത്രയിൽ എത്തിയ മാധ്യമപ്രവർത്തകരോട് പ്രദേശവാസിയായ ഒരാളുടെ പ്രതികരണമാണിത്. ജിന്ദ് ജില്ലയിൽ ദളിത് വിഭാഗത്തിൽ പെട്ട പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ പ്രദേശത്തെ വീടുകളിലെല്ലാം ആശങ്ക നിറഞ്ഞ മുഖങ്ങളാണ്. എനിക്ക് മൂന്ന് പെൺകുട്ടികളാണ് ഉള്ളത്. ഈ സഹചര്യത്തിൽ അവരുടെ സുരക്ഷിത്വതത്തിന്റെ കാര്യത്തിൽഎനിക്ക് ആശങ്കകളുണ്ട്- ഒരു അച്ഛൻ പറയുന്നു. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്ന് കഴിഞ്ഞ ഒന്‍പതിനാണു ദളിത് വിഭാഗത്തിൽ പെട്ട പെണ്‍കുട്ടിയെ കാണാതായത്. പത്തിന് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ചയാണ് ജിന്ദിൽനിന്നും മൃതദേഹം കണ്ടെടുത്തത്. ശനിയാഴ്ച പോസ്റ്റ്മോർട്ടം നടത്തി. രഹസ്യഭാഗത്തിലൂടെ കയറ്റിയ കന്പി കരൾ വരെ തകർത്തു എന്നാണു ഡോക്ടർമാർ പറഞ്ഞത്. പെണ്‍കുട്ടിയുടെ ശരീരത്തിൽ ഗുരുതരമായ 19 മുറിവുകൾ കണ്ടെത്തി. രണ്ടോ മൂന്നോ പേർ ചേർന്ന് ആക്രമിച്ചതായാണു വ്യക്തമായിരിക്കുന്നത്. മാനഭംഗത്തിനു പുറമേ ക്രൂരമായി പീഡിപ്പിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജിന്ദ് ജില്ലയിലെ ബുദ്ധഖേര…
Read MoreCategory: Loud Speaker
വിശ്വാസ വഞ്ചന! അഞ്ച് ഡോക്ടര്‍മാരില്‍ നിന്നും വാങ്ങിയത് രണ്ട് ലക്ഷം വീതം; പ്രതികളും സാക്ഷികളും എത്തിയില്ല; തലശേരിയിലെ സോളാര്‍ കേസ് ഏപ്രിലിലേക്ക് മാറ്റി
തലശേരി: സരിത എസ്. നായർ മുഖ്യപ്രതിയായിട്ടുളള സോളാർ തട്ടിപ്പ് കേസിന്റെ വിചാരണ തലശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി വീണ്ടും നീട്ടി. ഏപ്രിൽ 23 ലേക്ക് വിചാരണ മാറ്റിയത്. ഇന്നലെ വിചാരണക്ക് വച്ചിരുന്ന കേസിൽ പ്രതികളും സാക്ഷികളും എത്താത്തതിനെ തുടർന്നാണ് കേസ് മാറ്റി വച്ചത്. വീടുകളിൽ സോളാർ വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് തലശേരിയിലെ അഞ്ച് ഡോക്ടർമാരിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്നായിരുന്നു കേസ്. 2012 ലായിരുന്നു കേസിനാസ്പദമായ സംഭവം. ലക്ഷ്മി നായരെന്ന പേരിലായിരുന്നു സരിത കൂട്ടുപ്രതിയായ ബിജു രാധാകൃഷ്ണനൊപ്പം ഡോക്ടർമാരെ സമീപിച്ച് പണം കൈപ്പറ്റിയത്. ഡോക്ടർമാരായ കെ.സി. ശ്യാംമോഹൻ, അനൂപ്കോശി, മനോജ്കുമാർ, അഭിലാഷ് ആന്റണി, പരേതനായ സുനിൽകുമാർ എന്നിവരിൽ നിന്നാണ് സോളാർ സ്ഥാപിക്കാമെന്ന് വിശ്വസിപ്പിച്ച് പണം കൈപ്പറ്റിയത്. ബിജുവിനും സരിതക്കുമൊപ്പം മണിമോൻ എന്നയാളും പ്രതിയാണ്.
