കടുത്തുരുത്തി: ഫേസ്ബുക്ക് വഴി പരിചയപെട്ടു പ്രണയത്തിലായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പോലീസിന്റെ പിടിയിൽ. 19 കാരനായ യുവാവാണ് പിടിയിലായത്. 17 കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. വയനാട് മാനന്തവാടി സ്വദേശിയായ മനുവാണ് അറസ്റ്റിലായത്. കടുത്തുരുത്തി ആയാംകുടി സ്വദേശിനിയാണ് പെണ്‍കുട്ടി. മാനന്തവാടിയിൽ നിന്നും പെണ്‍കുട്ടിയെ തേടി കടുത്തുരുത്തിയിലെത്തിയതാണ് യുവാവ്. തുടർന്ന് പെണ്‍കുട്ടിയുമായി ഇയാൾനാട് ചുറ്റുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ കടുത്തുരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേസമയം പെണ്‍കുട്ടിയും യുവാവും കടുത്തുരുത്തിയിലെ ഒരു ക്ഷേത്രത്തിലെത്തി മാലയിട്ട് വിവാഹിതരായെന്നും പോലീസ് പറയുന്നു. വൈദ്യപരിശോധനയിൽ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു. കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എറണാകുളത്ത് എത്തിയപ്പോൾ കൂട്ടുകാരിയാണ് യുവാവിനെ പരിചയപ്പെടുത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞതായി പോലീസ് പറയുന്നു. വീട്ടുകാരുടെ പരാതിയിൽ പോക്സോ വകുപ്പ് അനുസരിച്ചു കേസെടുത്തതായും യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
Read MoreCategory: Loud Speaker
അമൂല്‍ ബേബീ…! എകെജിയെ പറഞ്ഞതുപോലെ ഗാന്ധിജിയെയും പറയുമോ? വിടി ബെല്‍റാമിന്റെ പേരു പറയാതെ വിഎസിന്റെ ലേഖനം
തിരുവനന്തപുരം: ഫെയ്സ് ബുക്കിൽ എകെജിയെപ്പറ്റി വിവാദ പരാമർശം നടത്തിയ വി.ടി. ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി വി.എസ്.അച്യുതാനന്ദൻ. പാർട്ടി പത്രമായ ദേശാഭിമാനിയിൽ വിഎസ് എഴുതിയ ലേഖനത്തിലാണ് ബൽറാമിനെതിരെ രൂക്ഷ വിമർശനവും ചോദ്യശരങ്ങളും നടത്തിയിരിക്കുന്നത്. അമുൽ ബേബിമാർ ആടിത്തിമിർക്കുന്പോൾ എന്ന തലക്കെട്ടോടെയാണ് ലേഖനം. മഹാത്മാഗാന്ധി കസ്തൂർബായെ വിവാഹം കഴിയ്ക്കുന്പോൾ ഗാന്ധിജിക്ക് പതിമൂന്നും കസ്തൂർബായ്ക്ക് പതിനൊന്നും വയസ്സെ പ്രായമുണ്ടായിരുന്നുള്ളൂ.കസ്തൂർബായുമായി ബന്ധപ്പെട്ട വൈകാരിക ചിന്തകൾ മൂലം പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ഗാന്ധിജി തന്നെ ആത്മകഥയിൽ പറയുന്നുണ്ട്. ഗാന്ധിജിയുടെ ആത്മകഥ മനസ്സിരുത്തി ബൽറാം വായിക്കണമെന്ന് ലേഖനത്തിൽ വിഎസ് ആവശ്യപ്പെടുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകൾ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റിയും പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാൻ കഴിയുമോയെന്ന് ബൽറാം മാലോകരോട് പറയണമെന്ന് വിഎസ് ആവശ്യപ്പെടുന്നു. ബൽറാമിന്റെ പരാമർശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ ബൽറാമിനെ തിരുത്തിക്കാനുള്ള ആർജവം കോണ്‍ഗ്രസ് കാണിക്കണമെന്നും വിഎസ് ലേഖനത്തിൽ ആവശ്യപ്പെടുന്നു.…
Read Moreആസൂത്രിത കൊലപാതകം! മരടില്‍ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത് യുവതിയുടെ അസ്ഥികൂടം; കൃത്യം നടത്തിയവര്‍ കാര്യങ്ങള്‍ ചെയ്തിരിക്കുന്നത് വളരെ സൂക്ഷ്മതയോടെ