Read Moreയുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍
തൃപ്പൂണിത്തുറ: യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ. ഉദയംപേരൂർ മീൻകടവിൽ മുണ്ടശേരിൽ ബിനുരാജ്(33) നെയാണ് വീടിനു സമീപത്തുള്ള കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാളെ വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതി മരണപ്പെട്ടത്. കാടുപിടിച്ചുകിടക്കുന്ന കെട്ടിടത്തിന്റെ വാതിൽ തകർത്തനിലയിലാണ്. രാത്രി ഏറെ വൈകിയും ബിനുരാജ് വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കെട്ടിടത്തിനുള്ളിൽ ബിനുരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ഉദയംപേരൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അച്ഛൻ: പരേതനായ രാജു, അമ്മ: ചെല്ലമ്മ,സഹോദരൻ: ബിനോദ്, സഹോദരിമാർ: ബീന, ബിന്ദു, പരേതയായ ബിദു. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് 2014 ഡിസംബർ നാലിനാണ് വീടിന്റെ ടെറസിന് മുകളിൽ നിന്നിരുന്ന യുവതിയെ വാക്കത്തി കൊണ്ട് ബിനുരാജ് വെട്ടിക്കൊലപ്പെടുത്തിയത്.
Read Moreകൊടും ക്രൂരത! കൗമാരക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; കരളും ശ്വാസകോശവും തകര്‍ത്തു; സ്വകാര്യ ഭാഗങ്ങളില്‍ ക്രൂരമായി ക്ഷതമേല്‍പ്പിച്ചിരുന്നു…
ന്യൂഡൽഹി: ട്യൂഷൻ ക്ലാസിനായി വീട്ടിൽനിന്നു പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്നുള്ള പതിനഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ കരളും ശ്വാസകോശവും തകർന്നനിലയിലായിരുന്നെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. ശനിയാഴ്ച കുരുക്ഷേത്രയിൽനിന്നു 100 കിലോമീറ്റർ അകലെ ജിന്ദ് ജില്ലയിലെ നദിക്കരയിൽ അർധനഗ്നമായ നിലയിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിനു രണ്ടു ദിവസം പഴക്കമുണ്ടായിരുന്നു. പത്താം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ മുഖം, തല, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലായി 19 മുറിവുകളാണുണ്ടായിരുന്നതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ക്രൂരമായി ക്ഷതമേൽപ്പിച്ചിരുന്നു. ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റു. കുട്ടിയുടെ ശ്വാസകോശം തകർന്ന സ്ഥിതിയിലായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ പെണ്‍കുട്ടിയെ കെട്ടിയിട്ടതിന്റെയോ, പെണ്‍കുട്ടിയുടെ നെഞ്ചിൽ കയറി ഇരുന്നതിന്റെയോ സൂചനയാണ് ഇതെന്ന് ഫോറൻസിക് വിഭാഗം തലവൻ ഡോ.എസ്.കെ.ധത്തർവാൾ പറഞ്ഞു. സംഭവം അന്വേഷിക്കാൻ രണ്ടു പ്രത്യേക അന്വേഷണ സംഘങ്ങളെ…
Read Moreകണ്ടക്ടര്‍ ചോദിച്ചു… ഏതു കാട്ടില്‍നിന്നും വരുന്നു..? മിന്നല്‍ ബസ് വിഷയത്തില്‍ വനിതാ കമ്മീഷന് ഇടപെട്ടു; പയ്യോളി പോലീസ് കേസെടുത്തു
സ്വന്തം ലേഖകന്‍ പയ്യോളി (കോഴിക്കോട്): അര്‍ധരാത്രി ഒറ്റയ്ക്ക് യാത്ര ചെയ്ത വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കാതിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ജീവനക്കാരുടെ നടപടിയില്‍ കേരള വനിതാ കമ്മീഷന് ഇടപെട്ടു. കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വിദ്യാര്‍ഥിനിയുടെ പിതാവ് കെ.സി. അബ്ദുള്‍ അസീസില്‍നിന്ന് ഫോണ്‍ വഴി തേടി. സംഭവത്തില്‍ കമ്മീഷന് സ്വമേധയാ കേസെടുക്കും. വിദ്യാര്‍ഥിനിയില്‍നിന്ന് പരാതി ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. സംഭവം ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന കടുത്ത നിലപാടിലാണ് കമ്മീഷന്. ഇതിനിടെ മിന്നല്‍ ബസ് വിവാദമായതോടെ വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കാതിരുന്ന ബസ് ജീവനക്കാരുടെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ കനത്ത വാക് പോര് നടക്കുകയാണ്. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍നിന്ന് ബസ് പുറപ്പെട്ടശേഷം വിദ്യാര്‍ഥിനിയെ മാവൂര്‍ റോഡില്‍ രാത്രി രണ്ടുമണിക്ക് ഇറക്കിവിടാന്‍ ശ്രമിച്ച നടപടിയെ കാടത്തം എന്നാണ് പലരും വിശേഷിപ്പിച്ചത്. സ്വന്തം പിതാവും പോലീസ്…
Read Moreഎനിക്ക് നല്ല ‘പണി’ കിട്ടിയിട്ടുണ്ട്! മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്ത്; അതിനുശേഷമാണ് പലതും പഠിച്ചതെന്ന് തുറന്നു പറഞ്ഞ് നടി മൈഥിലി
തനിക്ക് പലയിടത്തു നിന്നും ‘കിടിലന്‍ പണി’ കിട്ടിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി മൈഥിലി. പലതും താന്‍ പഠിച്ചത് എട്ടിന്റെ പണി കിട്ടിയതിനു ശേഷമാണെന്നും മൈഥിലി പറയുന്നു. സമീപകാലത്ത് പല വിവാദങ്ങളുമായി ബന്ധപ്പെട്ട് മൈഥിലിയുടെ പേര് പ്രചരിച്ചിരുന്നു. വ്യക്തിപരമായി തനിക്കിതൊന്നും പ്രശ്നമുണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തിനും തന്നെ സ്നേഹിക്കുന്നവര്‍ക്കും മാനസിക പ്രശ്നമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതൊക്കെയെന്ന് മൈഥിലി പറയുന്നു. സ്ത്രീ സംഘടനയും പരിപാടികളുമെല്ലാം നല്ലതാണ്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ മാത്രമൊതുങ്ങരുത്. അതിനു പുറത്തുള്ള ജീവിതത്തിലേയ്ക്കു കൂടി അത് പടര്‍ത്തണം. എങ്കില്‍ സ്ത്രീകള്‍ക്ക് അത് ഗുണം ചെയ്യുമെന്ന് മൈഥിലി പറഞ്ഞു. എന്റെ ഇതുവരെയുള്ള കരിയറില്‍ ഞാന്‍ ഹാപ്പി അല്ല എന്ന് മൈഥിലി പറയുന്നു. പാലേരി മാണിക്യത്തിനു ശേഷം കഥാപാത്രങ്ങളില്‍ സെലക്ടീവാകാന് കഴിയാഞ്ഞത് കരിയറില്‍ നെഗറ്റീവ് പ്രതിഫലനമാണുണ്ടാക്കി.ഒരു ബന്ധവുമില്ലാത്ത സംഭവങ്ങളിലും വിവാദങ്ങളിലും മാധ്യമങ്ങളെന്റെ പേര് വലിച്ചിഴയ്ക്കുന്നു. അടുത്തകാലത്ത് ഉണ്ടായ പല വിവാദങ്ങളിലും എന്റെ പേര് പ്രചരിപ്പിച്ചു.…
Read Moreനടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം പുരുഷന്റേതല്ല, കേസില്‍ നാടകീയ വഴിത്തിരിവ്
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം പുരുഷന്റേതല്ല സ്ത്രീയുടേതെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍. തനിക്കെതിരായ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നു ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. മൊഴികളിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ടെന്നും ദിലീപിന്റെ അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. കേസില്‍ രണ്ട് ഹര്‍ജികളാണ് ദിലീപ് അങ്കമാലി കോടതിയില്‍ നല്‍കിയത്. പെന്‍ഡ്രൈവിന്റെ കോപ്പി കൂടി ദിലീപിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കേസില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതി മാര്‍ട്ടിന്റെ ?രഹസ്യ മൊഴിയെടുത്തു. ക്രിമിനല്‍ നടപടി ക്രമം അനുസരിച്ച് മജിസ്ട്രേറ്റ് നേരിട്ടാണ് മൊഴിയെടുത്തത്.