മരട്/കൊച്ചി: കുന്പളത്ത് കോണ്‍ക്രീറ്റ് നിറച്ച വീപ്പയ്ക്കുള്ളിൽനിന്നു ലഭിച്ച അസ്ഥികൂടം ഏകദേശം മുപ്പത് വയസുള്ള യുവതിയുടേതെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. വിദഗ്ധർ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഈ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. സംഭവത്തിൽ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാണാതായവരുടെ പരാതികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പോലീസ് സംഘം നടത്തുന്നത്. എറണാകുളം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും മറ്റു ജില്ലകളിലേക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഒരു വർഷമായി കാണാതായ സ്ത്രീകളുടെ പട്ടിക തയാറാക്കി നടത്തുന്ന അന്വേഷണത്തിൽ എന്തെങ്കിലും വിവരം ലഭിക്കുന്ന പ്രതീക്ഷയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. എവിടെനിന്ന് അന്വേഷണം തുടങ്ങുമെന്നതു പോലീസ് സംഘത്തെ വെട്ടിലാക്കുന്നുണ്ട്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതമാണെന്ന് ഇതിനകം സ്ഥീരകരിച്ചിട്ടുണ്ട്. നെട്ടൂർ കായലിൽ ചാക്കിൽ കെട്ടിയ രീതിയിൽ മൃതദേഹം കണ്ടെത്തിയ സംഭവവുമായി തട്ടിച്ചു നോക്കുന്പോൾ കൃത്യം നടത്തിയവർ വളരെ സൂക്ഷ്മതയോടെയാണ് കാര്യങ്ങൾ ചെയ്തിരിക്കുന്നത്. കോണ്‍ക്രീറ്റിനുള്ളിൽ മനുഷ്യ ശരീരമുണ്ടെന്നു തിരിച്ചറിയാതെ ഇരിക്കാനുള്ള…
Read Moreഎന്തായാലും മകളാണ്! വിവാഹച്ചെലവിനായി പിതാവ് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് വിവാഹേതര ബന്ധത്തിലെ മകളുടെ ഹര്‍ജി; രണ്ടു ലക്ഷം രൂപ നല്‍കണമെന്നു കോടതി
കൊച്ചി: മകളുടെ വിവാഹച്ചെലവ് വഹിക്കാൻ പിതാവിനു ബാധ്യതയുണ്ടെന്ന വ്യവസ്ഥ വിവാഹേതര ബന്ധത്തിലെ മകളുടെ കാര്യത്തിലും ബാധകമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. ഹിന്ദു ദത്തെടുക്കൽ നിയമം വിവാഹേതര ബന്ധത്തിലെ മകളുടെ കാര്യത്തിലും ബാധകമായതിനാൽ വിവാഹച്ചെലവിനു പിതാവ് രണ്ടു ലക്ഷം രൂപ നൽകണമെന്നും കോടതി വ്യക്തമാക്കി. വിവാഹച്ചെലവിനായി പിതാവ് അഞ്ച് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടു മകൾ നൽകിയ ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്റെ വിധി. നേരത്തെ ഈ ആവശ്യമുന്നയിച്ചുള്ള ഹർജി പാലക്കാട് കുടുംബക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണു മകൾ ഹൈക്കോടതിയെ സമീപിച്ചത്. കല്യാണച്ചെലവ് നൽകാൻ പിതാവിനു ബാധ്യതയുണ്ടെങ്കിലും ആവശ്യത്തിലേറെ പണം ചെലവഴിച്ചശേഷം തുക മുഴുവൻ പിതാവ് നൽകണമെന്നു പറയാൻ കഴിയില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കുടുംബക്കോടതിയിലെ ഹർജിയിൽ യുവതി മകളല്ലെന്ന വാദമാണു പിതാവ് ഉന്നയിച്ചത്. യുവതിക്കു സ്വന്തം പേരിലുള്ള രണ്ടു കെട്ടിടങ്ങളിൽനിന്നു വാടക കിട്ടുന്നുണ്ടെന്നും വിവാഹച്ചെലവിന് ഇതു പര്യാപ്തമാണെന്നും കണ്ടെത്തിയ കുടുംബക്കോടതി ഹർജി തള്ളുകയായിരുന്നു.…
Read Moreകോഹ്ലിയുടെ കളി ശരിയാകുന്നില്ല, ആരാധകരുടെ ചീത്തകേട്ട് അനുഷ്ക ഒടുവില്‍ മടങ്ങി
കല്യാണം കഴിച്ചതോടെ വിരാട് കോഹ്ലിയുടെ ഫോം പോയോ? ആരാധകരുടെ സംശയം സത്യമാണോ ഇല്ലയൊ എന്നത് വ്യക്തമല്ലെങ്കിലും അനുഷ്ക ശര്‍മ ദക്ഷിണാഫ്രിക്കയില്‍ നിന്നു ഇന്ത്യയിലേക്ക് വിമാനം കയറി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ദിനം ഗാലറിയില്‍ ഇരുന്ന് കളി കണ്ടതിനു ശേഷമാണ് അനുഷ്ക ശര്‍മ്മ തിരികെ പറന്നത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് ബ്ലാക്കും വൈറ്റും ഇടകലര്‍ന്ന ജെംപ്സ്യൂട്ടിലും, ബ്ലാക്ക് വിന്റേജ് സണ്‍ ഗ്ലാസും ധരിച്ചാണ ്അനുഷ്ക വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. കാത്തിരുന്ന പാപ്പരാസികള്‍ക്ക് ചിരി നല്‍കിയാണ് അനുഷ്ക ശര്‍മ്മ നീങ്ങിയത്. മുംബൈയിലെ വിവാഹ വിരുന്നിനു തൊട്ടു പിന്നാലെയായിരുന്നു ഇന്ത്യന്‍ ടീമിനൊപ്പം വിരുഷ്ക ദമ്പതികള്‍ കേപ്ടൗണിലേയ്ക്ക് പറന്നത്. മികച്ച ഫോമിലായിരുന്ന കോഹ്ലി ആദ്യ ദിനത്തില്‍ അഞ്ച് റണ്‍സിനു പുറത്തായതോടെ സാമൂഹ്യമാധ്യമങ്ങളില്‍ അനുഷ്കയ്ക്ക് നേരെ പഴികളുടെ കൂമ്പാരം നിറയുകയായിരുന്നു. കോഹ്ലിയുടെ ഔദ്യോഗിക ഹണിമൂണ്‍ അവസാനിച്ചത് ഇന്നായിരുന്നു. അനുഷ്ക ഭാഗ്യമില്ലാത്തവള്‍ ആണെന്നുള്‍പ്പെടെ നിരവധി പഴികളാണ്…
Read Moreബല്‍റാമിനെ പിന്തുണച്ച് സിപിഐ മുന്‍ എംഎല്‍എയുടെ പോസ്റ്റിട്ടു, പണിയും കിട്ടി
എ.കെ.ജി.ക്കെതിരായ വിടി ബല്‍റാം എം.എല്‍.എയുടെ പരാമര്‍ശത്തെ പിന്തുണച്ച സി.പി.ഐ മുന്‍ എം.എല്‍.എ മണിക്കൂറുകള്‍ക്കകം ഫെയ്സ്ബുക്ക്് പോസ്റ്റ് പിന്‍വലിച്ചു. വൈക്കം മുന്‍ എം.എല്‍.എ കെ അജിത്താണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഇടപെടലിനെതുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചത്. എ.കെ.ജിക്കെതിരായ ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ യുക്തിസഹമാണെന്ന് അജിത് പറഞ്ഞിരുന്നു. ചോദ്യം ചോദിക്കാന്‍ ബല്‍റാമിനെ പ്രേരിപ്പിച്ചത് എ.കെ.ജിയുടെ ജീവിതകഥയിലെ ഭാഗങ്ങളാണ്.തെറിവിളിക്കാതെ അതിന് യുക്തിസഹമായ മറുപടി നല്‍കുകയാണ് വേണ്ടതെന്നും കെ അജിത് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ബല്‍റാമിനെ തള്ളി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. സി.പി.ഐ.എമ്മും വലിയ രീതിയില്‍ ബല്‍റാമിനെ കടന്നാക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അജിത്ത് ബല്‍റാമിന് പിന്തുണ നല്‍കിയിരിക്കുന്നത്. അജിത്ത് ഫെയ്സ്ബുക്കില്‍ എഴുതിയിരുന്നത് ഇങ്ങനെ ‘എ.കെ ഗോപാലന് 1940 കളില്‍ സഖാവ് കുമാരപ്പണിക്കരുടെ അന്തരവളായ സുശീലയുമായി ഉണ്ടായ ഊഷ്മളമായ ബന്ധം വിവാഹത്തില്‍ കലാശിച്ചു. 9 വര്‍്ഷം നീണ്ടുനിന്ന കാത്തിരിപ്പ് ഞങ്ങളുടെ ജീവിതത്തില്‍ മാധുര്യം…
Read Moreആദ്യവട്ടം മനീഷ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി, തിരികെ എത്തിച്ചപ്പോള്‍ പ്രവാസിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തി രക്ഷപ്പെട്ടു
പ്രവാസിയായ ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്നതിന് ശേഷം യുവതി ഡ്രൈവറോടൊപ്പം ഒളിച്ചോടിയതായി പരാതി. രാജസ്ഥാനിലെ ചിഡാവ ജില്ലയിലെ കിഷോര്‍പുര സ്വദേശിനിയായ മനീഷയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് ശേഷം കാമുകനോടൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ ആഴ്ചയാണ് യുവതിയുടെ ഭര്‍ത്താവ് സന്തോഷ് ജംഗീറിനെ വീട്ടിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇദ്ദേഹം ഏറെ കാലമായി ദുബായിലായിരുന്നു ജോലി ചെയ്ത് വന്നിരുന്നത്. ഇക്കാലയളവിലാണ് വീട്ടിലെ ഡ്രൈവറായ ബല്വാനുമായി മനീഷ പ്രണയത്തിലാവുന്നത്. മൂന്ന് മാസം മുന്‍പ് യുവതി ഡ്രൈവറോടൊപ്പം ഒളിച്ചോടിയിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് ഇവരെ കണ്ടെത്തി. ഈ സംഭവത്തില്‍ ബല്‍വാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ബല്‍വാന്‍ കെലപാതകം ആസുത്രണം ചെയ്തതെന്ന് കരുതപ്പെടുന്നു. സന്തോഷിന്റെ വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് ഭാര്യക്കും കാമുകനുമെതിരെ കേസെടുത്തിട്ടുള്ളത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Read Moreസ്റ്റാഫ് ഹോസ്റ്റലിലെ ലീലാവിലാസങ്ങള്‍ അവസാനിപ്പിക്കണം; മഹാരാജാസ് കോളേജില്‍ അശ്ലീല പോസ്റ്ററുകള്‍