Read Moreകാര്‍ ഇടിച്ചു പറന്നു കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ കാണാം
കാര്‍ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ പറന്നുകയറി എന്ന് ആദ്യമായി കേള്‍ക്കുകയാകും. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സാന്റാ അനയിലാണ് സംഭവം. റോഡിലൂടെ ഓടിയ കാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കാണ് പറന്നു കയറിയത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം നടന്നത്. അമിത വേഗത്തില്‍ സഞ്ചരിച്ച കാര്‍ റോഡിലെ മീഡിയനില്‍ കയറി പറന്നു പൊങ്ങി കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒരു ദന്ത ക്ലിനിക്കിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. സമീപത്തെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വെളുത്ത നിറത്തിലുള്ള സെഡാനാണ് ഇടിച്ചു കയറിയത്. അപകടം നടന്നപ്പോള്‍ രണ്ടുപേരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടം നടന്നയുടനെ ഒരാള്‍ക്ക് കാറില്‍ നിന്ന് ഇറങ്ങാന്‍ സാധിച്ചെങ്കിലും മറ്റെയാള്‍ വാഹനത്തില്‍ കുടുങ്ങുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം ഫയര്‍ ഫോഴ്സ് എത്തിയാണ് രണ്ടാമത്തെയാളെ രക്ഷപ്പെടുത്തിയത്.
Read Moreപറഞ്ഞത് പച്ചക്കള്ളം! തുച്ചേരി വാഹന രജിസ്ട്രേഷന് കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു; ഒടുവില്‍ ജാമ്യവും
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസുമായി ബന്ധപ്പെട്ട് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലും രണ്ടു പേരുടെ ആൾ ജാമ്യത്തിലുമാണ് അദ്ദേഹത്തെ വിട്ടയച്ചത്. ക്രൈബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയതിനു ശേഷമായിരുന്നു അറസ്റ്റ്. ഉച്ചയ്ക്ക് ശേഷം 2.15ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുതുച്ചേരിയിൽ തനിക്ക് കൃഷിയിടമുണ്ടെന്നും ആ വിലാസത്തിലാണ് കാർ രജിസ്ട്രേഷൻ നടത്തിയതെന്നും ആദ്യവട്ട ചോദ്യം ചെയ്യലിനിടെ സുരേഷ്ഗോപി പറഞ്ഞിരുനനു. എന്നാൽ ക്രൈബ്രാഞ്ച് അന്വേഷണത്തിൽ പുതുച്ചേരിയില്‍ അദ്ദേഹത്തിന് സ്ഥലമില്ലെന്ന് തെളിഞ്ഞു. തമിഴ്നാട്ടിലാണ് നടന് സ്ഥലമുള്ളത് എന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതേത്തുടർന്നാണ് കോടതിയുടെ നിർദേശ പ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
Read Moreസോഷ്യല്‍ മീഡിയ വിജയിച്ചു! ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും; ഉറപ്പ് ലഭിച്ചതായി എംപിമാര്‍; സിബിഐ ഡയറക്ടറെ ഇന്നുതന്നെ കാണുമെന്നും എംപിമാര്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എംപിമാരായ കെ.സി.വേണുഗോപാലും ശശി തരൂരും. ഇരുവരും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങുമായി കൂടിക്കാഴ്ച നടത്തി. ജിതേന്ദ്രസിങ് സിബിഐ ഡയറക്ടറെ ഇന്നുതന്നെ കാണുമെന്നും എംപിമാർ അറിയിച്ചു.. സഹോദരന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം 766ാം ദിവസത്തിലാണ്. ചർച്ചക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചെങ്കിലും, മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച വേണമെന്ന നിലപാടിലാണ് സമരസമിതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഇന്ന് ഹൈക്കോടതിയെയും സമീപിക്കും.
Read More