മഹാരാജാസ് കോളേജ് സ്റ്റാഫ് ഹോസ്റ്റലില്‍ നിരവധി അശ്ലീല പോസ്റ്ററുകള്‍ ഒട്ടിച്ച നിലയില്‍. സ്റ്റാഫ് ഹോസ്റ്റലിലെ ലീലാവിലാസങ്ങള്‍ അവസാനിപ്പിക്കണം എന്നു തുടങ്ങിയ അശ്ലീല ചുവയുളള പോസ്റ്ററുകളാണ് കോളേജ് സ്റ്റാഫ് ഹോസ്റ്റലില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ മഹാരാജാസ് കോളേജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ കോളേജ് അധ്യാപിക മുന്‍ പ്രിന്‍സിപ്പലിന്റെ മകളെ മര്‍ദിച്ചെന്ന പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. അതേസമയം സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെ മര്‍ദനത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയുടെ മകളും, കോളേജ് അധ്യാപികയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചതിനു ശേഷമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.മുന്‍ പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയുടെ മകള്‍ ഡോ അപര്‍ണയുടെ പരാതിയില്‍ മഹാരാജാസ് കോളേജ് അധ്യാപിക ശ്രീകലയ്ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
Read Moreചെരുപ്പ് കള്ളന് പാക്കിസ്ഥാന്’: യുഎസിലെ പാക് എംബസിക്കു മുന്നില്‍ പ്രതിഷേധം
കുല്ഭൂഷണ് ജാദവിന്റെ അമ്മയേയും ഭാര്യയേയും പാക്കിസ്ഥാന് അപമാനിച്ചതില്‍ പ്രതിഷേധിച്ച് യുഎസിലെ പാക് എംബസിക്കു മുന്നില്‍ പ്രതിഷേധം. അമേരിക്കയിലെ ഇന്ത്യന്‍ വംശജരും ബലൂചിസ്ഥാന്‍ സ്വദേശികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ചെരുപ്പ് കള്ളന് പാക്കിസ്ഥാന്’ എന്ന ഹാഷ് ടാഗോടെയുള്ള പ്ലക്കാര്‍ഡുകളുമായാണ് ഇവര്‍ പ്രതിഷേധം നടത്തിയത്. ഡിസംബര്‍ 25ന് ഇസ്ലാമാബാദില് കുല്‍ഭൂഷണിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയോടും അമ്മയോടും പാക്കിസ്ഥാന് അപമര്യാദയായാണ് പെരുമാറിയതെന്നായിരുന്നു ഇന്ത്യയുടെ പ്രധാന ആരോപണം. കുല്‍ഭൂഷന്റെ ഭാര്യയുടെ താലിമാല വരെ പാക്കിസ്ഥാന് ഊരി വാങ്ങിച്ചുവെന്നും ഷൂ പോലും ധരിക്കാന്‍ അനുവദിച്ചില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. മാത്യഭാഷയില്‍ കുല്‍ഭൂഷണോട് സംസാരിക്കാന്‍ ഇരുവരെയും പാക്കിസ്ഥാന് അനുവദിച്ചില്ല. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇന്ത്യ പരാതിപ്പെട്ടിരുന്നു.
Read Moreഷെഫിന് ജഹാന് കുരുക്ക് മുറുകുന്നു; എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍
ഷെഫിന് ജഹാന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍ എത്തി. കനകമല ഐഎസ് തീവ്രവാദ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായാണ് എന്‍ഐഎ സംഘം ജയിലിലെത്തിയത്. കനകമല കേസിലെ ഒന്നാം പ്രതി മന്‍സീദുമായി ഷെഫിന് ജഹാന് ബന്ധമുണ്ടായിരുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഐഎസ് ഏജന്റുമാരുമായി ഷെഫിന് ജഹാന് സംസാരിച്ചതിന് തെളിവുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.
Read More